Connect with us

More

കോടിക്കണക്കിന് ഫോണുകളില്‍ ഇനി വാട്‌സ്ആപ്പ് കിട്ടില്ല; കാരണം ഇതാണ്

അടുത്തവര്‍ഷം മുതല്‍ ആന്‍ഡ്രോയിഡ് 4.0.3 അല്ലെങ്കില്‍ അതിനുമുകളിലുള്ള ഫോണുകളില്‍ മാത്രമേ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കൂ

Published

on

കോടിക്കണക്കിന് ഫോണുകളില്‍ വാട്‌സ് ആപ്പ് തങ്ങളുടെ സേവനം നിര്‍ത്താന്‍ ഒരുങ്ങുന്നു. അടുത്തവര്‍ഷം മുതല്‍ ആന്‍ഡ്രോയിഡ് 4.0.3 അല്ലെങ്കില്‍ അതിനുമുകളിലുള്ള ഫോണുകളില്‍ മാത്രമേ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കൂ. കൂടാതെ ഐഓഎസ് 9 അല്ലെങ്കില്‍ അതിന്റെ മുകളില്‍ വരുന്ന ഐ ഫോണുകളില്‍ മാത്രമെ ആപ്പ് പ്രവര്‍ത്തിക്കൂ.

ഫീച്ചറുകളും സുരക്ഷയും മെച്ചപ്പെടുത്താന്‍ നിരന്തരമായി വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യാറുണ്ട്. അതിന്റെ ഭാഗമായി കാലക്രമേണ ചില ഉപയോക്താക്കളുടെ ഫോണുകളില്‍ ആപ്പ് പ്രവര്‍ത്തിക്കാതെ വരും. ഫോണിലെ കാലഹരണപ്പെട്ട സോഫ്റ്റ്‌വെയറോ ഹാര്‍ഡ്‌വെയറോ മൂലമാണ് ഇത് സംഭവിക്കുന്നത്.

അതിനാല്‍ ഐഒഎസ് 9, ആന്റോയിഡ് 4.0.3 എന്നി പതിപ്പുകളേക്കാള്‍ പഴയ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അടുത്ത വര്‍ഷം
മുതല്‍ തങ്ങളുടെ ഫോണില്‍ വാട്‌സാപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. 2021 മുതല്‍ വാട്‌സ്ആപ്പിനെ പിന്തുണയ്ക്കാത്ത ഈ സ്മാര്‍ട്ട് ഫോണുകള്‍ ഇവയാണ്

ആന്‍ഡ്രോയ്ഡ് ഫോണുകള്‍

സാംസങ് ഗാലക്‌സി എസ്2
മോട്ടറോള ഡ്രോയ്ഡ് റേസര്‍
എല്‍.ജി ഒപ്ടിമസ് ബ്ലാക്
എച്ച്.ടി.സി ഡിസയര്‍

ഐ.ഒ.എസ്

ഐഫോണ്‍ 4എസ്
ഐഫോണ്‍ 5
ഐഫോണ്‍ 5സി
ഐഫോണ്‍ 5എസ്‌

india

‘ജനാധിപത്യത്തെ സംരക്ഷിക്കാനും നല്ല ഭാവിക്കും വേണ്ടി വോട്ട് ചെയ്യൂ’; ബിഹാർ ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി

Published

on

ന്യൂഡൽഹി: ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് അഭ്യർഥനയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി. ജനാധിപത്യത്തെ സംരക്ഷിക്കാൻ വോട്ട് ചെയ്യൂവെന്ന് പ്രിയങ്ക എക്സിൽ കുറിച്ചു.

‘പ്രിയപ്പെട്ട സഹോദരന്മാരെ, സഹോദരിമാരെ, ബിഹാറിലെ യുവജനങ്ങളെ, നിങ്ങളുടെ ഭാവിയെ നിങ്ങൾ രൂപപ്പെടുത്തുന്ന ദിവസമാണ് ഇന്ന്. ജനാധിപത്യത്തിന്‍റെ ഉത്സവത്തിൽ എല്ലാവരും പങ്കാളികളാകൂ. തൊഴിലിനും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും നല്ല ഭാവിക്കും വേണ്ടി വോട്ട് ചെയ്യുക. ജനാധിപത്യത്തിനും ഭരണഘടനക്കും വോട്ടവകാശത്തിനും വേണ്ടി സമ്മതിദാനവകാശം രേഖപ്പെടുത്തൂ’- പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു.

ബി​ഹാ​ർ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട വോട്ടെടുപ്പാണ് ഇ​ന്ന് നടക്കുന്നത്. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലെ സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ബിഹാർ നിയമസഭയിൽ ആകെ 243 സീറ്റുകളാണുള്ളത്.

മ​ഹാ​സ​ഖ്യ​ത്തി​ന്റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി തേ​ജ​സ്വി യാ​ദ​വി​ന് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് അ​തി​നി​ർ​ണാ​യ​ക​മാ​ണ്. വ​നി​ത​ക​ൾ​ക്ക് 30000 രൂ​പ​യു​ടെ വാ​ർ​ഷി​ക സ​ഹാ​യ​വും കു​ടും​ബ​ത്തി​ൽ ഒ​രാ​ൾ​ക്ക് ജോ​ലി​യു​മ​ട​ക്കം വ​മ്പ​ൻ വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് ആ​ർ.​ജെ.​ഡി​യു​ടെ യു​വ​നേ​താ​വ് വോ​ട്ട​ർ​മാ​ർ​ക്ക് മു​ന്നി​ൽ​വെ​ക്കു​ന്ന​ത്. വൈ​ശാ​ലി ജി​ല്ല​യി​ലെ ര​ഘോ​പൂ​രി​ൽ നി​ന്ന് 2015 മു​ത​ലാ​ണ് തേ​ജ​സ്വി ജ​യി​ച്ചു ​വ​രു​ന്ന​ത്. ജെ.​ഡി.​യു മു​ൻ എം.​എ​ൽ.​എ കൂ​ടി​യാ​യ സ​തീ​ഷ് കു​മാ​ർ യാ​ദ​വാ​ണ് ഇ​​വി​ടെ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി.

Continue Reading

Health

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അനാസ്ഥ; രോഗിക്ക് ജീവന്‍ നഷ്ടമായി

മെഡിക്കല്‍ കോളജിലെ അനാസ്ഥ വെളിവാക്കുന്ന വേണുവിന്റെ ശബ്ദസന്ദേശം പുറത്തുവന്നു

Published

on

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അനാസ്ഥയില്‍ രോഗിക്ക് ജീവന്‍ നഷ്ടമായെന്ന് പരാതി. കൊല്ലം പന്മന സ്വദേശി വേണുവിന് അടിയന്തര ആന്‍ജിയോഗ്രാമിന് നിര്‍ദേശിച്ചിട്ടും ആറ് ദിവസമായിട്ടും പരിശോധന നടത്തിയില്ല. ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നാണ് വേണു മരിച്ചത്. മെഡിക്കല്‍ കോളജിലെ അനാസ്ഥ വെളിവാക്കുന്ന വേണുവിന്റെ ശബ്ദസന്ദേശം പുറത്തുവന്നു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഓട്ടോ ഡ്രൈവറായ വേണു സുഹൃത്തിനോട് സംസാരിക്കുന്നതാണിത്.

വെള്ളിയാഴ്ച രാത്രി ഞാന്‍ ഇവിടെ വന്നതാണ്. എമര്‍ജന്‍സി ആന്‍ജിയോഗ്രാം ചെയ്യുന്നതിന് വേണ്ടി. ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ.. ഇന്നേക്ക് ആറ് ദിവസം തികയുന്നു. എമര്‍ജന്‍സിയായി തിരുവനന്തപുരത്തേക്ക് പറഞ്ഞുവിട്ട ഒരു രോഗിയാണ് ഞാന്‍. ഇവര്‍ എന്റെ പേരില്‍ കാണിക്കുന്ന ഈ ഉദാസീനതയു കാര്യപ്രാപ്തിയില്ലായ്മയും എന്താണെന്ന് മനസിലാകുന്നില്ല. ചികിത്സ എപ്പോള്‍ നടക്കുമെന്ന് റൗണ്ട്സിന് പരിശോധിക്കാന്‍ വന്ന ഡോക്ടറോട് പലതവണ ചോദിച്ചു. അവര്‍ക്ക് അതിനെ കുറിച്ച് യാതൊരു ഐഡിയയുമില്ല. രണ്ടുപേര് ഇവിടെ നിക്കണമെങ്കില്‍ പ്രതിദിനം എത്ര രൂപ ചിലവാകുമെന്ന് അറിയാമോ? സാധാരണക്കാരുടെ ഏറ്റവും വലിയ ആശയവും ആശ്രയവും ആയിരിക്കേണ്ട ഈ സര്‍ക്കാര്‍ ആതുരാലയം വെറും വിഴിപ്പ് കെട്ടുകളുടെ അല്ലെങ്കില്‍ ശാപങ്ങളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ ജീവന്റെയും ശാപം നിറഞ്ഞിരിക്കുന്ന ഒരു നരക ഭൂമി എന്ന്തന്നെ വേണം തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ കുറിച്ച് പറയാന്‍. ഇവരുടെ ഈ അലംഭാവം കൊണ്ട് എന്റെ ജീവന് എന്തെങ്കിലും ഒരു ഭീഷണിയോ ആപത്തോ സംഭവിച്ചാല്‍ പുറം ലോകത്തെ അറിയിക്കണം വേണു പറയുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഓട്ടോ ഡ്രൈവറായ വേണുവിന് നെഞ്ചുവേദന അനുഭവപ്പെടുന്നത്. തുടര്‍ന്ന് ചവറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ആന്‍ജിയോഗ്രാം വേണമെന്ന് നിര്‍ദേശിച്ചതിനാല്‍ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നാണ് അടിയന്തരമായി ആന്‍ജിയോഗ്രാം തുടര്‍ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. പക്ഷേ ആറു ദിവസം കഴിഞ്ഞിട്ടും ഈ ആന്‍ജിയോഗ്രാം ചെയ്യാന്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഡേറ്റ് നല്‍കിയില്ല എന്നാണ് വേണുവിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. വെള്ളിയാഴ്ച മാത്രമാണ് ആന്‍ജിയോഗ്രാം ചെയ്യാന്‍ കഴിയുക എന്നുള്ള നിര്‍ദ്ദേശം കൂടി ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവുകയും ചെയ്തു.

 

Continue Reading

News

ഗൂഗ്ള്‍ മാപ്സില്‍ വിപ്ലവം; ജെമിനി എ.ഐ.യുമായി സംഭാഷണരീതിയിലേക്ക് മാറ്റം

ഹാന്‍ഡ്‌സ്-ഫ്രീ സംവിധാനമായതിനാല്‍ ഗൂഗ്ള്‍ മാപ്സ് ഇനി ഒരു വഴികാട്ടിയല്ല, പരിചയസമ്പന്നനായ സഹയാത്രികനാണ്.

Published

on

ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കരുത്തില്‍ ഗൂഗ്ള്‍ മാപ്സ് പുതിയ തലത്തിലേക്ക്. ജെമിനി എ.ഐ സാങ്കേതികവിദ്യയുടെ പിന്തുണയോടെ ലോകത്തിലെ ഏറ്റവും ജനപ്രിയ നാവിഗേഷന്‍ ആപ്പ് ഇനി ഒരു ”സംഭാഷണ സഹായി”യാകുകയാണ്. ഹാന്‍ഡ്‌സ്-ഫ്രീ സംവിധാനമായതിനാല്‍ ഗൂഗ്ള്‍ മാപ്സ് ഇനി ഒരു വഴികാട്ടിയല്ല, പരിചയസമ്പന്നനായ സഹയാത്രികനാണ്.

ഡ്രൈവര്‍ക്ക് ലക്ഷ്യസ്ഥാനത്തേക്ക് വഴി കാണിക്കുന്നതോടൊപ്പം സമീപത്തെ ഭക്ഷണശാലകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, കാഴ്ചകള്‍ തുടങ്ങിയവയെക്കുറിച്ചും മാപ്സ് വിവരങ്ങള്‍ നല്‍കും. ജെമിനി എ.ഐയുടെ സഹായത്തോടെ സാധാരണ ദൂരം അടിസ്ഥാനമാക്കിയുള്ള നിര്‍ദേശങ്ങള്‍ക്കു പകരം, മാപ്സ് പ്രധാന കെട്ടിടങ്ങളെയും അടയാളങ്ങളെയും ആശ്രയിച്ചാണ് ദിശാസൂചന നല്‍കുക.

ഗൂഗ്ള്‍ വ്യക്തമാക്കി, ഡ്രൈവര്‍മാര്‍ക്ക് തെറ്റായ വിവരങ്ങളാല്‍ വഴിതെറ്റാതിരിക്കാനായി സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്.

ജെമിനി എ.ഐയുടെ മുഖ്യ ആകര്‍ഷണം മാപ്സുമായുള്ള ”സംഭാഷണ സൗകര്യ”മാണ്. യാത്രയ്ക്കിടെ ഉപയോക്താക്കള്‍ക്ക് മാപ്സിനോട് നേരിട്ട് ചോദിക്കാം

‘ഈ റൂട്ടില്‍ ഏറ്റവും മികച്ച ഇറ്റാലിയന്‍ റെസ്റ്റോറന്റ് ഏതാണ്?”,”അടുത്തുള്ള പെട്രോള്‍ പമ്പ് എവിടെയാണ്?”മാപ്സ് തത്സമയം മറുപടി നല്‍കും. ഹാന്‍ഡ്‌സ്-ഫ്രീ ആയതിനാല്‍ ഡ്രൈവിങ്ങില്‍ മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കും.

ലാന്‍ഡ്മാര്‍ക്ക് ലെന്‍സ് എന്ന പുതിയ സവിശേഷതയും അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ‘100 മീറ്റര്‍ മുന്നോട്ട് പോയി വലത്തേക്ക് തിരിയുക” എന്നതിനുപകരം ”ആ വലിയ ചുവപ്പ് കെട്ടിടത്തിന് സമീപം വലത്തേക്ക് തിരിയുക” എന്നതുപോലെ വ്യക്തമായ നിര്‍ദേശങ്ങള്‍ ലഭിക്കും.

ഗൂഗ്ള്‍ പറയുന്നത്, പുതിയ ഫീച്ചറുകള്‍ വഴി മാപ്സ് ഇനി വെറും ദിശാസൂചനാ ഉപകരണം അല്ല, വ്യക്തിപരമായ യാത്രാ സഹായി ആകുമെന്നും.

 

Continue Reading

Trending