india
വാട്സ്ആപ്പ് ഗ്രൂപ്പ് മെസേജുകള് ശല്യമാകുന്നോ? ഇനി സ്ഥിരമായി മ്യൂട്ട് ചെയ്യാം
ഒരാളുമായോ ഗ്രൂപ്പിലോ ഉള്ള ചാറ്റ് നോട്ടിഫിക്കേഷന് നിശബ്ദമാക്കാന്, മൂന്ന് ഓപ്ഷനുകളാണ് വാട്സ്ആപ്പ് നല്കുന്നത്- എട്ട് മണിക്കൂര്, ഒരാഴ്ച, ഒരു വര്ഷം എന്നിങ്ങനെ ആയിരുന്നിത്. എന്നാല് ഒരു വര്ഷകാലം എന്നത് എല്ലായ്പ്പോഴുമാക്കി മാറ്റിയതാണ് പുതിയ സവിശേഷത. iOS, Android ഉപകരണങ്ങളിലും വാട്ട്സ്ആപ്പ് വെബിലും ഈ സൗകര്യം ലഭ്യമാണ്.

ലോകത്തുതന്നെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സോഷ്യല്മീഡിയ പ്ലാറ്റ്ഫോമായ ഇന്സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷന് വാട്സ്ആപ്പില് സ്ഥിരം മ്യൂട്ട് സംവിധാനവുമായി കമ്പനി. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലെ ചാറ്റുകളിലെ മ്യൂട്ട് ഓപ്ഷനില് സ്ഥിരം സംവിധാനം ഏര്പ്പെടുത്തിയാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ആളുകള്ക്കായി പുതിയ സൗകര്യമൊരുക്കിയത്.
നേരത്തെ, ഒരാളുമായുള്ള പ്രൈവറ്റ് ചാറ്റ് അല്ലെങ്കില് ഗ്രൂപ്പ് ചാറ്റ് എന്നിവ ഒരു വര്ഷം വരെ നിശബ്ദമാക്കാന് വാട്ട്സ്ആപ്പ് ഉപഭോക്താക്കളെ അനുവദിച്ചിരുന്നു. എന്നാല് ഈ മ്യൂട്ട് ഓപ്ഷന് സംവിധാനം സ്ഥിരമാക്കുന്ന പുതിയ സവിശേഷതയാണ് കൂടിയാണ് വെള്ളിയാഴ്ച കമ്പനി പ്രഖ്യാപിച്ചത്.
https://twitter.com/WhatsApp/status/1319461499354509313
ഒരാളുമായോ ഗ്രൂപ്പിലോ ഉള്ള ചാറ്റ് നോട്ടിഫിക്കേഷന് നിശബ്ദമാക്കാന്, മൂന്ന് ഓപ്ഷനുകളാണ് വാട്സ്ആപ്പ് നല്കുന്നത്- എട്ട് മണിക്കൂര്, ഒരാഴ്ച, ഒരു വര്ഷം എന്നിങ്ങനെ ആയിരുന്നിത്. എന്നാല് ഒരു വര്ഷകാലം എന്നത് എല്ലായ്പ്പോഴുമാക്കി മാറ്റിയതാണ് പുതിയ സവിശേഷത. iOS, Android ഉപകരണങ്ങളിലും വാട്ട്സ്ആപ്പ് വെബിലും ഈ സൗകര്യം ലഭ്യമാണ്.
india
ഇന്ത്യ-പാക് വെടിനിര്ത്തല് ധാരണ ഈ മാസം 18 വരെ നീട്ടി
തീരുമാനം ബുധനാഴ്ച നടത്തിയ ഡിജിഎംഒ തല ചര്ച്ചയില്

ഇന്ത്യ-പാക് വെടിനിര്ത്തല് ധാരണ ഈ മാസം 18 വരെ നീട്ടി. ബുധനാഴ്ച നടത്തിയ ഡിജിഎംഒ തല ചര്ച്ചയിലാണ് തീരുമാനമുണ്ടായത്. ഇന്ത്യയുടെ ഡിജിഎംഒ രാജീവ് ഘായ് പാകിസ്താന് ഡിജിഎംഒയുമായി ഹോട്ട്ലൈന് വഴിയാണ് ചര്ച്ച നടത്തിയത്. പാകിസ്താന് വിദേശകാര്യ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഈ വിഷയത്തില് സ്ഥിരീകരണമുണ്ടായിട്ടില്ല.
അതേസമയം, ഏറ്റുമുട്ടലില് ജെയ്ഷെ ഭീകരരെ വധിച്ച ജമ്മുകശ്മീരിലെ ത്രാലില് അതീവ ജാഗ്രത. വനമേഖല കേന്ദ്രീകരിച്ച് കൂടുതല് ഭീകരര്ക്കായി സുരക്ഷാ സേന ഇന്നും തിരച്ചില് തുടരും.
ഓപ്പറേഷന് സിന്ദൂറില് പാകിസ്ഥാന് നേരെ ഇന്ത്യ പ്രയോഗിച്ചത് ബ്രഹ്മോസ് മിസൈലുകളെന്ന് റിപ്പോര്ട്ട്. ഇതിനിടെ അഫ്ഗാനിസ്താനുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും ഇന്ത്യ ആരംഭിച്ചു. ഇന്ത്യന് വ്യോമസേന നടത്തിയ തിരിച്ചടിയില് പാകിസ്താന്റെ 13 എയര്ബേസുകളില് 11നും കേടുപാടുകള് സംഭവിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിര്ദേശപ്രകാരമാണ് തിരിച്ചടിക്ക് ബ്രഹ്മോസ് തിരഞ്ഞെടുത്തത് എന്നാണ് വിവരം.
india
തമിഴ്നാട് സര്ക്കാറിനെ അഭിനന്ദിച്ച് മുസ്ലിംലീഗ്
ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങള് സംരക്ഷിക്കുന്നതിനും തമിഴ്നാട് സര്ക്കാര് സ്വീകരിച്ച നടപടികള്ക്ക് മുസ്ലിംലീഗ് ദേശീയ കൗണ്സില് പ്രമേയത്തിലൂടെ അഭിനന്ദിച്ചു

ചെന്നൈ: ഇന്ത്യന് ഭരണഘടനയുടെ ആത്മാവ് ഉയര്ത്തിപ്പിടിക്കുന്നതിനും തമിഴ്നാട് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങള് സംരക്ഷിക്കുന്നതിനും തമിഴ്നാട് സര്ക്കാര് സ്വീകരിച്ച നടപടികള്ക്ക് മുസ്ലിംലീഗ് ദേശീയ കൗണ്സില് പ്രമേയത്തിലൂടെ അഭിനന്ദിച്ചു.
സംസ്ഥാനത്തെ മുസ്്ലിം ന്യൂനപക്ഷങ്ങളുടെ വികസനത്തിനായി തിരുനെല്വേലിയില് മുസ്ലിംലീഗ് സ്ഥാപക പ്രസിഡന്റ് ക്വയ്ദ്ഇമില്ലത്ത് മുഹമ്മദ് ഇസ്മായില് സാഹിബിന്റെ പേരില് പുതിയ മെഗാ പബ്ലിക് ലൈബ്രറി നിര്മ്മിക്കുന്നതിനായി തമിഴ്നാട് സര്ക്കാര് നടത്തിയ പ്രഖ്യാപിച്ചത് സ്വാഗതാര്ഹമാണ്.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് സ്ഥിരം ന്യൂനപക്ഷ പദവി നല്കിയും കേന്ദ്ര സര്ക്കാര് പാവപ്പെട്ട വിദ്യാര്ത്ഥികള്ക്കുള്ള ന്യൂനപക്ഷ സ്കോളര്ഷിപ്പ് പദ്ധതി നിര്ത്തിയപ്പോള്, തമിഴ്നാട് മുഖ്യമന്ത്രി സംസ്ഥാന ഫണ്ടില് നിന്ന് ന്യൂനപക്ഷ വിദ്യാര്ത്ഥികള്ക്ക് വിദ്യാഭ്യാസ സ്കോളര്ഷിപ്പ് ആരംഭിച്ചും അവശ വിഭാഗത്തെ ചേര്ത്തു പിടിച്ചു.
ഇന്ത്യന് ഭരണഘടനയില് ഉള്പ്പെടുത്തിയിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങള്ക്ക് വിരുദ്ധമായ മുത്തലാഖ്, പൗരത്വം, വഖഫ് ഭേദഗതി ബില്ലുകള് നടപ്പിലാക്കുന്നതിനെതിരെ തമിഴ്നാട് സംസ്ഥാന സര്ക്കാര് സുപ്രീം കോടതിയില് കേന്ദ്ര സര്ക്കാരിനെ വെല്ലുവിളിച്ചു. സംസ്ഥാന ഹാജിമാര്ക്കായി ചെന്നൈയില് ഒരു പുതിയ ഹജ്ജ് ഹൗസ് നിര്മ്മിച്ചതിനും അഭിനന്ദിച്ചു.
india
മുന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ് ബര്ള തൃണമൂല് കോണ്ഗ്രസിലേക്ക്
ബിജെപി നേതൃത്വം ഗോത്ര വര്ഗക്കാര്ക്കായി പ്രവര്ത്തിക്കാന് അനുവദിച്ചിരുന്നില്ലെന്ന് ജോണ് ബര്ള പറഞ്ഞു

മുന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ് ബര്ള തൃണമൂല് കോണ്ഗ്രസിലേക്ക്. ബിജെപി നേതൃത്വം ഗോത്ര വര്ഗക്കാര്ക്കായി പ്രവര്ത്തിക്കാന് അനുവദിച്ചിരുന്നില്ലെന്ന് ജോണ് ബര്ള പറഞ്ഞു.
2019ല് പശ്ചിമ ബംഗാളിലെ അലിപുര്ദുവാര്സ് മണ്ഡലത്തില് നിന്നും ബര്ള വിജയിച്ചിരുന്നു. തുടര്ന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രിയായിരുന്നു. എന്നാല് 2024 ലോക്സഭാ തെരഞ്ഞെടുപ്പില് സീറ്റ് നിഷേധിച്ചതിച്ചു. തുടര്ന്ന് ബിര്ള ബിജെപിയുമായി ഇടഞ്ഞിരുന്നു. ബര്ളയെ വെട്ടി മനോജ് ടിഗ്ഗയെയായിരുന്നു ബിജെപി അലിപുര്ദുവാസ് മണ്ഡലത്തില് മത്സരിപ്പിച്ചത്.
”ഞാന് ബിജെപിയില് പ്രവര്ത്തിച്ചിരുന്ന കാലത്ത് ഗോത്ര വിഭാഗക്കാരുടെ പുരോഗമനത്തിനായി പ്രവര്ത്തിക്കാന് എന്നെ അനുവദിച്ചിരുന്നില്ല. മമതാ ബാനര്ജിയുടെ നേതൃത്വത്തില് ഗോത്ര ജനതക്ക് നിതി നല്കാന് കഴിയുമെന്നാണ് ഞാന് വിശ്വസിക്കുന്നത്”തൃണമൂല് കോണ്ഗ്രസില് ചേര്ന്ന ശേഷം ജോണ് ബിര്ള പ്രതികരിച്ചു.
-
kerala3 days ago
തിരൂര് റെയില്വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
News1 day ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന് വിദ്യാര്ത്ഥിയെ മോചിപ്പിക്കാന് ജഡ്ജി ഉത്തരവിട്ടു
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്
-
india2 days ago
‘ഞങ്ങള് രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്ക്കിയിലെ സര്വകലാശാലയുമായുള്ള കരാര് റദ്ദാക്കി ജെഎന്യു
-
kerala3 days ago
‘കേരളത്തില് ഷവര്മ കഴിച്ചു മരിച്ചവരില് ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്എസ്എസ് നേതാവ്
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം; ഏഴ് ജില്ലകളില് യെല്ലോ അലര്ട്ട്
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില് വൈദികനെ മരിച്ച നിലയില് കണ്ടെത്തി