Connect with us

tech

കോടിക്കണക്കിന് ഫോണുകളില്‍ ഇനി പല വെബ്‌സൈറ്റുകളും ലഭിക്കില്ല!

ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ സ്‌ക്രോള്‍ ചെയ്യുന്നതിന് നിങ്ങള്‍ ഒരു പഴയ ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇത് അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയമായിരിക്കാം

Published

on

2021 ജനുവരി മുതല്‍ പല വെബ്‌സൈറ്റുകളും പഴയ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭിക്കില്ല. ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ സ്‌ക്രോള്‍ ചെയ്യുന്നതിന് നിങ്ങള്‍ ഒരു പഴയ ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇത് അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയമായിരിക്കാം. ആന്‍ഡ്രോയിഡ് 7.1.1 ന് മുന്‍പുള്ള പതിപ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളെ 2021 മുതല്‍ സുരക്ഷിത വെബില്‍ നിന്ന് ഒഴിവാക്കുമെന്ന് ലോകത്തിലെ ഏറ്റവും വലിയ സര്‍ട്ടിഫിക്കേഷന്‍ അതോറിറ്റികളില്‍ ഒരാള്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

ഐഡന്‍ട്രസ്റ്റ് സര്‍ട്ടിഫിക്കേഷന്‍ അതോറിറ്റിയുമായുള്ള മോസില്ലയുടെ പങ്കാളിയായ ലെറ്റ്‌സ് എന്‍ക്രിപ്റ്റിന്റെ പങ്കാളിത്തം 2021 സെപ്റ്റംബര്‍ 1 ന് കാലഹരണപ്പെടുമെന്നാണ് ആന്‍ഡ്രോയിഡ് പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വെബ് സൈറ്റിലെ വിവരങ്ങള്‍ സുരക്ഷിതമായി കൈമാറാന്‍ എച്ച്ടിടിപിഎസ് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, പുതിയ പരിഷ്‌കാരം വന്നാല്‍ നിങ്ങളുടെ ഹാന്‍ഡ്‌സെറ്റില്‍ ശരിയായ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ പല വെബ്‌സൈറ്റുകള്‍ക്കും പ്രശ്‌നങ്ങള്‍ നേരിടുകയോ, അല്ലെങ്കില്‍ പൂര്‍ണമായും ലോഡുചെയ്യുന്നതില്‍ പരാജയപ്പെടുകയോ ചെയ്യാം.

ലോകത്തെ പ്രമുഖ സര്‍ട്ടിഫിക്കറ്റ് അതോറിറ്റികളിലൊന്നാണ് ലെറ്റ്‌സ് എന്‍ക്രിപ്റ്റ്. കൂടാതെ ഗ്രൂപ്പിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാ വെബ് ഡൊമെയ്‌നുകളിലും ഏകദേശം 30 ശതമാനം ഉപയോഗിക്കുന്നു. ഈ ഗ്രൂപ്പ് ആദ്യമായി സ്ഥാപിതമായപ്പോള്‍ എല്ലാ ബ്രൗസറുകളിലും ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ഉള്‍പ്പെടുത്തുന്നതിന് സ്വന്തം ‘ISRG റൂട്ട് എക്‌സ് 1’ റൂട്ട് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചു. ഇന്നേവരെയുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും വിന്‍ഡോസ്, മാകോസ്, ആന്‍ഡ്രോയിഡ്, മറ്റ് മിക്ക സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്‌ഫോമുകളിലും ഉള്ള ഐഡന്‍ ട്രസ്റ്റിന്റെ ‘ജിഎസ്ടി റൂട്ട് എക്‌സ് 3’ റൂട്ട് ഉപയോഗിച്ച് ക്രോസ്ഒപ്പിട്ടിട്ടുണ്ട്.

പഴയ ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ 2021 മുതല്‍ അതിന്റെ റൂട്ട് സര്‍ട്ടിഫിക്കറ്റിനെ വിശ്വസിക്കില്ലെന്നാണ് എന്‍ക്രിപ്റ്റ് മുന്നറിയിപ്പ് നല്‍കുന്നത്. ഇത് നിരവധി സുരക്ഷിത വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് ഉപയോക്താക്കളെ തടയും. 2021 ജനുവരി 11 ന് ഈ പ്രവര്‍ത്തനം പ്രാപ്തമാക്കുന്ന സര്‍ട്ടിഫിക്കറ്റിനായി ഓര്‍ഗനൈസേഷന്‍ സ്ഥിരമായി ക്രോസ് സൈന്‍ ചെയ്യുന്നത് നിര്‍ത്തിയേക്കും. കൂടാതെ, ക്രോസ്‌സിഗ്‌നേച്ചര്‍ പങ്കാളിത്തം സെപ്റ്റംബര്‍ 1 ന് അവര്‍ ഉപേക്ഷിക്കുകയും ചെയ്യും. അടുത്ത വര്‍ഷം സെപ്റ്റംബറിലാണ് കരാര്‍ അവസാനിക്കുന്നതെങ്കിലും ജനുവരി 11 മുതല്‍ സ്ഥിരസ്ഥിതിയായി ക്രോസ്‌സൈനിങ് നിര്‍ത്തിയേക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നിങ്ങള്‍ മറന്നോ?; വരുന്നു റിമൈന്‍ഡര്‍ ഫീച്ചര്‍

റിപ്ലെ നല്‍കാന്‍ കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും സൂചന നല്‍കുന്ന റിമൈന്‍ഡര്‍ ഫീച്ചറിനെ കുറിച്ച് വാട്‌സ്ആപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Published

on

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നിങ്ങള്‍ മറന്നോ? വരുന്നു പുതിയ ഫീച്ചര്‍. റിപ്ലെ നല്‍കാന്‍ കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും സൂചന നല്‍കുന്ന റിമൈന്‍ഡര്‍ ഫീച്ചറിനെ കുറിച്ച് വാട്‌സ്ആപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ആഡ്രോയിഡിലെ ബീറ്റ പതിപ്പില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റുകളെ കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്ന റിമൈന്‍ഡര്‍ ഫീച്ചര്‍ വാട്സ്ആപ്പ് വിപുലീകരിച്ചു. കോണ്‍ടാക്റ്റുകളില്‍ നിന്നുള്ള അപ്‌ഡേറ്റുകളെയും സന്ദേശങ്ങളെയും കുറിച്ച് അറിയിക്കുന്നതാണ് ഈ ഫീച്ചര്‍.

എന്നാല്‍ റിമൈന്‍ഡറുകള്‍ ലഭിക്കാന്‍ താല്‍പര്യമില്ലാത്തവരാണെങ്കില്‍ റിമൈന്‍ഡര്‍ ഓഫ് ചെയ്യാനും ഓപ്ഷനുണ്ട്. വാട്‌സ്ആപ്പ് ബീറ്റാ (2.24.25.29) ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങിയതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

News

വാഹനനമ്പര്‍ നല്‍കിയാല്‍ ടെലിഗ്രാം ബോട്ട് പൂര്‍ണവിവരങ്ങള്‍ നല്‍കും; മോട്ടോര്‍ വാഹനവകുപ്പിന്റെ ഡാറ്റാബേസ് ഹാക്ക് ചെയ്തതായി സംശയം

വാഹന ഉടമസ്ഥന്റെ വിലാസവും ഫോണ്‍ നമ്പറുമടക്കം മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കും.

Published

on

വാഹനനമ്പര്‍ നല്‍കിയാല്‍ ടെലിഗ്രാം ബോട്ട് പൂര്‍ണവിവരങ്ങള്‍ നല്‍കും. വാഹന ഉടമസ്ഥന്റെ വിലാസവും ഫോണ്‍ നമ്പറുമടക്കം മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കും. നിശ്ചിത തുക ഈടാക്കിയാണ് ബോട്ട് പ്രവര്‍ത്തിക്കുന്നത്.

അതേസമയം മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോലും വ്യക്തിഗത വിവരങ്ങള്‍ ലഭിക്കില്ല. എന്നാല്‍ ടെലിഗ്രാമിലൂടെ വാഹനവുമായും ഉടമയുമായും ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നിയമം ലംഘിച്ചു കൈമാറുന്നതായാണ് റിപ്പോര്‍ട്ട്.

ടെലിഗ്രാമില്‍ ബോട്ട് സബ്‌സ്‌ക്രൈബ് ചെയ്ത് വാഹനം നമ്പര്‍ നല്‍കിയാല്‍ പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിക്കുന്നതോടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ഡാറ്റാബേസ് ഹാക്ക് ചെയ്‌തോ എന്ന സംശയത്തിലേക്ക് എത്തിയത്. ഉടമയുടെ പേര്, അഡ്രസ്സ്, ആര്‍സി ഡീറ്റെയില്‍സ്, വാഹന ഡീറ്റെയില്‍സ്, ഇന്‍ഷുറന്‍സ് വിവരങ്ങള്‍, ചെല്ലാന്‍ വിവരങ്ങള്‍, ഫാസ്റ്റ് ടാഗ് വിവരങ്ങള്‍ എന്നിവ ടെലിഗ്രാം ബോട്ടിലൂടെ നല്‍കുന്നു.

ആദ്യം സൗജന്യമായും പിന്നീട് പണം നല്‍കിയും വിവരങ്ങള്‍ ശേഖരിക്കേണ്ട രീതിയാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഹാക്ക് ചെയ്താണ് ഈ വിവരങ്ങള്‍ ടെലിഗ്രാം ബോട്ട് നിര്‍മിച്ചവര്‍ക്ക് ലഭ്യമായതെന്നാണ് സൂചന.

 

Continue Reading

News

ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം

ഒരു മണിക്കൂര്‍ ആക്ടീവായി പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ നേരിട്ടുള്ള സന്ദേശങ്ങള്‍ വഴി ഷെയര്‍ ചെയ്യാമെന്നാതാണ് ഇതിന്റെ പ്രത്യേകത.

Published

on

ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം. ഒരു മണിക്കൂര്‍ ആക്ടീവായി പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ നേരിട്ടുള്ള സന്ദേശങ്ങള്‍ വഴി ഷെയര്‍ ചെയ്യാമെന്നാതാണ് ഇതിന്റെ പ്രത്യേകത. ഉപയോക്താക്കള്‍ ലൈവ് ലൊക്കേഷനുകള്‍ വിശ്വസ്തരുമായി മാത്രം പങ്കിടാവൂ എന്ന മുന്നറിയിപ്പും ഇന്‍സ്റ്റഗ്രാം മുന്നോട്ടു വെക്കുന്നു.

ലൈവ് ലൊക്കേഷന്‍ മെസേജുകള്‍ സ്വകാര്യമായി മാത്രമേ ഷെയര്‍ ചെയ്യാനാകൂ. ഒന്നുകില്‍ 1:1 അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റില്‍, ഒരു മണിക്കൂറിന് ശേഷം സേവനം ലഭ്യമാകില്ല. ഫീച്ചര്‍ ഡിഫോള്‍ട്ടായി ഓഫാകും.

അതുപോലെ തന്നെ ലൈവ് ലൊക്കേഷന്‍ മറ്റ് ചാറ്റുകളിലേക്ക് ഫോര്‍വേഡ് ചെയ്യാനും കഴിയില്ല. ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ ഓണ്‍ ആണെങ്കില്‍ ചാറ്റ് ബോക്സിന്റെ മുകളില്‍ സൂചന കാണിക്കും.

ലൈവ് ലൊക്കേഷന്‍ ഷെയര്‍ ഫീച്ചര്‍ ചില രാജ്യങ്ങളില്‍ മാത്രമേ ലഭ്യമാകൂവെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്.

 

 

Continue Reading

Trending