Connect with us

News

ലോസ് ആഞ്ചലസിലെ കാട്ടുതീ; മരണം 24 ആയി

അപകടത്തില്‍ നിരവധി പേരെ കാണാതായി.

Published

on

ലോസ് ആഞ്ചലസില്‍ പടര്‍ന്ന കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 24 ആയി. അപകടത്തില്‍ നിരവധി പേരെ കാണാതായി. ഇന്ന് മുതല്‍ കാറ്റ് ശക്തമാകുമെന്നതിനാല്‍ കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ചയും ബുധനാഴ്ചയും മണിക്കൂറില്‍ 112 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ നിയന്ത്രണം ബുദ്ധിമുട്ടാകും.

ഈറ്റണ്‍ തീപിടുത്തത്തില്‍ 16 പേരും പാലിസേഡ്‌സ് തീപിടുത്തത്തില്‍ എട്ട് പേരും മരിച്ചതായി റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ 10 പേരെ ഇനിയും തിരിച്ചറിയാനുണ്ട്. ഏകദേശം 150000 ആളുകള്‍ക്ക് പലായനം ചെയ്യാനുള്ള ഉത്തരവ് ലഭിച്ചതായാണ് സൂചന.

കാലിഫോര്‍ണിയ കൂടാതെ മറ്റ് ഒമ്പത് യു.എസ് സംസ്ഥാനങ്ങളിലെ അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. 1,300-ലധികം ഫയര്‍ എഞ്ചിനുകളും 84 വിമാനങ്ങളും 14,000-ലധികം ഉദ്യോഗസ്ഥരും തീയണക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. മെക്സിക്കോയില്‍ നിന്ന് ഫയര്‍ഫോഴ്സും എത്തിയിട്ടുണ്ട്.

 

 

 

 

kerala

പെട്രോള്‍ ബോംബേറില്‍ നിര്‍മാണ തൊഴിലാളികളായ 2 യുവാക്കള്‍ക്കു ഗുരുതര പരുക്ക്

കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവര്‍ക്കാണു പരുക്കേറ്റത്

Published

on

പാലക്കാട് ഒറ്റപ്പാലത്ത് സ്‌ഫോടക വസ്തു എറിഞ്ഞ് 2 തൊഴിലാളികള്‍ക്കു പരുക്ക്. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. രണ്ടുപേരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പണി നടക്കുന്ന വീടിന്റെ കുളത്തിന്റെ നിര്‍മാണത്തിനെത്തിയതായിരുന്നു ഇരുവരും. ആക്രമണം നടക്കുമ്പോള്‍ വീടിന്റെ സിറ്റൗട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്നു ഇരുവരും. അയല്‍വാസിയായ യുവാവാണു പെട്രോള്‍ ബോംബ് എറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

തൈപ്പൊങ്കല്‍; ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി

ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്.

Published

on

തൈപ്പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് പ്രാദേശിക അവധി ബാധകമാകുന്നത്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളായതുകൊണ്ടാണ് ഈ ജില്ലകള്‍ക്ക് അവധി.

ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്.

 

Continue Reading

kerala

തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധന

ഇന്ന് പവന് 200 രൂപ ഉയര്‍ന്ന് 58,720 രൂപ ആയി

Published

on

തുടര്‍ച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. ഇന്ന് പവന് 200 രൂപ ഉയര്‍ന്ന് 58,720 രൂപ ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ക്രമേണയുള്ള വില വര്‍ധനവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിപണിയില്‍ പ്രതിഫലിക്കുന്നത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ച കൊണ്ട് 1500 രൂപയിലേറെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് വീണ്ടും 58,000ന് മുകളില്‍ എത്തിയത്. വെള്ളിയുടെ വില ഗ്രാമിന് 98 രൂപയായി.

Continue Reading

Trending