പതിനഞ്ച് ദിവസം നീണ്ടുനിന്ന കരുതലും നാടകവും അവസാനിപ്പിച്ച് ഒടുവില്‍ പി.പി ദിവ്യ കല്‍തുറങ്കിലടക്കപ്പെടുമ്പോള്‍ കേരള പൊലീസും പിണറായി സര്‍ക്കാറും നാണക്കേടിന്റെ അങ്ങേയറ്റത്തെത്തി നില്‍ക്കുകയാണ്. എങ്ങാനും അറസ്റ്റ് ചെയ്യേണ്ടിവരുമോയെന്ന് ഭയന്ന് ദിവ്യയുടെ കണ്മുന്നില് പെടാതെ ഒളിച്ചുനടന്ന പൊലീസിന്റെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകളഞ്ഞത് കോടതിയുടെ ശക്തമായ ഇടപെടലാണ്. ഒടുവില്‍ അറസ്റ്റിലാകുമ്പോള്‍ കീഴടങ്ങിയെന്ന് ദിവ്യയും പിടികൂടിയതാണെന്ന് പൊലീസും അവകാശപ്പെടുമ്പോള്‍ സമീപകാലത്തൊന്നുമനുഭവിച്ചിട്ടില്ലാത്ത ജാള്യതയിലാണ് കേരള പൊലീസ് എത്തിപ്പെട്ടിരിക്കുന്നത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ദിവ്യയോട് കീഴടങ്ങാന്‍ സി.പി.എം നിര്‍ദേശിച്ചെന്ന വാര്‍ത്ത വന്നതോടെ ദിവ്യയെ തേടിയെത്തിയ പൊലീസ് പിന്നീട് കളിച്ചിട്ടുള്ള നാടകങ്ങള്‍ ഏറെ ദയനീയവും പാര്‍ട്ടിയുടെ ക രവലയത്തില്‍ ഞെരിഞ്ഞമരുന്ന പൊലീസ് സംവിധാനത്തിന്റെ നിലവിലുള്ള അവസ്ഥയുടെ പ്രകടനവും കൂടിയായിരുന്നു. മുന്‍കൂട്ടി ലഭിച്ച നിര്‍ദേശപ്രകാരം വഴിയില്‍ കാത്തിരുന്ന അവര്‍ ദിവ്യയുടെ കാര്‍ കണ്ടയുടനെ ചാടിവീണ് പ്ര തിയെ പിടികൂടിയെന്ന പ്രതീതിയുണ്ടാക്കുകയായിരുന്നു. താന്‍ ഒളിച്ചോടുകയല്ലെന്നും കീഴടങ്ങാന്‍ സ്റ്റേഷനിലേക്ക് പോവുകയാണെന്നും ദിവ്യ പറയുമ്പോള്‍ അല്ല ഞങ്ങള്‍ കസ്റ്റഡിയിലെടുക്കുകയാണെന്നായിരുന്നു പൊലീസ് ഭാഷ്യം. പ്രതിയെ മാധ്യമങ്ങളില്‍ നിന്ന് സംരക്ഷിക്കാനും പൊലീസ് കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തുകയുണ്ടായി. ദിവ്യയെ കമ്മീഷണര്‍ ഓഫീസിലെത്തിക്കുമെന്ന് മാ ധ്യമങ്ങള്‍ക്ക് ഉറപ്പു നല്കിയ ശേഷം കേസുമായി ഒരു ബന്ധവുമില്ലാത്ത ക്രൈംബ്രാഞ്ച് ഓഫീസിലാണ്ഹാജരാക്കിയത്.
ആത്മഹത്യാപ്രേരണകുറ്റം ചുമത്തപ്പെട്ട പ്രതിയെന്ന നിലയില്‍ ചോദ്യംചെയ്യാന്‍ പൊലീസ് തയാറാവുകയായിരുന്നെങ്കില്‍ ദിവസങ്ങള്‍ക്കുമുമ്പെ തന്നെ നിഷ്പ്രയാസം അറസ്റ്റു ചെയ്യാമായിരുന്ന ദിവ്യയെ ഇനിയും ഒളിപ്പിച്ചുനിര്‍ത്തിയാല്‍ രാഷ്ട്രീയമായി കനത്ത തിരിച്ചടിയുണ്ടാകുമെന്ന പാര്‍ട്ടിവിലയിരുത്തലിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഈ നാട കങ്ങളെല്ലാം അരങ്ങേറിയിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പു കളുടെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ പാര്‍ട്ടി തീര്‍ത്തും പ്രതിരോധത്തിലാകുന്ന ഘട്ടമെത്തിയപ്പോള്‍ മാത്രമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് അവര്‍ എത്തിയത്. വര്‍ഗീയ ധ്രുവീകരണശ്രമങ്ങളിലൂടെയും വ്യക്തിഹത്യയിലൂടെയും പ്രചാരണ വിഷയങ്ങള്‍ ഹൈജാക്ക് ചെയ്യാന്‍ സി.പി.എം തുടക്കത്തിലേ ശ്രമിച്ചതാണ്.
പ്രത്യേകിച്ച് പാലക്കാട് മണ്ഡലത്തില്‍. എന്നാല്‍ അതൊന്നും ഏശുന്നില്ലെന്നും എ.ഡി.എമ്മിന്റെ മരണവും പുരംകലക്കലും എ.ഡി.ജി.പി ആര്.എസ്.എസ് കുടിക്കാഴ്ച്ചയും ഉള്‍പ്പെടെ യുള്ള രാഷ്ട്രീയ വിഷയങ്ങളും ജനകീയപ്രശ്നങ്ങളും സജീവ ചര്‍ച്ചയായതോടെ അറസ്റ്റല്ലാതെ മറ്റൊരുമാര്‍ഗവുമി ല്ലാത്ത അവസ്ഥയില്‍ സര്‍ക്കാര്‍ എത്തിപ്പെട്ടു. ഇതോടൊപ്പം എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ രൂപപ്പെട്ട കടുത്ത വിഭാഗീയതയും ഈ നീക്കത്തിലേക്ക് നയിച്ചു. ദിവ്യയുടെ അറസ്റ്റ് വൈകുന്നതില്‍ പത്തനംതിട്ട ജില്ലാ നേതൃത്വം കടുത്ത അസംതൃപ്തിപ്രകടിപ്പിക്കുകയും സി.പി.ഐയുടെയും റവന്യൂ വകുപ്പ് മന്ത്രിയുടെയും നിലപാടുകള്‍ സര്‍ക്കാറിന് തലവേദന സൃഷ്ടിക്കുകയും ചെയ്തു. മുഖ്യമന്ത്രി മൗനത്തിന്റെ മഹാമാളത്തില്‍ അഭയംതേടിയും ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കിയും രംഗം ശാന്തമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിനോക്കിയെങ്കിലും കുതന്ത്രങ്ങള്‍ക്കൊണ്ടൊന്നും ഒ തുക്കി നിര്‍ത്താനാവാത്ത വിധം വിഷയം ആളിപ്പടരുകയാ യിരുന്നു. പെട്രോള്‍ പമ്പ് ഉടമയുടെ പേരില്‍ വ്യാജ പരാധി തയാറാക്കിയതുള്‍പ്പെടെയുള്ള നെറികെട്ടപ്രവൃത്തികളും വിലപ്പോയില്ല.
ഗതികെട്ട് നടത്തിയ അറസ്റ്റ് നാടകത്തിലെ അണിയറനീക്ക ങ്ങള് പുറത്തുവന്നതോടെ സര്‍ക്കാറും പാര്‍ട്ടിയും കൂടുതല്‍ വഷളായിത്തീര്‍ന്നിരിക്കുകയാണ്. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്തുകൊണ്ട് പ്രൊസിക്യൂഷനും നവീന്‍ബാബുവിന്റെ കുടുംബവും കോടതിയില്‍ നി രത്തിയ വാദങ്ങളും ഈ കേസിലെ ദിവ്യയുടെ പങ്ക് അക്കമിട്ട് നിരത്തുന്നതാണ്. എന്നിട്ടും പ്രതിയെ അറസ്റ്റ്ചെയ്് ചോദ്യം ചെയ്യാന്‍ തയാറാകാതിരുന്ന പൊലീസ് പാര്‍ട്ടി നേ തൃത്വത്തിന്റെ ആജ്ഞാനുവര്‍ത്തികളായി കൈയ്യുംകെട്ടി നോക്കിനിന്നത് നീതിന്യാവ്യവസ്ഥയുടെ മുഖത്തേക്കുള്ള കാര്‍ക്കിച്ച് തുപ്പലാണ്. സര്‍ക്കാറിനെതിരായ സമരങ്ങളുടെ പേരില്‍ പ്രതിപക്ഷ സംഘടനാ നേതാക്കളെ വീടുവളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യുന്ന പൊലീസാണ് തങ്ങളുടെ മൂക്കിനുതാഴെയുള്ള പ്രതിയേയുംതപ്പി പതിന ഞ്ച് ദിവസം ആവിയിട്ട് നടന്നത്. കേരളത്തിനാകെ ആപമാനകരമായ രീതിയില്‍ പൊലീസിനെ ഇവ്വിധം നിഷ്ക്രിയരാ ക്കി മാറ്റിയ ഈ ഭരണകുടത്തോടുള്ള ജനങ്ങളുടെ തീര്‍ത്താല്‍ തീരാത്ത അമര്‍ഷമാണ് ഉപതിരഞ്ഞെടുപ്പിലൂടെ പ്രകടമാകാനിരിക്കുന്നത്