Connect with us

kerala

ഇടതുമുന്നണിയോടൊപ്പം തുടരണോയെന്ന് ഉപതിരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കും: കാരാട്ട് റസാഖ്‌

കൊടുവള്ളിയില്‍ താന്‍ കൊണ്ടുവന്ന പല വികസനപദ്ധതികളും സി.പി.എം താമരശ്ശേരി ഏരിയകൊടുവള്ളി ലോക്കല്‍ കമ്മിറ്റികള്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ അട്ടിമറിച്ചെന്നായിരുന്നു കാരാട്ട് റസാഖിന്റെ പ്രധാന ആരോപണം.

Published

on

ഇടതുമുന്നണിയില്‍ തുടരണമോയെന്നത് സംബന്ധിച്ച രാഷ്ട്രീയതീരുമാനം നിലവിലെ ഉപതിരഞ്ഞെടുപ്പുകള്‍ക്കുശേഷം കൈക്കൊള്ളുമെന്ന് ഇടതുസഹയാത്രികനും കൊടുവള്ളിയിലെ മുന്‍ സി.പി.എം സ്വതന്ത്ര എം.എല്‍.എ.യുമായിരുന്ന കാരാട്ട് റസാഖ്.

പി.വി. അന്‍വറിനുപിന്നാലെ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്ന കാരാട്ട് റസാഖ്, താന്‍ ഉന്നയിച്ച പരാതികള്‍ക്ക് പത്തുദിവസത്തിനകം സി.പി.എം. പരിഹാരമാര്‍ഗം കാണണമെന്ന നിബന്ധനയുമായി ഇക്കഴിഞ്ഞ ഒക്ടോബര്‍ 26ന് രംഗത്തുവന്നിരുന്നു.

പരസ്യപ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം ജില്ലാ നേതാക്കള്‍ തന്നെ ബന്ധപ്പെട്ടതായി കാരാട്ട് റസാഖ് അറിയിച്ചു. പ്രശ്‌നം ചര്‍ച്ചചെയ്ത് പരിഹാരം കാണാമെന്നാണ് അറിയിച്ചത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയെയും മുന്നണിയെയും ക്ഷീണിപ്പിക്കുകയും വിവാദത്തിലാക്കുകയും ചെയ്യുന്ന തീരുമാനങ്ങളെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാലാണ് രാഷ്ട്രീയപരമായ തീരുമാനങ്ങളും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം ഉപതിരഞ്ഞെടുപ്പിനുശേഷം വ്യക്തമാക്കാമെന്ന നിലപാട് സ്വീകരിക്കുന്നതെന്ന് കാരാട്ട് റസാഖ് വ്യക്തമാക്കി.

കൊടുവള്ളിയില്‍ താന്‍ കൊണ്ടുവന്ന പല വികസനപദ്ധതികളും സി.പി.എം താമരശ്ശേരി ഏരിയകൊടുവള്ളി ലോക്കല്‍ കമ്മിറ്റികള്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ അട്ടിമറിച്ചെന്നായിരുന്നു കാരാട്ട് റസാഖിന്റെ പ്രധാന ആരോപണം. ഇക്കാര്യത്തിലും തന്റെ തിരഞ്ഞെടുപ്പുതോല്‍വിക്ക് വഴിയൊരുക്കിയവര്‍ക്കെതിരേ നല്‍കിയ പരാതിയിലും നടപടിയാവാത്തപക്ഷം കടുത്തതീരുമാനമെടുക്കുമെന്നായിരുന്നു റസാഖിന്റെ മുന്‍ പ്രസ്താവന.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആശ സമരം 48-ാം ദിവസം; 50-ാം ദിവസം മുടി മുറിച്ച് പ്രതിഷേധം

മൂന്ന്പേരുടെ നിരാഹാര സമരം പത്താം ദിവസത്തിലാണ്.

Published

on

സെക്രട്ടറിയേറ്റിനു മുന്നിലെ ആശാവർക്കേഴ്സിന്റെ രാപകൽ സമരം 48-ാം ദിവസത്തിലേക്ക് കടന്നു. മൂന്ന്പേരുടെ നിരാഹാര സമരം പത്താം ദിവസത്തിലാണ്. ആശാവർക്കേഴ്സായ ബീന പീറ്റർ, അനിതകുമാരി, ശൈലജ എന്നിവരാണ് നിരാഹാര സമരം തുടരുന്നത്.

നിരാഹാരം ആരംഭിച്ചതിന് ശേഷം സർക്കാർ സമരക്കാരെ ഇതുവരെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല. സമരം ചെയ്യുന്നവർക്ക് ഫെബ്രുവരി മാസത്തെ ആനുകൂല്യങ്ങൾ പ്രതികാര നടപടിയുടെ ഭാഗമായി നൽകുന്നില്ലെന്നും സമരക്കാർ ആരോപിക്കുന്നു.

Continue Reading

kerala

ചെറിയ പെരുന്നാള്‍ ദിവസം പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള ചീഫ് കമ്മീഷണര്‍; നിര്‍ബന്ധിതമായും ഓഫിസിലെത്തണമെന്ന് അറിയിപ്പ്

29, 30, 31 ദിവസങ്ങളില്‍ നിര്‍ബന്ധിതമായും ഓഫിസിലെത്തണമെന്ന് അറിയിപ്പ്.

Published

on

ചെറിയ പെരുന്നാള്‍ ദിവസം പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള ചീഫ് കമ്മീഷണര്‍. 29, 30, 31 ദിവസങ്ങളില്‍ നിര്‍ബന്ധിതമായും ഓഫിസിലെത്തണമെന്ന് അറിയിപ്പ്. കേരളത്തിലെ കസ്റ്റംസ്, സെന്‍ട്രല്‍ ജി എസ് ടി ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആര്‍ക്കും അവധി നല്‍കരുത് എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സാമ്പത്തിക വര്‍ഷം അവസാനമായതിനാല്‍ ബാക്കിയുള്ള ജോലികള്‍ തീര്‍ക്കാനാണ് പ്രവൃത്തി ദിനമാക്കിയതെന്നാണ് വിശദീകരണം. ഈ ദിനങ്ങളില്‍ രാജ്യ വ്യാപകമായി കസ്റ്റംസ്, ജി എസ് ടി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനാലാണ് അവധി നല്‍കേണ്ടെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നുമാണ് വിവരം. ആര്‍ക്കും അവധി നല്‍കുന്നില്ലെന്ന് ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

Continue Reading

kerala

കോട്ടയം നഴ്‌സിങ് കോളജ് റാഗിങ്: അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു

പ്രതികളെ അറസ്റ്റ് ചെയ്ത് 45ാം ദിവസത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.

Published

on

കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജില്‍ നടന്ന റാഗിങ്ങുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളെ അറസ്റ്റ് ചെയ്ത് 45ാം ദിവസത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. 300 പേജിലധികമുള്ള കുറ്റപത്രത്തില്‍ കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ സാമുവല്‍ ജോണ്‍, രാഹുല്‍ രാജ്, റിജില്‍, വിവേക്, ജീവ എന്നിവരാണ് പ്രതികളായുള്ളത്.

അതേസമയം പഴുതടച്ച അന്വേഷണമാണ് നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കേസില്‍ 40 സാക്ഷികളും 32 രേഖകളുമാണുള്ളത്. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളായ ആറുപേരെ സീനിയേഴ്‌സ് വിദ്യാര്‍ത്ഥികളായ അഞ്ച് പ്രതികള്‍ ക്രൂരമായ റാഗിങ്ങിന് വിധേയമാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍ മുതല്‍ നാലു മാസമാണ് പ്രതികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ തുടര്‍ച്ചയായി ആക്രമിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയും പ്രതികള്‍ ആഘോഷിച്ചെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതികളുടെ മൊബൈല്‍ ഫോണില്‍നിന്ന് റാഗിങ്ങുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തി.

സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണ് പ്രതികളെന്നും ഇവരുടെ കയ്യില്‍ മാരകായുധങ്ങളുണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇരകളായ വിദ്യാര്‍ത്ഥികളില്‍ നിന്നാണ് ലഹരി ഉപയോഗത്തിന് പ്രതികള്‍ പണം കണ്ടെത്തിയതെന്നും റാഗിങ്ങിനെക്കുറിച്ച് പുറത്തുപറയാതിരിക്കാന്‍ ഇരകളെ ഭീഷണിപ്പെടുത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കേസിലെ അഞ്ച് പ്രതികള്‍ക്കും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും കോട്ടയം എസ്.പി. ഷാഹുല്‍ ഹമീദ് കുറ്റപത്രത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജന്മദിനാഘോഷത്തിന് പണം നല്‍കാത്തതാണ് ജൂനിയര്‍ വിദ്യാര്‍ഥികളെ ഉപദ്രവിച്ചതെന്നാണ് പ്രതികളുടെ മൊഴി. മദ്യം വാങ്ങാന്‍ പണം ചോദിച്ചിട്ട് നല്‍കാത്തതോടെ വൈരാഗ്യം തീര്‍ക്കാന്‍ വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസുകൊണ്ട് കുത്തിപ്പരിക്കേല്‍പിച്ച് ക്രൂരമായി മര്‍ദിച്ചൈന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇതുസംബന്ധിച്ച പ്രതികളുടെ മൊഴികളും കുറ്റപത്രത്തിലുണ്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇതും തെളിവായി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Continue Reading

Trending