Connect with us

More

കൈവിട്ട വാക്കുകള്‍ ഇനി വാട്ട്‌സാപ്പില്‍ തിരിച്ചു പിടിക്കാം

Published

on

ലോകം കാത്തിരുന്ന ആ വാട്ട്‌സാപ്പ് ഫീച്ചര്‍ യാഥാര്‍ത്ഥ്യമാവുന്നു. റീകോള്‍ ഫീച്ചര്‍ അഥവാ ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഫീച്ചറാണ് യാഥാര്‍ത്ഥ്യമാവുന്നത്. ആന്‍ഡ്രോയിഡ്, ഐ.ഓ.എസ് വിന്‍ഡോസ് പതിപ്പുകളിലാണ് പുതിയ ഫീച്ചര്‍ എത്തിയിരിക്കുന്നതെന്നാണ് ഫീച്ചറുകള്‍ പരീക്ഷിക്കുന്ന വാബ് ബീറ്റ് ഇന്‍ഫോം എന്ന സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം ഇതു സംബന്ധിച്ച് വാട്ട്‌സാപ്പല്‍ നിന്നും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. സംഗതി യാഥാര്‍ത്ഥ്യമായാല്‍ അബദ്ധത്തില്‍ അയച്ചതോ ഗ്രൂപ്പുകള്‍ മാറി അയച്ചതോ ആയ സന്ദേശങ്ങള്‍ അയച്ചയാള്‍ക്കു തിരിച്ചെടുക്കാനാകും. ഒരു നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചെടുക്കണമെന്നു മാത്രം. ഒരു സന്ദേശം അയച്ച് അഞ്ചു മിനുറ്റുനുള്ളില്‍ തിരിച്ചെടുക്കണം. എല്ലാ തരം സന്ദേശങ്ങളിലും റീകോള്‍ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ സാധിക്കും.

kerala

പുലിപ്പല്ല് കേസ്; വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി

കഴിഞ്ഞ ദിവസം വേടന് ജാമ്യം അനുവദിച്ച് പുറത്തിറക്കിയ ഉത്തരവിലാണ് പരാമർശം

Published

on

കൊച്ചി: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ വനംവകുപ്പിന് തിരിച്ചടി. വേടനെതിരായി ചുമത്തിയ കുറ്റകൃത്യം പ്രഥമദൃഷ്ട്യ നിലനിൽക്കില്ലെന്ന് പെരുമ്പാവർ കോടതിയുടെ നിരീക്ഷണം പുറത്ത് വന്നതാണ് വകുപ്പിന് കനത്ത തിരിച്ചടിയായത്. കഴിഞ്ഞ ദിവസം വേടന് ജാമ്യം അനുവദിച്ച് പുറത്തിറക്കിയ ഉത്തരവിലാണ് പരാമർശം.

റാപ്പർ വേടൻ പുലിയെ വേട്ടയാടിയെന്ന് വനംവകുപ്പിന് പരാതിയില്ല. പെരുമ്പാവൂർ ജെഎഫ്എംസി കോടതിയുടെ ജാമ്യ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റാപ്പർ വേടനെതിരെ സമാനമായ കുറ്റകൃത്യമില്ലെന്നും കോടതി നിരീക്ഷിച്ചു. പുലി പല്ല് എന്ന് വനം വകുപ്പ് പറയുന്നത് അല്ലാതെ ശാസ്ത്രീയമായ തെളിവ് ഒന്നുമില്ല. തൊണ്ടിമുതൽ കണ്ടെടുത്തിട്ടുണ്ട്. വനം വകുപ്പ് കസ്റ്റഡിക്കായി അപേക്ഷ നൽകിയിട്ടില്ല. അതിനാൽ ജാമ്യം നൽകണമെന്നായിരുന്നു കോടതിയിൽ വേടൻ വാദിച്ചിരുന്നത്.

 

 

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്

Published

on

തിരുവനതന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

കേരളത്തില്‍ പല ഇടങ്ങളിലായി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 50 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിനും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ്.

Continue Reading

crime

ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിന്റെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി

Published

on

തൃശൂര്‍: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷിന്റെ മാതാപിതാക്കള്‍ ഹാജരായി. ചാവക്കാട് പൊലീസ് സ്റ്റേഷനിലാണ് മാതാവ് ഗീതയും പിതാവ് സുരേഷും ഹാജരായത്. പേട്ടയില്‍ നിന്നുള്ള പൊലീസ് സംഘം ഇരുവരുടെയും മൊഴിയെടുക്കാന്‍ തൃശൂരിലേക്ക് പുറപ്പെട്ടു. സുകാന്തിനെതിരെ ഉദ്യോഗസ്ഥയുടെ കുടുംബം പരാതി നല്‍കിയതിന് പിന്നാലെ മലപ്പുറത്തെ വീട് വിട്ട് ഇവര്‍ മാറിക്കഴിയുകയായിരുന്നു. നിലവില്‍ ഇരുവരും കേസില്‍ പ്രതികള്‍ അല്ല.

മാര്‍ച്ച് 24നാണ് പേട്ട റെയിൽവേ സ്റ്റേഷൻ സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഐബി ഉദ്യോഗസ്ഥ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. പിന്നാലെ സുകാന്തിനെതിരെ പരാതിയുമായി ഉദ്യോഗസ്ഥയുടെ കുടുംബവും രംഗത്തെത്തി. ഐബി ഉദ്യോഗസ്ഥയെ സുകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്‌തെന്ന പരാതിയും ലൈംഗികമായി പീഡിപ്പിച്ചതിന്റെ തെളിവുകളും കുടുംബം കൈമാറി.

Continue Reading

Trending