Connect with us

Video Stories

‘വോവെയ്'(Huawei); വ്യാപാര യുദ്ധത്തിന്റെ ഇര

Published

on

വ്യാപാര യുദ്ധം, ഇറാനെതിരെയുള്ള ഉപരോധങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ കെട്ടുപിണഞ്ഞതാണ് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വോവെയ്‌(Huawei)ക്കെതിരെയുള്ള അമേരിക്ക നീക്കങ്ങള്‍. കുറച്ച് മാസങ്ങളായി അമേരിക്കയുമായി വോവെയ് യുദ്ധത്തിലാണെന്ന് തന്നെ പറയാം. കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മെങ് വാന്‍സൂ കാനഡയുടെ കസ്റ്റഡിയിലാണിപ്പോള്‍. അമേരിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ദേശപ്രാകരമാണ് അവരെ കാനഡ അറസ്റ്റ് ചെയ്തത്.

ബിസിനസ് ആവശ്യാര്‍ത്ഥം മെക്‌സിക്കോയിലേക്ക് പുറപ്പെട്ട മെങ് വാന്‍സു യാത്രാമധ്യേ കാനഡയിലെ വാന്‍കുവറില്‍ ഇറങ്ങുകയായിരുന്നു. വിമാനത്താവളത്തില്‍ അടുത്ത വിമാനത്തിന് കാത്തിരിക്കുമ്പോഴാണ് കാനേഡയന്‍ സംഘമെത്തി അവരെ അറസ്റ്റ് ചെയ്തത്. അമേരിക്കയുടെ അറസ്റ്റ് വാറന്റ് കാട്ടിക്കൊടുക്കുകയും ചെയ്തു. അമേരിക്കക്ക് കൈമാറുന്നതിനെതിരെ കാനഡയില്‍ നിയമപോരാട്ടം നടത്തുകയാണ് അവരിപ്പോള്‍. അമേരിക്കയുടെ ഉപരോധങ്ങള്‍ ലംഘിച്ച് ഇറാനുമായി വ്യാപാര പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് മെങിനെതിരെ യു.എസ് ഉന്നയിക്കുന്ന ആരോപണം. അതൊരു കാരണം മാത്രമാണ്. അതിലുപരി യു.എസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധമാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.

സമീപ കാലത്ത് അമേരിക്കയിലെ ആപ്പിളിനെ കടത്തിവെട്ടിയാണ് വോവെയ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ മേഖലയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ദക്ഷിണ കൊറിയയുടെ സാംസങ്ങിനെ കടത്തിവെട്ടി ഒന്നാം സ്ഥാനത്ത് എത്താനും വോവെയ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
“ആപ്പിളിനെ വെട്ടിനുറുക്കുന്നതാണ് വോവെയ്യുടെ ലോഗോ എന്നതാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്” എന്ന ട്രോളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കമ്പനിയുടെ സ്ഥാപകനായ റെന്‍ സെങ്‌ഫെയുടെ മകളായ മെങാണ് വോവെയ്‌യുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. അത്തരമൊരു ഘട്ടത്തില്‍ വാവെയ് കമ്പനിയെ പിടിച്ചുകെട്ടാന്‍ ഭാവിയില്‍ മേധാവിയാകാന്‍ സാധ്യതയുള്ള മെങിനെ അറസ്റ്റ് ചെയ്യുകയായിരുന്നു അമേരിക്കയുടെ മുന്നിലുള്ള വഴി.

ഇറാനെതിരെയുള്ള അമേരിക്കന്‍ ഉപരോധങ്ങള്‍ മറികടന്ന് യു.എസ് ടെലികോം ഉല്‍പന്ന ഘടകങ്ങള്‍ ഇറാന് വിറ്റുവെന്നാണ് മെങിനെതിരെ അമേരിക്ക ചുമത്തിയിരിക്കുന്ന കേസ്. ഇറാനെതിരെയുള്ള ഉപരോധത്തിന്റെ പേരില്‍ ഒരു വിദേശ കമ്പനി മേധാവിയെ യു.എസ് അറസ്റ്റ് ചെയ്യുന്നത് ആദ്യമാണ്. അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന വാവെയ് കമ്പനിയെ തടഞ്ഞുനിര്‍ത്താന്‍ ഇറാനെതിരെയുള്ള ഉപരോധം മറയാക്കിയെന്ന് മാത്രം. ചൈനീസ് ഭരണകൂടത്തിന്റെ ചാരപ്രവര്‍ത്തനങ്ങള്‍ക്ക് വോവെയ് ഒത്താശ ചെയ്തുകൊടുക്കുന്നുവന്ന് അമേരിക്ക പാശ്ചാത്യ രാജ്യങ്ങളില്‍ സജീവമായി പ്രചരിപ്പിക്കുന്നുമുണ്ട്. വോവെയ് വില്‍ക്കുന്ന ഉപകരണങ്ങളിലെല്ലാം രഹസ്യനിരീക്ഷണത്തിനുള്ള സംവിധങ്ങള്‍ ഉണ്ടെന്നാണ് യു.എസ് ആരോപിക്കുന്നത്. മെങിന്റെ അറസ്റ്റിന് പ്രതികാരമായി കാനഡയുടെ ചില പ്രമുഖരെ ചൈനയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്ത് നല്‍കിയ ഉപരോധ ഇളവിന്റെ അടിസ്ഥാനത്തിലാണ് മെങിന്റെ കമ്പനി ഇറാനുമായി വ്യാപാരം നടത്തിയത്. എന്നിട്ടും അതിന്റെ പേരില്‍ അവരെ അറസ്റ്റ് ചെയ്തതും വാവെയ്‌യെ കരിമ്പട്ടിക്കയില്‍ പെടുത്തിയതും രാഷ്ട്രീയത്തിനപ്പുറം സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കൂടിയാണ്.

Video Stories

നടൻ ഷാരൂഖ് ഖാന് വധഭീഷണി

കഴിഞ്ഞവർഷം അദ്ദേഹത്തിന് നേരെ ഭീഷണി സന്ദേശം എത്തിയതിനെത്തുടർന്ന് Y+ കാറ്റഗറിയിലേക്ക് ഷാരൂഖിന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു

Published

on

നടൻ സൽമാൻ ഖാന് പിന്നാലെ കിംഗ് ഖാനും വധഭീഷണി. ഫോണിലൂടെയാണ് വധഭീഷണി സന്ദേശം എത്തിയത്. ഫൈസാൻ എന്ന് പരിചയപ്പെടുത്തിയ ആളാണ് ഭീഷണിപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇയാളെ തിരഞ്ഞു മുംബൈ പൊലീസ് ഛത്തീസ്ഗഡിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.

സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയതിന് കർണാടകയിൽ നിന്ന് ബികാറാം ജലാറാം ബിഷ്ണോയ് എന്നയാളാണ് അറസ്റ്റിലായത്. ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനെന്ന് ഇയാൾ അവകാശപ്പെടുകയും സല്‍മാന്‍ ഖാന്‍ ജീവിച്ചിരിക്കണമെങ്കില്‍ തങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണമെന്നുമാണ് സന്ദേശത്തില്‍ ഇയാൾ ആവശ്യപ്പെട്ടത്.

Continue Reading

News

ലൈംഗികാതിക്രമ കേസുകളില്‍ അതിജീവിതയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയാലും കേസ് അവസാനിക്കില്ല; സുപ്രീംകോടതി

2022ല്‍ രാജസ്ഥാനിലെ ഗംഗാപുര്‍ സിറ്റിയിലുണ്ടായ ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

Published

on

ലൈംഗികാതിക്രമ കേസുകളില്‍ അതിജീവിതയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയാലും കേസ് അവസാനിക്കില്ലെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ചുളള രാജസ്ഥാന്‍ ഹൈക്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കി.

2022ല്‍ രാജസ്ഥാനിലെ ഗംഗാപുര്‍ സിറ്റിയിലുണ്ടായ ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ചായിരുന്നു കേസ്. ഇതില്‍ നടപടിക്രമങ്ങളെല്ലാം പൊലീസ് പൂര്‍ത്തിയാക്കുകയും ചെയ്തു.

എന്നാല്‍ അധ്യാപകന്‍ അതിജീവിതയുടെ കുടുംബത്തില്‍ നിന്നും പരാതിയില്ലെന്ന് എഴുതിവാങ്ങുകയും ചെയ്തു. കേസ് തെറ്റിദ്ധാരണയുടെ പേരില്‍ ഉണ്ടായതാണെന്നും നടപടിക്രമങ്ങള്‍ ആവശ്യമില്ലെന്നും എഴുതിവാങ്ങുകയായിരുന്നു. ഇത് സ്വീകരിച്ച പൊലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു. രാജസ്ഥാന്‍ ഹൈക്കോടതിയും പ്രതിയെ വെറുതെവിട്ടു.

എന്നാല്‍ ഈ നടപടി ചോദ്യം ചെയ്ത് രാംജി ലാല്‍ ബൈര്‍വാ എന്ന സാമൂഹികപ്രവര്‍ത്തകന്‍ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് സുപ്രീംകോടതിയുടെ സുപ്രധാനമായ നിരീക്ഷണം.

രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ സുപ്രീംകോടതി പ്രതിക്കെതിരെ വീണ്ടും കേസെടുത്ത് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു.

 

 

Continue Reading

india

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം; വന്‍ അപകടം ഒഴിവാക്കി കണ്ടക്ടറുടെ ഇടപെടല്‍

ഡ്രൈവര്‍ സീറ്റില്‍ നിന്ന് വീണതോടെ കണ്ടക്ടര്‍ ഓടിയെത്തി ബസ് നിയന്ത്രിച്ച് നിര്‍ത്തിയത് വന്‍ അപകടം ഒഴിവാക്കി.

Published

on

ബംഗളൂരുവില്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം. ഡ്രൈവര്‍ സീറ്റില്‍ നിന്ന് വീണതോടെ കണ്ടക്ടര്‍ ഓടിയെത്തി ബസ് നിയന്ത്രിച്ച് നിര്‍ത്തിയത് വന്‍ അപകടം ഒഴിവാക്കി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉടനെ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബി.എം.ടി.സിയുടെ ബസിലെ ഡ്രൈവറായ കിരണ്‍ കുമാറാണ് ഓട്ടത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. സീറ്റില്‍ നിന്ന് ഡ്രൈവര്‍ മറിഞ്ഞുവീണതോടെ ബസ് നിയന്ത്രണംവിട്ടു പാഞ്ഞു. സമീപത്ത് കൂടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടായിരുന്നു.

ഇതോടെ കണ്ടക്ടര്‍ ഒബലേഷ് ഓടിയെത്തി ഡ്രൈവര്‍ സീറ്റിലേക്ക് ചാടിക്കയറി ബസ് നിയന്ത്രിച്ച് നിര്‍ത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് വിട്ടു. എന്നാല്‍, വഴിമദ്ധ്യേ ഡ്രൈവര്‍ മരിച്ചിരുന്നു.

 

Continue Reading

Trending