Connect with us

News

കാട്ടുതീ പുകയില്‍ നീറി ന്യൂയോര്‍ക്ക്; സ്‌കൂളുകള്‍ക്ക് അവധി, വിമാനങ്ങള്‍ വൈകി, മാസ്‌ക് വയ്ക്കാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

ഇതിന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെ വിവിധ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

Published

on

കാനഡയിലെ കാട്ടുതീപ്പുക കൊണ്ട് നിറഞ്ഞു ന്യൂയോര്‍ക്ക് നഗരം. അതീവ ഗുരുതരമായ സാഹചര്യം മുന്‍നിര്‍ത്തി പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞദിവസം സ്റ്റാച്ചു ഓഫ് ലിബര്‍ട്ടി നിലനില്‍ക്കുന്ന സ്ഥലത്തടക്കം വലിയ രീതിയിലുള്ള പുക മൂടിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെ വിവിധ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വിവിധ വിമാന സര്‍വീസുകളെയും ഇത് ബാധിച്ചിട്ടുണ്ട്.

കാനഡയില്‍ ഇതിനോടകം തന്നെ കാട്ടുതീ വലിയ നാശനഷ്ടം വിതച്ചിട്ടുണ്ട്. 10 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ കാട്ടുതീയാണിത്.

india

അദാനിക്ക് വീണ്ടും തിരിച്ചടി: വിമാനത്താവള, ഊര്‍ജ പദ്ധതി കരാറുകള്‍ കെനിയന്‍ സര്‍ക്കാര്‍ റദ്ദാക്കി

ശതകോടികളുടെ വിമാനത്താവള, ഊർജ പദ്ധതി കരാറുകൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചതായി കെനിയൻ പ്രസിഡൻറ് വില്യം റൂട്ടോ പറഞ്ഞു.

Published

on

സൗരോർജ കരാറുകൾ ഉറപ്പിക്കാൻ യു.എസിലെ നിക്ഷേപകരെ കബളിപ്പിച്ചുവെന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നുമുള്ള യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷന്റെ കണ്ടെത്തലിന് പിന്നാലെ അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടിയായി കെനിയൻ സർക്കാർ നടപടി. ശതകോടികളുടെ വിമാനത്താവള, ഊർജ പദ്ധതി കരാറുകൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചതായി കെനിയൻ പ്രസിഡൻറ് വില്യം റൂട്ടോ പറഞ്ഞു.

രാജ്യത്തെ പ്രധാന വിമാനത്താവളത്തി​ൻറെ നിയന്ത്രണം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനവും പവർ ട്രാൻസ്മിഷൻ ലൈനുകൾ നിർമിക്കുന്നതിനായി കഴിഞ്ഞ മാസം ഊർജ മന്ത്രാലയം അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ച 736 മില്യൺ ഡോളറിന്റെ (62,16,77,12,000 ​രൂപ) 30 വർഷ​ത്തേക്കുള്ള പൊതു-സ്വകാര്യ പങ്കാളിത്ത കരാറും റദ്ദാക്കാൻ നിർദേശം നൽകിയതായാണ് പ്രസിഡൻറ് വ്യക്തമാക്കിയത്.

അന്വേഷണ ഏജൻസികൾ നൽകിയ തീരുമാനത്തിന് കാരണമെന്നും ഗതാഗത മന്ത്രാലയത്തിനോടും ഊർജ, പെട്രോളിയം മന്ത്രാലയത്തിനോടും കരാറുകൾ ഉടനടി റദ്ദാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും റൂട്ടോ അറിയിച്ചു.

അതിനിടെ, യു.എസിലെ കേസിന്റെ പശ്ചാത്തലത്തിൽ അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അദാനി ഗ്രൂപ്പ് മേധാവിയുൾപ്പെടെ ഏഴുപേർക്കെതിരെയാണ് കുറ്റാരോപണമുയർന്നത്. 265മില്യൺ(2237 കോടി രൂപ) കൈക്കൂലി നൽകിയതായാണ് കുറ്റപത്രത്തിലുള്ളത്.

20 വർഷം കൊണ്ട് കരാറുകളിൽ ലാഭം കൊയ്യാനാണ് അദാനി ലക്ഷ്യമിട്ടത്. യു.എസിലെ നിക്ഷേപകരെ കബളിപ്പിച്ചുവെന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നുമാണ് യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷന്റെ കണ്ടെത്തൽ.

അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്‌സിക്യുട്ടീവുകള്‍, അസുര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ആയ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനക്കും വഞ്ചനക്കുമാണ് കുറ്റം ചുമത്തിയത്. അഴിമതിക്ക് തെളിവായി ചില കോഡ് നാമങ്ങൾ ഫോണിലൂടെ കൈമാറിയതിന്റെ തെളിവുകളുണ്ടെന്നാണ് റിപ്പോർട്ട്.

Continue Reading

kerala

മദ്യത്തിൽ ബാറ്ററി വെള്ളം ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ

ആംബുലൻസിന്‍റെ ബാറ്ററിയിൽ കലർത്താൻ വെച്ച വെള്ളം മദ്യത്തിൽ ഒഴിച്ചാണ് യുവാവ് മദ്യം കഴിച്ചത്.

Published

on

ഇടുക്കി വണ്ടിപ്പെരിയാറിൽ സുഹൃത്തിന്‍റെ മൃതദേഹവുമായി തമിഴ്നാട്ടിൽ നിന്നും ആംബുലൻസിൽ വരുന്ന വഴി ബാറ്ററി വെള്ളം ചേർത്ത് മദ്യം കഴിച്ച യുവാവ് മരിച്ചു. ആംബുലൻസിന്‍റെ ബാറ്ററിയിൽ കലർത്താൻ വെച്ച വെള്ളം മദ്യത്തിൽ ഒഴിച്ചാണ് യുവാവ് മദ്യം കഴിച്ചത്. ഒപ്പം മദ്യപിച്ച സുഹൃത്ത് പ്രഭു കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.

വണ്ടിപ്പെരിയാർ ചുരക്കുളം അപ്പർ ഡിവിഷൻ കല്ലുവേലി പറമ്പിൽ ജോബിനാണ് (40) മരിച്ചത്. കഴിഞ്ഞദിവസം തമിഴ്നാട് തിരുപ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് വണ്ടിപ്പെരിയാർ ചുരുക്കളം അപ്പർ ഡിവിഷനിൽ താമസിക്കുന്ന പ്രതാപ് (39) മരിച്ചിരുന്നു. പ്രതാപിന്റെ മൃതദേഹവുമായി സുഹൃത്തുക്കളായ ജോബിനും പ്രഭുവും അടക്കം അഞ്ച് പേരാണ് ആംബുലൻസിൽ നാട്ടിലേക്ക് വന്നത്.

വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ ഇവർ കുമളിയിൽ എത്തിയപ്പോൾ ചായ കുടിക്കാനായി ആംബുലൻസ് നിർത്തി. ആ സമയത്ത് ജോബിനും പ്രഭുവും ചേർന്ന് തമിഴ്നാട്ടിൽ വച്ച് കഴിച്ചതിന്‍റെ ബാക്കി ഉണ്ടായിരുന്ന മദ്യം ആംബുലൻസിന്‍റെ ബാറ്ററിയിൽ ഒഴിക്കാൻ വച്ചിരുന്ന വെള്ളം ഒഴിച്ച് കഴിക്കുകയായിരുന്നു.

തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് ജോബിൻ മരിച്ചു. പ്രഭുവിനെ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Continue Reading

crime

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്നു; ഭർത്താവ് ഒളിവിൽ

ഇന്ന് വൈകീട്ടാണ് സംഭവം.

Published

on

കരിവെള്ളൂരിൽ പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു. കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീ ആണു കൊല്ലപ്പെട്ടത്. ഭർത്താവ് രാജേഷിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഇന്ന് വൈകീട്ടാണ് സംഭവം. ദിവ്യശ്രീയുടെ വീട്ടിലെത്തിയാണ് രാജേഷ് കൊടുവാൾ ഉപയോഗിച്ചു വെട്ടിയത്. മുഖത്തും കഴുത്തിനും ഗുരുതരമായി പരിക്കേറ്റു. തടയാൻ ശ്രമിച്ച പിതാവിനും വെട്ടേറ്റിട്ടുണ്ട്. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ രാജേഷ് ഓടിരക്ഷപ്പെടുകയായിരുന്നു. ദിവ്യശ്രീയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദിവ്യശ്രീയും രാജേഷും തമ്മിൽ ദാമ്പത്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നു കഴിഞ്ഞ കുറേനാളായി ഇരുവരും അകന്നുകഴിയുകയായിരുന്നുവെന്നാണു വിവരം.

Continue Reading

Trending