Connect with us

kerala

വന്യജീവി ആക്രമണം; കേരളാ കോണ്‍ഗ്രസ് എം സമരത്തിലേക്ക്

മാണി വിഭാഗത്തിന്റെ കര്‍ഷക സംഘടനയായ കര്‍ഷക യൂണിയനാണ് സമരത്തിന് ഇറങ്ങുന്നത്.

Published

on

വന്യജീവി ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമാകാത്തതില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനുള്ളില്‍ അതൃപ്തി പുകയുന്നു. വിഷയത്തില്‍ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് പാര്‍ട്ടി കര്‍ഷക വിഭാഗം. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രവര്‍ത്തകരെ ഒപ്പംനിര്‍ത്താന്‍ വിഷയം ഉയര്‍ത്തി കൊണ്ടുവരണമെന്നാണ് നേതാക്കളുടെ നിലപാട്.

മാണി വിഭാഗത്തിന്റെ കര്‍ഷക സംഘടനയായ കര്‍ഷക യൂണിയനാണ് സമരത്തിന് ഇറങ്ങുന്നത്. വന്യ ജീവി സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നത്തില്‍ കേന്ദ്ര നിയമത്തിന്റെ അപര്യാപ്ത സംസ്ഥാന സര്‍ക്കാരിന് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ പ്രശ്‌നങ്ങളില്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അലംഭാവം വെച്ചുപൊറുപ്പിക്കാന്‍ ആവില്ലെന്ന വികാരമാണ് പാര്‍ട്ടിക്കുള്ളത്. വനമന്ത്രി ഉദ്യോഗസ്ഥര്‍ എഴുതിത്തരുന്നത് അതേപടി വായിക്കുന്നത് നിര്‍ത്തണമെന്ന് കര്‍ഷക യൂണിയന്‍ ജനറല്‍ സെക്രട്ടറി എ.എച്ച് ഹഫീസ് ആവശ്യപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംഘടന സജീവമാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ എന്തു ചെയ്തുവെന്ന ചോദ്യം പ്രവര്‍ത്തകരില്‍ നിന്ന് ഉയരുന്നുണ്ട്. പ്രത്യക്ഷ പ്രതിഷേധത്തിന് ഇറങ്ങുന്നത് ഇതുകൊണ്ടൊക്കെയാണ്. ബുധനാഴ്ച സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്താനാണ് കര്‍ഷക യൂണിയന്റെ തീരുമാനം. ഇത് ഇടതുമുന്നണിയില്‍ അസ്വാരസ്വം ഉണ്ടാകാന്‍ സാധ്യതയേറെയാണ്.

EDUCATION

കേരള സര്‍വകലാശാലയില്‍ ഗുരുതര വീഴ്ച; ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടു

5 കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടവയിലുണ്ട്.

Published

on

കേരള സർവകലാശാലയിൽ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കാണാതായി. മൂല്യനിർണം നടത്താൻ ഒരു അധ്യാപകനു നൽകിയ ‘പ്രൊജക്ട് ഫിനാൻസ്’ എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. 5 കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടവയിലുണ്ട്.

വിവരം പുറത്തുവിടാതെ വീണ്ടും പരീക്ഷ നടത്താൻ സർവകലാശാല തീരുമാനിച്ചു. ഇതിനുള്ള അറിയിപ്പ് വിദ്യാർഥികൾക്കു ലഭിച്ചപ്പോൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തു വന്നത്. എംബിഎ അവസാന സെമസ്റ്ററിലെ 71 വിദ്യാർഥികൾക്കാണ് പ്രത്യേക പരീക്ഷ നടത്തുന്നത്.

എംബിഎ വിദ്യാർഥികളുടെ അവസാന സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായതെന്നാണ് വിവരം. രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ട കോഴ്സിന്റഎ ഫല പ്രഖ്യാപനം രണ്ടര വർഷമായിട്ടും നടത്തിയിരുന്നില്ല.

പരീക്ഷാ ഫലം വൈകുന്നതിന്റെ കാരണം സർവകലാശാല വിശദീകരിച്ചിരുന്നില്ല. അതിനിടെയാണ് ഏപ്രിൽ ഏഴിനു വീണ്ടും പരീക്ഷ നടത്തുന്നുവെന്നു കാണിച്ചു വെള്ളിയാഴ്ച ഉച്ചയോടെ വിദ്യാർഥികൾക്ക് അറിയിപ്പു ലഭിച്ചത്.

മൂല്യനിർണയം കഴിഞ്ഞ് ഉത്തരക്കടലാസ് നഷ്ടപ്പെട്ടു പോയി എന്നു അധ്യാപകൻ സർവകലാശാലയെ അറിയിച്ചുവെന്നാണ് വിവരം. ഇക്കാര്യം സിൻഡിക്കേറ്റിൽ റിപ്പോർട്ടു ചെയ്തു. സിൻഡിക്കേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താൻ നിശ്ചയിച്ചത്.

Continue Reading

kerala

കെ.ടി ജലീലിന്റെ പ്രതികരണങ്ങള്‍ സി.പി.എമ്മിന് അതൃപ്തി

നിയന്ത്രിക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍

Published

on

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച ഫേ സ്ബുക്ക് പോസ്റ്റ് അടക്കം കെ.ടി ജലീല്‍ എം.എല്‍.എയുടെ പ്രവര്‍ത്തനങ്ങളില്‍ സി.പി.എമ്മിന് കടു ത്ത അതൃപ്തി. ജലീലിനെ നിയന്ത്രിക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോട് ആവശ്യപ്പെട്ടു. പാര്‍ട്ടി അംഗമല്ലെങ്കിലും സി.പി.എം പിന്തുണയോടെ നിയമസഭയില്‍ എത്തിയ ജലീല്‍, സ്പീക്കര്‍ക്കെതിരെ പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തുന്നത് പാര്‍ട്ടിയോടുള്ള വെല്ലുവിളിയായി കൂടി കാണണം എന്നാണ് നേതാക്കളില്‍ ഒരു വിഭാഗം വിലയിരുത്തുന്നത്.

തന്റെ വ്യക്തിപ്രഭാവം കൊണ്ടാണ് വിജയിച്ചുവ ന്നതെന്ന ജലീലിന്റെ ധാരണ പാര്‍ട്ടി ഇടപെട്ട് ഇനിയെങ്കിലും തിരുത്തണമെന്നാണ് നേതാക്കളുടെ വാദം. പാര്‍ട്ടിയെയോ മുന്നണിയെയോ മുഖവി ലക്കെടുക്കാതെ ജലീല്‍ താനൊരു പ്രസ്ഥാനമാണെന്ന് സ്വയം അഹങ്കരിക്കുകയാണെന്ന അഭിപ്രായവും സി.പി.എം നേതാക്കള്‍ക്കുണ്ട്.

നേരത്തെയും എടുത്തു ചാടിയുള്ള അനാവശ്യ പ്രതികരണങ്ങളിലൂടെ ജലീല്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ആസാദ് കശ്മീര്‍, ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍ എന്നീ പരാമര്‍ശ ങ്ങള്‍ക്കെതിരെ ജലീലിനെ സി.പി.എം താക്കീത് ചെയ്തി രുന്നു. മാധ്യമം പത്രത്തിനെിരെ യു.എ.ഇ കോണ്‍സുലേറ്റിന് കത്തയച്ച ജലീലിന്റെ നടപടിയും വലിയതോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

നിയമസഭയിലും പുറത്തും തന്റെ അഭിപ്രായങ്ങള്‍ സി.പി.എമ്മിന്റെതാണെന്ന പേരില്‍ ജലീല്‍ പ്രചരിപ്പിക്കുന്നത് ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുമെന്നും വിലയിരുത്തപ്പെടുന്നു. അടുത്തിടെ മദ്രസ വിദ്യാഭ്യാസത്തിനെതിരായി നടത്തിയ ജലീലിന്റെ പ്രസംഗം പോലും സി.പി.എമ്മി ന് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇടക്കാലത്ത് സി.പി.എം വലിയ പരിഗണന നല്‍കാതിരുന്ന ജലീല്‍ ഇപ്പോള്‍ വീണ്ടും തലപൊക്കുന്നത് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണെന്ന വിമര്‍ശനം എം.വി ഗോവിന്ദന് നേരെയാണ് വിരല്‍ചൂണ്ടുന്നത്. ജലീലിനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നേതാക്കള്‍ സി.പി.എം സെക്രട്ടറിയെ ബന്ധപ്പെട്ടിട്ടുണ്ട്.

Continue Reading

kerala

വളാഞ്ചേരിയിൽ ലഹരി സംഘത്തിലുള്ള 10 പേർക്ക് എച്ച്ഐവി ബാധ; കാരണം ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം

സിറിഞ്ച് വഴി ലഹരി ഉപയോഗിക്കുന്നവരാണ് ഇവർ.

Published

on

വളാഞ്ചേരിയിൽ എച്ച്.ഐ.വി കണ്ടെത്തിയ ലഹരിസംഘത്തിലെ 10 പേരിൽ ആദ്യം സ്ഥിരീകരിച്ചത് മലയാളിക്ക്. ഏഴു മലയാളികൾക്കും മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് ആരോഗ്യവകുപ്പ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. സിറിഞ്ച് വഴി ലഹരി ഉപയോഗിക്കുന്നവരാണ് ഇവർ.

ഒരാൾക്ക് രോഗം കണ്ടതോടെ ഇയാളുടെ സംഘാംഗങ്ങളെക്കൂടി പരിശോധിക്കുകയായിരുന്നു. രണ്ടു മാസത്തിനിടയിൽ നടന്ന പരിശോധനയിലാണ് 10 പേർക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചതെന്ന് ഡി.എം.ഒ ഡോ. ആർ. രേണുക പറഞ്ഞു. ഒരേ സിറിഞ്ചോ അല്ലെങ്കിൽ ഒരാൾതന്നെ വീണ്ടും ഉപയോഗിക്കുന്ന സിറിഞ്ചിലൂടെയോ ആണ് രോഗം പകർന്നതെന്നാണ് കണ്ടെത്തൽ. 10 പേരും പ്രത്യേക നിരീക്ഷണത്തിലാണ്.

ജില്ലയിലെ മറ്റു ഭാഗങ്ങളിലും സിറിഞ്ച് പങ്കിടുന്നതിലൂടെ രോഗം ബാധിച്ചോയെന്നത് അന്വേഷിക്കുകയാണെന്ന് ഡി.എം.ഒ പറഞ്ഞു. ഡി.എം.ഒയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തി. സിറിഞ്ച് വഴി ലഹരി കുത്തിവെക്കുന്നവർ ധാരാളമുണ്ടെന്നാണ് നിഗമനം. ലഹരിവ്യാപനം വർധിച്ചതോടെ എച്ച്.ഐ.വി വ്യാപനത്തിനും സാധ്യതയേറിയിരിക്കുകയാണ്.

എയ്ഡ്സ് ക​ൺട്രോൾ സൊസൈറ്റിയാണ് ലൈംഗികതൊഴിലാളികൾക്കിടയിലും മറ്റും സ്ക്രീനിങ് നടത്തി രോഗികളെ കണ്ടെത്തുന്നത്. ഇത്തരം രോഗികൾക്ക് കൗൺസലിങ്ങും തുടർചികിൽസയും നൽകുന്നു. ഇപ്രകാരം കണ്ടെത്തിയ രോഗിയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സിറിഞ്ച് പങ്കിട്ട ലഹരി സംഘത്തിനും എച്ച്.ഐ.വിയുണ്ടെന്ന് കണ്ടെത്തിയത്.

Continue Reading

Trending