Connect with us

News

ഗ്രൂപ്പ് കോളുകള്‍ ഇനി മിസ്സാവില്ല; കിടിലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

പൊതുവേ ഗ്രൂപ്പിലുള്ളവര്‍ക്ക് മാത്രമാണ് പിന്നീട് അയാളെ കോളില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുക

Published

on

വാട്‌സ്ആപ്പിലേക്ക് പുതിയ ഫീച്ചര്‍ കൂടിയെത്തി. ഇത്തവണ ആപ്പിലെ കോളിങ് സെക്ഷനിലാണ് കമ്പനി പുത്തനൊരു സവിശേഷത ചേര്‍ത്തിരിക്കുന്നത്. വാട്‌സ്ആപ്പില്‍ സുഹൃത്തുക്കളുടെയോ, കുടുംബത്തിന്റെയോ ഗ്രൂപ്പ് ഓഡിയോവിഡിയോ കോളുകള്‍ വരുന്ന സമയത്ത് അറ്റന്‍ഡ് ചെയ്യാന്‍ സാധിക്കാതെ വരുന്നവര്‍ക്കുള്ളതാണ് പുതിയ ഫീച്ചര്‍. പൊതുവേ ഗ്രൂപ്പിലുള്ളവര്‍ക്ക് മാത്രമാണ് പിന്നീട് അയാളെ കോളില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുക.

എന്നാല്‍, പുതിയ ഫീച്ചര്‍ പ്രകാരം ഗ്രൂപ്പ് വിഡിയോ കോള്‍ മിസ്സായ ആള്‍ക്ക് കോള്‍ തുടരുകയാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും സ്വമേധയാ അതിലേക്ക് ജോയിന്‍ ചെയ്യാന്‍ സാധിക്കും. അതായത്, ഗ്രൂപ്പിലുള്ള മറ്റുള്ളവര്‍ അയാളെ വീണ്ടും കോള്‍ ചെയ്ത് ചേര്‍ക്കേണ്ട ആവശ്യം വരുന്നില്ല. അതുപോലെ, ഗ്രൂപ്പ് വിഡിയോ കോളിനിടെ മറ്റെന്തിങ്കിലും തിരക്കുകള്‍ കാരണം കോള്‍ ഡ്രോപ് ചെയ്ത് പോകുന്നവര്‍ക്കും പിന്നീട് അതിലേക്ക് ജോയിന്‍ ചെയ്യാന്‍ സാധിക്കുന്നതാണ് പുതിയ സവിശേഷത.

ഗ്രൂപ്പ് വിഡിയോ കോളുകള്‍ തുടരുന്നത് കാണിക്കാനായി വാട്‌സ്ആപ്പ് ഹോം സ്‌ക്രീനില്‍ തന്നെ ഒരു ‘കോള്‍ ഇന്‍ഫോ സ്‌ക്രീന്‍’ കമ്പനി ഒരുക്കിയിട്ടുണ്ട്. വാട്‌സ്ആപ്പ് തുറക്കുമ്പോള്‍ തന്നെ കാണുന്ന വിധത്തിലുള്ളതാണ് സ്‌ക്രീന്‍. അത് ‘ഇഗ്‌നോര്‍’ ചെയ്യുന്നവര്‍ക്ക് പിന്നീട് കോള്‍സ് ടാബില്‍ ചെന്നും ഗ്രൂപ്പ് വിഡിയോ കോളില്‍ ജോയിന്‍ ചെയ്യാം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാസര്‍കോട്ട് യുവതിയെ കടയ്ക്കുള്ളില്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു; പ്രതി പിടിയില്‍

50 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി

Published

on

കാസര്‍കോട്ട് യുവതിയെ കടയ്ക്കുള്ളില്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. മുന്നാട് മണ്ണടുക്കത്ത് പലചരക്കുകട നടത്തുന്ന രമിതക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു ആക്രമണം. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ രാമാമൃതം എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യലഹരിയിലായിരുന്നു ആക്രമണം.

രമിതയുടെ കടയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഫര്‍ണീച്ചര്‍ കട നടത്തിപ്പുകാരനായ രാമാമൃതം മദ്യപിച്ച് കടയില്‍ വന്ന് പ്രശ്‌നമുണ്ടാക്കുന്നത് രമിത, കെട്ടിട ഉടമസ്ഥനോട് പരാതി പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് രാമാമൃതത്തോട് കടമുറി ഒഴിയാന്‍ കെട്ടിട ഉടമ ആവശ്യപ്പെട്ടതിലെ വിരോധമാണ് ആക്രമണത്തിന് കാരണമായത്.

Continue Reading

kerala

വഖഫ് ഭേദഗതി നിയമം; ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്രം

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്തിരുന്നു

Published

on

വഖഫ് ഭേദഗതി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നിയമം പ്രാബല്യത്തിലാക്കി വിജ്ഞാപനം കൂടി പുറപ്പെടുവിച്ചിരിക്കുന്നത്.

ഭേദഗതിക്കെതിരായ ഹരജികളില്‍ കേന്ദ്രത്തിന്റെ വാദം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്നാണ് തടസ ഹരജിയിലെ ആവശ്യം. നിയമത്തിനെതിരെ സുപ്രിംകോടതിയില്‍ നിരവധി ഹരജികളെത്തുകയും അവ 16ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു മുന്നോടിയായാണ് കേന്ദ്രത്തിന്റെ നീക്കം.

വഖഫ് ഭേദഗതി നിയമത്തിനെതിരെ നിരവധി രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, ആര്‍ജെഡി, മുസ്‌ലിം ലീഗ്, ഡിഎംകെ, സമസ്ത തുടങ്ങിയവയാണ് സുപ്രിംകോടതിയെ സമീപിച്ചത്.

കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഉവൈസി, ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുല്ല ഖാന്‍ എന്നിവരും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഭേദഗതി നടപ്പാക്കിയാല്‍ ഉണ്ടാകാന്‍ പോവുന്ന ദോഷങ്ങളെക്കുറിച്ചും ആഘാതങ്ങളെക്കുറിച്ചും കോടതിയെ ബോധ്യപ്പെടുത്താനാണ് ഹരജിക്കാര്‍ ഒരുങ്ങുന്നത്.

പ്രതിപക്ഷ എതിര്‍പ്പ് അവഗണിച്ച് ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയ വഖഫ് ഭേദഗതി ബില്‍ കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രി രാഷ്ട്രപതി ഒപ്പിട്ടതോടെയാണ് നിയമമായത്.

Continue Reading

kerala

മലപ്പുറത്ത് നോമ്പ് കാലത്ത് വെള്ളം കിട്ടാതെ മരിച്ചവരുടെ ലിസ്റ്റ് സുരേന്ദ്രൻ പുറത്ത് വിടണം – പി.കെ ഫിറോസ്

ഓരോ ദിവസവും നുണ പ്രചാരണത്തിൽ ഗവേഷണം നടത്തുന്ന വ്യക്തിയാണ് കെ സുരേന്ദ്രൻ

Published

on

കോഴിക്കോട് : മലപ്പുറത്ത് നോമ്പ് കാലത്ത് വെള്ളം കിട്ടാതെ മരിച്ചവരുടെ ലിസ്റ്റ് സുരേന്ദ്രൻ പുറത്ത് വിടണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ദിവസവും നുണ പ്രചാരണത്തിൽ ഗവേഷണം നടത്തുന്ന വ്യക്തിയാണ് അദ്ദേഹം. ലൗ ജിഹാദ്, ഹലാൽ വിവാദം തുടങ്ങിയ വിഷയങ്ങളിൽ പറഞ്ഞ നുണകൾ ആവർത്തിക്കുകയാണ് സുരേന്ദ്രൻ. നൂറ് നുണകൾ ആവർത്തിക്കുമ്പോൾ സത്യമാകും എന്ന തത്വത്തെയാണ് ഇദ്ദേഹം ആശ്രയിക്കുന്നത്. രാമനാട്ടുകര മുതൽ എടപ്പാൾ വരെ നോമ്പ് കാലത്ത് യാത്ര ചെയ്യാൻ സുരേന്ദ്രൻ തയ്യാറായാൽ കൂടെ യൂത്ത് ലീഗും ഉണ്ടാവും.

കച്ചവടമില്ലാത്ത സ്ഥലങ്ങളിൽ നോമ്പ് കാലത്ത് ഹോട്ടലുകൾ അടച്ചിടും. ഇത് കച്ചവടത്തിൽ സ്വാഭാവികമാണ്. എന്നാൽ ഇത്തരം വെറുപ്പ് പ്രചരിപ്പിക്കുന്ന വ്യക്തികളോട് സർക്കാർ സ്വീകരിക്കുന്ന നിലപാട് പ്രതിഷേധാർഹമാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു. കേരളത്തിൻ്റെ ഉദ്യോഗസ്ഥ തലത്തിൽ സാമുദായിക പ്രാതിനിധ്യത്തിൽ മുസ്‌ലിംകൾ അനർഹമായി നേടിയിട്ടുണ്ടെന്നാണ് സുരേന്ദ്രൻ്റെ മറ്റൊരു കണ്ടെത്തൽ. ആധികാരിക പഠന രേഖയായ നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം ഏഴായിരത്തിലേറെ തസ്തികകൾ മുസ്‌ലിംകൾക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഒന്നാമത്തെ നഷ്ടം മുസ്‌ലിം വിഭാഗത്തിനും രണ്ടാമത്തെ നഷ്ടം ലത്തീൻ കത്തോലിക്ക വിഭാഗത്തിനുമാണ്. വസ്തുത ഇതായിരിക്കെ പിന്നോക്ക സംവരണം മുസ്‌ലിം സമുദായം കയ്യടക്കി എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്.?

ഇതിനെല്ലാം പരിഹാരമായ ജാതി സെൻസൻസ് നടത്താൻ ബി.ജെ.പി തയ്യാറുണ്ടോ എന്നും ഫിറോസ് ചോദിച്ചു. യഥാർത്ഥത്തിൽ അധ്യക്ഷസ്ഥാനം നഷ്ടപ്പെട്ട സുരേന്ദ്രൻ ബി.ജെ.പിക്ക് വെച്ച കെണിയാണിത്. ഒരു മുസ്‌ലിം എം.പിയെ പോലും പാർലമെൻ്റിലേക്ക് പറഞ്ഞയക്കാത്ത ബി.ജെ.പിയാണ് മുസ്‌ലിംകൾക്ക് മുസ്‌ലിം ലീഗ് വാരിക്കോരി നൽകുന്നു എന്ന് പറയുന്നത്. 27 ശതമാനം മുസ്‌ലിംകൾ ഉള്ള കേരളത്തിൽ 14 ശതമാനം മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്‌ലിം പ്രാതിനിധ്യം. അർഹത പെട്ടത് പോലും മുസ്‌ലിം വിഭാഗത്തിന് ഇല്ലെന്നിരിക്കെ കണക്ക് വെച്ച് സംസാരിക്കാൻ സുരേന്ദ്രനെ വെല്ലുവിളിക്കുന്നുവെന്നും ഫിറോസ് വ്യക്തമാക്കി.

Continue Reading

Trending