Connect with us

News

ബ്രിട്ടീഷ് പ്രധാനമന്ത്രി;ബോറിസ് ജോണ്‍സണ്‍ തന്നെ വരുമോ

ബ്രിട്ടനിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ട് ബ്രിട്ടനെ നയിക്കാന്‍ ഇനി ആരെന്ന ചോദ്യം ഉയരുമ്പോള്‍ തിരക്കിട്ട ചര്‍ച്ചകളാണ് ലണ്ടനില്‍ നടക്കുന്നത്.

Published

on

ലണ്ടന്‍: ബ്രിട്ടനിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ട് ബ്രിട്ടനെ നയിക്കാന്‍ ഇനി ആരെന്ന ചോദ്യം ഉയരുമ്പോള്‍ തിരക്കിട്ട ചര്‍ച്ചകളാണ് ലണ്ടനില്‍ നടക്കുന്നത്. അടുത്ത പ്രധാനമന്ത്രി ആരെന്ന ചോദ്യം ബ്രിട്ടനില്‍ ഉയര്‍ന്നു കേള്‍ക്കുമ്പോള്‍ ലോക രാജ്യങ്ങളും ആകാംശയിലാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പുതിയ തിരഞ്ഞെടുപ്പ് വേണമെന്ന പ്രതിപക്ഷത്തിന്റെ നിലപാടുകളും വലിയ ചര്‍ച്ചയാകുന്നുണ്ട്. പ്രതിപക്ഷ കക്ഷികളായ ലേബറും ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയും സ്‌കോട്ടീഷ് നാഷനല്‍ പാര്‍ട്ടിയുമെല്ലാം തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മഹാഭൂരിപക്ഷമുള്ള പാര്‍ലമെന്റില്‍ അത്തരമൊരു തീരുമാനത്തിന് സാധ്യതയില്ല. തിരഞ്ഞെടുപ്പു നടന്നാല്‍ വിജയം ഉറപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മറിച്ചൊരു തീരുമാനം പ്രതീക്ഷിക്കുകയും വേണ്ട. പുതിയ നേതാവിനെ അടുത്തയാഴ്ച തിരഞ്ഞെടുക്കുമെന്നാണ് രാജി പ്രഖ്യാപനത്തില്‍ ലിസി ട്രസ് അറിയിച്ചത്.

പാര്‍ട്ടി എംപിമാരുടെ കൂട്ടായ്മായായി ഉണ്ടാക്കിയ കമ്മിറ്റി ചെയര്‍മാന്‍ സര്‍ ഗ്രഹാം ബ്രാഡിയും അടുത്ത വെള്ളിയാഴ്ചയോടെ പുതിയ നേതാവ് ഉണ്ടാകുമെന്ന പ്രഖ്യാപനമാണ് നടത്തിയത്. എന്നാല്‍ ഈ നേതാവ് ആരാകും എന്നറിയാനാണ് ഏവര്‍ക്കും ആകാംഷ. ലിസ് ട്രസിനെതിരെ മല്‍സരിച്ച് രണ്ടാംസ്ഥാനത്തായ ഇന്ത്യന്‍ വംശജനായ മുന്‍ ചാന്‍സിലര്‍ ഋഷി സുനാക് തന്നെയാണ് പട്ടികയിലെ ഒന്നാമന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഋഷി വീണ്ടും നേതൃസ്ഥാനത്തേക്ക് മല്‍സരിക്കുമെന്നും നേതാവാകുമെന്നുമാണ് പ്രവചനം.

കഴിഞ്ഞ തവണ ഒന്നാം റൗണ്ടില്‍ മല്‍സരത്തിനുണ്ടായിരുന്ന പെന്നി മോര്‍ഡന്റിന്റെ പേരും സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മുന്‍ ഡപ്യൂട്ടി പ്രധാനമന്ത്രി ഡൊമിനിക് റാബ്, പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ്, മുതിര്‍ന്ന നേതാവ് മൈക്കിള്‍ ഗോവ് എന്നിവരാണ് സാധ്യത കല്‍പിക്കപ്പെടുന്ന മറ്റുള്ളവര്‍. ബോറിസിനെതിരെയും തെരേസ മേയ്‌ക്കെതിരെയും ലിസിനെതിരെയും മല്‍സരിച്ചിട്ടുള്ള നിലവിലെ ചാന്‍സിലര്‍ ജെറമി ഹണ്ട് താന്‍ ഇനി മല്‍സരത്തിനില്ല എന്നു പ്രഖ്യാപിച്ചുകഴിഞ്ഞു. പാര്‍ട്ടിയില്‍ ഇപ്പോഴും വലിയ സ്വാധീനമുള്ള മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബോറിസ് മടങ്ങിയെത്തിയാല്‍ അതും ബ്രിട്ടിഷ് ചരിത്രത്തിലെ അത്യപൂര്‍വ സംഭവമാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പാലക്കാടിന് പിന്നാലെ ആലപ്പുഴയിലും ക്രിസ്മസ് ആഘോഷത്തിന് നേരെ ഭീഷണിയുമായി ആര്‍.എസ്.എസ്

വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഹരിപ്പാട് മുതുകുളം വെട്ടത്തുമുക്ക് ജങ്ഷനിലാണ് സംഭവം നടന്നത്.

Published

on

പാലക്കാടിന് പിന്നാലെ ആലപ്പുഴയിലെ മുതുകുളത്ത് ക്രിസ്മസ് സന്ദേശം നല്‍കാനെത്തിയ സംഘത്തെ ഭീഷണിപ്പെടുത്തി ആര്‍.എസ്.എസ് നേതാവ്. ആര്‍.എസ്.എസ് കാര്‍ത്തികപ്പള്ളി താലൂക്ക് കാര്യവാഹക് രതീഷ് കുമാറാണ് ഭീഷണി മുഴക്കിയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഹരിപ്പാട് മുതുകുളം വെട്ടത്തുമുക്ക് ജങ്ഷനിലാണ് സംഭവം നടന്നത്. കാരിച്ചാല്‍ ആശാരുപറമ്പില്‍ നെല്‍സണ്‍ എ. ലോറന്‍സ്, അജയന്‍, ആല്‍വിന്‍ എന്നിവരെയാണ് ആര്‍.എസ്.എസ് നേതാവ് ഭീഷണിപ്പെടുത്തിയത്.

പരിപാടിയിലേക്ക് കടന്നുകയറിയ രതീഷ് മൈക്ക് ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെട്ട് ഇയാള്‍ ബഹളം വെക്കുകയും ചെയ്തു. അല്ലാത്തപക്ഷം വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും ആളെ കൂട്ടുമെന്നുമാണ് രതീഷ് ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ക്രിസ്മസ് സന്ദേശം മാത്രമാണ് തങ്ങള്‍ നല്‍കുന്നതെന്നും എല്ലാ വര്‍ഷവും ഇത് ചെയ്യാറുണ്ടെന്നും സംഘാടകര്‍ പറഞ്ഞു. എന്നാല്‍ പരിപാടി അവസാനിക്കുന്നത് വരെ രതീഷ് ഭീഷണി ഉയര്‍ത്തുകയായിരുന്നു.

സംഘാടകരില്‍ ഒരാളായ നെല്‍സണ്‍ പരിപാടി തത്സമയം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ താന്‍ ആര്‍.എസ്.എസ് താലൂക്ക് കാര്യവാഹക് ആണെന്ന് രതീഷ് പറയുന്നതായി കാണാം. സംഭവത്തില്‍ പരാതി നല്‍കുമെന്ന് നെല്‍സണ്‍ അറിയിച്ചു. വെള്ളിയാഴ്ച പാലക്കാട് നല്ലേപ്പിള്ളിയില്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ കേസില്‍ മൂന്ന് വി.എച്ച്.പി പ്രവര്‍ത്തകര്‍ ഇന്നലെ അറസ്റ്റിലായിരുന്നു.

വി.എച്ച്.പി ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍, ജില്ലാ സംയോജക് വി. സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. വേലായുധന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. വെള്ളിയാഴ്ച ഉച്ചയോടെ ചിറ്റൂര്‍ നല്ലേപ്പിള്ളി ഗവണ്‍മെന്റ് യു.പി സ്‌കൂളിലാണ് സംഭവം നടന്നത്. പ്രതികള്‍ സ്‌കൂളിലെത്തി ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി.

സ്‌കൂള്‍ കുട്ടികളെ കരോള്‍ വസ്ത്രമണിയിച്ച് റാലി നടത്തിയതിനെ ചോദ്യം ചെയ്താണ് വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികള്‍ രംഗത്തെത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ എന്നിവര്‍ ചിറ്റൂരില്‍ ഇന്ന് പ്രതിഷേധ കരോള്‍ സംഘടിപ്പിച്ചു. നേരത്തെ പ്രസ്തുത കേസ് ബി.ജെ.പി സംസ്ഥാന നേതൃത്വം യുവമോര്‍ച്ച മുഖേന അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Continue Reading

india

ശൈശവ വിവാഹം; അസമില്‍ 416 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

അതേസമയം പങ്കാളികള്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യുവതികള്‍ ആത്മഹത്യ ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടുകള്‍

Published

on

ശൈശവ വിവാഹത്തിന്റെ പേരില്‍ അസമില്‍ 416 പേരെ സംസ്ഥാന പൊലീസ് അറസ്റ്റ് ചെയ്തു. 2025 അവസാനത്തോടെ സംസ്ഥാനത്ത് ശൈശവ വിവാഹം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

സംസ്ഥാനത്ത് നടന്ന മൂന്നാംഘട്ട പരിശോധനയില്‍ 345 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ നടന്ന പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഇനിയും അറസ്റ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അസം ഡി.ജി.പി ജ്ഞാനേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. നിലവില്‍ അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കുമെന്ന് പ്രതാപ് സിങ് അറിയിച്ചു.

2023 ഫെബ്രുവരിയില്‍ നടന്ന പരിശോധനയില്‍ സംസ്ഥാനത്ത് 3425 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടിരുന്നു. 4387 കേസുകളാണ് ഈ കാലയളവിനിടെ രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബറില്‍ നടന്ന രണ്ടാംഘട്ട പരിശോധനയില്‍ 13 പ്രതികളെ അറസ്റ്റ് ചെയ്യുകയും 682 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.

ഇതുവരെ നടന്ന പരിശോധനയില്‍ 5,348 കേസുകള്‍ അസമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 5,842 പേര്‍ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്.അതേസമയം പങ്കാളികള്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യുവതികള്‍ ആത്മഹത്യ ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Continue Reading

kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി സിപിഐ

സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ ആക്ഷേപവും ട്രോളി ബാഗ് വിവാദവും പത്രപരസ്യവുമെല്ലാം തിരിച്ചടിയായെന്നും സിപിഐ വിമര്‍ശിച്ചു

Published

on

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി സിപിഐ. തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ പ്രസംഗങ്ങള്‍ ഉപകാരമുണ്ടായില്ല. മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ ആക്ഷേപവും ട്രോളി ബാഗ് വിവാദവും പത്രപരസ്യവുമെല്ലാം തിരിച്ചടിയായെന്നും സിപിഐ വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസം പാലക്കാട്ട് നടന്ന സിപിഐ യോഗത്തിലായിരുന്നു പിണറായിക്കെതിരെ വിമര്‍ശനമുയര്‍ന്നത്. സാദിഖലി തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം മുസ്ലിം വോട്ടുകള്‍ യുഡിഎഫിലേക്ക് ഏകീകരിക്കാന്‍ കാരണമായി. ട്രോളി ബാഗ് വിവാദവും പത്രപരസ്യവും മറ്റൊരു കാരണം. വിവാദം യുഡിഎഫില്‍ ഐക്യമുണ്ടാക്കിയെന്നും യോഗത്തില്‍ ആരോപിച്ചു. യോഗത്തിന്റെ റിപ്പോര്‍ട്ടിന് സിപിഐ ജില്ലാ കൗണ്‍സിലും എക്സിക്യൂട്ടീവും അംഗീകാരം നല്‍കിയിട്ടുണ്ട്.

ഇ.പി ജയരാജന്റെ ആത്മകഥ എന്ന രീതിയില്‍ പ്രചരിച്ച കുറിപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിനെ മോശമായി ചിത്രീകരിച്ചത് വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഘടകകക്ഷികളെ സിപിഎം നിരന്തരം തഴഞ്ഞെന്നും ആക്ഷേപമുണ്ട്. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുശേഷം ഒരുതവണ മാത്രമാണ് എല്‍ഡിഎഫ് യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് നീക്കങ്ങളും ചര്‍ച്ചകളും ഘടകകക്ഷികളെ അറിയിക്കാതെയാണ് സിപിഎം മുന്നോട്ടുപോയത്. നെല്‍ കര്‍ഷകര്‍ക്ക് സര്‍ക്കാരിനോടുള്ള വിരോധം കര്‍ഷക വോട്ടുകള്‍ ലഭിക്കാത്തതിന് കാരണമായെന്നും സിപിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading

Trending