Connect with us

News

ഇന്ത്യ സെമി കാണുമോ? അഫ്ഗാന്‍-ന്യൂസിലാന്‍ഡ് പോരാട്ടം ഇന്ന്‌

അഫ്ഗാന്‍ ജയിച്ചാല്‍ ഇന്ത്യക്ക് വ്യക്തമായ പ്രതീക്ഷ കൈവരും.

Published

on

അബുദാബി: ഇന്ന് ഞായര്‍. ഷെയിക്ക് സായിദ് സ്‌റ്റേഡിയത്തില്‍ വൈകീട്ട് 3-30 ന് ടി-20 ലോകകപ്പ് ഗ്രൂപ്പ് രണ്ടില്‍ അഫ്ഗാനിസ്താന്‍ ന്യൂസിലാന്‍ഡിനെ നേരിടുന്നു. അഫ്ഗാന്‍, കിവി ആരാധകരെക്കാള്‍ താല്‍പ്പര്യത്തില്‍ ഈ അബുദാബി പോരാട്ടത്തെ നിരീക്ഷിക്കുക ഇന്ത്യന്‍ ആരാധകരായിരിക്കും. കാരണം ഈ മല്‍സരം ഇന്ത്യയുടെ തലവിധിയെഴുതും. ഇന്ന് ന്യൂസിലാന്‍ഡ് ജയിച്ചാല്‍ ഇന്ത്യ സെമി കാണാതെ പുറത്താവും.

അഫ്ഗാന്‍ ജയിച്ചാല്‍ ഇന്ത്യക്ക് വ്യക്തമായ പ്രതീക്ഷ കൈവരും. നാളെ നടക്കുന്ന അവസാന ഗ്രൂപ്പ് അങ്കത്തില്‍ നമീബിയയെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യക്ക് സെമി കളിക്കാനാവും. ഗ്രൂപ്പ് രണ്ടില്‍ ഇപ്പോള്‍ പാക്കിസ്താന്‍ മാത്രമാണ് സെമി ഉറപ്പിച്ചിരിക്കുന്നവര്‍. കളിച്ച നാല് മല്‍സരങ്ങളിലും ജയിച്ചവര്‍. നാളെ അവര്‍ അവസാന മല്‍സരത്തില്‍ സ്‌ക്കോട്ട്‌ലാന്‍ഡുമായി കളിക്കുന്നുണ്ട്. ഇതിലും തോറ്റാലും ബാബര്‍ അസമിന്റെ സംഘത്തിന് പ്രശ്‌നങ്ങളില്ല.

നിലവില്‍ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. നാല് മല്‍സരങ്ങളില്‍ നിന്നായി 4 പോയന്റാണ് ഇന്ത്യന്‍ സമ്പാദ്യം. അതേ സമയം നാല് മല്‍സരങ്ങളില്‍ കിവി സമ്പാദ്യം ആറ് പോയിന്റാണ്. അഫ്ഗാന്‍ നാലാമതാണ്. അവര്‍ക്കും നാല് മല്‍സരങ്ങളില്‍ നാല് പോയിന്റുണ്ട്. അബുദാബിയില്‍ മല്‍സരം നടക്കുന്നതാണ് ഇന്ത്യക്ക് തലവേദന. പേസിനെ തുണക്കുന്ന സാഹചര്യങ്ങളാണ് സായിദ് സ്‌റ്റേഡിയത്തില്‍. പേസിനെ മനോഹരമായി കളിക്കുന്നവരാണ് മാര്‍ട്ടിന്‍ ഗപ്ടിലും കെയിന്‍ വില്ല്യംസണുമെല്ലാം. അഫ്ഗാന്‍ സംഘത്തിലാവട്ടെ നല്ല സീമര്‍മാരും കുറവാണ്. അതേ സമയം മുഹമ്മദ് നബി നയിക്കുന്ന പത്താനി സംഘത്തിന്റെ ശക്തി സ്പിന്നര്‍മാരാണ്. സായിദ് സ്‌റ്റേഡിയത്തിലെ ട്രാക്ക് സ്പിന്നിനൊപ്പം നിന്നാല്‍ മാത്രമാണ ്കിവിസിനെ വിറപ്പിക്കാനാവു. അവസാന മല്‍സരത്തില്‍ നമീബിയക്ക് മുന്നില്‍ കിവി മുന്‍നിര തകര്‍ന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുമുണ്ട്.

പക്ഷേ വലിയ ചരിത്രം കിവിസിനൊപ്പമാണ്-നിര്‍ണായക മല്‍സരങ്ങളില്‍ തോല്‍ക്കാത്തവരാണവര്‍. ഇന്ന് ജയിച്ചാല്‍ സാധ്യത അഫ്ഗാനമുള്ളതിനാല്‍ അവരും ജാഗ്രതയിലാണ്. നല്ല മാര്‍ജിനില്‍ ജയിക്കാനായാല്‍ റണ്‍റേറ്റില്‍ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താനും അഫ്ഗാനാവും. സ്‌ക്കോട്ട്‌ലാന്‍ഡ്, നമീബിയ എന്നിവര്‍ക്കെതിരെയായിരുന്നു അഫ്ഗാന്‍ വിജയം. രണ്ട് മല്‍സരങ്ങളിലും സ്പിന്നര്‍മാരായിരുന്നു അരങ്ങ് തകര്‍ത്തത്. റാഷിദ് ഖാന്‍, മുജിബ് റഹ്‌മാന്‍ എന്നിവര്‍ക്കൊപ്പം മുഹമ്മദ് നബിയും മികച്ച സ്പിന്‍ ഓപ്ഷനാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എം.ടി, ശ്രീജേഷ്, ശോഭന, ഐഎം വിജയന്‍; പത്മപുരസ്‌കാരങ്ങളില്‍ തിളങ്ങി മലയാളികള്‍

Published

on

പത്മപുരസ്‌കാരങ്ങളില്‍ മലയാളി തിളക്കം. മരണാനന്തര ബഹുമതിയായി എംടിക്ക് പത്മവിഭൂഷണ്‍ നല്‍കും. ഇന്ത്യന്‍ ഹോക്കി താരം ഒളിമ്പ്യന്‍ പിആര്‍ ശ്രീജേഷ്, നടി ശോഭന, നടന്‍ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷണും സമ്മാനിക്കും. ഐഎം വിജയന്‍,കെ ഓമനക്കുട്ടിയമ്മ തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും നല്‍കും. ആരോഗ്യ രംഗത്ത് ഹൃദയശസ്ത്രക്രിയ വിദഗ്ദന്‍ ജോസ് ചാക്കോ പെരിയപുറത്തിന് പത്മഭൂഷണ്‍ നല്‍കും.

ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍, തെലുങ്ക് നടന്‍ ബാലകൃഷ്ണനും പത്മഭൂഷണ്‍ സമ്മാനിക്കും.സുപ്രീം കോടതി അഭിഭാഷകന്‍ സി എസ് വൈദ്യനാഥന്‍,ഗായകന്‍ അര്‍ജിത്ത് സിങ്, മൃദംഗ വിദ്വാന്‍ ഗുരുവായൂര്‍ ദൊരൈ എന്നിവരും പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.

സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യപ്രവര്‍ത്തികയുമായ ലിബിയ ലോബോ സര്‍ദേശായി, നാടോടി ഗായിക ബാട്ടൂല്‍ ബീഗം, തമിഴ്നാട്ടിലെ വാദ്യ കലാകാരന്‍ വേലു ആശാന്‍, പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തന രമഗത്ത് ചൈത്രം ദേവ്ചന്ദ് പവാര്‍, കായികരംഗത്ത് ഹര്‍വിന്ദര്‍ സിംഗ് എന്നിവരാണ് പുരസ്‌കാരം ലഭിച്ച പ്രമുഖര്‍. പാരാലിമ്പിക്സില്‍ സ്വര്‍ണ്ണ നേട്ടം കൈവരിച്ച ആര്‍ച്ചര്‍ താരമാണ് ഹര്‍വിന്ദര്‍ സിംഗ്.

Continue Reading

More

ഇസ്രാഈല്‍ വിട്ടയച്ച 200 പലസ്തീന്‍ തടവുകാര്‍ റാമല്ലയില്‍ സുരക്ഷിതരായി തിരിച്ചെത്തി

നാല് ഇസ്രായേലി വനിതാ തടവുകാരെ ഇന്ന് ഹമാസ് മോചിപ്പിച്ചിരുന്നു

Published

on

റാമല്ല: ഇസ്രാഈല്‍ ജയിലുകളിൽനിന്ന് മോചിതരായ 200 ഫലസ്തീൻ തടവുകാർ വെസ്റ്റ് ബാങ്കിലെ റാമല്ലയിലെത്തി. ഫലസ്തീൻ പതാകയേന്തിയ ആയിരക്കണക്കിന് ആളുകളാണ് ഇവരെ സ്വീകരിക്കാനെത്തിയത്. ചാരനിറത്തിലുള്ള ജമ്പ് സ്യൂട്ടുകൾ ധരിച്ച തടവുകാർ ബസിൽനിന്ന് ഇറങ്ങുമ്പോൾ ജനക്കൂട്ടത്തിന് നേരെ കൈവീശി കാണിക്കുകയും ബന്ധുക്കളെ ആലിംഗനം ചെയ്യുകയും ചെയ്തു.

നാല് ഇസ്രായേലി വനിതാ തടവുകാരെ ഇന്ന് ഹമാസ് മോചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 200 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ വിട്ടയച്ചത്. അതിനിടെ സിവിലിയൻ തടവുകാരിയായ എർബൽ യെഹൂദിനെ വിട്ടയക്കാതെ വടക്കൻ ഗസ്സയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേൽ.

അതേസമയം എർബൽ യഹൂദ് ജീവിച്ചിരിപ്പുണ്ടെന്നും അവരെ അടുത്ത ശനിയാഴ്ചക്ക് മുമ്പ് വിട്ടയക്കുമെന്നും ഹമാസ് അറിയിച്ചു. ഇത് സംബന്ധിച്ച് ഇസ്രായേലും മധ്യസ്ഥരും തമ്മിൽ ചർച്ച നടക്കുകയാണെന്ന് ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി അറിയിച്ചു. നെറ്റ്‌സാരിം ഇടനാഴിയിൽനിന്ന് പിൻമാറാൻ ഇസ്രായേൽ തയ്യാറാവാത്തതിനാൽ വടക്കൻ ഗസ്സയിലേക്ക് പ്രവേശിക്കാനാവാതെ നൂറുകണക്കിന് ഫലസ്തീനികളാണ് കാത്തിരിക്കുന്നത്. മരുന്നും ഭക്ഷ്യവസ്തുക്കളും അടക്കമുള്ള അവശ്യസാധനങ്ങളും ഗസ്സയിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടില്ല.

Continue Reading

india

2 മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ പരം വിശിഷ്ട സേവാ മെഡൽ, മരണാനന്തര ബഹുമതിയായി ജി വിജയൻകുട്ടിക്ക് ശൗര്യചക്ര

Published

on

ദില്ലി: സൈന്യത്തിലെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. വ്യോമസേനയിൽ രണ്ട് മലയാളികള്‍ രാഷ്ട്രപതിയുടെ പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി.സതേൺ എയർ കമാൻഡ് മേധാവി എയർ മാർഷൽ ബി മണികണ്ഠൻ, അന്തമാൻ നിക്കോബാർ കമാൻഡ് ഇൻ ചീഫ് എയർ മാർഷൽ   സാജു ബാലകൃഷ്ണനും എന്നിവരാണ് പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായത്. കോട്ടയം സ്വദേശിയാണ് എയര്‍ മാര്‍ഷൽ ബി മണികണ്ഠൻ. കരസേനയിൽ നിന്ന് ലഫ് ജനറൽ ഭുവന കൃഷ്ണനും പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹനായി.

മരണാനന്തര ബഹുമതിയായി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ ജി വിജയൻകുട്ടിക്ക് ശൗര്യചക്ര സമ്മാനിക്കും.മേജർ മഞ്ജിത്ത് കീര്‍ത്തി ചക്ര പുരസ്കാരത്തിന് അര്‍ഹനായി. നായിക് ദിൽ വാർ ഖാന് മരണാന്തരമായി കീർത്തി ചക്ര സമ്മാനിക്കും.കരസേനയിലെ ലഫ് ജനറൽ സാധനാ നായർക്കും മകന് വ്യോമസേന ഫ്ലൈറ്റ് ലഫ്റ്റനൻ്റുമായ തരുൺ നായർക്കും രാഷ്ട്രപതിയുടെ സേന മെഡൽ സമ്മാനിക്കും.കരസേനയിലെ ലഫ് ജനറൽ സാധനാ നായർക്ക് അതിവിശിഷ്ട സേവ മെഡലും വ്യോമസേനയിലെ ഫ്ലൈറ്റ് ലഫ്റ്റനൻ്റ തരുൺ നായർക്ക് ധീരതയ്ക്കുള്ള വ്യോമസേന മെഡലും സമ്മാനിക്കും.റിട്ട.എയർ മാർഷൽ കെ പി നായരുടെ മകനും ഭാര്യയുമാണ്.

Continue Reading

Trending