Connect with us

Culture

പൊലീസ് റെയ്ഡിനു പിന്നാലെ കേന്ദ്ര സാര്‍ക്കാറിനേയും മോദിയേയും വെല്ലു വിളിച്ച് കെജരിവാള്‍, ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അമിത് ഷാ ചോദ്യം ചെയ്യുമോ ?

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വസതിയിലെ പൊലീസ് റെയ്ഡിനു പിന്നാലെ ബി.ജെ.പിയേയും കേന്ദ്ര സര്‍ക്കാറിനേയും വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍. ചീഫ് സെക്രട്ടറിയെ മുഖത്തടിയേറ്റ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ റെയ്ഡ് നടത്തി. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ എപ്പോഴാണ് ചോദ്യം ചെയ്യാന്‍ തയ്യാറാവുക ? കെജ്രിവാള്‍ ചോദിച്ചു.

ചീഫ് സെക്രട്ടറിക്ക് മര്‍ദനമേറ്റെന്ന ആരോപണത്തിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വസതിയില്‍ പൊലീസ് റെയ്ഡ് നടത്തിയത്. ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ ഡല്‍ഹി പൊലീസ് തെരച്ചില്‍ നടത്തുന്നത്.

ചീഫ് സെക്രട്ടറിയെ മുഖത്തടിയേറ്റ സംഭവത്തില്‍ ആം ആദ്മി എം.എല്‍.എമാരായ അമാനുള്ള ഖാന്‍, പ്രകാശ് ജര്‍വാള്‍ എന്നിവര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഡല്‍ഹി പൊലീസ് സിവില്‍ ലൈനിലെ അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ തെരച്ചില്‍ നടത്തിയത്. വെള്ളിയാഴ്ച രാവിലെ 150 പോലീസുകാര്‍ ആണ് റെയ്ഡിനായി എത്തിയത്. എന്നാല്‍ ഇവിടെ നിന്ന് സി.ടി.വി.വി. ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

kerala

സി.പി.എമ്മിന് ‘പുഷ്പനെ അറിയാമോ മെമ്മോറിയൽ സർവകലാശാല’ തുടങ്ങാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

നാട്ടിൽ എന്തിനെയും മുടക്കാൻ പിടിച്ചിറങ്ങുന്ന ചുവന്ന കൊടി കാരണം കേരളത്തിലെ വിദ്യാർഥികളുടെ 10 വർഷമാണ് നഷ്ടമായതെന്ന് രാഹുൽ കുറ്റപ്പെടുത്തി.

Published

on

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തിയിരുന്ന സി.പി.എമ്മിനെ നിയമസഭയിൽ സ്വകാര്യ സർവകലാശാല ബില്ലിൻമേൽ നടന്ന ചർച്ചയിൽ കടന്നാക്രമിച്ച് പാലക്കാട് എം.എല്‍.എ രാഹുൽ മാങ്കൂട്ടത്തിൽ. നാട്ടിൽ എന്തിനെയും മുടക്കാൻ പിടിച്ചിറങ്ങുന്ന ചുവന്ന കൊടി കാരണം കേരളത്തിലെ വിദ്യാർഥികളുടെ 10 വർഷമാണ് നഷ്ടമായതെന്ന് രാഹുൽ കുറ്റപ്പെടുത്തി.

സി.പി.എം പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് മാറുമ്പോൾ നിലവിലുള്ള എ.കെ.ജി സെന്‍ററിന്‍റെ ഭൂമിയിൽ പാർട്ടിക്ക് സ്വകാര്യ സർവകലാശാല തുടങ്ങാം. അതിന് ‘സഖാവ് പുഷ്പനെ അറിയാമോ മെമ്മോറിയൽ സർവകലാശാല’ എന്ന പേരും നൽകാമെന്നും രാഹുൽ പരിഹസിച്ചു.

അവിടെ ബോംബ് നിർമാണത്തെക്കുറിച്ചും ഡൈനാമേറ്റ് ഉപയോഗത്തെക്കുറിച്ചും പിച്ചാത്തി നിർമാണത്തെക്കുറിച്ചും കോഴ്സുകൾ പഠിപ്പിക്കാം. കാഫിർ സ്ക്രീൻ ഷോട്ട് പോലുള്ള വ്യാജ സ്ക്രീൻ ഷോട്ടുകൾ ഉണ്ടാക്കുന്നതും മാഷാ അല്ലാഹ് പോലുള്ള സ്റ്റിക്കർ ഉൽപ്പാദിപ്പിക്കുന്നതും പഠിപ്പിക്കാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.

കേരളത്തിൽ വി.സിയും പ്രിൻസിപ്പലുമില്ലാത്ത സർവകലാശാലകൾക്കും കോളജുകൾക്കും ബഹുമതി നൽകുന്നവർക്കാണ് അവാർഡ് നൽകേണ്ടത്. പത്ത് വർഷം മുമ്പ് സ്വകാര്യ സർവകലാശാല ഇടതുപക്ഷം മുടക്കിയതിനെ തുടർന്ന് വിദേശത്തേക്ക് പോകുന്ന കുട്ടികളോട് സി.പി.എം മറുപടി പറയണം. ഓരോ വിദ്യാർഥിയും 40ഉം 50ഉം ലക്ഷം രൂപയുടെ ബാധ്യതയുമായാണ് വിദേശത്തേക്ക് പോകുന്നത്. ആ ബാധ്യതക്ക് സി.പി.എം മറുപടി പറയണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Continue Reading

kerala

വയനാട് ടൗണ്‍ഷിപ്പ്; മാര്‍ച്ച് 27 ന് വയനാട് എംപി പ്രിയങ്ക ഗാന്ധി പങ്കെടുക്കും

27, 28, 29 തീയതികളില്‍ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന പ്രിയങ്ക ഗാന്ധി 27ന് വൈകുന്നേരമാണ് കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുക.

Published

on

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് തറകല്ലിടലിനു വയനാട് എംപി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. 27, 28, 29 തീയതികളില്‍ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന പ്രിയങ്ക ഗാന്ധി 27ന് വൈകുന്നേരമാണ് കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുക.

64 ഹെക്ടര്‍ ഭൂമിയില്‍ പൂര്‍ത്തിയാക്കുന്ന ടൗണ്‍ഷിപ്പില്‍ 7 സെന്റില്‍ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് വീട് നിര്‍മ്മിക്കുക. ആരോഗ്യ കേന്ദ്രം, അങ്കണ്‍വാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവ ടൗണ്‍ഷിപ്പിന്റെ ഭാഗമായി നിര്‍മ്മിക്കും. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ പാടില്ലെന്നതാണ് പ്രധാന വ്യവസ്ഥ.

ടൗണ്‍ഷിപ്പിലേക്ക് 170 പേരാണ് ഇതുവരെ സമ്മതപത്രം നല്‍കിയത്. ടൗണ്‍ഷിപ്പില്‍ വീട് വേണ്ടാത്തവര്‍ക്ക് പകരം നല്‍കുന്ന 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായത്തിന് 65 പേരും സമ്മതപത്രം കൈമാറി.

Continue Reading

news

ഭാ​ഷ സ​മ​ര അ​നു​സ്മ​ര​ണ​വും ഇ​ഫ്താ​റും ഒ​രു​ക്കി സ​ലാ​ല കെ.​എം.​സി.​സി

സ​ലാ​ല സെ​ന്റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Published

on

ബദ്ര്‍ ദി​ന​ത്തി​ൽ കെ.​എം.​സി.​സി സ​ലാ​ല ടൗ​ൺ ക​മ്മി​റ്റി ഭാ​ഷ സ​മ​ര അ​നു​സ്മ​ര​ണ​വും ഇ​ഫ്താ​റും ഒ​രു​ക്കി. സ​ലാ​ല സെ​ന്റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് നാ​സ​ർ പെ​രി​ങ്ങ​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​യി​രു​ന്നു ഇ​ഫ്താ​ർ. ഷ​ബീ​ർ കാ​ല​ടി, റ​ഷീ​ദ് ക​ൽ​പ​റ്റ, വി.​പി. അ​ബ്ദു​സ്സ​ലാം ഹാ​ജി, ആ​ർ.​കെ. അ​ഹ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്ദു​ൽ ഹ​മീ​ദ് ഫൈ​സി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. എ​ൻ.​കെ. ഹ​മീ​ദ്, ഷൗ​ക്ക​ത്ത​ലി വ​യ​നാ​ട്, റ​സാ​ഖ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Continue Reading

Trending