Connect with us

kerala

‘പിണറായിയെ വെട്ടിനുറുക്കി പട്ടിക്കിട്ട് കൊടുക്കും ഞങ്ങള്‍’; മുഖ്യമന്ത്രിക്കെതിരെ ബിജെപി റാലിയില്‍ കൊലവിളി മുദ്രാവാക്യം

സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ ഇത്രയും വലിയ കൊലവിളി മുദ്രാവക്യം ഉയര്‍ത്തിയിട്ടും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടില്ല.

Published

on

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി മുദ്രാവാക്യവുമായി ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍. കൊടുങ്ങല്ലൂര്‍ സത്യേഷ് ബലി ദാന ദിനാചരണത്തിന്റെ ഭാഗമായി നടന്ന ജാഥയിലായിരുന്നു കൊലവിളി. കണ്ണൂരിലെ തരിമണലില്‍ പിണറായിയെ വെട്ടിനുറുക്കി പട്ടിക്കിട്ടുകൊടുക്കും എന്നാണ് മുദ്രാവക്യത്തില്‍ പറയുന്നത്. ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹം കഴിഞ്ഞ ദിവസം നല്‍കിയ ലൈവില്‍ നിന്നാണ് മുദ്രാവക്യത്തിന്റെ വീഡിയോ പുറത്തായത്.

സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ ഇത്രയും വലിയ കൊലവിളി മുദ്രാവക്യം ഉയര്‍ത്തിയിട്ടും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടില്ല. ആലപ്പുഴ രഞ്ജിത് വധത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അക്രമസാധ്യതയുണ്ടെന്ന് പൊലീസിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. അക്രമം നടക്കാനുള്ള സാധ്യതയുണ്ടെന്നാണ് ജാഗ്രതാ നിര്‍ദേശത്തില്‍ സൂചിപ്പിച്ചിരുന്നത്. ഈ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി ജാഥയുമായി ബന്ധപ്പെട്ട ഒരു തരത്തിലുള്ള വിവരങ്ങളും പങ്കുവെക്കരുതെന്ന കര്‍ശന നിര്‍ദേശവും പ്രവര്‍ത്തകര്‍ക്ക് ആര്‍.എസ്.എസ് നേതാക്കള്‍ നല്‍കിയിരുന്നു. സംസ്ഥാനത്തെ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കിയിട്ടും പോലീസ് കേസെടുക്കാത്തത് ചര്‍ച്ചയായിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വടകരയില്‍ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം

കൂത്താളി സ്വദേശിയായ കുന്നത്ത് കണ്ടി അമല്‍ രാജ് (21) ആണ് മരിച്ചത്

Published

on

കോഴിക്കോട് വടകരയില്‍ മുക്കാളി റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം. കൂത്താളി സ്വദേശിയായ കുന്നത്ത് കണ്ടി അമല്‍ രാജ് (21) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.

ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് വിദ്യാര്‍ഥിയാണ് മരിച്ച അമല്‍ രാജ്. പിതാവ്: ബാബുരാജ്. മാതാവ്: ബീന. സഹോദരന്‍: ഡോ. ഹരികൃഷ്ണന്‍.

Continue Reading

kerala

മല്‍സ്യത്തൊഴിലാളികള്‍ ധര്‍ണ നടത്തി

ഖനനം ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര മന്ത്രാലയം എറണാകുളത്ത് ശില്പശാല സംഘടിപ്പിച്ച റിനൈ ഹോട്ടലിനുമുന്നിലാണ് മത്സ്യത്തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയത്

Published

on

കൊച്ചി: കടല്‍ മണല്‍ ഖനനം ചെയ്യാനുള്ള നീക്കത്തിനെതിരെ മല്‍സ്യത്തൊഴിലാളികള്‍ ധര്‍ണ നടത്തി. കേരളത്തിന്റെ തീരത്തു നിന്നും, പുറം കടലില്‍ നിന്നും മണലും, ധാതുമണലും ഖനനം ചെയ്യാന്‍ തീരുമാനിച്ചതിനെതിരെ, ഖനനം ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര മന്ത്രാലയം എറണാകുളത്ത് ശില്പശാല സംഘടിപ്പിച്ച റിനൈ ഹോട്ടലിനുമുന്നിലാണ് മത്സ്യത്തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയത്.

സമരം എ.ഐ. ടി.യു.സി.സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് എക്‌സ് എം. പി ഉദ്ഘാടനം ചെയ്തു. സംസ്ഥാനങ്ങളുടേയും മത്സ്യത്തൊഴിലാളികളുടേയും അവകാശങ്ങള്‍ നിഷേധിക്കുന്ന നടപടിയാണ് മണല്‍ ഖനനത്തിലൂടെ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പാരിസ്ഥിതിക ഘടകങ്ങളേയും, ജൈവവൈവിധ്യതകളേയും കണക്കിലെടുക്കാത്ത ഈ നടപടികള്‍ മേഖലയെ പൂര്‍ണമായും തകര്‍ക്കും. 2003 മുതല്‍ ഈ നീക്കത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ക്ക് ഒറ്റക്കെട്ടായി സമരമുഖത്താണ്. ബ്ലൂ ഇക്കോണമിയുടെ മറവില്‍ സംസ്ഥാനത്തിന്റെ അധികാര അവകാശങ്ങളെ പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ എറ്റെടുക്കുന്ന നടപടി ഫെഡറിലിസത്തിന്റെ ലംഘന മാണെന്നും ആഞ്ചലോസ് പറഞ്ഞു.

Continue Reading

kerala

സിഎംആര്‍എല്‍ മാസപ്പടി കേസ് 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട്

ചെലവുകള്‍ കൂടുതലാക്കി കാണിച്ച് അഴിമതിപ്പണം കണക്കില്‍പ്പെടുത്തുകയാണ് ചെയ്തതെന്ന് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്

Published

on

തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടിയുടെ അഴിമതി നടന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. സങ്കല്‍പ്പിക്കാനാവാത്ത അഴിമതിയാണ് കോര്‍പ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് നടത്തിയതെന്ന് എസ്എഫ്‌ഐഒ കണ്ടെത്തല്‍. ചെലവുകള്‍ കൂടുതലാക്കി കാണിച്ച് അഴിമതിപ്പണം കണക്കില്‍പ്പെടുത്തുകയാണ് ചെയ്തതെന്ന് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

കെഎസ്‌ഐഡിസിയുടെ ഓഹരി പങ്കാളിത്തം സിഎംആര്‍എല്ലില്‍ ഉള്ളതിനാല്‍ പൊതുതാത്പര്യ പരിധിയില്‍ വരും. അതുകൊണ്ട് തന്നെ കമ്മീഷന്‍ ഉത്തരവ് വന്നതുകൊണ്ട് മറ്റു നടപടികള്‍ പാടില്ലെന്ന വാദം നിലനില്‍ക്കില്ല. നിയമം അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനാവുമെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. ചരക്ക് നീക്കത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും കോടികള്‍ ചെലവിട്ടെന്നും വ്യാജ ബില്ലുകളുണ്ടാക്കിയെന്നും കേന്ദ്രവും ആദായനികുതി വകുപ്പും വ്യക്തമാക്കി.

Continue Reading

Trending