Connect with us

india

കോവിഡ് വാക്‌സീന്‍ വാങ്ങാന്‍ ഇന്ത്യയില്‍ പണമുണ്ടാവുമോ; പ്രധാനമന്ത്രിയോട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ

കോവിഡ് പ്രതിരോധ വാക്സീനായി 80,000 കോടി രൂപ വേണ്ടിവരുമന്നും മരുന്നിന്റെ ഉല്പാദനവും അതിന്റെ വിതരണവുമാവും ഇന്ത്യ നേരിടാന്‍ പോകുന്ന അടുത്ത വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെ പ്രധാനമന്ത്രിയെ ടാഗ് ചെയ്തായിരുന്നു സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദര്‍ പൂനാവാലയുടെ ചോദ്യം.

Published

on

ന്യൂഡല്‍ഹി: കോവിഡില്‍ വൈറസില്‍ നിന്നും മുക്തിനേടാന്‍ രാജ്യത്തെ ജനങ്ങനങ്ങള്‍ക്കായി പ്രതിരോധ വാക്സീന്‍ വികസിപ്പിച്ചാലും അതിന് ചെലവഴിക്കാന്‍ ഇന്ത്യയില്‍ പണം കാണുമോ എന്ന ചോദ്യവുമായി വാക്സീന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദര്‍ പൂനാവാലയാണ് ഈ ചോദ്യം ഉന്നയിച്ചത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ആസ്ട്രാസെനെക്കയുമായി സഹകരിച്ച് ഇന്ത്യയില്‍ കോവിഡ് -19 വാക്‌സീന്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുന്നതും പൂനെ സെറം ആണ്.

കോവിഡ് പ്രതിരോധ വാക്സീനായി 80,000 കോടി രൂപ വേണ്ടിവരുമന്നും മരുന്നിന്റെ ഉല്പാദനവും അതിന്റെ വിതരണവുമാവും ഇന്ത്യ നേരിടാന്‍ പോകുന്ന അടുത്ത വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെ പ്രധാനമന്ത്രിയെ ടാഗ് ചെയ്തായിരുന്നു സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദര്‍ പൂനാവാലയുടെ ചോദ്യം.

‘വേഗത്തിലൊരു ചോദ്യം, അടുത്ത വര്‍ഷത്തേക്കായി ഇന്ത്യന്‍ സര്‍ക്കാരിന്റെ കൈയില്‍ 80,000 കോടി രൂപയുണ്ടാകുമോ? കാരണം വാക്സിന്‍ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനുമായി ആരോഗ്യമന്ത്രാലയത്തിന് അത്രക്കാണ് വേണ്ടിവരിക. പ്രധാനമന്ത്രി, നാം എത്രയും വേഗം പരിഹാരം കാണേണ്ട അടുത്ത വെല്ലുവിളി ഇതാണ്.’ പൂനാവാല ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ കോവിഡിനെതിരെ മൂന്നു വാക്സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണ്. ശാസ്ത്രജ്ഞരുടെ അനുമതി ലഭിക്കുകയാണെങ്കില്‍ വാക്സിന്‍ നിര്‍മാണത്തിന് ഇന്ത്യ പൂര്‍ണ സജ്ജമാണ്. എല്ലാ ഇന്ത്യക്കാരിലും ഏറ്റവും കുറഞ്ഞ സമയത്തിനുളളില്‍ എത്തിക്കുന്നതിനെ സംബന്ധിച്ച് ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നാണ് വാക്സിന്‍ നിര്‍മാണവും വിതരണവും സംബന്ധിച്ച് നേരത്തെ പ്രധാനമന്ത്രി പറഞ്ഞത്.

എന്നാല്‍ വിഷയത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് പൂനവാലെയുടെ ട്വീറ്റ്. താന്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ ചോദ്യം ഉന്നയിച്ചതെന്നും മറ്റൊരു ട്വീറ്റില്‍ സിറം സിഇഒ വ്യക്തമാക്കുന്നുണ്ട്. കാരണം രാജ്യത്തിന്റെ നിലനിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ത്യയിലേയും വിദേശത്തെയും വാക്സിന്‍ നിര്‍മാതാക്കളെ അവരുടെ സംഭരണം, വിതരണം എന്നിവ സംബന്ധിച്ച് കൃത്യമായ രൂപരേഖ ഉണ്ടാക്കേണ്ടതും അവരെ നാം അതിലേക്ക് നയിക്കേണ്ടതുണ്ടെന്നും, പൂനവാല വ്യക്തമാക്കി.

വാക്സീന്‍ വിതരണത്തിന് തയ്യാറായി കഴിഞ്ഞാല്‍ ഏകദേശം ഒന്നിന് 1000 രൂപ വില വരുമെന്ന് ജൂലൈയില്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൂനാവാല പറഞ്ഞിരുന്നു. ഓക്സഫഡ് സര്‍വകലാശാലയും ആസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡിന്റെ അവസാനഘട്ട പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

 

india

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണം; കോണ്‍ഗ്രസ്

ജമ്മുകശ്മീരിലെ സുരക്ഷ ചുമതല കേന്ദ്രസര്‍ക്കാരിനാണെന്നും ഉയരുന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രം ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്നും കോണ്‍ഗ്രസ് പറഞ്ഞു

Published

on

ജമ്മു കാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ്. ജമ്മുകശ്മീരിലെ സുരക്ഷ ചുമതല കേന്ദ്രസര്‍ക്കാരിനാണെന്നും ഉയരുന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രം ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

നടക്കാനിരിക്കുന്ന സര്‍വകക്ഷി യോഗത്തിന് പ്രധാനമന്ത്രി അധ്യക്ഷത വഹിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ വൈകിട്ട് ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ രാഹുല്‍ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഉന്നയിക്കും.

Continue Reading

india

പെഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച ഉണ്ടായത് എല്ലാവരും കാണുന്നതല്ലേ; കേന്ദ്രസര്‍ക്കാരിനെതിരെ രാജീവ് ചന്ദ്രശേഖര്‍

ആക്രമണം എങ്ങനെ നടന്നുവെന്നത് സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഭീകരവാദത്തിനെതിരെ എല്ലാവരും ഒന്നിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

Published

on

പെഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനേയും ബിജെപി ദേശീയനേതൃത്വത്തിനേയും കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പെഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച ഉണ്ടായി എന്ന് എല്ലാവരും കാണുന്നതല്ലേയെന്ന് എന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ആക്രമണം എങ്ങനെ നടന്നുവെന്നത് സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഭീകരവാദത്തിനെതിരെ എല്ലാവരും ഒന്നിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അതേസമയം, പെഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനിലെ ഹൈകമ്മീഷനിലെ സുരക്ഷ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഹൈ കമ്മീഷന് മുന്നിലെ പൊലീസ് ബാരിക്കേടുകള്‍ നീക്കം ചെയ്തു. പാകിസ്താന്റെ എക്‌സ് അക്കൗണ്ടും ഇന്ത്യ മരവിപ്പിച്ചു. ഇന്ത്യയില്‍ പാകിസ്താന്‍ എക്‌സ് അക്കൗണ്ട് ഇനി ലഭിക്കില്ല.

 

Continue Reading

india

ഉത്തരേന്ത്യയില്‍ കാശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ ഭീഷണിയുമായി ഹിന്ദുത്വ സംഘങ്ങള്‍

പത്ത് മണിക്ക് മുമ്പ് കാശ്മീരി മുസ്ലികള്‍ ഡെറാഡൂണ്‍ വിട്ടില്ലെങ്കില്‍ സര്‍ക്കാരിനെ കാത്തിരിക്കില്ല എന്നായിരുന്നു സംഘത്തിന്റെ ഭീഷണി.

Published

on

ഉത്തരേന്ത്യയിലുടനീളം കാശ്മീരി വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെടുന്നുവെന്ന് ജമ്മുകാശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പഞ്ചാബ്, ഉത്തരഖണ്ഡ്, ഹിമാചല്‍ പ്രദേശങ്ങളില്‍ കാശ്മീരി മുസ്ലിംകള്‍ക്കെതിരെയും വിദ്യാര്‍ഥികള്‍ക്കെതിരെയും ഹിന്ദുത്വ സംഘടനകള്‍ വിദ്വേഷം പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഉത്തരാഖണ്ഡില്‍ കാശ്മീരി മുസ്ലിമിനെ ഡെറാഡൂണില്‍ കണ്ടാല്‍ ആക്രമിക്കും എന്ന് ഹിന്ദു രക്ഷാ ദള്‍ പ്രഖ്യാപിച്ചിരുന്നു. പത്ത് മണിക്ക് മുമ്പ് കാശ്മീരി മുസ്ലികള്‍ ഡെറാഡൂണ്‍ വിട്ടില്ലെങ്കില്‍ സര്‍ക്കാരിനെ കാത്തിരിക്കില്ല എന്നായിരുന്നു സംഘത്തിന്റെ ഭീഷണി. അതേസമയം, ഹിമാചല്‍ പ്രദേശിലെ ആര്‍നി സര്‍വകലാശാലയില്‍ കാശ്മീരി വിദ്യാര്‍ത്ഥികളെ ഹിന്ദുത്വവാദികള്‍ ഭീഷണി പെടുത്തുകയും ഭീകരവാദി മുദ്ര കുത്തി പ്രചാരണം നടത്തുകയു ചെയ്തിരുന്നു.

Continue Reading

Trending