Connect with us

News

ഞെട്ടിക്കാന്‍ ഒരുങ്ങി വാട്‌സ് ആപ്പ്; മള്‍ടി ഡിവൈസ് ഫീച്ചര്‍ അവസാന ഘട്ടത്തില്‍

ഈ ഫീച്ചര്‍ ഇപ്പോള്‍ അവസാനഘട്ടത്തിലായിരിക്കുമെന്നാണ് വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്

Published

on

മള്‍ടി ഡിവൈസ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്. ഇതിന്റെ ബീറ്റാ പരീക്ഷണം വാട്‌സാപ്പ് ആരംഭിച്ചു. ഈ ഫീച്ചര്‍ ഇപ്പോള്‍ അവസാനഘട്ടത്തിലായിരിക്കുമെന്നാണ് വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബീറ്റാ ഉപയോക്താക്കള്‍ക്കിടയിലേക്ക് ഈ ഫീച്ചര്‍ ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില സ്‌ക്രീന്‍ ഷോട്ടുകളും വാബീറ്റാ ഇന്‍ഫോ പുറത്തുവിട്ടിട്ടുണ്ട്. അതില്‍ ഒന്ന് വാട്‌സാപ്പ് വെബില്‍ ചാറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ്. അതായത് വാട്‌സാപ്പ് വെബ് ഉപയോഗിക്കാന്‍ പ്രധാന ഉപകരണമായി ഫോണ്‍ വേണമെന്നില്ല. വാട്‌സാപ്പ് വെബ് സ്വതന്ത്രമായി തന്നെ ഉപയോഗിക്കാന്‍ കഴിയും.

മള്‍ടി ഡിവൈസ് ഫീച്ചര്‍ വഴി ഒരേ സമയം നാല് ഉപകരണങ്ങളില്‍ വാട്‌സാപ്പ് ലോഗിന്‍ ചെയ്യാനാവും. മള്‍ടി ഡിവൈസ് ഫീച്ചര്‍ സജീവമാക്കാന്‍ ടോഗിള്‍ ബട്ടനുണ്ടാവും. മള്‍ടി ഡിവൈസ് ഫീച്ചറിനെ കൂടാതെ വ്യത്യസ്ത വാട്‌സാപ്പ് ചാറ്റുകളില്‍ വ്യത്യസ്ത വാള്‍പേപ്പറുകള്‍ ഉപയോഗിക്കാനുള്ള സൗകര്യവും താമസിയാതെ പുറത്തിറക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്തിടെ വാട്‌സാപ്പിന്റെ ഐഓഎസ് പതിപ്പില്‍ ഈ സൗകര്യം പ്രത്യക്ഷപ്പെട്ടിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില

ലോകവിപണിയിലും ഇന്നലെ സ്വര്‍ണവില ഉയര്‍ന്നു.

Published

on

കൊച്ചി: ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഗ്രാമിന് 250 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 9025 രൂപയായി. പവന് 2000 രൂപ ഉയര്‍ന്നു. 72,200 രൂപയായാണ് പവന്റെ വില കൂടിയത്.

ലോകവിപണിയിലും ഇന്നലെ സ്വര്‍ണവില ഉയര്‍ന്നു. രണ്ട് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഡോളര്‍ ദുര്‍ബലമായതും സുരക്ഷിത നിക്ഷേപമെന്ന വിലയിരുത്തലുമാണ് സ്വര്‍ണത്തിന് ഗുണകരമായത്. സ?പോട്ട് ഗോള്‍ഡിന്റെ വില 2.3 ശതമാനം ഉയര്‍ന്ന് 3,315.09 ഡോളറായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ നിരക്ക് 2.4 ശതമാനം ഉയര്‍ന്ന് 3,322.3 ഡോളറായി.

Continue Reading

film

മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം ശേഷം സംഗീത് പ്രതാപിന്റെ ‘സര്‍ക്കീട്ട്’

Published

on

എഡിറ്റര്‍ എന്ന നിലയില്‍ തുടങ്ങിയ ജീവിതം, അമല്‍ ഡേവിസിന്റെ ആഹ്ലാദങ്ങള്‍ക്കുമീതേ വന്നുചേര്‍ന്ന, മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം – സംഗീത് പ്രതാപ് എന്ന ചെറുപ്പക്കാരന്റെ നേട്ടങ്ങളെ ലളിതമായി ഇങ്ങനെ പറയാം. കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളികള്‍ക്ക് പരിചിതനായ സംഗീത് പ്രതാപ് ഇത്തവണ സിനിമ പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുന്നത് എഡിറ്റര്‍ ആയിട്ടാണ്. ആസിഫ് അലിയെ നായകനാക്കി താമര്‍ സംവിധാനം ചെയ്യുന്ന സര്‍ക്കീട്ട് എന്ന സിനിമയ്ക്ക് വേണ്ടിയാണ് സംഗീത് പ്രതാപ് എഡിറ്ററായി എത്തുന്നത്. മെയ് 8 ന് തീയേറ്റര്‍ റിലീസിങ്ങ്‌നായി തയ്യാറെടുക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും പാട്ടുകളും ഇതിനോടകം തന്നെ സോഷ്യല്‍മീഡിയ ട്രെന്‍ഡിംഗ് ആയി മാറിയിരിക്കുകയാണ്.

സംഗീതിന് കേരളത്തിന് പുറത്തും വലിയ ശ്രദ്ധ നേടിക്കൊടുത്തിരുന്ന ചിത്രമായിരുന്നു ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു. ചിത്രത്തില്‍ സംഗീത് ചെയ്ത അമല്‍ ഡേവിസ് സൃഷ്ടിച്ച ചിരിയോളത്തിനൊപ്പം നില്‍ക്കാന്‍ പറ്റുന്ന മറ്റൊരു കഥാപാത്രം ചെയ്തു ഫലിപ്പിക്കുക എന്ന വെല്ലുവിളിക്ക് മറുപടിയാണ് ബ്രൊമാന്‍സിലെ ഹരഹരസുതനായും സംഗീത് മലയാളികള്‍ക്കിടയിലേക്ക് വീണ്ടും എത്തിയത്. ദീര്‍ഘകാലം മലയാളസിനിമയില്‍ ഛായാഗ്രഹണസഹായിയായിരുന്ന പ്രതാപ് കുമാറിന്റെ മകനായ സംഗീത് എഡിറ്റര്‍ ഷമീര്‍ മുഹമ്മദിന്റെ അസോസിയേറ്റ് ആയി സ്വാതത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെയാണ് എഡിറ്ററായി സിനിമയില്‍ തുടക്കം കുറിക്കുന്നത്. ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന സിനിമയുടെ എഡിറ്റിങ് കര്‍മം നിര്‍വ്വഹിച്ച സംഗീത് പ്രതാപ് 2024 വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്. സൂപ്പര്‍ ശരണ്യയിലൂടെ അഭിനയരംഗത്തേക്ക് വന്ന സംഗീത് അഞ്ചോളം സിനിമകളിലഭിനയിക്കുകയും ഈയടുത്തു റിലീസ് ചെയ്ത മോഹന്‍ലാല്‍ സിനിമയായ തുടക്കത്തിലും ശ്രദ്ധേയമായ തരത്തിലുള്ള വേഷം ചെയ്യുകയുമുണ്ടായി. സംഗീത് പ്രതാപ് ആദ്യമായി നായകനായെത്തുന്ന ‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്.

പൊന്‍മാന്‍ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷന്‍ ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്, ഫ്‌ളോറിന്‍ ഡൊമിനിക്ക് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സര്‍ക്കീട്ടിലെ സംഗീത് പ്രതാപ് മികച്ച എഡിറ്റിംഗ് വര്‍ക്ക് നല്‍കുമെന്നാണ് പ്രേക്ഷകപ്രതീക്ഷ. ദിവ്യ പ്രഭയാണ് ചിത്രത്തിലെ നായിക. ബാലതാരം ഓര്‍ഹാന്‍, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്‌കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീണ്‍ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- അയാസ് ഹസന്‍, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റര്‍- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനര്‍- രഞ്ജിത് കരുണാകരന്‍, കലാസംവിധാനം – വിശ്വനാഥന്‍ അരവിന്ദ്, വസ്ത്രാലങ്കാരം – ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈന്‍ പ്രൊഡക്ഷന്‍ – റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആര്‍ഒ- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, പോസ്റ്റര്‍ ഡിസൈന്‍- ഇല്ലുമിനാര്‍ട്ടിസ്റ്റ്, സ്റ്റില്‍സ്- എസ്ബികെ ഷുഹൈബ്.

Continue Reading

News

സ്വയം നാടുകടക്കലിന് കുടിയേറ്റക്കാര്‍ക്ക് യുഎസിന്റെ 1,000 ഡോളര്‍ സ്‌റ്റൈപ്പന്‍ഡ് വാഗ്ദാനം

കൂട്ട നാടുകടത്തലിനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുമ്പോള്‍ സ്വമേധയാ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്ന യുഎസിലെ രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് 1,000 ഡോളര്‍ നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം പറയുന്നു.

Published

on

കൂട്ട നാടുകടത്തലിനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുമ്പോള്‍ സ്വമേധയാ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്ന യുഎസിലെ രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് 1,000 ഡോളര്‍ നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം പറയുന്നു.

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) തിങ്കളാഴ്ച ഒരു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു, ഇത് യാത്രാ സഹായത്തിനും പണം നല്‍കുന്നുണ്ടെന്നും വീട്ടിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്ന സര്‍ക്കാരിനോട് സിബിപി ഹോം എന്ന ആപ്പ് ഉപയോഗിക്കുന്ന ആളുകളെ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് തടങ്കലിലാക്കുന്നതിനും നീക്കം ചെയ്യുന്നതിനും ‘മുന്‍ഗണന’ നല്‍കുമെന്നും അറിയിച്ചു
ദശലക്ഷക്കണക്കിന് ആളുകളെ നാടുകടത്തുമെന്ന് പ്രതിജ്ഞയെടുത്ത് ജനുവരിയില്‍ ട്രംപ് അധികാരമേറ്റെങ്കിലും ഇതുവരെ ഡെമോക്രാറ്റിക് മുന്‍ഗാമിയായ ജോ ബൈഡന്റെ കീഴില്‍ നാടുകടത്തലിനു പിന്നിലായിരുന്നു. ബൈഡന്റെ ഭരണകൂടം ഉയര്‍ന്ന അളവിലുള്ള രേഖകളില്ലാത്ത കുടിയേറ്റത്തെ അഭിമുഖീകരിക്കുകയും അതിര്‍ത്തി കടന്ന് പിടിക്കപ്പെട്ട നിരവധി ആളുകളെ വേഗത്തില്‍ തിരിച്ചയക്കുകയും ചെയ്തു.

ജനുവരി 20 ന് അധികാരമേറ്റതിനുശേഷം ട്രംപ് ഭരണകൂടം 152,000 പേരെ നാടുകടത്തിയതായി ഡിഎച്ച്എസ് റിപ്പോര്‍ട്ട് ചെയ്യുന്നു, ബിഡന്റെ കീഴില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ നാടുകടത്തിയ 195,000 നേക്കാള്‍ കുറവാണ്.

‘നിങ്ങള്‍ ഇവിടെ നിയമവിരുദ്ധമായി ആണെങ്കില്‍, അറസ്റ്റ് ഒഴിവാക്കാന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് വിടാനുള്ള ഏറ്റവും നല്ലതും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ മാര്‍ഗ്ഗമാണ് സ്വയം നാടുകടത്തല്‍. DHS ഇപ്പോള്‍ നിയമവിരുദ്ധമായ വിദേശികള്‍ക്ക് സാമ്പത്തിക യാത്രാ സഹായവും CBP ഹോം ആപ്പ് വഴി അവരുടെ നാട്ടിലേക്ക് മടങ്ങാനുള്ള സ്‌റ്റൈപ്പന്റും വാഗ്ദാനം ചെയ്യുന്നു,’ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു.

സ്വമേധയാ പുറപ്പെടുന്ന ആളുകള്‍ക്കുള്ള സ്‌റ്റൈപ്പന്റും വിമാനക്കൂലിയും യഥാര്‍ത്ഥ നാടുകടത്തലിനേക്കാള്‍ കുറവായിരിക്കുമെന്ന് ഏജന്‍സി പറഞ്ഞു. DHS അനുസരിച്ച്, നിയമപരമായ പദവിയില്ലാത്ത ഒരാളെ അറസ്റ്റ് ചെയ്യുന്നതിനും തടവിലാക്കുന്നതിനും നാടുകടത്തുന്നതിനുമുള്ള ശരാശരി ചെലവ് നിലവില്‍ ഏകദേശം 17,000 ഡോളര്‍ ആണ്.

കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും മടങ്ങാന്‍ അനുവദിക്കുന്ന കാര്യം യുഎസ് പരിഗണിക്കുമെന്ന് പറഞ്ഞ ട്രംപ് ഏപ്രിലില്‍ സ്‌റ്റൈപ്പന്‍ഡ് പ്ലാന്‍ പ്രിവ്യൂ ചെയ്തു.

Continue Reading

Trending