tech
മാറ്റങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി എട്ടിന് വാട്സാപ് അക്കൗണ്ടുകള്‍ നഷ്ടപ്പെടും
ഒന്നുകില്‍ അതിന്റെ സേവന നിബന്ധനകളിലും സ്വകാര്യതാ നയത്തിലും മാറ്റങ്ങള്‍ സ്വീകരിക്കാന്‍ തയാറാകുക, അല്ലെങ്കില്‍ വാട്സാപ് അക്കൗണ്ട് നഷ്ടപ്പെടും. നിയമങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി 8 നകം അക്കൗണ്ടുകള്‍ ഇല്ലാതാക്കപ്പെടും

സോഷ്യല്നെറ്റ്വര്ക്ക് മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ് വന്‍ മാറ്റങ്ങളാണ് നടപ്പിലാക്കാന്‍ പോകുന്നത്. 200 കോടി വാട്സാപ് അക്കൗണ്ടുകള്‍ക്ക് ഇത് സംബന്ധിച്ച് ഒരു ഇന്‍ആപ് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഒന്നുകില്‍ അതിന്റെ സേവന നിബന്ധനകളിലും സ്വകാര്യതാ നയത്തിലും മാറ്റങ്ങള്‍ സ്വീകരിക്കാന്‍ തയാറാകുക, അല്ലെങ്കില്‍ വാട്സാപ് അക്കൗണ്ട് നഷ്ടപ്പെടും. നിയമങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി 8 നകം അക്കൗണ്ടുകള്‍ ഇല്ലാതാക്കപ്പെടും.
ആപ്ലിക്കേഷനിലെ അറിയിപ്പില്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നില്ല. എന്നാല്‍, ലിങ്കുകളില്‍ ക്ലിക്കു ചെയ്തു പോകുമ്പോള്‍ ചില വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. വാട്സാപ് ഉപയോക്താക്കളുടെ വിവരങ്ങള്‍ എങ്ങനെ ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യും എന്നതിലെ പ്രധാന മാറ്റങ്ങളും മാതൃ കമ്പനിയായ ഫെയ്സ്ബുക്കുമായുള്ള പങ്കാളിത്തവും വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട് നോട്ടിഫിക്കേഷന്‍ മെസേജില്‍.
ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നല്‍കുന്നതിനും മെച്ചപ്പെടുത്തുന്നതിനും മനസ്സിലാക്കുന്നതിനും ഇഷ്ടാനുസൃതമാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും വിപണനം ചെയ്യുന്നതിനുമായി വാട്സാപ്പിന് ഉപയോക്താക്കളില്‍ നിന്ന് ചില വിവരങ്ങള്‍ സ്വീകരിക്കുകയോ ശേഖരിക്കുകയോ ചെയ്യണം എന്നാണ് അപ്ഡേറ്റ് ചെയ്ത നയത്തില്‍ പറയുന്നത്.
ഞങ്ങളുടെ സേവനങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ നടത്തുന്ന ബിസിനസ് ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഞങ്ങള്‍ക്ക് കൈമാറിയേക്കാം. ഈ ബിസിനസ്സുകളില്‍ ഓരോന്നും ഞങ്ങള്‍ക്ക് എന്തെങ്കിലും വിവരങ്ങള്‍ നല്കുമ്പോള് ബാധകമായ നിയമത്തിന് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു, എന്നും കുറിപ്പില്‍ പറയുന്നുണ്ട്.
മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം, വാട്സാപ് എന്നിവ ലയിപ്പിക്കാന്‍ കമ്പനി കഠിനമായി പരിശ്രമിക്കുകയാണെന്നും അതിലൂടെ കണക്റ്റുചെയ്ത ഒരു പരസ്പരപ്രവര്‍ത്തന സംവിധാനം പോലെയാക്കാന്‍ കഴിയുമെന്നും ഒക്ടോബറില്‍ ഫെയ്സ്ബുക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു.
പുതിയ സേവന നിബന്ധനകള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ വാട്സാപ് ഉപയോക്താക്കള്‍ക്ക് ആക്സസ് നഷ്ടപ്പെടും. വാട്സാപ് അപ്ഡേറ്റുകള് നേരത്തെ അറിയിക്കുന്ന WABetaInfo ആണ് പുതിയ നിബന്ധനകളുടെയും സ്വകാര്യതാ നയ അപ്ഡേറ്റുകളുടെയും സ്ക്രീന്‍ഷോട്ട് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തുവിട്ടത്.
അടുത്ത വാട്സാപ് അപ്ഡേറ്റുകളില് സേവനത്തെക്കുറിച്ചും ഉപയോക്തൃ ഡേറ്റ പ്രോസസ്സ് ചെയ്യുന്നതിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുമെന്നാണ് അറിയുന്നത്.
News
വാട്സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്കാന് നിങ്ങള്‍ മറന്നോ?; വരുന്നു റിമൈന്‍ഡര്‍ ഫീച്ചര്‍
റിപ്ലെ നല്കാന് കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും സൂചന നല്കുന്ന റിമൈന്‍ഡര്‍ ഫീച്ചറിനെ കുറിച്ച് വാട്സ്ആപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

വാട്സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്കാന് നിങ്ങള്‍ മറന്നോ? വരുന്നു പുതിയ ഫീച്ചര്‍. റിപ്ലെ നല്കാന് കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും സൂചന നല്കുന്ന റിമൈന്‍ഡര്‍ ഫീച്ചറിനെ കുറിച്ച് വാട്സ്ആപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ആഡ്രോയിഡിലെ ബീറ്റ പതിപ്പില്‍ സ്റ്റാറ്റസ് അപ്ഡേറ്റുകളെ കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്ന റിമൈന്‍ഡര്‍ ഫീച്ചര്‍ വാട്സ്ആപ്പ് വിപുലീകരിച്ചു. കോണ്ടാക്റ്റുകളില് നിന്നുള്ള അപ്ഡേറ്റുകളെയും സന്ദേശങ്ങളെയും കുറിച്ച് അറിയിക്കുന്നതാണ് ഈ ഫീച്ചര്‍.
എന്നാല്‍ റിമൈന്‍ഡറുകള്‍ ലഭിക്കാന്‍ താല്പര്യമില്ലാത്തവരാണെങ്കില് റിമൈന്‍ഡര്‍ ഓഫ് ചെയ്യാനും ഓപ്ഷനുണ്ട്. വാട്സ്ആപ്പ് ബീറ്റാ (2.24.25.29) ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങിയതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
News
വാഹനനമ്പര്‍ നല്കിയാല് ടെലിഗ്രാം ബോട്ട് പൂര്‍ണവിവരങ്ങള്‍ നല്‍കും; മോട്ടോര്‍ വാഹനവകുപ്പിന്റെ ഡാറ്റാബേസ് ഹാക്ക് ചെയ്തതായി സംശയം
വാഹന ഉടമസ്ഥന്റെ വിലാസവും ഫോണ്‍ നമ്പറുമടക്കം മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കും.

വാഹനനമ്പര്‍ നല്കിയാല് ടെലിഗ്രാം ബോട്ട് പൂര്‍ണവിവരങ്ങള്‍ നല്‍കും. വാഹന ഉടമസ്ഥന്റെ വിലാസവും ഫോണ്‍ നമ്പറുമടക്കം മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കും. നിശ്ചിത തുക ഈടാക്കിയാണ് ബോട്ട് പ്രവര്‍ത്തിക്കുന്നത്.
അതേസമയം മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പോലും വ്യക്തിഗത വിവരങ്ങള്‍ ലഭിക്കില്ല. എന്നാല്‍ ടെലിഗ്രാമിലൂടെ വാഹനവുമായും ഉടമയുമായും ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നിയമം ലംഘിച്ചു കൈമാറുന്നതായാണ് റിപ്പോര്‍ട്ട്.
ടെലിഗ്രാമില്‍ ബോട്ട് സബ്സ്ക്രൈബ് ചെയ്ത് വാഹനം നമ്പര്‍ നല്കിയാല് പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിക്കുന്നതോടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ഡാറ്റാബേസ് ഹാക്ക് ചെയ്തോ എന്ന സംശയത്തിലേക്ക് എത്തിയത്. ഉടമയുടെ പേര്, അഡ്രസ്സ്, ആര്‍സി ഡീറ്റെയില്‍സ്, വാഹന ഡീറ്റെയില്‍സ്, ഇന്‍ഷുറന്‍സ് വിവരങ്ങള്‍, ചെല്ലാന്‍ വിവരങ്ങള്‍, ഫാസ്റ്റ് ടാഗ് വിവരങ്ങള്‍ എന്നിവ ടെലിഗ്രാം ബോട്ടിലൂടെ നല്കുന്നു.
ആദ്യം സൗജന്യമായും പിന്നീട് പണം നല്‍കിയും വിവരങ്ങള്‍ ശേഖരിക്കേണ്ട രീതിയാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഹാക്ക് ചെയ്താണ് ഈ വിവരങ്ങള്‍ ടെലിഗ്രാം ബോട്ട് നിര്‍മിച്ചവര്‍ക്ക് ലഭ്യമായതെന്നാണ് സൂചന.
News
ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം
ഒരു മണിക്കൂര്‍ ആക്ടീവായി പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ നേരിട്ടുള്ള സന്ദേശങ്ങള്‍ വഴി ഷെയര്‍ ചെയ്യാമെന്നാതാണ് ഇതിന്റെ പ്രത്യേകത.

ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം. ഒരു മണിക്കൂര്‍ ആക്ടീവായി പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ നേരിട്ടുള്ള സന്ദേശങ്ങള്‍ വഴി ഷെയര്‍ ചെയ്യാമെന്നാതാണ് ഇതിന്റെ പ്രത്യേകത. ഉപയോക്താക്കള്‍ ലൈവ് ലൊക്കേഷനുകള്‍ വിശ്വസ്തരുമായി മാത്രം പങ്കിടാവൂ എന്ന മുന്നറിയിപ്പും ഇന്‍സ്റ്റഗ്രാം മുന്നോട്ടു വെക്കുന്നു.
ലൈവ് ലൊക്കേഷന്‍ മെസേജുകള്‍ സ്വകാര്യമായി മാത്രമേ ഷെയര്‍ ചെയ്യാനാകൂ. ഒന്നുകില്‍ 1:1 അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റില്‍, ഒരു മണിക്കൂറിന് ശേഷം സേവനം ലഭ്യമാകില്ല. ഫീച്ചര്‍ ഡിഫോള്‍ട്ടായി ഓഫാകും.
അതുപോലെ തന്നെ ലൈവ് ലൊക്കേഷന്‍ മറ്റ് ചാറ്റുകളിലേക്ക് ഫോര്‍വേഡ് ചെയ്യാനും കഴിയില്ല. ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ ഓണ്‍ ആണെങ്കില്‍ ചാറ്റ് ബോക്സിന്റെ മുകളില്‍ സൂചന കാണിക്കും.
ലൈവ് ലൊക്കേഷന്‍ ഷെയര്‍ ഫീച്ചര്‍ ചില രാജ്യങ്ങളില്‍ മാത്രമേ ലഭ്യമാകൂവെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്.
-
News3 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india3 days ago
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
മലപ്പുറത്ത് വീണ്ടും കടുവാ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍
-
news1 day ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
-
kerala3 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി