ഭോപ്പാല്‍: മധ്യപ്രദേശില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ തവളകളുടെ കല്യാണം നടത്തി. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലാണ് മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ തവളകളുടെ വിവാഹം നടത്തിയത്. സംസ്ഥാന മന്ത്രിയായ ലളിതാ യാദവിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. മഴ ലഭിക്കാനും കര്‍ഷകരുടെ ക്ഷേമത്തിനുമായി ദൈവങ്ങളോട് പ്രാര്‍ഥിച്ചെന്ന് മന്ത്രി പറഞ്ഞു.
കടുത്ത വരള്‍ച്ച അനുഭവപ്പെടുന്ന മധ്യപ്രദേശില്‍ കഴിഞ്ഞ മാസം പുരുഷന്‍മാര്‍ തമ്മില്‍ വിവാഹം കഴിച്ചിരുന്നു. മഴയുടെ ദേവനെന്ന് വിശ്വസിക്കുന്ന ഇന്ദ്രനെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയായിരുന്നു പരമ്പരാഗത ഹിന്ദു ചടങ്ങില്‍ വെച്ച് രണ്ട് പുരുഷന്‍മാര്‍ വിവാഹിതരായത്.
ഇരുവരുടേയും ഭാര്യമാരും കുട്ടികളും വിവാഹത്തിന് സാക്ഷികളായി കൂടെയുണ്ടായിരുന്നു. അസാധാരണമായ കാര്യങ്ങള്‍ നടത്തിയാല്‍ ദൈവത്തെ പ്രസാദിപ്പിക്കാം എന്നാണ് ഇവിടത്തെ വിശ്വാസം.