പാഠപുസ്തകങ്ങളില്‍ നിന്ന് മൗലാന അബ്ദുല്‍ കലാം ആസാദിനെ കുറിച്ചുള്ള ഭാഗങ്ങള്‍ വെട്ടി മാറ്റിയ എന്‍സിഇആര്‍ടി നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഇത്തരം നടപടികള്‍ ബഹുസ്വര ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്ത് നാണക്കേടാണിത്, തെറ്റായ കാരണങ്ങള്‍ പറഞ്ഞ് ആളുകളെ ചരിത്രത്തില്‍ നിന്ന് നീക്കം ചെയ്യുന്നത് നമ്മുടെ ജനാധിപത്യത്തിനും ചരിത്രത്തിനും യോജിച്ചതല്ല അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.