Connect with us

More

ദീപ പ്രഭയില്‍ ദസറ നഗരം, മൈസൂരുവിലേക്ക് ജനപ്രവാഹം

Published

on

യു.പി അബ്ദുറഹ്മാന്‍

മൈസൂര്‍: മൈസൂര്‍ ദസറയെ നെഞ്ചേറ്റി നാടും നഗരവും. പ്രശസ്തമായ മൈസൂര്‍ കൊട്ടാരം, മൈസൂര്‍ വൃന്ദാവനം, ശ്രീരംഗപട്ടണം, ടിപ്പു സുല്‍ത്താന്‍ കോട്ട, ചാമുണ്ഡിക്കുന്ന് തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടെ നഗര ഗ്രാമ വ്യത്യാസമില്ലാതെ വൈദ്യുത ദീപാലങ്കരങ്ങളാല്‍ പ്രഭാപൂരിതമാണ്. എല്ലാ ദിവസവും വൈകീട്ട് 6 മണി മുതല്‍ ഇന്ത്യയിലെ പ്രശസ്തരായ കലാകാരന്‍മാരും സംഗീതഞ്ജരും നര്‍ത്തകരും അണിനിരക്കുന്ന വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ കാണാന്‍ അഭൂതപൂര്‍വ്വമായ ജനത്തിരക്കാണനുഭവപ്പെടുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നും ദസറ ആഘോഷത്തിന് ആളുകളെത്തുന്നുണ്ട്. ദസറ ദിവസങ്ങളില്‍ സസ്യാഹാരമായ ‘ബാത്ത്’ വീടുകളില്‍ പ്രത്യേകമായി ഉണ്ടാക്കുന്നു. 29ന് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്ര (ദസറ)യോടെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയാകും.

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ പുക; രോഗികളെ ഒഴിപ്പിക്കുന്നു

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം

Published

on

കോഴിക്കോട്∙  മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം കെട്ടിടത്തിൽ തീപിടിത്തം. പുക കണ്ടയുടൻ ഐസിയുവിൽനിന്നും കാഷ്വാലിറ്റിയിൽനിന്നും രോഗികളെ ഒഴിപ്പിച്ചു. ഇവരെ സമീപത്തെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയാണ്. അത്യാഹിത വിഭാഗത്തിലെ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവയും മാറ്റി.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ആളപായമോ മറ്റ് അപകടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. യുപിഎസ് സൂക്ഷിച്ച റൂമില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് കരുതുന്നത്. അഗ്നിരക്ഷാ സേനയും പൊലീസും തീ അണക്കാൻ ശ്രമിക്കുന്നു.

Continue Reading

More

അർജന്റീനയിൽ ഭൂചലനം; 7.4 തീവ്രത

Published

on

ബ്യൂണസ് അയേഴ്സ് (അർജന്റീന): ലാറ്റിൻ അമേരിക്കൻ രാജ്യമായ അർജന്റീനയിൽ ശക്തിയേറിയ ഭൂചലനം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യു.എസ്.ജി.എസ്) അറിയിച്ചു. അർജന്റീനക്ക് പുറമെ ചിലിയുടെ തെക്കൻ തീരങ്ങളിലും അതിശതമായ ഭൂചലനമാണ് റിപ്പോർട്ട് ചെയ്യുന്നത്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ സുനാമിക്കും യു.എസ്.ജി.എസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അർജന്റീനയിലെ ഉസ്വായയിൽനിന്ന് 219 കിലോമീറ്റർ തെക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളോ പരുക്കുകളോ ഇതുവരെയും റിപ്പോർട്ട് ചെയ്തില്ല. ചിലിയുടെ തെക്കേ അറ്റത്തുള്ള മഗല്ലൻ തീരദേശ മേഖലയിൽ താമസിക്കുന്ന മുഴുവൻ ആളുകളോടും ഒഴിഞ്ഞുപോകാൻ അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ അർജന്റീനയിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.

 

Continue Reading

kerala

വിഴിഞ്ഞം; പിണറായി വിജയന് പ്രധാനമന്ത്രിയുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ട കാര്യമുണ്ടായിരുന്നില്ല: കെ.സുധാകരന്‍

മാസപ്പടി കേസിലും സ്വര്‍ണക്കടത്തു കേസിലുമൊക്കെ കുടുങ്ങിക്കിടക്കുന്ന മുഖ്യമന്ത്രിയില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിച്ചിട്ടു കാര്യമില്ല സുധാകരന്‍ പറഞ്ഞു

Published

on

വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെ പ്രധാനമന്ത്രിയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയും അപമാനിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രിയെ തന്നെ പ്രധാനമന്ത്രി അപമാനിച്ചിട്ടും ബിജെപി സംസ്ഥാന അധ്യക്ഷനെ വേദിയിലും സിപിഎം സംസ്ഥാന സെക്രട്ടറിയെ സദസിലും ഇരുത്തിയിട്ടും മുഖ്യമന്ത്രി പ്രതിഷേധിച്ചില്ലെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി.

കേന്ദ്രത്തില്‍നിന്ന് വായ്പയായി അനുവദിച്ച 817 കോടി രൂപയുടെ വിജിഎഫ് ഗ്രാന്റായി മാറ്റണമെന്നു ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് നാവുപൊന്തിയില്ലെന്നാണ് കെപിസിസി പ്രസിഡന്റിന്റെ വിമര്‍ശനം. സിംഹഭാഗം മുതല്‍ മുടക്കും കേരളം നടത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ മുന്നില്‍ ഓച്ഛാനിച്ചു നില്ക്കേണ്ട കാര്യമുണ്ടായിന്നില്ല. മാസപ്പടി കേസിലും സ്വര്‍ണക്കടത്തു കേസിലുമൊക്കെ കുടുങ്ങിക്കിടക്കുന്ന മുഖ്യമന്ത്രിയില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിച്ചിട്ടു കാര്യമില്ല. മുഖ്യമന്ത്രി കസേരയില്‍ ഇരുത്തിയതും എഴുന്നേല്ലിക്കുന്നതുമായ ശക്തിയെ വണങ്ങുന്നത് സ്വഭാവകമാണെന്ന് സുധാകരന്‍ പറഞ്ഞു.

അനേകം കേസുകളില്‍ കുടുക്കിയും റെയ്ഡുകള്‍ നടത്തിയും ലോക്സഭാംഗത്വം തന്നെ എടുത്തുകളഞ്ഞും ഇന്ത്യാമുന്നണിയുടെ നെടുംതൂണ്‍ രാഹുല്‍ ഗാന്ധിയുടെ ഉറക്കംകെടുത്താന്‍ ശ്രമിച്ചിട്ട് ഉറക്കം നഷ്ടപ്പെട്ടത് മോദിയുടേതാണ്. രണ്ടു ഘടകകക്ഷികളുടെ ഊന്നുവടിയില്‍ തൂങ്ങിനിന്നു ഭരിക്കേണ്ട സാഹചര്യം മോദിക്ക് ഉണ്ടാക്കിയത് രാഹുല്‍ ഗാന്ധിയാണ്. രാജ്യത്ത് ഫാസിസത്തെയും ഏകാധിപത്യത്തെയും തടഞ്ഞുനിര്‍ത്തിയിരിക്കുന്നതും രാഹുല്‍ ഗാന്ധിയാണ്.

വിഴിഞ്ഞം തുറമുഖത്തിന്റെ യഥാര്‍ത്ഥ ശില്പി ഉമ്മന്‍ ചാണ്ടിയുടെ പേരു പറയാന്‍ പിണറായി വിജയനു നാവുപൊന്തിയില്ല. 1996ലെ ഇടതുസര്‍ക്കാരാണ് വിഴിഞ്ഞം പദ്ധതിക്കു തുടക്കമിട്ടതെന്ന് പിണറായി ആവര്‍ത്തിച്ചു കള്ളം പറയുന്നു. 1990- 95ലെ കെ കരുണാകരന്‍/ എകെ ആന്റണി സര്‍ക്കാരുകളുടെ കാലത്ത് തുറമുഖമന്ത്രിയായിരുന്ന എംവി രാഘവനിലാണ് തുടക്കം. ഉമ്മന്‍ ചാണ്ടി എല്ലാ പ്രക്രിയകളും സുതാര്യമായി പൂര്‍ത്തിയാക്കി 2015ല്‍ വച്ച കരാറില്‍ കുഴപ്പമുണ്ടെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറയുന്നു. ആ കരാര്‍ പ്രകാരം മുന്നോട്ടുപോയാണ് പിണറായി വിജയന്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം വരെ നടത്തിയത്. പദ്ധതിയെ അട്ടിമറിക്കാന്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയും പ്രക്ഷോഭം നയിക്കുകയും ചെയ്ത പിണറായി വിജയന്‍ തന്നെ വിഴിഞ്ഞം പദ്ധതിയുടെ കര്‍മയോഗിയും ശില്പിയുമായത് വിധിവൈപരീത്യമെന്ന് സുധാകരന്‍ പറഞ്ഞു.

Continue Reading

Trending