Connect with us

kerala

വന്യജീവി ആക്രമണം: വയനാട്ടിൽ നാളെ യുഡിഎഫ് ഹർത്താൽ

അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു.

Published

on

വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. ജില്ലയിൽ രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റി നാളെ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. ദിവസേന എന്നോണം ജില്ലയിൽn ആക്രമണത്തിൽ മനുഷ്യജീവനങ്ങൾ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാട് പ്രതിഷേധിച്ചുകൊണ്ടാണ് ഹർത്താൽ നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ കെ അഹമ്മദ് ഹാജിയും കൺവീനർ പി ടി ഗോപാലക്കുറുപ്പും അറിയിച്ചു. അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു.

സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ നാല് പേര്‍ക്കാണ് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമാകുന്നത്. ഇന്നലെ രാത്രി നടന്ന കാട്ടാന ആക്രമണത്തിൽ അട്ടമല സ്വദേശി ബാലകൃഷ്ണൻ അതിദാരുണമായി കൊല്ലപ്പെട്ടിരുന്നു.ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ തേയില എസ്റ്റേറ്റിനുള്ളിലെ വഴിയിലാണ് ബാലകൃഷ്ണന്റെ മൃതദേഹം കണ്ടത്.

kerala

ട്രെയിന്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കി

56603 കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ ട്രെയിന്‍ ഏപ്രില്‍ 18, 25, മേയ് രണ്ട് തീയതികളില്‍ പാലക്കാടിനും ഷൊര്‍ണൂരിനുമിടയില്‍ സര്‍വിസ് റദ്ദാക്കും

Published

on

പാലക്കാട്: നമ്പര്‍ 56603 കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ ട്രെയിന്‍ ഏപ്രില്‍ 18, 25, മേയ് രണ്ട് തീയതികളില്‍ പാലക്കാടിനും ഷൊര്‍ണൂരിനുമിടയില്‍ സര്‍വിസ് റദ്ദാക്കും. ഏപ്രില്‍ ഒമ്പത്, 23 തീയതികളില്‍ രാത്രി 11.45ന് മംഗളൂരു സെന്‍ട്രലില്‍നിന്ന് ആരംഭിക്കുന്ന നമ്പര്‍ 22638 മംഗളൂരു സെന്‍ട്രല്‍-ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ഏപ്രില്‍ 10, 24 തീയതികളില്‍ പുലര്‍ച്ച ഒന്നിന് മംഗളൂരു ജങ്ഷനില്‍ നിന്നാണ് ആരംഭിക്കുക.

ഏപ്രില്‍ ഒമ്പത്, 23 തീയതികളില്‍ തിരുവനന്തപുരത്തുനിന്ന് 2.40ന് ആരംഭിക്കുന്ന നമ്പര്‍ 22633 തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് യാത്ര അതേ ദിവസം ഒരു മണിക്കൂര്‍ 25 മിനിറ്റ് വൈകി 4.05നാണ് പുറപ്പെടുക.

Continue Reading

kerala

എമ്പുരാന്‍ വ്യാജ പതിപ്പ്; കണ്ണൂരില്‍ ജനസേവ കേന്ദ്രത്തിലെ ജീവനക്കാരി പിടിയില്‍

പെന്‍ ഡ്രൈവില്‍ ചിത്രത്തിന്റെ കോപ്പി പകര്‍ത്തി നല്‍കുയായിരുന്നു

Published

on

കണ്ണൂരില്‍ എമ്പുരാന്‍ വ്യാജ പതിപ്പ് പിടികൂടി. പാപ്പിനിശ്ശേരിയിലെ ജന സേവന കേന്ദ്രത്തില്‍ നിന്നാണ് പിടികൂടിയത്. തംബുരു കമ്മ്യുണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് വ്യാജ പ്രിന്റ് പിടികൂടിയത്. സംഭവത്തില്‍ ജീവനക്കാരിയെ പിടികൂടി. പെന്‍ ഡ്രൈവില്‍ ചിത്രത്തിന്റെ കോപ്പി പകര്‍ത്തി നല്‍കുയായിരുന്നു. വളപട്ടണം പൊലീസാണ് വ്യാജ പ്രിന്റ് പിടികൂടിയത്.

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എംപുരാന്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ചിത്രത്തിന്റെ വ്യാജ പതിപ്പ് ചില വെബ്‌സൈറ്റുകളിലും ടെലഗ്രാമിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതുമൂലം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് സൈബര്‍ പൊലീസ്. വെബ് സൈറ്റുകളില്‍ നിന്ന് വ്യാജപതിപ്പ് പൊലീസ് നീക്കം ചെയ്തിരുന്നു. ഡൗണ്‍ലോഡ് ചെയ്താലും നടപടിയെന്ന് പൊലീസ് അറിയിച്ചിരുന്നു.

Continue Reading

kerala

മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചപ്പോള്‍ ക്രൈസ്തവ വിശ്വാസികളുടെ വിഷമം കാണാതെ പോയി; സീറോ മലബാര്‍ സഭ

അതേസമയം രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടിനോട് പ്രതികരണമില്ലെന്ന് സഭ വ്യക്തമാക്കി.

Published

on

എമ്പുരാന്‍ സിനിമയുടെ പ്രമേയം സഭയുടെ വിശ്വാസങ്ങള്‍ക്കെതിരെന്ന് സീറോ മലബാര്‍ സഭ. മതചിഹ്നങ്ങളെ അവഹേളിക്കുന്നത് നല്ല പ്രവണതയല്ല. ഇത് ബോധപൂര്‍വ്വമാണെങ്കില്‍ അംഗീകരിക്കാനാവില്ലെന്നും ഈ കാര്യത്തില്‍ അണിയറപ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കണമെന്നും സീറോ മലബാര്‍ സഭ അറിയിച്ചു.

മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചപ്പോള്‍ ക്രൈസ്തവ വിശ്വാസികളുടെ വിഷമം എന്തുകൊണ്ട് കാണാതെ പോയി എന്ന് സഭ ചോദിച്ചു. നിലവിലെ സാഹചര്യം ആശങ്കയുളവാക്കുന്നുണ്ടെന്നും സീറോ മലബാര്‍ സഭ അറിയിച്ചു. അണിയറ പ്രവര്‍ത്തകരാണ് ഇതിന് ഉത്തരം നല്‍കേണ്ടത്. വിനോദോപാധിയെ വിവാദോപാധിയാക്കരുതെന്നും സഭ കുറ്റപ്പെടുത്തി.

അതേസമയം രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടിനോട് പ്രതികരണമില്ലെന്ന് സഭ വ്യക്തമാക്കി. സഭാ വിശ്വാസങ്ങളെ ഇകഴ്ത്തിക്കാണിക്കുന്ന സിനിമകള്‍ തുടര്‍ച്ചയായി വരുന്നുണ്ടെന്നും ഇത് സഭയെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും സഭ വ്യക്തമാക്കി.

Continue Reading

Trending