Connect with us

News

വാട്സ്ആപ്പ് തിരിച്ചുവന്നു; സാങ്കേതിക തകരാര്‍ പരിഹരിച്ചു

ഒരു മണിക്കൂറോളം ആപ്പ് പ്രവര്‍ത്തനരഹിതമായി.

Published

on

പ്രമുഖ ഓണ്‍ലൈന്‍ ചാറ്റിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് സാങ്കേതിക തകരാര്‍ പരിഹരിച്ച് തിരിച്ചുവന്നു. നിലവില്‍ സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും കഴിയുന്നുണ്ട്.

ഇന്ന് ഉച്ച 12:30 മണിയോടെയാണ് ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ വാട്‌സാപ്പിന്റെ സേവനം നിലച്ചത്. ഒരു മണിക്കൂറോളം ആപ്പ് പ്രവര്‍ത്തനരഹിതമായി.

എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ സാങ്കേതിക തകരാര്‍ വന്നതിന് പിന്നിലെ കാരണം എന്നതിനെ കുറിച്ച് വാട്‌സ്ആപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

kerala

സ്‌നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും ബന്ധം; തന്‍റെ പ്രിയപ്പെട്ടവര്‍ക്ക് അരികിലെത്തി പ്രിയങ്ക ഗാന്ധി

തന്‍റെ പാര്‍ലമെന്‍റ് മണ്ഡലമായ വയനാട്ടിലെ ത്രേസ്യ ഒജെയുമായി പ്രിയങ്ക ഗാന്ധി മനോഹരമായ കൂടിക്കാഴ്ച നടത്തി.

Published

on

ഹൃദയസ്പര്‍ശിയായ നിമിഷത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. തന്‍റെ പാര്‍ലമെന്‍റ് മണ്ഡലമായ വയനാട്ടിലെ ത്രേസ്യ ഒജെയുമായി പ്രിയങ്ക ഗാന്ധി മനോഹരമായ കൂടിക്കാഴ്ച നടത്തി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിരമിച്ച ഒരു സൈനികനെ പ്രിയങ്ക കണ്ടിരുന്നു. തന്റെ അമ്മ പ്രിയങ്കയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാറുണ്ടെന്നും സുഖമില്ലാത്തതിനാല്‍ കാണാന്‍ വരാന്‍ സാധിച്ചില്ലെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്. എന്നാല്‍, പ്രിയങ്ക അന്ന് ആ അമ്മയെ അവരുടെ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കുകയായിരുന്നു. അവിടെ പ്രിയങ്കയെ അമ്മ സ്‌നേഹപൂര്‍വ്വം സ്വീകരിക്കുകയും അനുഗ്രഹമായി ജപമാല നല്‍കുകയും ചെയ്തിരുന്നു.

അവരുടെ രണ്ട് പേരുടെയും സ്‌നേഹ ബന്ധം അവിടെയും അവസാനിച്ചില്ല. വയനാട്ടില്‍ മണ്ഡല പര്യടനത്തിനെത്തിയ പ്രിയങ്ക ത്രേസ്യയെ വീണ്ടും കാണാനെത്തി. ഹൃദയംഗമമായ അനുഗ്രഹങ്ങള്‍ ഒരിക്കല്‍ കൂടി സ്വീകരിച്ചു.

Continue Reading

gulf

ശ​നി​യാ​ഴ്ച മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ സഊദി സു​പ്രീം കോ​ട​തി ആ​ഹ്വാ​നം

ഉ​മ്മു​ൽ ഖു​റാ ക​ല​ണ്ട​ർ പ്ര​കാ​രം അ​ന്ന് റ​മ​ദാ​ൻ 29 ആ​യ​തി​നാ​ലാ​ണ് മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Published

on

മാ​ർ​ച്ച് 29 ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ശ​വ്വാ​ൽ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ സഊദി സു​പ്രീം കോ​ട​തി ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​മ്മു​ൽ ഖു​റാ ക​ല​ണ്ട​ർ പ്ര​കാ​രം അ​ന്ന് റ​മ​ദാ​ൻ 29 ആ​യ​തി​നാ​ലാ​ണ് മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ന​ഗ്ന നേ​ത്ര​ങ്ങ​ളി​ലൂ​ടെ​യോ ടെ​ലി​സ്കോ​പ്പി​ലൂ​ടെ​യോ അ​ന്നേ​ദി​വ​സം മാ​സ​പ്പി​റ​വി കാ​ണു​ന്ന​വ​ർ അ​ടു​ത്തു​ള്ള കോ​ട​തി​യി​ൽ ഹാ​ജ​റാ​യോ ഫോ​ണി​ലൂ​ടെ​യോ വി​വ​ര​മ​റി​യി​ച്ച് സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും സു​പ്രീം കോ​ട​തി​വ്യ​ക്ത​മാ​ക്കി.

Continue Reading

kerala

കെ.ടി ജലീലിന്റെ പ്രതികരണങ്ങള്‍ സി.പി.എമ്മിന് അതൃപ്തി

നിയന്ത്രിക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍

Published

on

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച ഫേ സ്ബുക്ക് പോസ്റ്റ് അടക്കം കെ.ടി ജലീല്‍ എം.എല്‍.എയുടെ പ്രവര്‍ത്തനങ്ങളില്‍ സി.പി.എമ്മിന് കടു ത്ത അതൃപ്തി. ജലീലിനെ നിയന്ത്രിക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോട് ആവശ്യപ്പെട്ടു. പാര്‍ട്ടി അംഗമല്ലെങ്കിലും സി.പി.എം പിന്തുണയോടെ നിയമസഭയില്‍ എത്തിയ ജലീല്‍, സ്പീക്കര്‍ക്കെതിരെ പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തുന്നത് പാര്‍ട്ടിയോടുള്ള വെല്ലുവിളിയായി കൂടി കാണണം എന്നാണ് നേതാക്കളില്‍ ഒരു വിഭാഗം വിലയിരുത്തുന്നത്.

തന്റെ വ്യക്തിപ്രഭാവം കൊണ്ടാണ് വിജയിച്ചുവ ന്നതെന്ന ജലീലിന്റെ ധാരണ പാര്‍ട്ടി ഇടപെട്ട് ഇനിയെങ്കിലും തിരുത്തണമെന്നാണ് നേതാക്കളുടെ വാദം. പാര്‍ട്ടിയെയോ മുന്നണിയെയോ മുഖവി ലക്കെടുക്കാതെ ജലീല്‍ താനൊരു പ്രസ്ഥാനമാണെന്ന് സ്വയം അഹങ്കരിക്കുകയാണെന്ന അഭിപ്രായവും സി.പി.എം നേതാക്കള്‍ക്കുണ്ട്.

നേരത്തെയും എടുത്തു ചാടിയുള്ള അനാവശ്യ പ്രതികരണങ്ങളിലൂടെ ജലീല്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ആസാദ് കശ്മീര്‍, ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍ എന്നീ പരാമര്‍ശ ങ്ങള്‍ക്കെതിരെ ജലീലിനെ സി.പി.എം താക്കീത് ചെയ്തി രുന്നു. മാധ്യമം പത്രത്തിനെിരെ യു.എ.ഇ കോണ്‍സുലേറ്റിന് കത്തയച്ച ജലീലിന്റെ നടപടിയും വലിയതോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

നിയമസഭയിലും പുറത്തും തന്റെ അഭിപ്രായങ്ങള്‍ സി.പി.എമ്മിന്റെതാണെന്ന പേരില്‍ ജലീല്‍ പ്രചരിപ്പിക്കുന്നത് ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുമെന്നും വിലയിരുത്തപ്പെടുന്നു. അടുത്തിടെ മദ്രസ വിദ്യാഭ്യാസത്തിനെതിരായി നടത്തിയ ജലീലിന്റെ പ്രസംഗം പോലും സി.പി.എമ്മി ന് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇടക്കാലത്ത് സി.പി.എം വലിയ പരിഗണന നല്‍കാതിരുന്ന ജലീല്‍ ഇപ്പോള്‍ വീണ്ടും തലപൊക്കുന്നത് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണെന്ന വിമര്‍ശനം എം.വി ഗോവിന്ദന് നേരെയാണ് വിരല്‍ചൂണ്ടുന്നത്. ജലീലിനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നേതാക്കള്‍ സി.പി.എം സെക്രട്ടറിയെ ബന്ധപ്പെട്ടിട്ടുണ്ട്.

Continue Reading

Trending