Connect with us

kerala

കളിക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണു; ഓമശേരിയിൽ 3 വയസ്സുകാരന് ദാരുണാന്ത്യം

ട്ടിയെ കാണാതായപ്പോൾ നടത്തിയ തിരച്ചിലിനിടയിലാണ് കിണറ്റിൽ കണ്ടെത്തിയത്

Published

on

കാളികാവിൽ നിന്ന് ഓമശ്ശേരി പുത്തൂരിൽ എത്തിയ മൂന്നര വയസ് പ്രായമുള്ള കുട്ടി കിണറ്റിൽ വീണ് മരണപ്പെട്ടു. പുത്തൂർ റോയാട് ഫാം ഹൗസ് പാർക്കിനു പിന്നിലെ കിണറ്റിലാണ് കുട്ടി വീണത്. കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ കാളികാവ് സ്രാമ്പിക്കൽ സ്വദേശികളുടെ മൂന്നര വയസ് പ്രായമുള്ള ആൺ കുട്ടിയാണ് മരണപ്പെട്ടത്.

പാർക്കിനു പിന്നിലെ കിണറ്റിലാണ് കുട്ടി വീണത്. കുട്ടിയെ കാണാതായപ്പോൾ നടത്തിയ തിരച്ചിലിനിടയിലാണ് കിണറ്റിൽ കണ്ടെത്തിയത്. ഉടനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

gulf

ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍

യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

Published

on

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.

പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.

Continue Reading

kerala

88കാരിയായ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസ്; പ്രതിക്ക് ജാമ്യം

പരസ്ത്രീ ബന്ധം ഉന്നയിച്ചതിന്റെ പേരില്‍ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Published

on

എമ്പത്തെട്ടുകാരിയായ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവിന് ജാമ്യം. പരസ്ത്രീ ബന്ധം ഉന്നയിച്ചതിന്റെ പേരില്‍ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തൊണ്ണൂറ്റിയൊന്നുകാരനായ പുത്തന്‍കുരിശ് സ്വദേശിക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ജീവിത സായാഹ്നത്തില്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം താങ്ങും കരുതലുമാകേണ്ടവരാണെന്നും ഇക്കാര്യം ഹര്‍ജിക്കാരനും ഭാര്യയും മനസിലാക്കേണ്ടതാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

സന്തോഷകരമായ ജീവിതമുണ്ടാകുമെന്ന പ്രത്യാശയോടെയാണ് ജാമ്യം അനുവദിക്കുന്നതെന്നും കോടതി അറിയിച്ചു. കവി എന്‍എന്‍ കക്കാട് അവസാനനാളുകളില്‍ എഴുതിയ ‘സഫലമീ യാത്ര’ എന്ന കവിത ഉത്തരവില്‍ ചേര്‍ത്തിരുന്നു. ഭാര്യയും ഭര്‍ത്താവും പരസ്പരം ഊന്നുവടികളാകണമെന്നാണ് കവിതയിലെ സന്ദേശം.

 

 

Continue Reading

kerala

കുപ്പിയെറിഞ്ഞ സംഭവം; അഭിഭാഷകര്‍ക്കെതിരെ പരാതി നല്‍കി മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍

സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

Published

on

മഹാരാജാസ് കോളജിലേക്ക് കുപ്പിയെറിഞ്ഞ സംഭവത്തില്‍ അഭിഭാഷക്കര്‍ക്കെതിരെ പരാതി നല്‍കി പ്രിന്‍സിപ്പല്‍. സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ചില്ല് ദേഹത്ത് തട്ടി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റതായും പരാതിയില്‍ പറയുന്നു.

ഇന്ന് ഉച്ചയോടെയാണ് വീണ്ടും അഭിഭാഷകരും വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായത്. കോടതി വളപ്പില്‍ നിന്ന് അഭിഭാഷകര്‍ ബിയര്‍ ബോട്ടിലും കല്ലും മഹാരാജാസ് കോളജിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതേസമയം വിദ്യാര്‍ത്ഥികളാണ് പ്രകോപിച്ചതെന്ന് അഭിഭാഷകര്‍ പറയുന്നു.

ഇന്ന് പുലര്‍ച്ചെയാണ് ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളജ് വളപ്പിലും വിദ്യാര്‍ത്ഥികളും അഭിഭാഷകരും തമ്മില്‍ തര്‍ക്കമുണ്ടായത്. സംഭവത്തില്‍ രണ്ട് കൂട്ടരുടെയും പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു.

കോടതി വളപ്പില്‍ ബാര്‍ അസോസിയേഷന്റെ വാര്‍ഷിക ആഘോഷത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.

Continue Reading

Trending