Connect with us

india

ബിഹാറില്‍ എല്ലാവരും എന്തുകൊണ്ടാണ് ജോലിയെ കുറിച്ച് സംസാരിക്കുന്നത്? ഉത്തരമിതാണ്

എന്തു കൊണ്ടാണ് ബിഹാറില്‍ രാഷ്ട്രീയ കക്ഷികള്‍ തൊഴിലിനെ കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും സംസാരിക്കുന്നത്. അതില്‍ അല്‍പ്പം കാര്യമുണ്ട്.

Published

on

പട്‌ന: പത്തു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ആര്‍ജെഡിയുടെ വാഗ്ദാനത്തിന് പിന്നാലെ ബിഹാറില്‍ 19 ലക്ഷം തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകാണ് ബിജെപി. രണ്ട് കക്ഷികളും പ്രകടന പത്രികയാണ് തങ്ങളുടെ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്കു മുമ്പാകെ വച്ചത്. എന്തു കൊണ്ടാണ് ബിഹാറില്‍ രാഷ്ട്രീയ കക്ഷികള്‍ തൊഴിലിനെ കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും സംസാരിക്കുന്നത്. അതില്‍ അല്‍പ്പം കാര്യമുണ്ട്. കഥയിങ്ങനെയാണ്;

തൊഴിലില്ലായ്മാ നിരക്കില്‍ മുമ്പില്‍

ദേശീയ ശരാശരിയേക്കാള്‍ മുമ്പിലാണ് സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക് എന്ന് പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ നടത്തിയ പഠനം പറയുന്നു. 10.2 ശതമാനമാണ് ബിഹാറിലെ തൊഴിലില്ലായ്മ. ദേശീയ ശരാശരി 5.8 ശതമാനവും. മറ്റു സംസ്ഥാനങ്ങളുമായി തുലനം ചെയ്യുമ്പോള്‍ വര്‍ഷാവര്‍ഷം സംസ്ഥാനത്തെ തൊഴിലില്ലായ്മ വര്‍ധിച്ചു വരുന്ന സാഹചര്യമാണ് ഉള്ളത് എന്ന് പഠനം പറയുന്നു.

2004-05 കാലയളവില്‍ ദേശീയ ശരാശരിയേക്കാള്‍ 0.8 ശതമാനം മാത്രം കൂടുതലായിരുന്നു ബിഹാറിലേത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇത് ക്രമാനുഗതമായി വര്‍ധിച്ചു. 2011-12ല്‍ 1.6 ശതമാനമായി. 2017-18ല്‍ 1.2 ശതമാനമായി. 2018-19ല്‍ 1.8 ശതമാനവും.

പത്തു ശതമാനം മാത്രം ശമ്പളക്കാര്‍

സ്ഥിരം തൊഴിലില്‍ ബിഹാര്‍ ഏറെ പിന്നിലാണ്. സംസ്ഥാനത്തെ പത്തു ശതമാനം ആളുകള്‍ക്ക് മാത്രമേ സ്ഥിരമായി ശമ്പളം കിട്ടുന്ന തൊഴിലുള്ളൂ. ഇന്ത്യയില്‍ 23.8 ശതമാനം പേര്‍ ശമ്പളം കിട്ടുന്ന ജോലിക്കാരാണ്. ബിഹാറില്‍ ഇത് 10.4 ശതമാനം മാത്രം. 2004-05ല്‍ നിതീഷ് കുമാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ ഇത് 4.2 ശതമാനം മാത്രമായിരുന്നു. എന്നാല്‍ ഏകദേശം പത്തു വര്‍ഷങ്ങള്‍ക്ക് ശേഷവും ഇക്കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

കുടിയേറ്റ തൊഴിലാളികള്‍

ഗുണമേന്മയുള്ള തൊഴിലുകള്‍ ഇല്ലാത്തതു മൂലം രാജ്യത്തിന്റെ പല ഭാഗത്തേക്കും തൊഴിലിനായുള്ള കുടിയേറ്റം ബിഹാറിലുണ്ട്. 2011ലെ സെന്‍സസ് പ്രകാരം രാജ്യത്തെ ഏറ്റവും കൂടുതല്‍ കുടിയേറ്റ തൊഴിലാളികള്‍ ബിഹാറികളാണ്. സംസ്ഥാനത്തിന്റെ മൊത്തം ജി.ഡി.പിയുടെ 33 ശതമാനവും സംഭാവന ചെയ്യുന്നത് ഇവര്‍ തന്നെയാണ്.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് നഗരങ്ങളില്‍ നിന്ന് വലിയ തോതിലാണ് ബിഹാറിലേക്ക് റിവേഴ്‌സ് മൈഗ്രേഷന്‍ ഉണ്ടായത്. സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ ഈ അസംതൃപ്തി വോട്ടിങിനെ സ്വാധീനിക്കുമെന്ന് തീര്‍ച്ചയാണ്. ഇതിനെ മറികടക്കാന്‍ കൂടിയാണ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രഖ്യാപനങ്ങള്‍.

വിവരങ്ങള്‍ക്ക് കടപ്പാട്- ഹിന്ദുസ്ഥാന്‍ ടൈംസ്‌

india

എയര്‍ ഇന്ത്യ വിമാനത്തില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ചു

ദുബായില്‍നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്.

Published

on

എയര്‍ ഇന്ത്യ വിമാനത്തില്‍നിന്ന് വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ദുബായില്‍നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി തുടരുന്നതിനിടെയാണ് സംഭവം. ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒക്ടോബര്‍ 27-ാം തീയതിയായിരുന്നു സംഭവം. ദുബായ്-ഡല്‍ഹി AI916 വിമാനത്തിലെ സീറ്റിലെ പോക്കറ്റില്‍നിന്നാണ് വൃത്തിയാക്കുന്നതിനിടെ ജീവനക്കാര്‍ക്ക് വെടിയുണ്ട ലഭിച്ചതെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് എയര്‍ ഇന്ത്യ അധികൃതര്‍ എയര്‍പോര്‍ട്ട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഡല്‍ഹി പൊലീസിന് പരാതി നല്‍കിയത്.

ആയുധ നിയമപ്രകാരം ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങളടക്കം 510-ഓളം വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാജ ഭീഷണികളാണെന്ന് കണ്ടെത്തിയിരുന്നു.

 

Continue Reading

india

‘ആര്‍എസ്എസിനെ വിദ്വേഷ സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം’, ജസ്റ്റിന്‍ ട്രൂഡോക്ക് കത്തയച്ച് കാനഡയിലെ ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍

കാനഡയിലെ 25 ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റി അംഗങ്ങളാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

Published

on

ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്ക് തുറന്ന കത്തയച്ച് ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റികളിലെ അംഗങ്ങള്‍. ആര്‍എസ്എസിനെയും അനുബന്ധ സംഘടനകളെയും വിദ്വേഷ ഗ്രൂപ്പുകളുടെയോ, തീവ്ര വലതുപക്ഷ സംഘടനകളുടെയോ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടാണ് കത്ത്. കാനഡയിലെ 25 ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റി അംഗങ്ങളാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

കാനഡയിലെ സിഖ് വിരുദ്ധ ആക്രമണങ്ങളില്‍ ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും ബന്ധം കാട്ടി നാഷണല്‍ കൗണ്‍സില്‍ ഓഫ് കനേഡിയന്‍ മുസ്ലിംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഉദ്ധരിച്ച് കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ പ്രസ്താവനയും പുറത്തിറക്കി. 2023ലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

 

Continue Reading

india

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികളെ വധിച്ചു

സംഭവത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു.

Published

on

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. സംഭവത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. ജമ്മുകശ്മീരിലെ അനന്ത്‌നാഗ്, ഖന്യാര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

ഖന്യാറില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവിടെ നിന്നുമാണ് ഒരു ഭീകരനെ വധിച്ചത്.

ഇതിനിടെ അനന്ത്‌നാഗിലെ ഹല്‍ക്കാന്‍ ഗാലിയില്‍ സൈന്യം നടത്തിയ ആന്റി ടെററിസ്റ്റ് ഓപ്പറേഷനില്‍ രണ്ട് തീവ്രവാദികളെ വധിച്ചു. ജമ്മു കശ്മീരിലെ ബന്ദിപ്പോര മേഖലയിലും സൈന്യം തിരച്ചില്‍ ആരംഭിച്ചു.

ഒക്ടോബര്‍ 20-ന് ഗംദേര്‍ബല്‍ ജില്ലയിലെ ടണല്‍ നിര്‍മാണസൈറ്റില്‍വെച്ച് ഭീകരാക്രമണം നടന്നിരുന്നു. സംഭവത്തില്‍ ഒരു പ്രാദേശിക ഡോക്ടറും ബീഹാറില്‍ നിന്നുള്ള രണ്ട് തൊഴിലാളികളും ഉള്‍പ്പെടെ ഏഴ് പേര്‍ വെടിയേറ്റ് മരിച്ചിരുന്നു.

 

Continue Reading

Trending