Connect with us

kerala

വിലക്കയറ്റത്തില്‍ ജനങ്ങള്‍ പൊറുതി മുട്ടുമ്പോള്‍ മുഖ്യമന്ത്രി ആഡംബര യാത്രയില്‍: പി. കെ ഫിറോസ്

യൂത്ത് ലീഗ് പ്രതിഷേധം ഇരമ്പി

Published

on

കോഴിക്കോട്: ആഡംബര യാത്രകള്‍ നടത്തി ആനന്ദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്
സാധാരണക്കാരന്റെ അത്യാവശ്യങ്ങള്‍ തിരിച്ചറിയാന്‍ സമയമില്ലെന്നും, കേരളത്തില്‍ ഭക്ഷ്യവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ആരാണെന്ന് പോലും ആര്‍ക്കും അറിയില്ലെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് പറഞ്ഞു. അവശ്യ സാധനങ്ങള്‍ക്ക് രൂക്ഷമായ വിലക്കയറ്റം കാരണത്താല്‍ കേരള ജനത വലയുമ്പോള്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിലക്കയറ്റം നിയന്ത്രിക്കാത്ത ഇടതു സര്‍ക്കാരിനെതിരെ കാലിക്കലവുമേന്തിയുള്ള പ്രതിഷേധം കോഴിക്കോട് ജില്ല കമ്മിറ്റി നടത്തിയ നഗരത്തില്‍ നടത്തിയ സമരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ ജീവല്‍പ്രശ്‌നങ്ങള്‍ പരിഗണിക്കാതെ മുന്നോട്ട് പോകാനാണ് അധികാരികള്‍ തീരുമാനിക്കുന്നതെങ്കില്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയുര്‍ അദ്ധ്യക്ഷത വഹിച്ചു ട്രഷറര്‍ കെ.എം.എ റഷീദ് സ്വാഗതവും സീനിയര്‍ വൈസ് പ്രസിഡന്റ് സി ജാഫര്‍ സാദിഖ് നന്ദിയും പറഞ്ഞു
എ ഷിജിത്ത് ഖാന്‍, ഷഫീഖ് അരക്കിണര്‍, എസ്. വി ശൗലിക്ക്, ഷാഹിര്‍ കുട്ടമ്പൂര്‍, ശുഐബ് കുന്നത്ത്, സിറാജ് ചിട്‌റ്റേടത്ത്, എം എസ് എഫ് ജില്ല പ്രസിഡന്റ് അഫ്‌നാസ് ചോറോട്, അന്‍വര്‍ ഷാഫി പി വി, റിഷാദ് പുതിയങ്ങാടി , എന്നിവര്‍ സംബന്ധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊടകര കുഴല്‍പ്പണ കേസില്‍ നിരപരാധിയാണെന്ന കെ. സുരേന്ദ്രന്റെ വാദം തെറ്റ്: വി ഡി സതീശന്‍

41 കോടി 40 ലക്ഷം രൂപയുടെ കള്ളപ്പണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സംസ്ഥാനത്തേക്ക് കൊണ്ടുവന്നു എന്നും കള്ളപ്പണം കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചത് കെ. സുരേന്ദ്രന്‍ ആണെന്നും കേരള പോലീസിന്റെ ആദ്യ അന്വേഷണത്തില്‍ തന്നെ വ്യക്തമായതാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

കൊടകര കുഴല്‍പ്പണ കേസില്‍ നിരപരാധിയാണെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വാദം പൂര്‍ണ്ണമായും തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 41 കോടി 40 ലക്ഷം രൂപയുടെ കള്ളപ്പണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സംസ്ഥാനത്തേക്ക് കൊണ്ടുവന്നു എന്നും കള്ളപ്പണം കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചത് കെ. സുരേന്ദ്രന്‍ ആണെന്നും കേരള പോലീസിന്റെ ആദ്യ അന്വേഷണത്തില്‍ തന്നെ വ്യക്തമായതാണെന്നും വി ഡി സതീശന്‍ പറഞ്ഞു. എന്നിട്ടും കള്ളപ്പണ ഇടപാടില്‍ കേസെടുക്കാന്‍ ഇ ഡി തയ്യാറായില്ല എന്നത് വിസ്മയിപ്പിക്കുന്നെന്നും എത് ആരോപണം വന്നാലും അതിന് പിന്നാലെ പായുന്ന ഇ ഡി കൊടകര കുഴല്‍പ്പണ കേസില്‍ പൂര്‍ണ്ണ നിശബ്ദത പാലിച്ചെന്നും സതീശന്‍ വിമര്‍ശിച്ചു. അന്വേഷണത്തിനായി സമ്മര്‍ദ്ധം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് മുന്‍പ് തന്നെ 41 കോടി 40 ലക്ഷം രൂപയുടെ കളളപ്പണ ഇടപാടിനെ കുറിച്ച് പോലീസിന് അറിയാമായിരുന്നെന്നും സിപിഎം – ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെയും ഗൂഢാലോചനയുടേയും ഭാഗമായി അന്വേഷണം പ്രഹസനമായെന്നും വി ഡി സതീശന്‍ പറഞ്ഞു. പരസ്പര സഹായ സഹകരണ സംഘമായി സി.പിഎമ്മും ബി.ജെ.പി യും പ്രവര്‍ത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയന് കേരള ബി.ജെ.പി യില്‍ എത്രമാത്രം സ്വാധീനമുണ്ട് എന്നതിന്റെ തെളിവാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ ഇന്നത്തെ ആരോപണങ്ങളെന്നും സതീശന്‍ പറഞ്ഞു.

ശോഭ സുരേന്ദ്രന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവരില്‍ പ്രധാനി പിണറായി വിജയന്‍ ആണ് എന്നാണ് അവരുടെ ആരോപണം. കേരളത്തിലെ ബിജെപി നേതൃത്വം പിണറായി വിജയനുമായി ചേര്‍ന്ന് തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്ന പരോക്ഷ ആരോപണമാണ് ശോഭ സുരേന്ദ്രന്‍ ഉന്നയിക്കുന്നത്. സിപിഎം – ബിജെപി അവിശുദ്ധ കൂട്ടുകെട്ട് എവിടെ എത്തി നില്‍ക്കുന്നു എന്നതിന് തെളിവാണ് ശോഭ സുരേന്ദ്രന്റെ വാക്കുകളെന്നും ഇത്രയും ദുഷിച്ച രാഷ്ട്രീയ ബന്ധത്തിന് ഉപതിരഞ്ഞെടുപ്പുകളില്‍ ജനം മറുപടി നല്‍കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

 

Continue Reading

kerala

കൊടകര കുഴല്‍പ്പണം: കേസ് അന്വേഷിക്കാന്‍ ഇ.ഡിയും ഐ.ടിയും തയ്യാറാകത്തതില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണം നല്‍കണമെന്ന് കെ.സി. വേണുഗോപാല്‍

കേരള പൊലീസിന്റെ അന്വേഷണം വെറും പ്രഹസനമാണെന്നും കേരളത്തിലെ ഏറ്റവും വലിയ കുഴല്‍പ്പണ വേട്ട കൊടകരയിലാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കാന്‍ ഇ.ഡിയും ഐ.ടിയും തയ്യാറാകത്തതില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണം നല്‍കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. കേരള പൊലീസിന്റെ അന്വേഷണം വെറും പ്രഹസനമാണെന്നും കേരളത്തിലെ ഏറ്റവും വലിയ കുഴല്‍പ്പണ വേട്ട കൊടകരയിലാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണം നിയന്ത്രിക്കാന്‍ അധികാരത്തില്‍ വന്നവരാണെന്നാണ് മോദി ഭരണകൂടം സ്വയം അവകാശപ്പെടുന്നതെന്നും പാവപ്പെട്ടവനെ ദുരിതത്തിലാക്കി നോട്ട് നിരോധനം വരെ നടത്തിയത് കള്ളപ്പണം നിയന്ത്രിക്കാനല്ലെയെന്നും കെ.സി. വേണുഗോപാല്‍ ചോദിച്ചു. കാടികളുടെ കള്ളപ്പണ വേട്ട നടത്തിയിട്ട് അത് അന്വേഷിക്കാന്‍ ഇ.ഡിയും ആദായ വകുപ്പും തയ്യാറാകാത്തത് എന്താണെന്ന് അദ്ദേഹം ആരാഞ്ഞു.

ഒരു വിഭാഗത്തിന്് മാത്രമുള്ളതാണോ നിയമമെന്നും എന്തുകൊണ്ട് നടപടി എടുത്തില്ലായെന്ന് കേന്ദ്രസര്‍ക്കാരും ധനകാര്യ മന്ത്രിയും മറുപടി പറയണമെന്നും വേണുഗോപാല്‍ ആവര്‍ത്തിച്ചു.

അതേസമയം ബി.ജെ.പിയുടെ കള്ളപ്പണം പിടിച്ചിട്ടും കേരളത്തിലെ പൊലീസ് ഒന്നും ചെയ്തില്ലെന്നും എന്തുകൊണ്ടാണ് നടപടി എടുക്കാതിരുന്നതെന്നും നടക്കുന്ന പൊലീസ് അന്വേഷണം വെറും പ്രഹസനമാണ് അദ്ദേഹം കുറ്റപ്പെടുത്തി.

 

Continue Reading

kerala

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ – ഇടത്തരം മഴയ്ക്കാണ് മുന്നറിയിപ്പുള്ളത്.

Published

on

അടുത്ത മൂന്നു മണിക്കൂറില്‍ എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടന്നെ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ – ഇടത്തരം മഴയ്ക്കാണ് മുന്നറിയിപ്പുള്ളത്. വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങള്‍

 

പ്രധാന റോഡുകളിലെ വെള്ളക്കെട്ട്/വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം.

താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്/വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.

മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.

വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത.

ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.

മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

നിര്‍ദേശങ്ങള്‍

 

ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുക

അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക.

 

Continue Reading

Trending