Connect with us

kerala

കാട്ടുപോത്തിന്‍റെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്

ഇന്നലെ വൈകിട്ട് ഏഴരയോടെ വീട്ടുമുറ്റത്ത് ഫോണ്‍ ചെയ്തു നില്‍ക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്

Published

on

കൊല്ലത്ത് കാട്ടുപോത്തിന്റെ കുത്തേറ്റ് യുവാവിന് ഗുരുതര പരുക്ക്. കുളത്തുപ്പുഴ ഇഎസ്എം കോളനിയില്‍ അജീഷിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ഏഴരയോടെ വീട്ടുമുറ്റത്ത് ഫോണ്‍ ചെയ്തു നില്‍ക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്.വയറിലും നെഞ്ചിലും മുതുകിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ അജീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

വനാതിര്‍ത്തിയിലുള്ള പ്രദേശത്താണ് മരുതിമൂട് ഇഎസ്എം കോളനി സ്ഥിതി ചെയ്യുന്നത്. വനമേഖലയില്‍നിന്നും കൂട്ടമായാണ് കാട്ടുപോത്തുകളിലെത്തിയത്. ഇതിലൊന്നാണ് അജീഷിനെ ആക്രമിച്ചത്.

കാട്ടുപോത്തിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ അജീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വനാതിര്‍ത്തി മേഖലയായതിനാല്‍ പ്രദേശത്ത് കാട്ടുപോത്തും കാട്ടാനയും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കാടിറങ്ങിവരുന്നത് പതിവാണ്.

kerala

അനുവാദമില്ലാതെ യുവതിയുടെ ചിത്രം സിനിമയില്‍ ഉപയോഗിച്ചു; ആന്റണി പെരുമ്പാവൂരിന് 1,68,000 പിഴ

2016ല്‍ പുറത്തിറങ്ങിയ ഒപ്പം സിനിംമയിലാണ് യുവതിയുടെ ചിത്രം ഉപയോഗിച്ചത്

Published

on

അനുവാദമില്ലാതെ അപകീര്‍ത്തി വരും വിധം യുവതിയുടെ ചിത്രം സിനിമയില്‍ ഉപയോഗിച്ചതിന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് പിഴ. 1,68,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ചാലക്കുടി മുന്‍സിഫ് കോടതിയുടെ വിധി. സിനിമയില്‍ ഫോട്ടോ ഉപയോഗിച്ചെന്ന ചൂണ്ടിക്കാട്ടി ചാലക്കുടി കാടുകുറ്റി സ്വദേശിയായ പ്രിന്‍സി ഫ്രാന്‍സിസ് ആണ് പരാതി നല്‍കിയത്.

2016ല്‍ ആണ് ഒപ്പം പുറത്തിറങ്ങിയത്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് മോഹന്‍ലാല്‍ നായകനായ ചിത്രത്തിലെ 29ാം മിനിറ്റില്‍ പൊലീസ് ക്രൈം ഫയല്‍ മറിക്കുമ്പോള്‍ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്നനിലയിലാണ് പ്രിന്‍സി ഫ്രാന്‍സിസിന്റെ ചിത്രമുള്ളത്. അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചത് മാനസിക വിഷമത്തിന് കാരണമായെന്ന് കാണിച്ച് കൊരട്ടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല.

തുടര്‍ന്ന് 2017ല്‍ ചാലക്കുടി കോടതിയില്‍ പരാതി നല്‍കി. ആന്റണി പെരുമ്പാവൂര്‍, പ്രിയദര്‍ശന്‍, അസി. ഡയറക്ടര്‍ മോഹന്‍ദാസ് എന്നിവരെ കക്ഷിചേര്‍ത്തിരുന്നു. ഫോട്ടോ അധ്യാപികയുടേതല്ലെന്നാണ് എതിര്‍കക്ഷികള്‍ വാദിച്ചത്. സിനിമയില്‍നിന്ന് ഈ ഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിനിമ പ്രവര്‍ത്തകര്‍ നിഷേധിച്ചു. ഇപ്പോഴും ഫോട്ടോ ഒഴിവാക്കിയിട്ടില്ല. എട്ടു വര്‍ഷമായി നിയമപോരാട്ടം നടത്തിയാണ് നീതി ലഭിച്ചതെന്നും സാധാരണക്കാരായ സ്ത്രീകള്‍ക്കായാണ് നിയമനടപടിക്ക് മുന്നിട്ടിറങ്ങിയതെന്നും പ്രിന്‍സി ഫ്രാന്‍സിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Continue Reading

kerala

ആശമാര്‍ക്ക് പിന്നാലെ നിരാഹാര സമരത്തിനൊരുങ്ങി വനിതാ കോണ്‍സ്റ്റബിള്‍ റാങ്ക് ഹോള്‍ഡര്‍മാര്‍

ഉദ്യോഗാര്‍ഥികളായ മൂന്ന് പേരാണ് ഇന്നുമുതല്‍ നിരാഹാരമിരിക്കുന്നത്.

Published

on

ആശമാര്‍ക്ക് പിന്നാലെ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം നടത്താനൊരുങ്ങി വനിതാ കോണ്‍സ്റ്റബിള്‍ റാങ്ക് ഹോള്‍ഡര്‍മാരും. റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ 30 ശതമാനത്തില്‍ താഴെ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഉദ്യോഗാര്‍ഥികള്‍ സമരത്തിലേക്ക് കടക്കുന്നത്.

ഉദ്യോഗാര്‍ഥികളായ മൂന്ന് പേരാണ് ഇന്നുമുതല്‍ നിരാഹാരമിരിക്കുന്നത്. മറ്റുള്ളവര്‍ വാമൂടിക്കെട്ടി സമരം ചെയ്യും. 967 ഉദ്യോഗാര്‍ത്ഥികളില്‍ 259 പേര്‍ക്ക് മാത്രമാണ് ഇതുവരെ നിയമന ശിപാര്‍ശകള്‍ ലഭിച്ചത്. ഉയര്‍ന്ന കട്ടോഫും ശാരീരിക ക്ഷമത പരീക്ഷയും അടക്കം പൂര്‍ത്തിയാക്കി ലിസ്റ്റില്‍ പ്രവേശിച്ച ഇവരുടെ റാങ്ക് ലിസ്റ്റ് കാലാവധി ഏപ്രില്‍ 19 നാണ് അവസാനിക്കുക.

Continue Reading

kerala

കണ്ണൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 11 പേര്‍ക്ക് പരിക്കേറ്റു

ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്

Published

on

കണ്ണൂര്‍ ഇരിട്ടി ഉളിയില്‍ പാലത്തിന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.

അപകടത്തെ തുടര്‍ന്ന് ബസ്സിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കണ്ണൂരില്‍ നിന്നും കര്‍ണാടക വിരാജ്‌പേട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ഇരിട്ടി ഭാഗത്തുനിന്ന് മട്ടന്നൂര്‍ ഭാഗത്തേക്ക് പോവുകയാണ് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷപ്രവര്‍ത്തനം നടത്തി.

Continue Reading

Trending