Connect with us

Video Stories

ക്ഷേമപെൻഷൻ: കേന്ദ്രം ഇനി നേരിട്ട് നൽകും

Published

on

വാര്‍ധക്യ, വിധവ, ഭിന്നശേഷി പെന്‍ഷനുകളുടെ കേന്ദ്രവിഹിതം സംസ്ഥാന സര്‍ക്കാര്‍ വഴി നല്‍കുന്നത് കേന്ദ്രം നിര്‍ത്തലാക്കി. പകരം കേന്ദ്രവിഹിതം കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കാന്‍ തീരുമാനിച്ചു. കേന്ദ്രം നല്‍കുന്ന പണത്തിന്റെ നേട്ടം കൂടി സംസ്ഥാനം എടുക്കേണ്ട എന്ന രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് പരിഷ്‌കാരം. എന്നാല്‍ പെന്‍ഷന്‍ വിതരണത്തിനായി കേന്ദ്രം നല്‍കുന്നത് തുച്ഛമായ വിഹിതമാണെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ ഈ പരിഷ്‌കാരം ഉപകരിക്കുന്ന നിലപാടാണ് സംസ്ഥാനത്തിന്. പുതിയ സാമ്പത്തിക വര്‍ഷരംഭമായ ഈ മാസം മുതലാണ് കേന്ദ്രം പരിഷ്‌കാരം നടപ്പിക്കിയത്.

സംസ്ഥാനത്ത് ആകെ അരക്കോടിയോളം പേര്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുമ്പോള്‍ കേന്ദ്രത്തില്‍ നിന്നുള്ള വിഹിതം കൂട്ടിചേര്‍ത്ത് പെന്‍ഷന്‍ നല്‍കുന്നത് 4.7 ലക്ഷം പേര്‍ക്കാണ്. മുമ്പ് എല്ലാവര്‍ക്കും 1600 രൂപ വീതം കേരളം നല്‍കിയ ശേഷം പിന്നീട് കേന്ദ്രത്തില്‍ നിന്ന് വിഹിതം വാങ്ങുകയാണ് ചെയ്തിരുന്നത്. എന്നാല്‍, ഇനി കേന്ദ്രവും കേരളവും വേവ്വെറെ പണം നിക്ഷപിക്കുന്നതോടെ ഒറ്റയടിക്ക് 1600 രൂപ കിട്ടില്ല. കേരളം രണ്ടോ മൂന്നോ മാസം കൂടുമ്പോളാണ് ഇപ്പോള്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നത.് കേന്ദ്രം പ്രതിമാസം വിതരണം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന.

അതേസമയം ക്ഷേമ പെന്‍ഷന്‍ വിതരണത്തിനുള്ള പണം ബാങ്കുകളില്‍ എത്തിയെങ്കിലും ട്രഷറികളില്‍ എത്തിയില്ല. സര്‍ക്കാര്‍ ഇന്ന് പണം അനുവദിച്ചില്ലെങ്കില്‍ വിഷുവിന്് മുമ്പ് പെന്‍ഷന്‍ വിതരണം നടക്കില്ല. സഹകരണ ബാങ്കുകള്‍ വഴിയാണ് നേരിട്ടു പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കുള്ള തുക വീട്ടിലെത്തിക്കുന്നത്.

Video Stories

നടൻ ഷാരൂഖ് ഖാന് വധഭീഷണി

കഴിഞ്ഞവർഷം അദ്ദേഹത്തിന് നേരെ ഭീഷണി സന്ദേശം എത്തിയതിനെത്തുടർന്ന് Y+ കാറ്റഗറിയിലേക്ക് ഷാരൂഖിന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു

Published

on

നടൻ സൽമാൻ ഖാന് പിന്നാലെ കിംഗ് ഖാനും വധഭീഷണി. ഫോണിലൂടെയാണ് വധഭീഷണി സന്ദേശം എത്തിയത്. ഫൈസാൻ എന്ന് പരിചയപ്പെടുത്തിയ ആളാണ് ഭീഷണിപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇയാളെ തിരഞ്ഞു മുംബൈ പൊലീസ് ഛത്തീസ്ഗഡിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.

സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയതിന് കർണാടകയിൽ നിന്ന് ബികാറാം ജലാറാം ബിഷ്ണോയ് എന്നയാളാണ് അറസ്റ്റിലായത്. ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനെന്ന് ഇയാൾ അവകാശപ്പെടുകയും സല്‍മാന്‍ ഖാന്‍ ജീവിച്ചിരിക്കണമെങ്കില്‍ തങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണമെന്നുമാണ് സന്ദേശത്തില്‍ ഇയാൾ ആവശ്യപ്പെട്ടത്.

Continue Reading

News

ലൈംഗികാതിക്രമ കേസുകളില്‍ അതിജീവിതയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയാലും കേസ് അവസാനിക്കില്ല; സുപ്രീംകോടതി

2022ല്‍ രാജസ്ഥാനിലെ ഗംഗാപുര്‍ സിറ്റിയിലുണ്ടായ ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

Published

on

ലൈംഗികാതിക്രമ കേസുകളില്‍ അതിജീവിതയും പ്രതിയും ഒത്തുതീര്‍പ്പിലെത്തിയാലും കേസ് അവസാനിക്കില്ലെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ചുളള രാജസ്ഥാന്‍ ഹൈക്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കി.

2022ല്‍ രാജസ്ഥാനിലെ ഗംഗാപുര്‍ സിറ്റിയിലുണ്ടായ ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ചായിരുന്നു കേസ്. ഇതില്‍ നടപടിക്രമങ്ങളെല്ലാം പൊലീസ് പൂര്‍ത്തിയാക്കുകയും ചെയ്തു.

എന്നാല്‍ അധ്യാപകന്‍ അതിജീവിതയുടെ കുടുംബത്തില്‍ നിന്നും പരാതിയില്ലെന്ന് എഴുതിവാങ്ങുകയും ചെയ്തു. കേസ് തെറ്റിദ്ധാരണയുടെ പേരില്‍ ഉണ്ടായതാണെന്നും നടപടിക്രമങ്ങള്‍ ആവശ്യമില്ലെന്നും എഴുതിവാങ്ങുകയായിരുന്നു. ഇത് സ്വീകരിച്ച പൊലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു. രാജസ്ഥാന്‍ ഹൈക്കോടതിയും പ്രതിയെ വെറുതെവിട്ടു.

എന്നാല്‍ ഈ നടപടി ചോദ്യം ചെയ്ത് രാംജി ലാല്‍ ബൈര്‍വാ എന്ന സാമൂഹികപ്രവര്‍ത്തകന്‍ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് സുപ്രീംകോടതിയുടെ സുപ്രധാനമായ നിരീക്ഷണം.

രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ സുപ്രീംകോടതി പ്രതിക്കെതിരെ വീണ്ടും കേസെടുത്ത് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടു.

 

 

Continue Reading

india

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം; വന്‍ അപകടം ഒഴിവാക്കി കണ്ടക്ടറുടെ ഇടപെടല്‍

ഡ്രൈവര്‍ സീറ്റില്‍ നിന്ന് വീണതോടെ കണ്ടക്ടര്‍ ഓടിയെത്തി ബസ് നിയന്ത്രിച്ച് നിര്‍ത്തിയത് വന്‍ അപകടം ഒഴിവാക്കി.

Published

on

ബംഗളൂരുവില്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം. ഡ്രൈവര്‍ സീറ്റില്‍ നിന്ന് വീണതോടെ കണ്ടക്ടര്‍ ഓടിയെത്തി ബസ് നിയന്ത്രിച്ച് നിര്‍ത്തിയത് വന്‍ അപകടം ഒഴിവാക്കി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉടനെ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബി.എം.ടി.സിയുടെ ബസിലെ ഡ്രൈവറായ കിരണ്‍ കുമാറാണ് ഓട്ടത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. സീറ്റില്‍ നിന്ന് ഡ്രൈവര്‍ മറിഞ്ഞുവീണതോടെ ബസ് നിയന്ത്രണംവിട്ടു പാഞ്ഞു. സമീപത്ത് കൂടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടായിരുന്നു.

ഇതോടെ കണ്ടക്ടര്‍ ഒബലേഷ് ഓടിയെത്തി ഡ്രൈവര്‍ സീറ്റിലേക്ക് ചാടിക്കയറി ബസ് നിയന്ത്രിച്ച് നിര്‍ത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് വിട്ടു. എന്നാല്‍, വഴിമദ്ധ്യേ ഡ്രൈവര്‍ മരിച്ചിരുന്നു.

 

Continue Reading

Trending