Connect with us

kerala

ഐഡി കാര്‍ഡ് ചോദിച്ചപ്പോള്‍ പൊലീസ് കാണിക്കാന്‍ തയ്യാറായില്ല, യൂണിഫോം ഇടാത്തവരടക്കം ഉണ്ടായിരുന്നു: ഷാനിമോള്‍ ഉസ്മാന്‍

സിപിഎം അറിഞ്ഞുകൊണ്ടുള്ള പദ്ധതിയാണിതെന്നും സ്ത്രീകള്‍ക്ക് നേരെയുണ്ടായ വലിയ അതിക്രമമാണ് നടന്നതെന്നും ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു.

Published

on

കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ അര്‍ധരാത്രിയിലുണ്ടായ പൊലീസ് പരിശോധന രാഷ്ട്രീയ പ്രേരിതമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. സിപിഎം അറിഞ്ഞുകൊണ്ടുള്ള പദ്ധതിയാണിതെന്നും സ്ത്രീകള്‍ക്ക് നേരെയുണ്ടായ വലിയ അതിക്രമമാണ് നടന്നതെന്നും ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു.

രാത്രി 12 മണിയൊടെ നാല് പൊലീസുകാര്‍ കതക് മുട്ടിയെന്നും എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് എന്നാണ് പറഞ്ഞതെന്നും ഷാനിമോള്‍ വ്യക്തമാക്കി.

ഐഡി കാര്‍ഡ് ചോദിച്ചപ്പോള്‍ പൊലീസ് കാണിക്കാന്‍ തയ്യാറായില്ലെന്നും ഷാനിമോള്‍ പറഞ്ഞു. യൂണിഫോം ഇടാത്തവരടക്കം ഉണ്ടായിരുന്നുവെന്നും നിയമപരമായി തെറ്റാണെന്ന് പറഞ്ഞിട്ടും വനിതാ പൊലീസ് പരിശോധന നടത്തിയെന്നും ഷാനിമോള്‍ പറയുന്നു.

എന്നാല്‍ പരിശോധനയില്‍ ഒന്നും ലഭിക്കാത്തതിനാല്‍ രേഖാമൂലം എഴുതിത്തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ പൊലീസ് വിസമ്മതിച്ചതെന്നും ഷാനിമോള്‍ പറഞ്ഞു. മുറിയിലുള്ള വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വലിച്ചുവാരിയിട്ട് പരിശോധന നടത്തിയെന്ന് ഷാനിമോള്‍ പറഞ്ഞു. വളരെ മോശം പെരുമാറ്റമാണ് പൊലീസില്‍ നിന്ന് ഉണ്ടായതെന്നും അവര്‍ വ്യക്തമാക്കി.

മൂന്നര പതിറ്റാണ്ടായി രാഷ്ട്രീയത്തിലുണ്ടെന്നും സ്ത്രീ എന്ന രീതിയില്‍ സ്വത്വബോധത്തെ ചോദ്യം ചെയ്ത നടപടിയാണുണ്ടായതെന്നും ഷാനിമോള്‍ പറഞ്ഞു.

 

 

 

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വീണ്ടും ഇടിഞ്ഞ് സ്വര്‍ണ വില; പവന് 280 രൂപ കുറഞ്ഞു

അമേരിക്കയില്‍ ട്രംപ് തീരുവ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ രാജ്യാന്തര തലത്തില്‍ തന്നെയുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്.

Published

on

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില ഇടിഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,760 രൂപയായി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8720 രൂപയാണ്.

ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. 70,160 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡ് ഉയരം കുറിച്ചത്. നാലുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 70,000 കടന്നത്. വ്യാഴാഴ്ച മാത്രം ഒറ്റയടിക്ക് 2160 രൂപയാണ് കൂടിയത്.

അമേരിക്കയില്‍ ട്രംപ് തീരുവ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ രാജ്യാന്തര തലത്തില്‍ തന്നെയുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

 

 

Continue Reading

kerala

വീണ്ടും കാട്ടാനാക്രമണം; അതിരപ്പിളളിയില്‍ രണ്ടുപേരെ ചവിട്ടിക്കൊന്നു

അതിരപ്പിള്ളിയില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ട് ആദിവാസികളെ കാട്ടാന ചവിട്ടിക്കൊന്നു.

Published

on

അതിരപ്പിള്ളിയില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ട് ആദിവാസികളെ കാട്ടാന ചവിട്ടിക്കൊന്നു. വാഴച്ചാല്‍ ശാസ്താപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

അതിരിപ്പിള്ളി വഞ്ചിക്കടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാനായി ഇവര്‍ കുടില്‍ കെട്ടി താമസിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായതോടെ ഇവര്‍ ചിതറി ഓടുകയായിരുന്നു. ഗ്രാമവാസികള്‍ നടത്തിയ തിരിച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്.

ഇന്നാലെ അതിരപ്പിള്ളി മലക്കപ്പാറയില്‍ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. തേന്‍ ശേഖരിക്കാന്‍ പോയപ്പോള്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു.

 

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത

തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഒറ്റപെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്.

അതേസമയം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11. 30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനുള്ള സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

 

 

Continue Reading

Trending