Connect with us

News

സ്വകാര്യതാ നയം : പുതിയ തന്ത്രങ്ങളുമായി വാട്‌സ്ആപ്പ്

മെയ് 15നു മുമ്പ് പുതിയ നയം ഉപഭോക്താക്കള്‍ അംഗീകരിക്കണം. സ്വകാര്യത നയം അംഗീകരിക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്‌

Published

on

ന്യൂഡല്‍ഹി : പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ റദ്ദാകുമെന്ന നിലപാടു പിന്‍വലിച്ചതായി കഴിഞ്ഞ ദിവസം വാട്‌സ്ആപ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉപഭോക്താക്കളെ സ്വകാര്യതാനയം അംഗീകരിക്കാനുള്ള പുതിയ തന്ത്രങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ് കമ്പനി.
സ്വകാര്യതാനയം അംഗീകരിക്കാത്ത ഉപഭോക്താക്കള്‍ക്ക് ചില സേവങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല എന്നാണ് കമ്പനിയുടെ പുതിയ അറിയിപ്പ്. വീഡിയോ, ഓഡിയോ കോളുകള്‍ ചെയ്യാനും ചാറ്റ് ലിസ്റ്റ് കാണാനും സ്വകാര്യത നയം അംഗീകരിക്കാത്ത ഉപഭോക്താക്കള്‍ക്ക് തടസം നേരിടും. മെയ് 15നു മുമ്പ് പുതിയ നയം ഉപഭോക്താക്കള്‍ അംഗീകരിക്കണം. സ്വകാര്യത നയം അംഗീകരിക്കാത്ത ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്‌

kerala

കുറുപ്പംപടി പീഡനക്കേസ്; പീഡന വിവരം മറച്ചുവെച്ചു, മദ്യം കഴിക്കാന്‍ പ്രേരിപ്പിച്ചു; അമ്മ അറസ്റ്റില്‍

മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

Published

on

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിനിരയായ സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ പ്രധാന പ്രതി കാലടി അയ്യമ്പുഴ സ്വദേശി ധനേഷ് കുമാറിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അമ്മ കുറ്റം സമ്മതിച്ചിട്ടില്ല. പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത് മാതാവിന്റെ സമ്മതത്തോടെയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. അമ്മയ്ക്കെതിരായ കുട്ടികളുടെയും, ക്ലാസ് ടീച്ചറിന്റെയും മൊഴിയാണ് അറസ്റ്റില്‍ നിര്‍ണായകമായത്.

പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടികളുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു ധനേഷ് പീഡനം നടത്തിയത്. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്. പ്രതി റിമാന്‍ഡിലാണ്. കുട്ടികളെ മദ്യം കഴിക്കാന്‍ മാതാവ് പ്രേരിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്നു വര്‍ഷം മുമ്പ് ഇവരുടെ പിതാവ് മരിച്ചിരുന്നു. പിതാവ് രോഗബാധിതനായിരുന്ന സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് കുട്ടികളെ ഉപദ്രവിച്ച പ്രതി ധനേഷ്. പിതാവിന്റെ മരണശേഷം കുടുംബവുമായി കൂടുതല്‍ അടുത്ത ഇയാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സ്ഥിരമായി വീട്ടിലെത്തുമായിരുന്നു.

Continue Reading

india

ലോക സന്തോഷ സൂചികയില്‍ ഇന്ത്യ ഫലസ്തീനും യുക്രൈനും പിന്നില്‍; 2025ലും ഒന്നാമതെത്തി ഫിന്‍ലന്‍ഡ്

പട്ടികയില്‍ 118ാമതാണ് ഇന്ത്യയുടെ സ്ഥാനം

Published

on

2025ലും ലോകസന്തോഷ സൂചികയില്‍ ഒന്നാമതെത്തി ഫിന്‍ലന്‍ഡ്. തുടര്‍ച്ചയായ എട്ടാം തവണയാണ് ഫിന്‍ലന്‍ഡ് സന്തോഷ സൂചികയില്‍ മുന്‍നിരയിലെത്തുന്നത്. പട്ടികയില്‍ 118ാമതാണ് ഇന്ത്യയുടെ സ്ഥാനം. എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയെങ്കിലും യുദ്ധം നേരിടുന്ന ഫലസ്തീനും യുക്രൈനും അയല്‍ രാജ്യമായ പാകിസ്താനും ആഫ്രിക്കന്‍ രാജ്യങ്ങളായ കെനിയക്കും ഉഗാണ്ടയ്ക്കുമൊക്കെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.

147 രാജ്യങ്ങളുടെ പട്ടികയില്‍ അഫ്ഗാനിസ്താനാണ് ഏറ്റവും പിന്നില്‍. 108ാമതാണ് ഫലസ്തീന്റെ സ്ഥാനം. യുക്രൈന്‍ 111ാമതും പാകിസ്താന്‍ 109ാമതാണ്. അന്താരാഷ്ട്ര സന്തോഷദിനമായ മാര്‍ച്ച് 20ന് ഗാലപ് പോളിങ് ഏജന്‍സിയും യുഎന്നുമായി ചേര്‍ന്ന് ഓക്സ്ഫഡ് സര്‍വകലാശാലയുടെ ബെല്‍ബീയിങ് ഗവേഷണകേന്ദ്രമാണ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്.

ഡെന്‍മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വീഡന്‍ രാജ്യങ്ങളാണ് ലോകസന്തോഷ സൂചികയില്‍ രണ്ട് മൂന്നും നാലും സ്ഥാനത്ത്. നെതര്‍ലന്‍ഡ്സ്, കോസ്റ്റാറിക്ക, നോര്‍വെ, ഇസ്രാഈല്‍, ലക്സംബര്‍ഗ്, മെക്സിക്കോ എന്നിവയാണ് ആദ്യ പത്തിലെ മറ്റ് രാജ്യങ്ങള്‍. കാനഡ 18ാം സ്ഥാനത്തും ജര്‍മനി 22ാം യുകെ 23ാം സ്ഥാനത്തും അമേരിക്ക 24ാം സ്ഥാനത്തുമാണ്. അറബ് രാജജ്യങ്ങളായ യുഎഇ 21ാം സ്ഥാനത്തും സൗദി അറേബ്യ 32ാം സ്ഥാനത്തുമുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ സിംഗപ്പൂര്‍ 34ാം സ്ഥാനത്തും തായ്‌ലന്‍ഡ് 49ാം സ്ഥാനത്തുമാണ്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ ചൈനയാണ് ഏറ്റവും മുന്നില്‍- 68ാം സ്ഥാനം. ശ്രീലങ്ക (133), ബംഗ്ലാദേശ് (134) നേപ്പാള്‍ (92) എന്നിങ്ങനെയാണ് മറ്റ് അയല്‍രാജ്യങ്ങളുടെ സ്ഥാനം.

റഷ്യ 66ാം സ്ഥാനത്തും സിയറ ലിയോണ്‍ 146ാം സ്ഥാനത്തും ലെബനാന്‍ 145ാം സ്ഥാനത്തുമാണ്. കരുതലും പങ്കുവയ്ക്കലും ആളുകളുടെ സന്തോഷത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നെല്ലാം നോക്കിയാണ് സൂചിക തയാറാക്കുക.

Continue Reading

kerala

എറണാകുളത്ത് ഒരു വിദ്യാര്‍ഥിക്ക് കൂടി മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു

വിദ്യാര്‍ഥി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

Published

on

എറണാകുളത്ത് ഒരു വിദ്യാര്‍ഥിക്ക് കൂടി മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. കാക്കനാട് സ്‌കൂള്‍ വിദ്യാര്‍ഥിയായ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ഥി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കളമശ്ശേരിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ദിവസം മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചിരുന്നു.

Continue Reading

Trending