Connect with us

kerala

പടക്കം പൊട്ടുന്നത് കാണാന്‍ പോയി; നാലാംക്ലാസുകാരനെ തല്ലിച്ചതച്ച് പൊലീസ്

കുട്ടിയെ അടിച്ചത് ചോദ്യം ചെയ്ത ബന്ധുവിനെയും അയല്‍വാസികളെയും പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചു.

Published

on

കായംകുളം ഏരുവയില്‍ പുതുവല്‍സര രാത്രിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് പൊലീസ് മര്‍ദനം. പടക്കം പൊട്ടിക്കുന്നത് കാണാന്‍ അച്ഛനുമൊത്ത് വീടിന് സമീപത്തെ റോഡിലെത്തിയപ്പോഴാണ് കുട്ടിയെ പൊലീസ് ലാത്തിക്ക് അടിച്ചത്. കുട്ടിയെ അടിച്ചത് ചോദ്യം ചെയ്ത ബന്ധുവിനെയും അയല്‍വാസികളെയും പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചു.

അതേസമയം, കുട്ടിക്ക് അടി കൊണ്ടത് എങ്ങനെയെന്ന് അറിയില്ലെന്നായിരുന്നു പൊലീസിന്‍റെ മറുപടി. കുട്ടിയെ അടിച്ചതിനെതിരെ ചൈൽഡ് ലൈൻ, ഡിജിപി, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് മാതാപിതാക്കള്‍ അറിയിച്ചു.

kerala

ഞങ്ങള്‍ ഒരു ഭീഷണിയേയും ഭയക്കുന്നില്ല; രാഹുലിനെ സംരക്ഷിക്കാനുള്ള സംവിധാനം യുഡിഎഫിനുണ്ട്: വിഡി സതീശന്‍

Published

on

ആര്‍.എസ്.എസ് ഭീഷണിക്ക് വഴങ്ങുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു ബി.ജെ.പിക്കാരനും ഒരു യൂത്ത് കോണ്‍ഗ്രസുകാരനെയും ഭീഷണിപ്പെടുത്തേണ്ട. പാലക്കാട്ടെ ജനങ്ങള്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ജനപ്രതിനിധിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.

രാഹുല്‍ പാലക്കാടും ഇറങ്ങും കേരളത്തിന്റെ എല്ലാ ഭാഗത്തും പോകുകയും ചെയ്യും. ഭീഷണിപ്പെടുത്തുക എന്നത് സംഘ്പരിവാറിന്റെ രീതിയാണ്. അത്തരം ഭീഷണികള്‍ക്കൊന്നും വഴങ്ങില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ മുഴുവന്‍ യൂത്ത് കോണ്‍ഗ്രസുകാരെയും സംരക്ഷിക്കാനുള്ള സംവിധാനം കേരളത്തിലെ കോണ്‍ഗ്രസിനുണ്ട്. ഒരു ബി.ജെ.പിക്കാരും ഭയപ്പെടുത്താന്‍ വരേണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.

കേരള സര്‍ക്കാര്‍ മുനമ്പത്തെ ജനങ്ങളെ വഞ്ചിക്കുകയാണ്. ഫറൂഖ് മാനേജ്‌മെന്റ് നല്‍കിയ കേസ് വഖഫ് ട്രിബ്യൂണലിന്റെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വഖഫ് ബോര്‍ഡ് ഹൈക്കോടതിയില്‍ പോയി ട്രിബ്യൂണലിന്റെ നടപടിക്രമങ്ങള്‍ക്ക് സ്റ്റേ വാങ്ങിയത്. ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ട്.

മെയ് 19 ന് ട്രിബ്യൂണലിന്റെ കാലാവധി അവസാനിക്കാന്‍ ഇരിക്കെ മെയ് 29 വരെയാണ് സ്‌റ്റേ വാങ്ങിയിരിക്കുന്നത്. ഇപ്പോഴത്തെ വഖഫ് ട്രിബ്യൂണല്‍ മുനമ്പം നിവാസികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്തത്. ട്രിബ്യൂണലില്‍ നിന്നും നീതിപൂര്‍വകമായ വിധിയുണ്ടാകുമെന്നാണ് മുനമ്പത്തെ ജനത കരുതിയിരുന്നത്. ആ ട്രിബ്യൂണലിനെക്കൊണ്ട് വിധി പറയിപ്പിക്കാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വഖഫ് ബോര്‍ഡ് ശ്രമിച്ചത്.

വഖഫ് മന്ത്രിയുടെ കൂടി അനുമതിയോടെയാണ് വഖഫ് ബോര്‍ഡ് കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്. മുനമ്പത്തെ ജനങ്ങള്‍ക്ക് കിട്ടേണ്ട നീതി സംസ്ഥാന സര്‍ക്കാര്‍ മനപൂര്‍വം വൈകിപ്പിക്കുകയാണ്. ക്രൈസ്തവ- മുസ്ലീം ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിയൊരുക്കിക്കൊടുക്കുകയാണ്. എന്തിനു വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

Continue Reading

kerala

മലപ്പുറത്ത് ആൾത്താമസമില്ലാത്ത വീടിന്റെ വാട്ടർടാങ്കിൽ യുവതിയുടെ മൃതദേഹം

Published

on

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ആൾതാമസമില്ലാത്ത വീടിൻ്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. അത്തിപ്പറ്റ സ്വദേശി ഫാത്തിമയാണ് മരിച്ചത്. ഇവർ സമീപത്തെ വീട്ടിലെ ജോലിക്കാരിയാണെന്ന് പൊലീസ് പറഞ്ഞു.

വീടിനു പിൻവശത്തെ വാട്ടർ ടാങ്കിലാണു മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. ഒഴിഞ്ഞ ടാങ്കിൽ ആമയെ വളർത്തുന്നുണ്ട്. ഇതിനു തീറ്റ കൊടുക്കാൻ വന്ന ജോലിക്കാരാണു മൃതദേഹം കണ്ടത്. വളാഞ്ചേരി സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Continue Reading

kerala

സംസ്ഥാനത്ത് വേനൽ മഴ ശക്തം; പലയിടത്തും വ്യാപക നാശനഷ്ടം

Published

on

സംസ്ഥാനത്ത് പലയിടത്തും പെയ്ത വേനൽ മഴയിൽ വ്യാപക നാശനഷ്ടം. തൃശൂർ കുന്നംകുളത്ത് മിന്നൽചുഴലിയിൽ വൈദ്യുതി പോസ്റ്റുകളും മരങ്ങളും വീണ് വീടുകൾ ഭാഗികമായി തകർന്നു. എറണാകുളം വട്ടേക്കുന്നത്ത് മിന്നലേറ്റ് തെങ്ങിന് തീ പിടിച്ചു. ഇന്ന് പുലർച്ച ഉണ്ടായ ശക്തമായ മിന്നലിനെ തുടർന്ന് 70 അടിയോളം ഉയരമുള്ള തെങ്ങിനാണ് തീപിടിച്ചത്. വട്ടേകുന്നം സ്വദേശി അബ്ദുൽ ലത്തീഫിന്റെ വീടിനു സമീപമുള്ള തെങ്ങാണ് നിന്ന് കത്തിയത്.

കൊച്ചി നഗരത്തിൽ ഇന്നലെ രാത്രി മുതൽ പുലർച്ചെ വരെ ശക്തമായ മഴയാണ് പെയ്തത് . പാലാരിവട്ടം എംജി റോഡ് കടവന്ത്ര വൈറ്റില തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ടും രൂപപ്പെട്ടു. നഗരത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ശക്തമായ മഴയെ തുടർന്നുണ്ടായ മിന്നൽ ചുഴലിൽ തൃശ്ശൂർ കുന്നംകുളത്ത് വ്യാപക നാശനഷ്ടങ്ങളാണു ണ്ടായത്. കാട്ടു കാമ്പാൽ ചിറയിൻകാട് മേഖലയിലെ മിന്നൽചൂഴലിയിൽ വീടുകൾ ഭാഗികമായി തകർന്നു. വൈദ്യുതി പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞുവീണ ആണ് വീടുകൾ തകരാറിലായത്. പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. വൈദ്യുതി പുനസ്ഥാപിക്കാനുള്ള നടപടികൾ കെഎസ്ഇബി സ്വീകരിച്ചിട്ടുണ്ട്.

Continue Reading

Trending