Connect with us

kerala

എന്തൊരു നികൃഷ്ട ജന്മമാണ് അഡ്വ. ശ്രീധരന്റേത്; രൂക്ഷമായി വിമര്‍ശിച്ച്‌ വി.ടി ബൽറാം

അഭിഭാഷക വൃത്തിക്ക് മാത്രമല്ല, മനുഷ്യൻ എന്ന വിശേഷണത്തിന് പോലും യോഗ്യതയില്ലാത്ത കൊടും വഞ്ചകനെതിരെ കൂടിയാണ് സി.ബി.ഐ കോടതി വിധിയെന്നും വി.ടി ബൽറാം പോസ്റ്റിൽ പറയുന്നു.

Published

on

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല കേ​സി​ൽ ആദ്യം വാദികളുടെ അഭിഭാഷകനാകുകയും പിന്നീട് പ്ര​തി​ക​ളു​ടെ വ​ക്കാ​ല​ത്ത് ഏ​റ്റെ​ടുക്കുകയും ചെയ്ത കാ​ഞ്ഞ​ങ്ങാ​ട്ടെ മു​തി​ർ​ന്ന ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. സി.​കെ. ശ്രീ​ധ​ര​നെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി ബൽറാം. ‘എന്തൊരു നികൃഷ്ട ജന്മമാണ് ഇയാളുടേത്!’ എന്നാണ് വി.ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

അഭിഭാഷക വൃത്തിക്ക് മാത്രമല്ല, മനുഷ്യൻ എന്ന വിശേഷണത്തിന് പോലും യോഗ്യതയില്ലാത്ത കൊടും വഞ്ചകനെതിരെ കൂടിയാണ് സി.ബി.ഐ കോടതി വിധിയെന്നും വി.ടി ബൽറാം പോസ്റ്റിൽ പറയുന്നു.

ഫേസിബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്തൊരു നികൃഷ്ട ജന്മമാണ് ഇയാളുടേത്!

അതിക്രൂരമായ ഒരു ഇരട്ടക്കൊലപാതകത്തിൽ ആദ്യം ഇരകൾക്കൊപ്പം നിൽക്കുക, അവരെ സമാശ്വസിപ്പിച്ച് നിയമവഴിയിൽ നീതി വാങ്ങി നൽകുമെന്ന് വാഗ്ദാനം ചെയ്യുക, പഠിക്കാനെന്ന പേരിൽ പ്രതികൾക്കെതിരായ മുഴുവൻ രേഖകളും തെളിവുകളും ഫയലുകളും വിശദമായി പരിശോധിക്കുക, പിന്നീട് ലവലേശം ലജ്ജയില്ലാതെ പണത്തിന് വേണ്ടി മറുകണ്ടം ചാടി പ്രതികളുടെ വക്കീലാവുക, ക്രൂരമായി കൊല ചെയ്യപ്പെട്ട രണ്ട് യുവാക്കളുടെ അമ്മമാരേയും സഹോദരിമാരേയും പ്രതിഭാഗത്തിന് വേണ്ടി കോടതി മുറിയിലിട്ട് നേരിട്ട് ക്രോസ് വിസ്താരം നടത്തുക.

അഭിഭാഷക വൃത്തിക്ക് മാത്രമല്ല, മനുഷ്യൻ എന്ന വിശേഷണത്തിന് പോലും യോഗ്യതയില്ലാത്ത ഈ കൊടും വഞ്ചകനെതിരായി കൂടിയാണ് ഇന്നത്തെ കോടതി വിധി.

പാഴ് ജന്മം.

അതേസമയം, പെ​രി​യ ഇ​ര​ട്ട​ക്കൊ​ല കേ​സി​ൽ 14 സി.പി.എം നേതാക്കളെ കുറ്റക്കാരായി കണ്ടെത്തിയ സി.​ബി.​ഐ കോ​ട​തി വി​ധി, പ്ര​തി​ക​ളു​ടെ വ​ക്കാ​ല​ത്ത് ഏ​റ്റെ​ടു​ത്ത അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. സി.​കെ. ശ്രീ​ധ​ര​നും തി​രി​ച്ച​ടി​യാ​യി. കെ.​പി.​സി.​സി പ്ര​സി​ഡന്‍റ്​ കെ. ​സു​ധാ​ക​ര​നു​മാ​യി ഇ​ട​ഞ്ഞ സി.​കെ. ശ്രീ​ധ​ര​നെ സി.​പി.​എം അ​ട​ർ​ത്തി​യെ​ടു​ത്ത്​ പ്ര​തി​ക​ളു​ടെ കേ​സ് ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. ഏ​​റ്റെ​ടു​ക്കു​ന്ന​തി​നു​മു​മ്പ്​ കോ​ൺ​ഗ്ര​സി​ലാ​യി​രി​ക്കെ സി.​കെ. ശ്രീ​ധ​ര​ൻ കേ​സ്​ സം​ബ​ന്ധി​ച്ച്​ കോ​ൺ​ഗ്ര​സിന്‍റെ നി​യ​മോ​പ​ദേ​ശ​ക​​ന്‍റെ റോ​ളി​ലാ​യി​രു​ന്നു.

കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ൽ ചെ​ന്ന്​ കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി കേ​സ്​ പ​ഠി​ച്ച​ ശേ​ഷ​മാ​ണ്​ മ​റു​പ​ക്ഷ​ത്ത് ചേ​ർ​ന്ന​തെ​ന്ന്​ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചി​രു​ന്നു. ഈ ‘​ച​തി’ വിധി വന്ന ദിവസവും കു​ടും​ബം ആ​വ​ർ​ത്തി​ച്ച്​ ഉ​ന്ന​യി​ച്ചിരുന്നു.

പ്ര​തി​ക​ളു​ടെ വ​ക്കാ​ല​ത്ത് ഏ​റ്റെ​ടു​ത്ത​ത് സി.​പി.​എം നി​ർ​ദേ​ശ​പ്ര​കാ​ര​മ​ല്ലെ​ന്നും കേ​സി​ൽ ഹാ​ജ​രാ​കു​മ്പോ​ൾ രാ​ഷ്ട്രീ​യം നോ​ക്കാ​റി​ല്ലെ​ന്നും കേ​സ് ഏ​ൽ​പി​ക്കു​ന്ന ക​ക്ഷി​ക​ളു​ടെ വി​ശ്വാ​സ്യ​ത സം​ര​ക്ഷി​ക്കു​ക​യാ​ണ് ക​ട​മ​യെ​ന്നും പ​റ​ഞ്ഞാ​യി​രു​ന്നു ശ്രീ​ധ​ര​ൻ കേ​സ് ഏ​റ്റെ​ടു​ത്ത​ത്. എ​ന്നാ​ൽ, കേ​സി​ൽ പ്ര​ധാ​ന പ്ര​തി​ക​ള​ട​ക്കം ഭൂ​രി​ഭാ​ഗം പ്ര​തി​ക​ളും കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മു​യ​ർ​ത്തി.

ശ്രീ​ധ​ര​ന്‍റെ ആ​ത്മ​ക​ഥ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ക്കൊ​ണ്ട്​ പ്ര​കാ​ശ​നം ചെ​യ്യി​ച്ചാ​ണ്​ ഇ​ട​തു​പ​ക്ഷ​വു​മാ​യി ശ്രീ​ധ​ര​ൻ അ​ടു​ത്ത​ത്. കേ​സ് ന​ട​ത്താ​ൻ സി.​പി.​എം കീ​ഴ്​​ഘ​ട​ക​ങ്ങ​ളി​ൽ​ നി​ന്ന്​ ഫ​ണ്ട്​ ശേ​ഖ​രി​ച്ചി​രു​ന്നു. സി.​കെ വാ​ദി​ക്കു​ന്ന​തോ​ടെ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടു​മെ​ന്ന്​ ഉ​റ​പ്പു​ന​ൽ​കി​യാ​ണ്​ ഫ​ണ്ട്​ ശേ​ഖ​രി​ച്ച​തെ​ന്ന്​ സി.​പി.​എം വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. കേ​സ്​ വി​ജ​യി​ക്കു​ന്ന പ​ക്ഷം ശ്രീ​ധ​ര​ന്​ വ​ലി​യ പ​ദ​വി​ക​ൾ ക​രു​തി​വെ​ച്ച​താ​യി പ​റ​യു​ന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉമാ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ അപകടം; ‘മൃദംഗ വിഷൻ’ സിഇഒ അറസ്റ്റിൽ

മന്ത്രി സജി ചെറിയാനും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജിസിഡിഎ ചെയര്‍മാനും അടക്കം പങ്കെടുത്ത പരിപാടിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംഘാടകര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്.

Published

on

കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ അപകടത്തില്‍ പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷന്‍ സിഇഒ കസ്റ്റഡിയില്‍. കൊച്ചിയിലെ ഫ്‌ലാറ്റില്‍നിന്നാണ് ഷമീര്‍ അബ്ദുല്‍ റഹീം പിടിയിലായത്.

ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. മന്ത്രി സജി ചെറിയാനും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജിസിഡിഎ ചെയര്‍മാനും അടക്കം പങ്കെടുത്ത പരിപാടിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംഘാടകര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്.സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതിന് പിന്നാലെയാണ് മൃദംഗ വിഷന്‍ സിഇഒയെ കസ്റ്റഡിയിലെടുത്തത്.

കമ്മീഷണറുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലം പരിശോധിച്ചിരുന്നു. 12 അടി ഉയരത്തിലാണ് ഗാലറി ക്രമീകരിച്ചത്. 55 അടി നീളമുള്ള സ്റ്റേജില്‍ എട്ടടി വീതിയിലാണ് കസേരകള്‍ ഇടാന്‍ സ്ഥലമൊരുക്കിയത്. ദുര്‍ബലമായ ക്യൂ ബാരിയേര്‍സ് ഉപയോഗിച്ചായിരുന്നു മുകളില്‍ കൈവരിയൊരുക്കിയത്. സംഭവത്തില്‍ കേസെടുക്കാന്‍ എഡിജിപി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. സുരക്ഷ ഉറപ്പാക്കേണ്ട സംഘാടകര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നാണ് സിറ്റി പൊലീസ് കമിഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞത്. സ്റ്റേജ് നിര്‍മ്മിച്ച സംഘാടകര്‍ക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചെന്ന് അഗ്‌നി ശമന സേനയും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പരിപാടിയുടെ സംഘാടകരായ ഓസ്‌കര്‍ ഇവന്റസും, മൃദംഗ വിഷനും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Continue Reading

crime

തൃശൂർ കുന്നംകുളത്ത് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പ്രതി മുതുവറ സ്വദേശി കണ്ണൻ ( 55 ) പൊലീസിന്‍റെ പിടിയിലായി.

Published

on

കുന്നംകുളത്ത് സ്ത്രീയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. നാടൻചേരി വീട്ടിൽ സിന്ധു(55) ആണു കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകം. പ്രതി മുതുവറ സ്വദേശി കണ്ണൻ ( 55 ) പൊലീസിന്‍റെ പിടിയിലായി.

ഇന്ന് രാത്രി എട്ടു മണിയോടെയാണ് സംഭവം. പ്രതി വീട്ടില്‍ കയറി യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു പിന്നാലെ കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു.

ഇതിനിടെ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. ഇയാളിൽനിന്ന് സിന്ധുവിന്റെ സ്വർണാഭരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

Continue Reading

kerala

സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് ലോറിക്കടിയിലേക്ക് വീണ യുവാവിന് ദാരുണാന്ത്യം

കോട്ടയ്ക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് എതിര്‍ ദിശയില്‍ നിന്ന് വന്ന മറ്റൊരു സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു

Published

on

മലപ്പുറം കടുങ്ങാത്തുകുണ്ട് കോട്ടയ്ക്കൽ റോഡിൽ സ്കൂട്ടറില്‍ നിന്ന് തെറിച്ച് ലോറിക്കടിയിലേക്ക് വീണ ബൈക്ക് യാത്രികൻ മരിച്ചു. വരമ്പനാല സ്വദേശി ഷാഹിൽ (21) ആണ് മരിച്ചത്. ഷാഹിൽ സഞ്ചരിച്ച ബൈക്ക് സ്കൂട്ടറിൽ തട്ടി ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 2.30ന് ആയിരുന്നു അപകടമുണ്ടായത്. കോട്ടയ്ക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് എതിര്‍ ദിശയില്‍ നിന്ന് വന്ന മറ്റൊരു സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പുറകില്‍ നിന്ന് വന്ന് ലോറിയുടെ അടിയിലേക്ക് ഷാഹില്‍ വീഴുകയായിരുന്നു.

Continue Reading

Trending