Connect with us

kerala

വന്യജീവി ആക്രമണം : പ്രതിഷേധം വഴിവിടരുതെന്ന് മന്ത്രി

വയനാട് സാലു എന്നയാള്‍ മരണപ്പെട്ടത് കടുവയുടെ ആക്രമണം മൂലമാണെങ്കിലും അദ്ദേഹത്തിന് ഹൃദയാഘാതം വന്നെന്ന് മന്ത്രിചൂണ്ടിക്കാട്ടി.

Published

on

വയനാട്ടിലും മറ്റും വന്യജീവി ആക്രമണത്തില്‍ ആളുകള്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ ജനങ്ങളെ ഉപദേശിച്ച് വനംമന്ത്രി. പ്രതിഷേധക്കാര്‍ വഴിവിട്ട് ചെയ്യരുതെന്ന് മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു. കോടതി വിധിയുള്ളതിനാലാണ് വെടിവെക്കാന്‍ ഉത്തരവിടാനാവാത്തത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് കാര്യമായി ഒന്നും ചെയ്യാനില്ല. അവസാനകൈയായി മാത്രമേ വെടിവെക്കാനാകൂ. വന്യജീവി ആക്രമണങ്ങള്‍ നിത്യേന വര്‍ധിച്ച സാഹചര്യത്തില്‍ വനംവകുപ്പ് നിഷ്‌ക്രിയമാണെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ മന്ത്രിക്ക് ഉപദേശിക്കാന്‍ മാത്രമേ കഴിയുന്നുള്ളൂവെന്നാണ് ഇത് വ്യക്തമാക്കുന്നത്. വയനാട് സാലു എന്നയാള്‍ മരണപ്പെട്ടത് കടുവയുടെ ആക്രമണം മൂലമാണെങ്കിലും അദ്ദേഹത്തിന് ഹൃദയാഘാതം വന്നെന്ന് മന്ത്രിചൂണ്ടിക്കാട്ടി.

kerala

പി പി ദിവ്യ സെനറ്റ് അംഗമായി തുടരുന്നതില്‍ വിശദീകരണം തേടി ഗവര്‍ണര്‍

ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ അറിയിച്ചു.

Published

on

പി പി ദിവ്യ സെനറ്റ് അംഗമായി തുടരുന്നതില്‍ കണ്ണൂര്‍ സര്‍വകലാശാലയോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൊതുപ്രവര്‍ത്തകനും ഹൈക്കോടതി അഭിഭാഷകനുമായ കുളത്തൂര്‍ ജയ്സിങ് നല്‍കിയ പരാതിയിലാണ് ഇടപെടല്‍. ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയതിനാലാണ് പി പി ദിവ്യയെ കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് അംഗമായി പരിഗണിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ സര്‍ക്കാരാണ് പി പി ദിവ്യയെ സെനറ്റ് അംഗമായി ശിപാര്‍ശ ചെയ്തത്.

വൈസ് ചാന്‍സലറുടെ വിശദീകരണം കിട്ടിയാല്‍ സെനറ്റ് അംഗം എന്ന നിലയില്‍ നിന്നും പി പി ദിവ്യയെ ഉടന്‍ നീക്കം ചെയ്യാനാണ് സാധ്യത.

 

Continue Reading

kerala

നീലേശ്വരം വെടിക്കെട്ടപകടം: ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കരിന്തളം കിണാവൂര്‍ സ്വദേശി സന്ദീപ് ആണ് മരിച്ചത്.

Published

on

നീലേശ്വരം വെടിക്കെട്ടപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിന്തളം കിണാവൂര്‍ സ്വദേശി സന്ദീപ് (38) ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സന്ദീപ്.

കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെ പടക്കേഖരണ പുരയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാത്രി 12.30ന് തെയ്യം ഉറഞ്ഞാടുന്ന സമയത്ത് തീകൊളുത്തിയ പടക്കം പൊട്ടുന്നതിനിടയില്‍ കനല്‍ വെടിപ്പുരയുടെ ഷീറ്റ് ഇളകിയ ഭാഗത്തുകൂടി അകത്തേക്ക് വീഴികയായിരുന്നു.

എന്നാല്‍ വെടിപ്പുരയുടെ അടുത്ത് നിന്നവര്‍ക്ക് അപകടത്തില്‍ കാര്യമായ പൊള്ളലേറ്റിരുന്നു.

 

 

Continue Reading

kerala

നിയന്ത്രണം വിട്ട കാര്‍ തോട്ടില്‍ വീണു; ഒഴുക്കില്‍പെട്ട് ആറ്റില്‍ പതിച്ചു

കനത്ത മഴയില്‍ ഒഴുക്കില്‍ പെട്ട കാര്‍ 500 മീറ്ററോളം ഒഴുകി 30 അടി താഴ്ചയുള്ള ആറ്റിലേക്ക് വീണു. നാട്ടുകാര്‍ വടമിട്ട് പിടിച്ചുകെട്ടി.

Published

on

ആനക്കല്ലില്‍ നിയന്ത്രണം വിട്ട് കാര്‍ തോട്ടില്‍ വീണു. കനത്ത മഴയില്‍ ഒഴുക്കില്‍ പെട്ട കാര്‍ 500 മീറ്ററോളം ഒഴുകി 30 അടി താഴ്ചയുള്ള ആറ്റിലേക്ക് വീണു. നാട്ടുകാര്‍ വടമിട്ട് പിടിച്ചുകെട്ടി.

ഈറോട് സ്വദേശി ഗൗതത്തിന്റെ കാറാണ് കഴിഞ്ഞ ദിവസം രാത്രി അപകടത്തില്‍പെട്ടത്. പാലത്തിനടിയിലെ തോട്ടിലേക്ക് വീണെങ്കിലും ആ സമയം വെള്ളമുണ്ടായിരുന്നില്ല. പരിക്കേറ്റ ഗൗതമിനെ തമിഴ്നാട്ടിലെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

എന്നാല്‍ കനത്ത മഴ പെയ്തതോടെ പാലത്തിനടിയിലെ കാര്‍ ഒഴുകി പോകുകയായിരുന്നു. 30 അടി താഴ്ചയിലുള്ള കോമ്പയാര്‍ ആനക്കല്ല് ആറ്റില്‍ വീണ കാര്‍ കരക്ക് കയറ്റാന്‍ അഗ്‌നിശമന സേന വന്നെങ്കിലും മതിയായ ഉപകരണങ്ങളില്ലാത്തിനാല്‍ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് നാട്ടുകാരാണ് വടമിട്ട് പിടിച്ച് കാര്‍ കരയില്‍ കയറ്റുകയായിരുന്നു.

 

Continue Reading

Trending