Connect with us

india

ജീവനാംശമായി 20 ലക്ഷം രൂപ ഭാര്യ ആവശ്യപ്പെട്ടു; യുവാവ് ജീവനൊടുക്കി

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പേറ്റാരു ഗൊല്ലപള്ളിയെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്

Published

on

കര്‍ണാടക: വിവാഹമോചന കേസില്‍ ജീവനാംശമായി 20 ലക്ഷം രൂപ ഭാര്യ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പേറ്റാരു ഗൊല്ലപള്ളിയെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിന് ഭാര്യ ഫീബയാണ് കാരണക്കാരി എന്ന് വിശദീകരിക്കുന്ന ആത്മഹത്യകുറിപ്പും സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തി. പിന്നാലെ, സഹോദരന്‍ ഈഷയ്യ ഗൊല്ലപ്പള്ളി അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

രണ്ട് വര്‍ഷം മുമ്പാണ് പേറ്റാരുവും സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ ഫീബയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം നിരന്തര വഴക്കിനെത്തുടര്‍ന്ന് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.ഇരുവരുടെയും വിവാഹമോചന ഹരജി കോടതിയുടെ പരിഗണനയിലാണ്. ഇന്നലെ കോടതിയില്‍ വാദം കേള്‍ക്കുകയും ഫീബ 20 ലക്ഷം രൂപ ജീവനാംശമായി ആവശ്യപ്പെടുകയും ചെയ്തുവെന്ന് അവരുടെ അഭിഭാഷകന്‍ വെളിപ്പെടുത്തി. ഇതാണ് പേറ്റാരുവിന്റെ ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.

ആത്മഹത്യക്കുറിപ്പില്‍, പേറ്റാരു പിതാവിനോട് ക്ഷമാപണം നടത്തുകയും മാതാപിതാക്കളെ പരിപാലിക്കാന്‍ സഹോദരനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുടെ പീഡനം മൂലമാണ് താന്‍ മരിച്ചതെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

india

ഗാസിയാബാദില്‍ ഗ്യാസ് സിലിണ്ടര്‍ ട്രക്കിന് തീപിടിച്ചു; വന്‍ സ്‌ഫോടനം

തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Published

on

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഗ്യാസ് സിലിണ്ടറുമായി പോയ ട്രക്കിന് തീപിടിച്ച് വന്‍ സ്‌ഫോടനം. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും സിലിണ്ടറുകള്‍ തുടര്‍ച്ചയായി പൊട്ടിത്തെറിക്കുന്നതിനാല്‍ ട്രക്കിനടുത്തേക്ക് എത്താന്‍ കഴിയുന്നില്ലെന്ന് ചീഫ് ഫയര്‍ ഓഫീസര്‍ രാഹുല്‍ കുമാര്‍ പറഞ്ഞു.
ഡല്‍ഹി – വസീറാബാദ് റോഡില്‍വച്ചാണ് ഗ്യാസ് ട്രക്കിനു തീപിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

പുലര്‍ച്ചേ 3.30തിനാണ് അപകടം നടന്നത്. സംഭവസ്ഥലത്ത് വന്‍ പൊട്ടിത്തെറികളുടെ ശബ്ദം കേട്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. അഗ്‌നിശമനാ വിഭാഗം സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

സംഭവത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ആളപായമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

Continue Reading

india

രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് ഇന്ന്

മുണ്ടക്കൈ-ചൂരല്‍മല സാമ്പത്തിക പാക്കേജ് ബജറ്റില്‍ ധന മന്ത്രി പ്രഖ്യാപിക്കും എന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.

Published

on

മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ബജറ്റില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതി സംബന്ധിച്ച് എന്തെല്ലാം പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം കാതോര്‍ക്കുന്നത്.

അതേസമയം കേരളത്തിന്റെ നിരവധി ആവശ്യങ്ങള്‍ ധനമന്ത്രിക്ക് മുന്നില്‍ ഉണ്ട്. ഇന്ന് രാവിലെ 11 മണിക്കാണ് 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. മുണ്ടക്കൈ-ചൂരല്‍മല സാമ്പത്തിക പാക്കേജ് ബജറ്റില്‍ ധന മന്ത്രി പ്രഖ്യാപിക്കും എന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.

ഫെബ്രുവരി 13 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഉണ്ടാകുക. ബജറ്റിലെ ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കിയശേഷം മാര്‍ച്ച് 10-ന് സമ്മേളനം പുനരാരംഭിച്ച് ഏപ്രില്‍ നാലിനു പിരിയും. ബജറ്റ് സമ്മേളനത്തില്‍ 27 ദിവസത്തെ സിറ്റിങ്ങാണ് ക്രമീകരിച്ചിരിക്കുന്നത്.

കാര്‍ഷിക, വ്യാവസായിക, അടിസ്ഥാന സൗകര്യങ്ങള്‍, തൊഴില്‍, ആരോഗ്യം, നികുതി, കായിക തുടങ്ങി സര്‍വമേഖലയില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

 

 

 

Continue Reading

india

ഭാര്യയുമായി ബന്ധമെന്ന് സംശയം; വയനാട്ടില്‍ അതിഥി തൊഴിലാളിയെ മറ്റൊരു അതിഥി തൊഴിലാളി കൊലപ്പെടുത്തി; മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി

ബാഗില്‍ നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ വിശദമായി പരിശോധിക്കും.

Published

on

വയനാട് വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി മറ്റൊരു അതിഥി തൊഴിലാളി. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ആരിഫ് (38) ആണ് മറ്റൊരു ഉത്തര്‍പ്രദേശ് സ്വദേശിയായ മുഖീബി(25)നെ കൊലപ്പെടുത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ മുഹമ്മദ് ആരിഫ്, മുഖീബിനെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് വൈകിട്ടാണ് സംഭവം. കൊലപാതകം നടത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി വെള്ളമുണ്ടയില്‍ ഉപേക്ഷിക്കാനായിരുന്നു മുഹമ്മദിന്റെ നീക്കം. മൃതദേഹത്തിന്റെ ഒരു ഭാഗം സ്യൂട്ട്കേസിലും മറ്റൊരു ഭാഗം ബാഗിലുമാക്കി ഓട്ടോറിക്ഷയില്‍ മൂളിത്തോടിലേക്ക് പോയി.

മൂളിത്തോട് പാലത്തെത്തിയപ്പോള്‍ ബാഗ് ഇയാള്‍ താഴേയ്ക്ക് വലിച്ചെറിഞ്ഞെങ്കിലും വീണത് പുഴയുടെ സമീപമാണ്. മറ്റൊരു ഭാഗത്ത് എത്തിയപ്പോള്‍ സ്യൂട്ട്‌കേസും വലിച്ചെറിഞ്ഞു. എന്നാല്‍ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ ഇയാളെ തടഞ്ഞ് നിര്‍ത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്നും സ്യൂട്ട്കേസില്‍ നിന്നുമായി മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. പ്രതി നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ ആണ്.

ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ബാഗില്‍ നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ വിശദമായി പരിശോധിക്കും.

 

 

Continue Reading

Trending