ലുഖ്മാന്‍ മമ്പാട് പ്രായമറിയിക്കാത്ത പ്രായം; വയസ്സ് എട്ട്. നാലു ദിവസം ക്ഷേത്രത്തില്‍ മയക്കുമരുന്ന് നല്‍കി മയക്കിക്കിടത്തി കൂട്ടബലാല്‍സംഗം ചെയ്ത് ഇഞ്ചിഞ്ചായി ചവിട്ടിയരച്ച്, ഒടുവില്‍ ബാക്കിയായ ഞരക്കത്തെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു കുറ്റിക്കാട്ടില്‍ തള്ളിയതാണ് സംഭവം. അവള്‍ ജനിച്ച ബക്കര്‍വാള്‍ വിഭാഗത്തെ ആ മേഖലയില്‍ നിന്ന് ഭീതിനിറച്ച് ആട്ടിപ്പായിക്കാന്‍ ഉന്നത കുലജാതര്‍ കണ്ടെത്തിയതാണ് കാമക്രോധങ്ങളാല്‍ ഊട്ടിയെടുത്ത ഉപായം. തണുത്തുറഞ്ഞ കശ്മീര്‍ താഴ്‌വരയെ ചൂടുപിടിപ്പിക്കുന്ന വാര്‍ത്ത കാട്ടുതീപോലെ പടരുമ്പോള്‍ പ്രതികള്‍ക്കായി തെരുവിലിറങ്ങാനും വാദിക്കാനും സ്വാധീനിക്കാനും മന്ത്രിമാര്‍, എം.എല്‍.എമാര്‍, പൊലീസുകാര്‍, അഭിഭാഷകര്‍, പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരെല്ലാം ഒന്നിച്ച് അധികാരമുഷ്‌ക്ക് ചുരുട്ടി രംഗത്തുവന്നു. നിയമവാഴ്ചയുടെ എല്ലാ കണ്ണുകളെയും കെട്ടിവരിഞ്ഞ് വരുതിയിലാക്കി. കുലമഹിമക്കായി എട്ടുവയസ്സുകാരിയെ ക്ഷേത്രത്തിലിട്ട് വീരകൃത്യങ്ങള്‍ ചെയ്ത കുബേര പ്രമാണിമാരെ ചില മാധ്യമങ്ങളും വിശുദ്ധരെന്ന് പാടിപ്പുകഴ്ത്തി. പ്രതികരിക്കുന്നവരെയെല്ലാം കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയിലെടുത്ത് മൃഗീയമായി തല്ലിച്ചതച്ച് ജയിലില്‍ തള്ളി. ലോകമനസ്സാക്ഷിയെ പിടിച്ചുലച്ച സംഭവത്തില്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടറസ് പോലും അപലപിച്ചപ്പോള്‍ തുല്ല്യതയില്ലാത്ത രീതിയിലാണ് പ്രതികള്‍ക്കായി മന്ത്രിമാരും അഭിഭാഷകരും പൊലിസുമെല്ലാം ഒരുമിച്ചത്. ഭീഷണിയും പ്രലോഭനങ്ങളും പ്രതിബന്ധങ്ങളും തീര്‍ത്ത് നീതിയുടെ വാതില്‍ കൊട്ടിയടച്ചപ്പോള്‍ ധീരമായി നിലയുറപ്പിച്ച മുസ്‌ലിംലീഗ് ഉള്‍പ്പെടെ വിവിധ സംഘടനകളും ആക്ടിവിസ്റ്റ് താലിബ് ഹുസ്സൈന്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും നടത്തിയ ഇടപെടലുകളും നീതിക്കായുള്ള പോരാട്ടത്തിന്റെ ചരിത്രമാണ്.
വേട്ടക്കാരുടെ അധികാരമുഷ്‌ക്
2018 ജനുവരി 10-നാണ് ബക്കര്‍വാള്‍ നാടോടി ഗോത്രത്തില്‍പ്പെട്ട എട്ട് വയസ്സുകാരിയെ ജമ്മുകശ്മീരിലെ കത്വ ജില്ലയിലുള്ള രസന ഗ്രാമത്തില്‍ നിന്ന് കാണാതാകുന്നത്. വീട്ടിലെ കുതിരകളെ മേയ്ക്കാന്‍ തൊട്ടടുത്തുള്ള തടാകത്തിന് അടുത്തേക്ക് പോയ പെണ്‍കുട്ടിയെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. ജനുവരി 12-ന് കുട്ടിയുടെ പിതാവ് ഹിരാനഗര്‍ പൊലീസ് സ്റ്റേഷനില്‍ കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കി. വിശ്വാസികള്‍ പ്രാര്‍ത്ഥിക്കാനെത്തുന്ന ക്ഷേത്രത്തില്‍ മയക്കിക്കിടത്തിയായിരുന്നു പൈശാചിക കൃത്യം. ചാക്കുകൊണ്ട് മൂടിയ കുട്ടിയെ അന്വേഷിച്ചെത്തിയ പൊലീസും പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് മാനഭംഗപ്പെടുത്തി. ജനുവരി 17-ന് വീടിന്റെ ഒരു കിലോമീറ്റര്‍ ദൂരെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കത്വ ജില്ലാ ആസ്പത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇഞ്ചിഞ്ചായി കൊല്ലുന്നതിന് മുന്‍പ് ദിവസങ്ങളോളം കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതായി ഡോക്ടര്‍മാര്‍ പൊലീസിനെ വിവരമറിയിച്ചതോടെ ഗൗരവം പുറംലോകം മനസ്സിലാക്കി. വിഷയം ജമ്മുകശ്മീര്‍ നിയമസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചപ്പോള്‍ ബി.ജെ.പി-പി.ഡി.പി. സഖ്യസര്‍ക്കാര്‍ ഇതു പരിഗണിക്കാന്‍ പോലും കൂട്ടാക്കിയില്ല. ഇരക്കായി കോടതിയില്‍ അഭിഭാഷകര്‍ ഹാജരാകുന്നത് തടഞ്ഞ് കുലപ്പോരിശ പറഞ്ഞപ്പോള്‍ പണ്ഡിറ്റ് കുടുംബാംഗമായ ദീപിക സിങ് എന്ന 38-കാരി അഭിഭാഷക കേസ്സ് ഏറ്റെടുത്തു. സമാനതകളില്ലാത്തവിധം ജമ്മു ബാര്‍ അസോസിയേഷന്‍ ഒറ്റക്കെട്ടായി എതിര്‍ത്തിട്ടും ദീപിക ഉറച്ചുനിന്നു. വധഭീഷണിപോലും വകവെക്കാതെ ഇവര്‍ ജമ്മുകശ്മീര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹരജിയെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ക്രൈംബ്രാഞ്ച് അന്വേഷണം പൂജാരിയിലേക്ക് തിരിഞ്ഞതോടെ വിഷയത്തിന് വര്‍ഗീയ നിറം നല്‍കി തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയെങ്കിലും, ക്രൈംബ്രാഞ്ച് സീനിയര്‍ സൂപ്രണ്ട് രമേഷ് കുമാര്‍ ജല്ല ധീരമായി മുന്നോട്ടു പോയതോടെ പ്രതികള്‍ക്കായി പരസ്യമായി രംഗത്തിറങ്ങിയവര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായി. പൂജാരിക്ക് പുറമെ പൊലീസുകാരെയും പ്രതികളാക്കിയത് കൃത്യമായ തെളിവ് ശേഖരിച്ചായിരുന്നു. പ്രതികള്‍ കസ്റ്റഡിയിലുണ്ടായിരുന്നുവെങ്കിലും പൊലീസുകാരുടെ പങ്കിനെക്കുറിച്ച് ഇവര്‍ ഒന്നും പറഞ്ഞിരുന്നില്ല. പ്രദേശത്തെ ഒരു യുവാവ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നായിരുന്നു അവരുടെ മൊഴി. എന്നാല്‍, കുട്ടിയുടെ ഫോട്ടോയാണ് െ്രെകംബ്രാഞ്ചിന് പൊലീസുകാരിലേക്ക് എത്താന്‍ തുമ്പായത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ചളി ഇല്ലായിരുന്നെങ്കിലും ചിത്രത്തിലുള്ള കുട്ടിയുടെ ശരീരത്തില്‍ ചളി പറ്റിപ്പിടിച്ചിരുന്നു. ഇതു മറ്റൊരു സ്ഥലത്തുവെച്ചാണ് കുട്ടി കൊല്ലപ്പെട്ടതെന്നതിന്റെ തെളിവായിരുന്നു. അന്വേഷണം ഈ വഴിക്ക് നീങ്ങിയപ്പോള്‍ ഫോട്ടോയിലെ ചളി ‘അപ്രത്യക്ഷമായി’. ഇതോടെ അന്വേഷണ സംഘം കൂടുതല്‍ ഫോട്ടോകള്‍ പരിശോധിച്ചു. ഇതിലൊന്നിലും, കുട്ടിയുടെ ശരീരത്തില്‍ ചളിയില്ലായിരുന്നു. ഇതോടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ തെളിവ് നശിപ്പിക്കുന്നതായി ക്രൈംബ്രാഞ്ചിന് വ്യക്തമായത്.
സംസാരിക്കുന്ന തെളിവുകള്‍
മുഖ്യപ്രതിയായ പൂജാരി സഞ്ജി റാം, മകന്‍ വിശാല്‍ ജംഗോത്ര, ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത ബന്ധു എന്നിവരാണ് സംഭവത്തിന്റെ സൂത്രധാരന്മാര്‍ എന്ന് അന്വേഷണസംഘം കണ്ടെത്തി. ക്രൈംബ്രാഞ്ച് തലവന്‍ രമേഷ് കുമാര്‍ ജല്ലയും സംഘവും ക്ഷേത്ര പരിസരത്ത് എത്തി പരിശോധിച്ചപ്പോഴും തുമ്പൊന്നും ലഭിച്ചില്ല. സഞ്ജി റാമിന്റെ പക്കല്‍നിന്ന് താക്കോല്‍ വാങ്ങി തുറന്ന് പരിശോധിച്ചപ്പോള്‍ ഏതാനും മുടിയിഴകള്‍ കണ്ടെത്തി. ഡി.എന്‍.എ. പരിശോധനയില്‍ ഇത് പെണ്‍കുട്ടിയുടേതാണെന്ന് ഉറപ്പിച്ചതോടെയാണ് താമസിപ്പിച്ച സ്ഥലം ക്ഷേത്രം തന്നെയാണെന്ന് ഉറപ്പിച്ചത്. തെളിവ് നശിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ അലക്കിയതായും കണ്ടെത്തിയതിന് പുറമെ, പ്രായപൂര്‍ത്തിയാകാത്ത ബാലനെ ഏക പ്രതിയാക്കാന്‍ പൊലീസ് നടത്തിയ നീക്കവും വ്യക്തമായതോടെ അന്വേഷണം പൊലീസിനു നേരെ തിരിഞ്ഞു. കേസില്‍ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് ഖജുരിയയും കുട്ടിയെ ബലാത്സംഗം ചെയ്തതായി കണ്ടെത്തിയ ക്രൈംബ്രാഞ്ച് മറ്റു രണ്ട് പൊലീസുകാരായ ആനന്ദ് ദത്തയും ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജും കേസ് ഒതുക്കിത്തീര്‍ക്കാന്‍ സഹായിച്ചതായും സ്ഥിരീകരിച്ചു. കേസ്സ് ഒതുക്കിത്തീര്‍ക്കാന്‍ ഒന്നര ലക്ഷം രൂപ പൊലീസ് കൈപ്പറ്റിയതായും കണ്ടെത്തി.
എന്നാല്‍, പ്രതികളെ വിട്ടയക്കണമെന്നും കേസ്സ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഏകതാ മഞ്ച് പ്രക്ഷോഭം ആരംഭിച്ചതോടെ സംഭവത്തിന് മറ്റൊരു മാനമായി. അവര്‍ നടത്തിയ പ്രതിഷേധ റാലിയില്‍ വനംവകുപ്പ് മന്ത്രി ചൗധരി ലാല്‍ സിംഗിനും വാണിജ്യമന്ത്രി ചന്ദര്‍ പ്രകാശ് ഗംഗക്കും പുറമെ സംഭവം നടന്ന കത്വയിലെയും ഹിരാനഗറിലെയും ബി.ജെ.പി. എം.എല്‍.എമാരായ രാജീവ് ജസ്‌റോതിയ, കുല്‍ദീപ് രാജ് എന്നിവരെല്ലാം പങ്കെടുത്ത് രാഷ്ട്രീയ സമ്മര്‍ദ്ദം സൃഷ്ടിച്ചെങ്കിലും എല്ലാ സമ്മര്‍ദ്ദങ്ങളും അതിജീവിച്ച് െ്രെകംബ്രാഞ്ച് സീനിയര്‍ സൂപ്രണ്ട് രമേഷ് കുമാര്‍ ജല്ലയും സംഘവും എണ്‍പതാം ദിവസം അന്വേഷണവും തെളിവ് ശേഖരിക്കലും കുറ്റപത്രവും പൂര്‍ത്തിയാക്കി. എന്നാല്‍, കുറ്റപത്രം സമര്‍പ്പിക്കാന്‍ കത്വ കോടതിയിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തെ ഒരുകൂട്ടം അഭിഭാഷകര്‍ തടഞ്ഞത് നീതിന്യായ സംവിധാനങ്ങളെ പോലും ചോദ്യചിഹ്നമാക്കുന്നതായിരുന്നു. അര്‍ധരാത്രി എത്തിയാണ് െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് കുറ്റപത്രം സമര്‍പ്പിച്ചത്. കത്വ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങിയെങ്കിലും സാക്ഷികളുടെ സുരക്ഷയിലും നീതിപൂര്‍വ്വമായ വിചാരണയിലും ആശങ്കയുണ്ടായിരുന്നു.
നീതിയുടെ വഴിത്താര
2018 മെയ് 7-ന് കശ്മീരിന് പുറത്തേക്ക് കേസ് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് നീതിയുടെ വെളിച്ചം തെളിഞ്ഞത്. പഞ്ചാബിലെ പഠാന്‍കോട്ടിലുള്ള അതിവേഗ കോടതിയിലേക്ക് കേസ് വിചാരണ മാറ്റിയ സുപ്രീംകോടതി മാധ്യമങ്ങള്‍ക്കോ, പൊതുജനങ്ങള്‍ക്കോ വിചാരണയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കേണ്ടതില്ലെന്നും വിചാരണ പൂര്‍ണമായും ക്യാമറയില്‍ ചിത്രീകരിക്കണമെന്നും ഉത്തരവിട്ടു. ഇതിനിടെ, കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് വിവിധ മാധ്യമസ്ഥാപനങ്ങള്‍ക്ക് ഡല്‍ഹി ഹൈക്കോടതി പത്ത് ലക്ഷം രൂപ പിഴയിടുകപോലും ചെയ്തു. ഒരു വിഭാഗം അഭിഭാഷകരുടെ ഭീഷണിയും അട്ടിമറി ശ്രമവും വൈകാതെ പാളിപ്പോയി.
കുറ്റകൃത്യം നടന്ന് 16 മാസത്തിന് ശേഷം 2019 ജൂണ്‍ മൂന്നിന് കേസിന്റെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കിയ കോടതി 114 സാക്ഷികളെ വിസ്തരിച്ചും ഇരയുടെ മുടി, രക്തക്കറ അടക്കമുള്ള ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും കൂട്ടിയിണക്കിയാണ് കുറ്റകൃത്യവും പ്രതികള്‍ക്കുള്ള ബന്ധവും സ്ഥാപിച്ചത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ബി.എസ്. ചോപ്രയുടെ നേതൃത്വത്തിലുള്ള എസ്.എസ്. ബസ്ര, ഭൂപീന്ദര്‍ സിംഗ്, എസ്. ഹര്‍വീന്ദര്‍ സിംഗ് എന്നിവരുള്‍പ്പെട്ട പ്രോസിക്യൂഷന്‍ സംഘത്തോടൊപ്പം ഇരയുടെ പിതാവിന്റെ പ്രത്യേക അഭിഭാഷകന്‍ അഡ്വ: മുബീന്‍ ഫാറൂഖിയും നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു പോയപ്പോള്‍ ഏഴില്‍ ആറു പ്രതികള്‍ക്കും ശിക്ഷ ലഭിച്ചു. കേസ് ദിവസങ്ങളില്‍ കോടതിയിലേക്കും തിരിച്ചുമായി 400 കിലോമീറ്റര്‍ യാത്രചെയ്ത അഡ്വ. മുബീന്‍ ഫാറൂഖി, മുസ്‌ലിം യൂത്ത്‌ലീഗിന്റെ ജാഗ്രതയുടെ ഈടുമായിരുന്നു.
വധശിക്ഷ ലഭിക്കേണ്ടിയിരുന്ന അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കേസ്സില്‍ മൂന്നുപേര്‍ക്ക് ജീവപര്യന്തവും ലക്ഷം രൂപ പിഴയും ലഭിച്ചത് നിസ്സാരമായി കാണുന്നവരും എല്ലാ അധികാര സ്വാധീന വലയങ്ങളും തീര്‍ത്തിട്ടും പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചു എന്നതും കാണാതിരിക്കരുത്. എണ്ണൂറ് കിലോമീറ്റര്‍ താണ്ടി പിതാവിന്റെ അധീനതയിലുള്ള ക്ഷേത്രത്തിലെത്തി ജീവച്ഛവമായ എട്ടുവയസ്സുകാരിയെ ചവച്ചരച്ച പൂജാരിയുടെ മകന്‍ വിശാല്‍ ജംഗോത്രയെ കോളജിലെ അറ്റന്റന്‍സ് രജിസ്റ്റര്‍ തിരുത്തിയും എഴുതാത്ത പരീക്ഷ എഴുതിയെന്ന് വ്യാജ രേഖ സൃഷ്ടിച്ചുമാണ് രക്ഷിച്ചെടുത്തത്. ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ നല്‍കിയ തെളിവുകള്‍ കോടതി സംശയത്തിന്റെ ആനുകൂല്യത്തില്‍ തള്ളുകയായിരുന്നു. അപ്പീല്‍ പോകുന്നതോടെ വിശാലും അഴിക്കുള്ളിലാവും.
വഴിതെളിച്ച ഹരിതക്കൊടി
മനുഷ്യത്വം മരവിക്കാത്തവരുടെയെല്ലാം ഉറക്കം കെടുത്തിയ ദാരുണസംഭവം ഏറെ വൈകിയാണ് പുറം ലോകം അറിഞ്ഞത്. ഇന്ത്യാ ഗേറ്റിലേക്ക് മെഴുകുതിരി തെളിച്ച് ആയിരങ്ങള്‍ ഒഴുകി. രാജ്യത്താകെ ഇരുട്ടു പരക്കുന്ന അര്‍ദ്ധരാത്രി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തിരിനാളം തെളിയിച്ച് ഇന്ദ്രപ്രസ്ഥത്തില്‍ അണിനിരന്നതോടെ രാജ്യമനസ്സാക്ഷി ഉണര്‍ന്നു. ന്യുമോണിയ ബാധിച്ച് ഡല്‍ഹിയിലെ ആള്‍ഇന്ത്യ മെഡിക്കല്‍ സയന്‍സ് ആസ്പത്രിയുടെ ഐ.സിയുവില്‍ കഴിയുകയായിരുന്ന മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഡിസ്ചാര്‍ജ്ജ് നേടി കശ്മീരിലേക്ക് തീവണ്ടികയറി. കത്വ ജില്ലയിലെ രസന ഗ്രാമത്തിലെത്തുമ്പോള്‍ വിടരാതെ കൊഴിഞ്ഞ ആ വയലറ്റ് പൂവിന്റെ മാതാപിതാക്കള്‍ പേടിച്ചരണ്ട് പലായനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു.
ഒരു പ്രാദേശിക ജനപ്രതിനിധിയോ എം.എല്‍.എയോ എം.പിയോ മന്ത്രിയോ തിരിഞ്ഞുനോക്കാത്ത ആ കുടുംബത്തെ ചേര്‍ത്തുപിടിച്ച് നീതിക്കായി അവസാനം വരെ ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് കൂടെയുണ്ടാവുമെന്ന് ഇ.ടി. ഉറപ്പുനല്‍കി. അധികാരവും പദവിയും പത്രാസും വേട്ടക്കാര്‍ക്കൊപ്പമാണെന്ന് തിരിച്ചറിഞ്ഞ മുസ്്‌ലിംലീഗ് നീതിക്കായുള്ള പോരാട്ടത്തിന്റെ കനല്‍വഴികള്‍ തിരിച്ചറിഞ്ഞു. മുസ്‌ലിംലീഗ് നേതാക്കള്‍ പാര്‍ലമെന്ററിപാര്‍ട്ടി ലീഡര്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ ഒത്തുചേര്‍ന്നു. എം.പിമാരും ദേശീയ നേതാക്കളുമായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമമദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ് എന്നിവര്‍ക്ക് പുറമെ മുസ്്‌ലിം യൂത്ത്‌ലീഗ് നേതാക്കളായ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സി.കെ. സുബൈര്‍, പി.കെ. ഫിറോസ് എന്നിവരെല്ലാം ഏറെ സമയം ചര്‍ച്ചയില്‍ മുഴുകി. ബി.ജെ.പിക്കു കൂടി പങ്കാളിത്തമുള്ള ജമ്മുകശ്മീര്‍ സംസ്ഥാന ഭരണകൂടവും പൊലീസും മാത്രമല്ല, കോടതിയില്‍ വാദിക്കുന്ന അഭിഭാഷകര്‍ പോലും വേട്ടക്കാര്‍ക്കായി പരസ്യമായി നിലയുറപ്പിക്കുമ്പോള്‍ ഇരയ്ക്ക് നീതി ലഭ്യമാക്കുന്ന എല്ലാ സാധ്യതകളും പരിഗണിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ നേതാക്കളെ പ്രത്യേകം വിഷയത്തില്‍ എല്ലാവഴികളും തേടാന്‍ ചുമതലപ്പെടുത്തി. ദിവസങ്ങള്‍ക്കകം, പെണ്‍കുട്ടിയുടെ പിതാവിന്റെ അഭിഭാഷകനായ അഡ്വ. മുബീന്‍ ഫാറൂഖിയുമായി കൂടിക്കാഴ്ച നടത്തിയ പ്രതിനിധി സംഘം അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് ഗുരുദാസ് പുരിലെ മുതിര്‍ന്ന അഭിഭാഷകരായ കെ.കെ. പുരി, ഹര്‍ഭജന്‍ സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘത്തിന്റെ സേവനം കേസില്‍ ലഭ്യമാക്കിയത്. ബാര്‍ കൗണ്‍സില്‍ പോലും വേട്ടക്കാര്‍ക്കായി പരസ്യനിലപാട് സ്വീകരിക്കുമ്പോള്‍ പ്രോസിക്യൂഷനെ മാത്രം വിശ്വസിച്ച് നോക്കിനില്‍ക്കാനാവില്ലായിരുന്നു. അഭിഭാഷകരുടെ ഫീസ്, സാക്ഷികളുടെ ദൈനംദിന യാത്ര അടക്കമുള്ള ചെലവുകള്‍ക്ക് മുട്ടില്ലാതെ നോക്കിയ മുസ്്‌ലിം യൂത്ത്‌ലീഗ് നീതിക്കായി ഉറക്കമിളച്ച് കൂട്ടിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിലേക്ക് സുമനസ്സുകള്‍ നിക്ഷേപിച്ച പണം അക്കൗണ്ട് മരവിപ്പിച്ച് തടഞ്ഞ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാന്‍ മുന്‍കൈയെടുത്തതിനു പുറമെ ഇവര്‍ക്കുള്ള പ്രത്യേക ധനസഹായം നല്‍കിയും കുടുംബത്തെ മുസ്‌ലിംലീഗ് നെഞ്ചോട് ചേര്‍ത്തു. കേസില്‍ വിധി വന്നെന്നും എല്ലാവരെയും വെറുതെ വിട്ടെന്നും സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടക്കുമ്പോള്‍ മുസ്‌ലിം യൂത്ത്‌ലീഗ് നേതാക്കളായ സി.കെ. സുബൈര്‍, വി.കെ. ഫൈസല്‍ ബാബു, ഷിബു മീരാന്‍ തുടങ്ങിയവര്‍ കോടതിയിലെത്തി നേരിട്ട് അന്തിമവാദവും വിധിയും വീക്ഷിച്ച് അഭിഭാഷകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് അവിടെ തമ്പടിച്ച് നീതിക്കായി കൂട്ടിരിക്കുകയായിരുന്നു.
എട്ടു വയസ്സുകാരിയെ മയക്കിക്കിടത്തി പൂജാരിയും മകനും പൊലീസുകാരും പിച്ചിച്ചീന്തി കൊന്നു തള്ളിയപ്പോള്‍ മതം പറഞ്ഞ് രക്ഷപ്പെടാനും വര്‍ഗീയ ലഹള സൃഷ്ടിക്കാനും നടത്തിയ ശ്രമം ഇന്ത്യയുടെ യശസ്സിന് പോലും കളങ്കമേല്‍പ്പിക്കുന്നതായിരുന്നു. അച്ഛന്റെ ദേവസ്ഥാനത്തിലുള്ള ക്ഷേത്രത്തിലേക്ക് 800 മീറ്റര്‍ അകലെയുള്ള മുസഫര്‍ നഗറില്‍ നിന്നും രായ്ക്കുരാമാനം മകന്‍ വിശാല്‍ ജംഗോത്രയെ കത്വയിലേക്ക് വിളിച്ചുവരുത്തി ജീവച്ഛവമായ എട്ടു വയസ്സുകാരിയെ കാഴ്ചവെച്ച പിതാവിനെയാണോ കുട്ടിയെ കാണാതായ പരാതി അന്വേഷിക്കാന്‍ പോയി മരണത്തോട് മല്ലടിക്കുന്ന പൈതലിന്റെ തണുത്ത ഇളംചോരകുടിച്ച പൊലീസുകാരെയാണോ പ്രത്യയശാസ്ത്ര അന്ധത ബാധിച്ചവര്‍ കൂടുതല്‍ വാഴ്ത്തിയിട്ടുണ്ടാവുക. നിര്‍ഭയ മുതല്‍ ഇളംചുടുചോര വാര്‍ന്ന് മരിച്ച ട്വിങ്കിള്‍ ശര്‍മ വരെ നീതിക്കായി ഒട്ടേറെ പേരുടെ കണ്ണുനീര്‍ത്തുള്ളികള്‍ സമുദ്രം തീര്‍ക്കുമ്പോള്‍ കണ്ണിമ ചിമ്മാതെ നിലയുറപ്പിക്കാനുള്ള അടയാളമാണ് കത്വ. വിടരാതെ ചതഞ്ഞരഞ്ഞ് കൊഴിഞ്ഞ വയലറ്റ് മൊട്ടിന്റെ ഓര്‍മ്മകള്‍ നീതിക്കായുള്ള പോരാട്ടത്തിന്റെ ഹിമാലയ സമാനമായ പ്രഖ്യാപനമായി ചരിത്രത്തില്‍ ഇടം പിടിക്കും. രസനയിലെ വയലറ്റ് ഒരു നിറമല്ല; ജാഗ്രതയാണ്.
മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എമ്പുരാന്‍ കാണില്ലെന്നും ഇത്തരം സിനിമാനിര്‍മ്മാണത്തില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ ആരാധകരും അസ്വസ്ഥരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ചിത്രത്തിന്റെ ഉള്ളടക്കം പുറത്ത് വരുന്നതിന് മുമ്പ് എമ്പുരാന്‍ കാണുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
എന്നാല്‍ സിനിമ റിലീസായതിനു പിന്നാലെ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ വ്യാപക സൈബര്‍ ആക്രമണങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്. പിന്നാലെ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും വിവാദഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് കുറിപ്പ്
ലൂസിഫര്‍ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.
ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.
അപ്പോള്‍, ലൂസിഫറിന്റെ ഈ തുടര്‍ച്ച ഞാന്‍ കാണുമോ?- ഇല്ല.
ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ ഞാന്‍ നിരാശനാണോ? – അതെ.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ പിന്നാലെ വിവാദവും ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറും രംഗത്തെത്തിയിരുന്നു.
എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ആര്‍എസ്എസ് മുഖപത്രത്തില്‍ പറയുന്നത്. 2002ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓര്‍ഗനൈസര്‍ ലേഖനത്തില്‍ കുറിച്ചിരുന്നു.
‘കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവരാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്’
സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട.
തിയറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തരംഗം ആഞ്ഞടിക്കുന്നതിനിടെ സിനിമക്കും നടന്‍മാരായ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസ്താവനകളും കമന്റുകളും വ്യാപിപ്പിക്കുകയാണ് സംഘ്പരിവാര്‍ അനുകൂലികള്‍. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ സിനിമയിലെ വിമര്‍ശനമാണ് ഇവരുടെ പ്രകോപനം. എന്നാല്‍, നടക്കുന്ന ഹേറ്റ് കാമ്പയിന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കുകയാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.
‘കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്.
മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍, the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല. സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം’ -രാഹുല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്നലെ തന്നെ എമ്പുരാന്‍ കണ്ടിരുന്നു.
KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള്‍ മലയാളി കൊട്ടും കുരവയുമായി ആര്‍ത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ല് അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എമ്പുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.
മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കള്‍ വരെ തകര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.
എന്നാല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. ബജറംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങള്‍. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ.
എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ , the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.
സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി,
മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം
ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍. വിവധ വിഷയങ്ങളിലെ അടിയന്തര പ്രമേയം തള്ളിയതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തോട് സ്പീക്കര്‍ കയര്‍ത്തത്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് സഭാ നടപടികളെന്നും. നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.
അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്പീക്കറുടെ നിലപാടില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്.