X

നാളെ മുതല്‍ വാട്‌സപ്പിനും വാട്‌സപ്പ് കാളിനും പുതിയ നിയമങ്ങള്‍; സത്യമെന്ത്? പൊലീസ് പറയുന്നതിങ്ങനെ

തിരുവനന്തപുരം: നാളെ മുതല്‍ വാട്‌സപ്പ് പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നു എന്ന രീതിയില്‍ വാട്‌സപ്പില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പ്രതികരണവുമായി കേരള പൊലീസ്. നാളെ മുതല്‍ വാട്‌സപ്പിനും വാട്‌സപ്പ് കോളുകള്‍ക്കും പുതിയ നിയമങ്ങള്‍ വരുന്നു, കോളുകള്‍ റെക്കോര്‍ഡും സേവും ചെയ്യപ്പെടും, മൂന്ന് ബ്ലൂടിക്ക് കണ്ടാല്‍ നിങ്ങളുടെ മെസേജ് ഗവണ്‍മെന്റ് കണ്ടു, ചുവന്ന ടിക്ക് കണ്ടാല്‍ നിങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തു തുടങ്ങി പലതരം സന്ദേശങ്ങളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ കേരള പൊലീസ്.

ഈ വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്ര ഗവണ്‍മെന്റിന്റെ ഫാക്റ്റ് ചെക്ക് വിഭാഗമായ പിഐബി ഫാക്റ്റ് ചെക്ക് വിശദീകരിച്ചിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്നും കേരള പൊലീസ് നിര്‍ദേശിച്ചു.

വാര്‍ത്ത ആധികാരികമാണോ എന്ന് അന്വേഷിച്ച് നിരവധി പേര്‍ പൊലീസുമായി ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തിലെ വസ്തുത പങ്കുവച്ചത്.

web desk 1: