Connect with us

News

ലോസ് ഏഞ്ചല്‍സിലെ കാട്ടുതീ; മരിച്ചവരുടെ എണ്ണം പതിനാറായി

കാലാവസ്ഥാ വ്യതിയാനമാണ് കാട്ടുതീയുടെ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

Published

on

ലോസ് ഏഞ്ചല്‍സില്‍ കാട്ടുതീ പടര്‍ന്ന സംഭവത്തില്‍ മരിച്ചവരുടെ എണ്ണം പതിനാറായി. അഞ്ചുപേരുടെ മൃതദേഹം പാലിസേഡ്‌സ് ഫയര്‍ സോണില്‍ നിന്നും കണ്ടെത്തി. പതിനൊന്നുപേരെ ഈറ്റണ്‍ ഫയര്‍ സോണില്‍ നിന്നും കണ്ടെത്തി.

ചൊവ്വാഴ്ച പാലിസേഡില്‍ കാട്ടുതീ പടര്‍ന്നു കയറുകയായിരുന്നു. ശക്തമായ കാറ്റുവീശിയത് വലിയ ദുരന്തത്തിലേക്ക് വഴിവെക്കുകയായിരുന്നു. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ വരും ദിവസങ്ങളില്‍ കാറ്റ് വീശുമെന്ന മുന്നറിയിപ്പുണ്ട്. കാലിഫോര്‍ണിയയുടെ അയല്‍പ്രദേശങ്ങളായ ബ്രെന്റ്വുഡ്, ബെല്‍ എയര്‍ എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞുകൊണ്ടിരിക്കുകയാണ്. പുതുതായി 1,66,000 പേരെ ഒഴിപ്പിക്കാനാണ് ഉത്തരവ്. തീപിടുത്തത്തില്‍ ഏകദേശം 12,000 കെട്ടിടങ്ങള്‍ നശിക്കുകയും, 426 പേര്‍ക്ക് വീട് നഷ്ടമാവുകയും, നിരവധി ആളുകള്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

പാലിസേഡില്‍ 22,600 ഏക്കറില്‍ തീ പടര്‍ന്നു. ആകാശമാര്‍ഗവും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. കാറ്റിന്റെ ശക്തി കൂടുന്ന സാഹചര്യത്തില്‍ ഇനിയും വ്യാപനം കൂടാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനമാണ് കാട്ടുതീയുടെ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

kerala

സംസ്ഥാനത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നു; മൗനം പാലിച്ച് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും

അപകടങ്ങളുടെ വ്യാപ്തിയും ആഴവും സര്‍ക്കാരിന്റെ ഗതാഗതനയങ്ങളുടെ പൂര്‍ണ പരാജയത്തെ തുറന്ന് കാട്ടുകയാണ്

Published

on

തിരുവനന്തപുരം: കേരളം അതിവേഗം അപകടസംഭവങ്ങളുടെ ഭീകര പട്ടികയില്‍ ചേര്‍ക്കപ്പെടുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വാഹനാപകടങ്ങളില്‍ നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. ഇന്ന് മാത്രം വാഹന അപകടത്തില്‍ നാല് പേരുടെ ജീവനാണ് നഷ്ടമായത്. അപകടങ്ങളുടെ വ്യാപ്തിയും ആഴവും സര്‍ക്കാരിന്റെ ഗതാഗതനയങ്ങളുടെ പൂര്‍ണ പരാജയത്തെ തുറന്ന് കാട്ടുകയാണ്. തെക്ക്, വടക്ക് തുടങ്ങിയ ജില്ലകളില്‍ മാത്രം കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ പതിനഞ്ചിലധികം വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ അപകടങ്ങളില്‍ കുട്ടികളടക്കം ആളുകള്‍ മരിക്കുകയും നിരവധി പേര്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

പാര്‍ട്ടി രാഷ്ട്രീയ കളികളും ഗതാഗത വികസന പദ്ധതികളുടെ പരാജയവുമാണ് റോഡുകള്‍ മരണപാതയാക്കി മാറ്റിയതെന്നുമാണ് പരക്കെയുള്ള സംസാരം. ഉപയോഗപ്പെടേണ്ട റോഡുകള്‍ ജനങ്ങള്‍ക്ക് ശിക്ഷയായി മാറുന്ന അവസ്ഥയാണ്. സംസ്ഥാനത്തെ റോഡുകളുടെ ദയനീയ അവസ്ഥ അപകടങ്ങളുടെ പ്രധാന കാരണം ആണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. റോഡ് നിര്‍മാണത്തിലും നവീകരണത്തിലും തുടര്‍ച്ചയായ വീഴ്ചകള്‍ സംസ്ഥാനത്തെ അപകടവലയത്തിലേക്ക് തള്ളിയിരിക്കുകയാണ്.

ഇതിനു ഉദാഹരണമാണ് പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാത. വര്‍ഷങ്ങളായി ആളിക്കത്തുന്ന ഈ പ്രശ്‌നങ്ങള്‍ക്ക് ഇതുവരെ തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ല.ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന നയങ്ങള്‍, അപകടം നിറഞ്ഞ പാതകള്‍, തുടങ്ങിയ സി.പി.എം സര്‍ക്കാരിന്റെ അനാസ്ഥകളാണ് കേരളത്തെ മരണ പാതയിലേക്ക് നയിക്കുന്നതെന്ന് പൊതുസമൂഹം ആരോപിക്കുന്നു. അധികാരികളുടെ അശ്രദ്ധക്ക് എത്ര കൂടുതല്‍ ജീവന്‍ നല്‍കേണ്ടി വരും എന്നാണ് പൊതുജനം ചോദിക്കുന്നത്.

Continue Reading

kerala

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ നാലു പെണ്‍കുട്ടികള്‍ വെള്ളത്തില്‍ വീണ് അപകടം; രക്ഷകരായെത്തി നാട്ടുകാര്‍

മൂന്നു പേരുടെ അവസ്ഥ ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു

Published

on

തൃശൂര്‍: പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ നാലു പെണ്‍കുട്ടികള്‍ വെള്ളത്തില്‍ വീണ് അപകടം. ഉടന്‍ തന്നെ നാലു പേരേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൂന്നു പേരുടെ അവസ്ഥ ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. സുഹൃത്തിന്റെ വീട്ടില്‍ ആഘോഷത്തിന് വന്നപ്പോഴാണ് അപകടം.

Continue Reading

News

കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരെ കടുത്ത പ്രതിഷേധവുമായി മഞ്ഞപ്പട

മത്സരത്തിന് മുമ്പായി നാളെ പ്രതിഷേധ റാലി നടത്താനാണ് മഞ്ഞപ്പടയുടെ തീരുമാനം.

Published

on

കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരെ കടുത്ത പ്രതിഷേധവുമായി ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. മത്സരത്തിന് മുമ്പായി നാളെ പ്രതിഷേധ റാലി നടത്താനാണ് മഞ്ഞപ്പടയുടെ തീരുമാനം. വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും തിരുത്താന്‍ മാനേജ്‌മെന്റ് തയ്യാറാവാത്തതാണ് പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കം. സ്റ്റേഡിയത്തിനകത്തും പ്രതിഷേധങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്.

ഗേറ്റ് നമ്പര്‍ പതിനാറ് മുതല്‍ ക്ലബ് ഓഫീസ്, വി ഐ പി എന്‍ട്രന്‍സ് എന്നിവിടങ്ങളില്‍ പ്രതിഷേധം അറിയിച്ച ശേഷം സ്റ്റേഡിയത്തിന് ചുറ്റി, റാലി തിരിച്ച് ഈസ്റ്റ് ഗാലറി ഗേറ്റിനു മുന്നില്‍ അവസാനിക്കുന്ന രീതിയില്‍ ആണ് റാലി സംഘടിപ്പിക്കാന്‍ തീരുമാനം.

ബ്ലാസ്റ്റേഴ്‌സിന്റെ മോശ പ്രകടനത്തില്‍ മാനേജ്‌മെന്റിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ തുടങ്ങിയ പ്രതിഷേധം സ്റ്റേഡിയത്തിലേക്കും ഇരച്ചികയറുകയായിരുന്നു.

ലീഡേഴ്സ് ഓര്‍ ലയേഴ്സ് എന്ന് എഴുതിയ കറുത്ത ബാനറുമായാണ് ആരാധകര്‍ മുഹമ്മദന്‍സിനെതിരായ മത്സരത്തില്‍ എത്തിയത്. പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിലും പ്രതിഷേധം തുടര്‍ന്നിരുന്നു.

മഞ്ഞപ്പടയുടെ നോര്‍ത്ത് വിംഗാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

 

Continue Reading

Trending