Connect with us

kerala

സംസ്ഥാനത്ത് ഒരാഴച ദുഃഖാചരണം: ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി; ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും

രാജ്യത്താകെ ദുഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും എന്നും അറിയിച്ചു.

Published

on

ഡോ മൻമോഹൻ സിങ് അന്തരിച്ചതിനെത്തുടർന്ന് സംസ്ഥാനത്തും ഒരാഴ്ചത്തേക്ക് ഔദ്യോഗിക ദുഖാചരണം നടത്തും. ഡിസംബർ 26 മുതൽ ജനുവരി 1 വരെ സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയെന്ന് പെതുഭരണ വകുപ്പ് അറിയിച്ചു. രാജ്യത്താകെ ദുഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും എന്നും അറിയിച്ചു.

സംസ്ഥാനത്ത് സ്ഥിരമായി ദേശീയ പതാക സ്ഥാപിച്ചിട്ടുള്ള ഇടങ്ങളിൽ പതാക പകുതി താഴ്ത്തിക്കെട്ടുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നതിന് ജില്ലാകളക്ടർമാർക്ക് ഉത്തരവിലൂടെ നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

kerala

കരാറുകാരുടെ സമരം; കാലിയായി സംസ്ഥാനത്തെ റേഷന്‍ കടകള്‍

കരാറുകാരുടെ സമരം എന്ന് അവസാനിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Published

on

കാലിയായി സംസ്ഥാനത്തെ റേഷന്‍ കടകള്‍. ഭക്ഷ്യധാന്യങ്ങളെത്തിക്കുന്ന കരാറുകാരുടെ സമരത്തെത്തുടര്‍ന്ന് സാധനങ്ങള്‍ തീര്‍ന്നതോടെ ഉപഭോക്താക്കളെ മടക്കി അയക്കേണ്ട സ്ഥിതിയാണ്. കരാറുകാരുടെ സമരം എന്ന് അവസാനിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതിനാല്‍ റേഷനുടമകളും ആശങ്കയിലാണ്.

കഴിഞ്ഞ മാസം 15 നാണ് അവസാനമായി റേഷന്‍ കടകളില്‍ സാധനങ്ങളെത്തിയത്. ഈ മാസം പകുതിയോടെ കടകളിലെ സാധനങ്ങള്‍ കാലിയായി. പലയിടങ്ങളിലും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അരി മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ അഞ്ച് തവണയാണ് കരാറുകാര്‍ സമരം നടത്തിയത്.

Continue Reading

kerala

ജമ്മു കശ്മീരിലെ പൂഞ്ചില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് സൈനികന് പരിക്ക്

ഇന്ന് ഉച്ചയ്ക്ക് ദിഗ്വാര്‍ സെക്ടറിലെ ഒരു ഫോര്‍വേഡ് ഏരിയയില്‍ സൈനികര്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്

Published

on

ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് സ്‌ഫോടനം. സ്‌ഫോടനത്തില്‍ സൈനികന് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ദിഗ്വാര്‍ സെക്ടറിലെ ഒരു ഫോര്‍വേഡ് ഏരിയയില്‍ സൈനികര്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്.

അതിര്‍ത്തികളിലെ നുഴഞ്ഞുകയറ്റങ്ങള്‍ തടയുന്നതിനായി സ്ഥാപിച്ചിരുന്ന കുഴിബോംബുകള്‍ ചിലപ്പോള്‍ മഴയില്‍ ഒലിച്ചുപോയിട്ടാവാം അപകടം നടന്നിരിക്കുക എന്ന നിഗമനത്തിലാണ് അധികൃതര്‍. പരുക്കേറ്റ ഹവല്‍ദാറെ ഉടന്‍ തന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Continue Reading

kerala

കോഴിക്കോട് ആയുധങ്ങളുമായി എത്തിയ സംഘം 21കാരനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി

പിതാവിനെ തട്ടിക്കൊണ്ടുപോകുന്നത് തടയാനെത്തിയപ്പോഴാണ് അനൂസിനെ വാഹനത്തിലേക്ക് വലിച്ചുകയറ്റി കൊണ്ടുപോയത്

Published

on

കോഴിക്കോട് ആയുധങ്ങളുമായി എത്തിയ സംഘം 21കാരനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി. കൊടുവള്ളി കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ റഷീദിന്റെ മകന്‍ അനൂസ് റോഷനെയാണ് തട്ടി കൊണ്ടുപോയത്. 4 മണിയോടെ ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘമാണ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ട് പോയത്. സംഭവത്തില്‍ കൊടുവള്ളി പോലീസ് അന്വേഷണം തുടങ്ങി.

അനൂസ് റോഷന്റെ വിദേശത്തുള്ള സഹോദരന്‍ അജ്മല്‍ റോഷന്റെ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായിട്ടാണ് സഹോദരനെ തട്ടിക്കൊണ്ട് പോയെതെന്നാണ് നിഗമനം. കാറിലും ബൈക്കിലുമാണ് സംഘം എത്തിയത്. പിതാവിനെ തട്ടിക്കൊണ്ടുപോകുന്നത് തടയാനെത്തിയപ്പോഴാണ് അനൂസിനെ വാഹനത്തിലേക്ക് വലിച്ചുകയറ്റി കൊണ്ടുപോയത്.

സംഘത്തിലുള്ള ഒരാളെ കണ്ട് പരിചയമുണ്ടെന്നും അയാള്‍ രണ്ട് തവണ വീട്ടില്‍ വന്നിട്ടുള്ളതാണെന്നും മാതാവ് പറയുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

Continue Reading

Trending