Video Stories
“അല്ലാഹു ഞങ്ങള്‍ക്കൊപ്പമായിരുന്നു”; വിജയ രഹസ്യം പങ്കുവച്ച് ഇംഗ്ലീഷ് നായകന്

2019 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് കന്നി കിരീടം നേടിയ ഇംഗ്ലണ്ട് നായകന് വിജയ രഹസ്യമായി പ്രതികരിച്ചത് ‘ഞങ്ങളുടെ കൂടെ അല്ലാഹു ഉണ്ടായിരുന്നു’ എന്ന്. ഭാഗ്യത്തിന്റെ സാന്നിധ്യം ആവോളമുണ്ടായിരുന്ന കലാശപ്പോരാട്ടത്തിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്ഗന് ‘അല്ലാഹു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു’ എന്ന് പറഞ്ഞത്. ‘ഈ ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡ് ഞങ്ങളേക്കാള്‍ നന്നായി കളിച്ച് വരികയായിരുന്നു. എന്നാല്‍ അല്ലാഹു ഞങ്ങള്‍ക്കൊപ്പമായിരുന്നെന്നും മോര്ഗന് പറഞ്ഞു.
Eoin Morgan “We had Allah with us” #CWC19Final pic.twitter.com/Rfb6JdwScI— Saj Sadiq (@Saj_PakPassion) July 14, 2019
മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ ലോകകപ്പ് വിജയത്തില്‍ ഐറിഷ് ഭാഗ്യം തുണച്ചോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഇംഗ്ലീഷ് നായകന്. അയര്‍ലന്‍ഡ് വംശജനായ മോര്‍ഗനടക്കം ലോകകപ്പ് ഫൈനല്‍ കളിച്ച ഇംഗ്ലണ്ട് ടീമിലെ ആറു താരങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇതാണ് മോര്‍ഗനോട് ഐറിഷ് ഭാഗ്യത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ചോദിക്കാന്‍ കാരണം. എന്നാല്‍ ടീമിലെ സാംസ്കാരിക വൈവിധ്യം തുറന്നുകാട്ടിയായിരുന്നു മോര്‍ഗന്റെ മറുപടി.
ഇംഗ്ലണ്ട് ടീമിലെ താരങ്ങളില്‍ പലരും വ്യത്യസ്ത പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്, വ്യത്യസ്ത സംസ്കാരത്തില്‍ നിന്നുള്ളവരും. ഇത്തരത്തിലുള്ള ഒരു ടീമിനെ ലഭിച്ചത് തന്റെ ഭാഗ്യമാണ്. താന്‍ ആദില്‍ റഷീദിനോട് സംസാരിച്ചിരുന്നുവെന്നും അവനാണ് ഇംഗ്ലണ്ട് ടീമിനൊപ്പം തീര്‍ച്ചയായും അല്ലാഹു ഉണ്ടെന്ന് പറഞ്ഞതെന്നും മോര്ഗന് കൂട്ടിച്ചേര്‍ത്തു.
‘ഈ ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡ് ഞങ്ങളേക്കാള്‍ നന്നായി കളിച്ച് വരികയായിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് എന്തോ ഭാഗ്യം കൂടെ ഉണ്ടായിരുന്നു. ഗ്രൂപ്പ് മത്സരങ്ങളിലൊക്കെ ന്യൂസിലന്‍ഡ് മികച്ച രീതിയില്‍ കളിച്ചു. ഇന്ത്യക്കെതിരായ സെമി ഫൈനലിലും ഗംഭീര പോരാട്ടം നടത്തി. ഇന്ത്യ വളരെ ശക്തമായ ടീമാണ് എന്നത് ഓര്‍ക്കണം,’ മോര്ഗന് പറഞ്ഞു.
ഇംഗ്ലണ്ട് ടീമിനൊപ്പം ഭാഗ്യത്തിന്റെ സാന്നിധ്യം ആവോളമുണ്ടായിരുന്നു. തോല്‍വി മുന്നില്‍ കണ്ട പല ഘട്ടങ്ങളിലും ഭാഗ്യം ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തി. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 241 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 50 ഓവറില്‍ 241 റണ്‍സിന് ഏവരും പുറത്താവുകയായിരുന്നു. അതിന് ശേഷമാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നത്. സൂപ്പര്‍ ഓവറിലും ടൈ പിടിച്ചെങ്കിലും ബൗണ്ടറിയുടെ എണ്ണത്തിലാണ് ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചത്.
അയര്‍ലന്‍ഡില്‍ ജനിച്ചയാളാണ് മോര്ഗന്. ഇംഗ്ലണ്ടിലെത്തും മുന്‍പ് അയര്‍ലന്‍ഡ് ദേശീയ ടീമിനു വേണ്ടി കളിച്ചിട്ടുമുണ്ട് താരം. ഫൈനലിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ബെന്‍ സ്റ്റോക്ക്സ് ആണെങ്കില്‍ ന്യൂസിലന്‍ഡുകാരനാണ്. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജൈസണ് റോയ് ജനിച്ചതാകട്ടെ ദക്ഷിണാഫ്രിക്കയിലും. മോയിന്‍ അലിയും, ആദില്‍ റഷീദും പാക് വംശജരാണ്. പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ വെസ്റ്റിന്‍ഡീസ് വംശജനും.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
kerala11 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala1 day ago
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന
-
Cricket1 day ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala2 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി