Connect with us

News

602 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കാതെ ഇസ്രാഈല്‍; കരാര്‍ ലംഘനത്തിന് പിന്തുണ പ്രഖ്യാപിച്ച് വൈറ്റ് ഹൗസ്

ഹമാസിനുള്ള ഉചിതമായ മറുപടിയാണിതെന്ന പ്രതികരണത്തിലൂടെ ഇസ്രാഈലിന്റെ കരാര്‍ ലംഘനത്തിന് പിന്തുണ പ്രഖ്യാപിച്ച് വൈറ്റ് ഹൗസും രംഗത്തെത്തി

Published

on

ആറ് ബന്ദികളെ ഹമാസ് മോചിപ്പിച്ചിട്ടും 602 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കാതെ ഇസ്രാഈല്‍. ഹമാസിനുള്ള ഉചിതമായ മറുപടിയാണിതെന്ന പ്രതികരണത്തിലൂടെ ഇസ്രാഈലിന്റെ കരാര്‍ ലംഘനത്തിന് പിന്തുണ പ്രഖ്യാപിച്ച് വൈറ്റ് ഹൗസും രംഗത്തെത്തി.

വര്‍ഷങ്ങളായി തടവിലുള്ള 602 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കാതിരുന്ന ഇസ്രായേല്‍ നടപടി ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ഗുരുതര ലംഘനമാണെന്ന് ഹമാസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ബന്ദികളെ ഹമാസ് ക്രൂരമായി മര്‍ദിച്ചെന്നാണ് ഇസ്രാഈനിന്റെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫലസ്തീനികളെ മോചിപ്പിക്കുന്നത് ഇസ്രാഈല്‍ വൈകിപ്പിച്ചിരിക്കുന്നത്. ഇസ്രാഈലിന്റെ ഈ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് വൈറ്റ് ഹൗസ് രംഗത്തെത്തിയിരുന്നു. ‘തടവുകാരെ മോചിപ്പിക്കുന്നത് വൈകിപ്പിക്കുന്നത് ബന്ദികളെ കൈകാര്യം ചെയ്തതിനുള്ള ഉചിതമായ മറുപടിയാണ്’ എന്ന് യു.എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ബ്രയാന്‍ ഹ്യൂസ് പ്രസ്താവനയില്‍ പറഞ്ഞു.

തടവുകാരുടെ കൈമാറ്റ ചടങ്ങുകള്‍ അപമാനകരമാണെന്ന ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ വാദം തെറ്റാണെന്നും ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ഇസ്സത് അല്‍ റഷ്ഖ് പറഞ്ഞു. വെടിനിര്‍ത്തല്‍ കരാറിന്റെ ബാധ്യതയില്‍നിന്ന് ഒഴിഞ്ഞു മാറാനുള്ള ഇസ്രാഈലിന്റെ ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുംബൈ ഭീകരാക്രമണക്കേസ്; തഹാവൂര്‍ റാണ അറസ്റ്റില്‍; ചിത്രങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ

വ്യോമസേനാ വിമാനത്താവളത്തിലാണ് റാണയെ ഇറക്കിയത്.

Published

on

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണ അറസ്റ്റില്‍. ചിത്രങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. അമേരിക്കയില്‍ നിന്ന് ഇന്നാണ് തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചത്. പാലം വ്യോമസേനാ വിമാനത്താവളത്തിലാണ് റാണയെ ഇറക്കിയത്. തിഹാര്‍ ജയിലിലേക്കാണ് റാണയെ മാറ്റുക.

തിഹാര്‍ ജയിലിലും എന്‍ഐഎ ആസ്ഥാനത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഡല്‍ഹി പോലീസ് ‘സ്വാറ്റ് ‘ സംഘമാണ് റാണക്ക് സുരക്ഷ ഒരുക്കിയത്. മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ തഹാവൂര്‍ റാണയെ തൂക്കിലേറ്റണമെന്ന് ഭീകരാക്രമണത്തില്‍ പരുക്കേറ്റ സുബേദാര്‍ മേജര്‍ പിവി മനേഷ് പറഞ്ഞു. എവിടെപ്പോയാലും പിടികൂടുമെന്ന സന്ദേശമാണ് ഇന്ത്യ തഹാവൂര്‍ റാണയെ കൊണ്ടുവന്നതിലൂടെ നല്‍കുന്നതെന്നും പിവി മനേഷ് പറഞ്ഞു.

Continue Reading

kerala

തിരുവനന്തപുരത്ത് ടിടിഇക്ക് നേരെ യാത്രക്കാരന്റെ മര്‍ദനം

കന്യാകുമാരി സ്വദേശി രതീഷ് ആണ് ടിടിഇ ജയേഷിനെ മര്‍ദിച്ചത്

Published

on

തിരുവനന്തപുരത്ത് ടിടിഇയെ യാത്രക്കാരന്‍ മര്‍ദിച്ചു. കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസില്‍ നെയ്യാറ്റിന്‍കരയ്ക്കും പാറശാലയ്ക്കും ഇടയില്‍ വെച്ച് ടിക്കറ്റ് ചോദിച്ചതിനായിരുന്നു ആക്രമണം. കന്യാകുമാരി സ്വദേശി രതീഷ് ആണ് ടിടിഇ ജയേഷിനെ മര്‍ദിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദിച്ചത്.

Continue Reading

kerala

കോട്ടയത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയും ഭര്‍ത്താവും കിണറ്റില്‍ ചാടി

ഭാര്യ ചാടിയതിന് പിന്നാലെ ഭര്‍ത്താവും ചാടുകയായിരുന്നു

Published

on

കോട്ടയം ഏറ്റുമാനൂര്‍ കണപ്പുരയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയും ഭര്‍ത്താവും കിണറ്റില്‍ ചാടി. ഭാര്യ ചാടിയതിന് പിന്നാലെ ഭര്‍ത്താവും ചാടുകയായിരുന്നു.
കണപ്പുര സ്വദേശി ബിനുവും ഭര്‍ത്താവ് ശിവരാജുമാണ് കിണറ്റില്‍ ചാടിയത്.

കോട്ടയത്ത് നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചു. തുടര്‍ന്ന് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്.

Continue Reading

Trending