Connect with us

kerala

വന്യജീവി വാരാഘോഷം ; പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി വിപുലമായ മത്സരങ്ങള്‍

ജില്ലാ-സംസ്ഥാന തലങ്ങളില്‍ ഓരോ മത്സരയിനത്തിലേയും ആദ്യ മൂന്നു സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. സംസ്ഥാനതല വിജയികളാകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് റോളിംഗ് ട്രോഫിയും. സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും അനുഗമിക്കുന്ന ഒരു രക്ഷകര്‍ത്താവിനും ഭക്ഷണവും താമസസൗകര്യവും സ്ലീപ്പര്‍ ക്ലാസ് യാത്രാചെലവും നല്‍കും.

Published

on

2023 ഒക്‌ടോബര്‍ രണ്ട് മുതല്‍ എട്ടു വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം -വന്യജീവി വകുപ്പ് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പൊതുജനങ്ങള്‍ക്കായി വന്യജീവി ഫോട്ടോഗ്രാഫി, വന യാത്രാ വിവരണം (ഇംഗ്‌ളീഷ്/മലയാളം) മത്സരങ്ങള്‍ ഓണ്‍ലൈനായും പോസ്റ്റര്‍ ഡിസൈന്‍, ഷോര്‍ട്ട് ഫിലിം മത്സരങ്ങള്‍ തപാല്‍ മുഖേനയുമാണ് സംഘടിപ്പിക്കുക.

ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി പ്രകൃതിയേയും വന്യജീവികളേയും അടിസ്ഥാനമാക്കി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളിലും ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, ഉപന്യാസം, പ്രസംഗം, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍കളര്‍ പെയിന്റിംഗ് മത്സരങ്ങളും സംഘടിപ്പിക്കും. എന്‍ട്രികള്‍ സെപ്റ്റംബര്‍ 30-ന് വൈകുന്നേരം അഞ്ചു മണി വരെ സമര്‍പ്പിക്കാം.

എല്ലാ സര്‍ക്കാര്‍, എയിഡഡ്, അംഗീകൃത, സ്വാശ്രയ സ്‌കൂളുകളിലേയും കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. പ്രഫഷണല്‍ കോളേജുകള്‍ക്കും പങ്കെടുക്കാം. പ്‌ളസ്‌വണ്‍ തലം മുതലുള്ളവര്‍ക്ക് കോളേജ് വിഭാഗത്തില്‍ മത്സരിക്കാം. ക്വിസ് മത്സരത്തില്‍ രണ്ട് പേരടങ്ങുന്ന ടീമുകള്‍ ആണ് പങ്കെടുക്കേണ്ടത്. മറ്റു മത്സരങ്ങള്‍ക്ക് രണ്ട് പേര്‍ക്ക് വരെ ഓരോ സ്ഥാപനത്തെ പ്രതിനിധീകരിച്ച് ഒരോ മത്സരയിനത്തിലും പങ്കെടുക്കാം. മലയാളത്തിലാണ് പ്രസംഗ,ഉപന്യാസമത്സരങ്ങള്‍ .

ജില്ലാ-സംസ്ഥാന തലങ്ങളില്‍ ഓരോ മത്സരയിനത്തിലേയും ആദ്യ മൂന്നു സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. സംസ്ഥാനതല വിജയികളാകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് റോളിംഗ് ട്രോഫിയും. സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും അനുഗമിക്കുന്ന ഒരു രക്ഷകര്‍ത്താവിനും ഭക്ഷണവും താമസസൗകര്യവും സ്ലീപ്പര്‍ ക്ലാസ് യാത്രാചെലവും നല്‍കും.

വന്യജീവി ഫോട്ടോഗ്രാഫി മത്സരാര്‍ഥികള്‍ ഫോട്ടോകള്‍ വനം വകുപ്പ് വെബ്‌സൈറ്റിലെ wildlife photography contest 2023 എന്ന ലിങ്ക് വഴി സമര്‍പ്പിക്കണം. വന്യജീവികളും പ്രകൃതിയുമായി ബന്ധപ്പെട്ട കേരളത്തില്‍ ചിത്രീകരിച്ച ഫോട്ടോകള്‍ മാത്രം സ്വീകരിക്കും.
പോസ്റ്റര്‍ ഡിസൈനിംഗ് മത്സരാര്‍ഥികള്‍ സമര്‍പ്പിക്കുന്ന പോസ്റ്ററുകള്‍ നേരിട്ടോ, തപാല്‍ മുഖേനയോ അസി.ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍, തിരുവനന്തപുരം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, രാജീവ് ഗാന്ധി നഗര്‍, വട്ടിയൂര്‍ക്കാവ് പിഓ,തിരുവനന്തപുരം-13 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ജൈവ വൈവിദ്ധ്യ സംരക്ഷണ സന്ദേശം നല്‍കുന്ന പോസ്റ്ററുകളാണ് വിഷയം.

ഷോര്‍ട്ട് ഫിലിം മത്സരാര്‍ഥികള്‍ വീഡിയോകള്‍ പെന്‍ഡ്രൈവിലോ, ഹാര്‍ഡ് ഡിസ്‌ക്കിലോ,ഡിവിഡിയിലോ അപേക്ഷയോടൊപ്പം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍,വന്യജീവി ഹ്രസ്വചിത്ര മത്സരം 2023,പീച്ചി വൈല്‍ഡ് ലൈഫ് ഡിവിഷന്‍, വിലങ്ങന്നൂര്‍ പിഓ,പീച്ചി, തൃശൂര്‍-53 എന്ന വിലാസത്തില്‍ നേരിട്ടോ,തപാല്‍ മുഖേനയോ ലഭ്യമാക്കണം.മത്സരാര്‍ഥിയുടെ ഗൂഗിള്‍ ഡ്രൈവില്‍ അപ് ലോഡ് ചെയ്യുകയും ലിങ്ക് wlwshortfilm2023@gmail.com എന്ന മെയിലില്‍ can view only അനുവാദത്തോടെ ഷയര്‍ ചെയ്യുകയും വേണം. കേരളത്തില്‍ ചിത്രീകരിച്ച പ്രകൃതിയും വന്യജീവികളും ആസ്പദമാക്കിയുള്ള ഹ്രസ്വചിത്രമായിരിക്കണം.

വന യാത്രാ വിവരണ മത്സരാര്‍ഥികള്‍ കേരളത്തിലെ ഏതെങ്കിലും വനത്തിലേയ്‌ക്കോ വന്യജീവി മേഖലയിലേയ്‌ക്കോ ഉള്ള യാത്ര അടിസ്ഥാനമാക്കിയാകണം രചന സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫോറവും രചനയും wlwtravelouge2023@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണം.
എല്ലാ മത്സരങ്ങള്‍ക്കുമുള്ള യോഗ്യത, സാങ്കേതിക നിര്‍ദേശങ്ങള്‍, വ്യവസ്ഥകള്‍, രജിസ്‌ട്രേഷന്‍ ഫോറം, മത്സരത്തില്‍ പങ്കെടുക്കുന്ന വിധം ഉള്‍പ്പെടെ വനം വകുപ്പിന്റെ വെബ് സൈറ്റില്‍ (*www.forest.kerala.gov.in*) ലഭിക്കും.പ്രായപരിധിയോ പ്രവേശന ഫീസോ ഇല്ല.

താത്പര്യമുള്ളവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.
വന്യജീവി ഫോട്ടോഗ്രാഫി മത്സരം: ഡപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ (എഫ്എംഐഎസ്) തിരുവനന്തപുരം-ഫോണ്‍: (ഓഫീസ്) 0471-2529234.
പോസ്റ്റര്‍ ഡിസൈനിംഗ് മത്സരം: അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍(സോഷ്യല്‍ ഫോറസ്ട്രി),തിരുവനന്തപുരം -ഫോണ്‍: (ഓഫീസ്)0471-2560462, മൊബൈല്‍ :9447979135.
ഷോര്‍ട്ട് ഫിലിം മത്സരം: വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍, പീച്ചി, മൊബൈല്‍ :9447979103 , ഓഫീസ്: 0487-2699017.
യാത്രാ വിവരണ മത്സരം: (ഇംഗ്‌ളീഷ്, മലയാളം): ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (ഫ്‌ളയിംഗ് സ്‌ക്വാഡ്),കണ്ണൂര്‍-ഫോണ്‍: (ഓഫീസ്)0497-2766345, മൊബൈല്‍ :9447979122.
കൂടുതല്‍ വിവരങ്ങള്‍ വനം വകുപ്പിന്റെ വെബ്‌സൈറ്റില്‍ (**www.forest.kerala.gov.in**) ലഭ്യമാണെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ക്രൂരത കുരുന്നുകളോടും; അങ്കണവാടിയിലെ പാലും മുട്ടയും നിര്‍ത്തലാക്കി സര്‍ക്കാര്‍

പദ്ധതി പൂർണമായും നിർത്തലാക്കിയത് അംഗണവാടികളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചിരിക്കുകയാണ്.

Published

on

ഫണ്ടില്ലെന്ന കാരണം പറഞ്ഞ് അങ്കണവാടി കുട്ടികൾക്ക് നൽകിവരുന്ന പാലും മുട്ടയും സർക്കാർ നിർത്തലാക്കി. ആഴ്ചയിൽ രണ്ട് ദിവസം മുട്ട, ഒരു ദിവസം പാൽ, ദിവസം രണ്ട് കറികൾ കൂട്ടി ചോറ് എന്നിവയാണ് അങ്കണവാടികളിൽ കൊടുത്തിരുന്നത്.

കഴിഞ്ഞ മാർച്ച് വരെ ഉച്ചഭക്ഷണം നൽകിയതിന്റെ തുക ലഭിച്ചത് വളരെ വൈകിയാണ്. ഓരോ മാസവും അങ്കണവാടി ജീവനക്കാർ സാധനങ്ങൾക്ക് പണം നൽകാനാവാതെ പ്രയാസപ്പെടുകയായിരുന്നു. ഇപ്പോൾ പദ്ധതി പൂർണമായും നിർത്തലാക്കിയത് അംഗണവാടികളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചിരിക്കുകയാണ്.

Continue Reading

india

കാലിക്കറ്റ് വഴി ഹജ്ജ്; ഉയര്‍ന്ന വിമാനക്കൂലി ഈടാക്കുന്നത് തടയണം

കേന്ദ്ര മന്ത്രിക്ക് കത്ത് നല്‍കി ഇ ടി മുഹമ്മദ് ബഷീര്‍ എംപി

Published

on

കോഴിക്കോട് വിമാനത്താവളം വഴി ഈ വർഷത്തെ ഹജ്ജിന് സംസ്ഥാന സർക്കാർ മുഖേന യാത്ര പുറപ്പെടുന്ന ഹാജിമാരിൽ നിന്ന് ഉയർന്ന വിമാനക്കൂലി ഈടാക്കാനുള്ള എയർ ഇന്ത്യയുടെ നീക്കം തടയണമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി ആവശ്യപ്പെട്ടു. ഹജ്ജ് ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ, പാർലമെൻ്ററി വകുപ്പ് മന്ത്രി കിരൺ റിജിജുവിനെ നേരിൽ കണ്ടാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനതാവളത്തിൻ്റെ അഡ്വൈസറി കമ്മിറ്റി ചെയർമാൻ കൂടിയായ ഇ.ടി മുഹമ്മദ് ബഷീർ എംപി ഇക്കാര്യം ആവശ്യപ്പെട്ടത്.

എയർ ഇന്ത്യ തന്നെ സർവീസ് നടത്തുന്ന കണ്ണൂരിൽ 87,000 രൂപയും, സൗദിയ സർവീസ് നടത്തുന്ന കൊച്ചിയിൽ 86,000 രൂപയും ഈടാക്കുമ്പോഴാണ് കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് 1,25,000 രൂപ വിമാനക്കൂലിയായി ഈടാക്കാൻ ശ്രമിക്കുന്നത്. ഈ വിവേചനത്തിനെതിരെ അടിയന്തര നടപടി വേണമെന്നും സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിൻ്റുകളിലും നിരക്ക് ഏകീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു. ഹാജിമാരോട് നീതിയുക്തമായി ഇടപെടാൻ അടിയന്തര നിർദ്ദേശം നൽകേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെടുമെന്ന് മന്ത്രി ഉറപ്പ് നൽകി. ബന്ധപ്പെട്ടവരുമായി സംസാരിച്ച് തീരുമാനത്തിലെത്താൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. വിമാന കമ്പനി അധികൃതർ, കേന്ദ്ര ഹജ്ജ് കമ്മിറ്റി എന്നിവരുമായി സംസാരിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

Continue Reading

kerala

13ാം വയസ്സുമുതല്‍ പീഡനത്തിനിരയായെന്ന പതിനെട്ടുകാരിയുടെ വെളിപ്പെടുത്തലില്‍ 40 പേര്‍ക്കെതിരേ പോക്‌സോ കേസ്

ശിശുക്ഷേമ സമിതിക്കു മുമ്പാകെയാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.

Published

on

പത്തനംതിട്ട: 13-ാം വയസ്സുമുതല്‍ ലൈംഗിക പീഡനത്തിനിരയായെന്ന പതിനെട്ടുകാരിയുടെ വെളിപ്പെടുത്തലില്‍ 40 പേര്‍ക്കെതിരേ പോക്‌സോ കേസ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 60ലേറെ പേര്‍ ലൈംഗികപീഡനത്തിനിരയാക്കിയെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ശിശുക്ഷേമ സമിതിക്കു മുമ്പാകെയാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.

കായികതാരമായ പെണ്‍കുട്ടിയെ പരിശീലകരും മറ്റ് കായികതാരങ്ങളും സഹപാഠികളും സമീപവാസികളും ലൈംഗികമായി ചൂഷണം ചെയ്തുവെന്നും മൊഴിയില്‍ പറയുന്നു. നിലവില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലായി അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്തതായാണ് പ്രാഥമിക വിവരം. മറ്റൊരു പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയും പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയതായി മൊഴിയില്‍ പറയുന്നു. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

ലൈംഗിക ചൂഷണത്തിനെതിരേ ക്ലാസില്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി ദുരനുഭവം പങ്കുവെച്ചത്. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്‍കി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല നല്‍കിയിരിക്കുന്നത്.

 

Continue Reading

Trending