kerala
ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; വനം വകുപ്പിലെ ഒമ്പത് ജീവനക്കാരെക്കൂടി സസ്‌പെന്‍ഡു ചെയ്യ്തു
ഒരു എല്‍ഡി ടൈപ്പ്സ്റ്റ്, വാച്ചര്‍, ഏഴ് പാര്‍ട്ട ടൈം സ്വീപര്‍മാര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ വനം വകുപ്പിലെ ഒമ്പത് ജീവനക്കാരെക്കൂടി സസ്‌പെന്‍ഡു ചെയ്യ്തു. ഒരു എല്‍ഡി ടൈപ്പ്സ്റ്റ്, വാച്ചര്‍, ഏഴ് പാര്‍ട്ട ടൈം സ്വീപര്‍മാര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസം കൃഷി വകുപ്പില്‍ അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റിയ 29 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ തുക 18% പലിശ സഹിതം ഉദ്യോഗസ്ഥര്‍ തിരിച്ചടയ്ക്കണം. കൃഷി, റവന്യു, മൃഗസംരക്ഷണ വകുപ്പുകള്‍ക്ക് തൊട്ട് പിന്നാലെയാണിപ്പോള്‍ വനം വകുപ്പും നടപടി സ്വീകരിച്ചിരിക്കുന്നത്. 1458 സര്‍ക്കാര്‍ ജീവനക്കാരാണ് അനധികൃതമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയതെന്നാണ് ധനവകുപ്പ് റിപ്പോര്‍ട്ട്.
kerala
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
അന്‍വര്‍ എഫക്ട് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഒന്നിലധികം പേരുകള്‍ പരിഗണനയിലുണ്ടെന്നും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു. അതേസമയം അന്‍വര്‍ എഫക്ട് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നിലമ്പൂരില്‍ മികച്ച വിജയം നേടുമെന്ന് അടൂര്‍ പ്രകാശും പറഞ്ഞു.
ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ആര്യാടന്‍ ഷൗക്കത്ത് അറിയിച്ചു. മലയോര കര്‍ഷകരുടെ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന്റെ ദിവസം നിശ്ചയിച്ചതു മുതല്‍ യുഡിഎഫില്‍ ആവേശം കനത്തിരിക്കുകയാണ്. ഇന്ന് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതോടെ സ്ഥാനാര്‍ത്ഥിയെ വെച്ചുള്ള പ്രചാരണത്തിന് യുഡിഎഫ് തുടക്കമിടും.
kerala
കപ്പലപകടം; കണ്ടെയ്‌നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
അപകടത്തില്‍പെട്ട കപ്പലിലെ കണ്ടെയ്‌നറുകള്‍ കൂടുതല്‍ ഭാഗത്തേക്ക് അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊച്ചി പുറങ്കടലില്‍ മുങ്ങിയ കപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരങ്ങളില്‍ അടിയുന്നു. കൊല്ലത്ത് ചെറിയഴീക്കല്‍, ചവറ, ശക്തികുളങ്ങര മദാമ്മ തോപ്പ് എന്നിവിടങ്ങളിലാണ് കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. ആലപ്പുഴ കൊല്ലം അതിര്‍ത്തിയായ വലിയ അഴീക്കലും കണ്ടെയ്‌നര്‍ കണ്ടെത്തി. അതേസമയം കണ്ടെയ്‌നറകളുടെ അടുത്തേക്ക് പോകരുതെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
എന്‍ഡിആര്‍എഫ് സാങ്കേതിക വിദഗ്ദരും കൊല്ലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കെമിക്കല്‍, ബയോളിക്കല്‍, ന്യുക്ലിയര്‍ വിദഗ്ദര്‍ സംഘത്തില്‍ കൂടംകുളത്ത് നിന്നാണ് സംഘം എത്തുക. ഡെപ്യൂട്ടി കമാന്‍ഡന്റിന്റെ നേതൃത്വത്തിലാണ് സംഘമെത്തുക.
അപകടത്തില്‍പെട്ട കപ്പലിലെ കണ്ടെയ്‌നറുകള്‍ കൂടുതല്‍ ഭാഗത്തേക്ക് അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് കൊല്ലം ചെറിയഴീക്കല്‍ തീരത്ത് ഒരു കണ്ടെയ്‌നര്‍ അടിഞ്ഞത്. കണ്ടെയ്‌നറില്‍ നിന്നുള്ള വസ്തുക്കളുടെ വ്യാപനം തടയുന്നതിന് കോസ്റ്റ് ഗാര്‍ഡിന്റെ സക്ഷം കപ്പല്‍ പുറങ്കടലിലുണ്ട്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും കൊച്ചിയില്‍ എത്തിച്ചിരുന്നു.
കപ്പല്‍ മുങ്ങിയ സാഹചര്യത്തില്‍ തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് 20 മീറ്റര്‍ അകലെ വച്ച് നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
kerala
മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു
കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു

വയനാട് മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ യുവതിയുടെ കുട്ടിക്ക് പരിക്കേറ്റു. ഒരു കുട്ടിയെ കാണാനില്ല, ഈ കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്.
കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായും തെരച്ചില്‍ നടക്കുന്നുണ്ട്.
-
film1 day ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
india3 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
Cricket3 days ago
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
-
india3 days ago
വംശീയ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയ്ക്കായി മണിപ്പൂരില്‍ പ്രത്യേക എന്‍ഐഎ കോടതി രൂപീകരിച്ചു
-
india3 days ago
‘എന്തുകൊണ്ടാണ് നിങ്ങളുടെ രക്തം ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം തിളയ്ക്കുന്നത്?’: പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
ഇതിന്റെ പേരില്‍ ദേശീയ പാത നിര്‍മ്മാണം നീളരുത്
-
kerala3 days ago
കണ്ണൂരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു