Connect with us

More

മഞ്ജുവാര്യരുടെ രാജിയെക്കുറിച്ച് പ്രതികരണവുമായി വിമണ്‍ ഇന്‍ സിനിമ കളക്ടീവ്

Published

on

സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവില്‍(ഡബ്ല്യു.സി.സി) നിന്ന് നടി മഞ്ജുവാര്യര്‍ രാജിവെച്ചുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് ഡബ്ല്യു.സി.സി അംഗം വിധുവിന്‍സെന്റ്. മഞ്ജുവാര്യര്‍ ഇത്തരത്തിലൊരു കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് വിധുവിന്‍സെന്റ് പറഞ്ഞു.

രാജിവെക്കുന്നതു സംബന്ധിച്ച് മഞ്ജുവില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. വാര്‍ത്തകള്‍ മാത്രമാണ് ഇതുവരെ കണ്ടത്. അത്തരത്തിലൊരു ചര്‍ച്ചയും ഇതുവരെ ഉണ്ടായിട്ടുമില്ലെന്നും വിധുവിന്‍സെന്റ് വ്യക്തമാക്കി. മഞ്ജുവാര്യര്‍ വനിതാ കൂട്ടായ്മയില്‍ നിന്നും രാജിവെച്ചുവെന്നും ഇക്കാര്യം അവര്‍ അമ്മയുടെ പുതിയ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചുവെന്നും കൈരളി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിറകെയാണ് വിധുവിന്‍സെന്റിന്റെ പ്രതികരണം.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് നാലുനടിമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചത്. റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഭാവന, ഗീതുമോഹന്‍ദാസ് എന്നിവരാണ് രാജിവെച്ചത്. അതിനിടെ, മഞ്ജുവാര്യര്‍ ഡബ്ല്യു.സി.സിയില്‍ നിന്നും രാജിവെച്ചുവെന്നും വാര്‍ത്തയുണ്ടായിരുന്നു. വനിതാകൂട്ടായ്മയുമായുള്ള അഭിപ്രായഭിനന്തകള്‍ മൂലം രാജിവെക്കുകയായിരുന്നുവെന്നും പിന്നീട് വിദേശത്തേക്ക് പോയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇനി സണ്ണി ഡേയ്സ്; കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റു

Published

on

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ് സണ്ണി ജോസഫ്. ഇന്ദിരാഭവനിലെത്തിയായിരുന്നു ചുമതലയേറ്റത്. മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സണ്ണി ജോസഫിന് ചുമതല കൈമാറി. വര്‍ക്കിങ് പ്രസിഡന്റുമാരായി എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് എന്നിവരും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശും ഇന്ന് ചുമതലയേല്‍ക്കും.

എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, വി എം സുധീരന്‍, കെ മുരളീധരന്‍, രമേശ് ചെന്നിത്തല തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Continue Reading

kerala

‘എന്റെ കാലത്ത് നേട്ടം മാത്രം, കോട്ടമില്ല, വിടവാങ്ങല്‍ പ്രസംഗത്തില്‍ സുധാകരന്‍

Published

on

തിരുവന്തപുരം: കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫും വര്‍ക്കിങ് പ്രസിഡന്റുമാരായി പിസി വിഷ്ണുനാഥ്, എപിഅനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശും ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്തെ സ്ഥാനാരോഹണ ചടങ്ങ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.

പാര്‍ട്ടിയെ ജനകീയമാക്കാനും യുഡിഎഫിന്റെ അടിത്തറ ശക്തമാക്കാനും കഴിഞ്ഞതായി സ്ഥാനമൊഴിയുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടാന്‍ കഴിഞ്ഞു. പാര്‍ട്ടിയില്‍ ഇപ്പോള്‍ ഗ്രൂപ്പ് കലാപങ്ങളില്ല. പ്രവര്‍ത്തകരുടെ ഐക്യമാണ് അതിനു കാരണം. യൂണിറ്റ് കമ്മിറ്റികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ദുഃഖമാണ്. പുതിയ ഭാരവാഹികള്‍ക്ക് അതിനു കഴിയണം. സിപിഎമ്മിനെതിരെ പടക്കുതിരയായി താന്‍ മുന്നിലുണ്ടാകും. നേതൃത്വത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും സ്‌നേഹത്തിന് നന്ദിയുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.

‘ഞാന്‍ അധ്യക്ഷനായ കാലയളവില്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പിലും മികച്ച വിജയം നേടാന്‍ നമുക്ക് സാധിച്ചു. നിങ്ങള്‍ അധ്വാനിച്ച് കഷ്ടപ്പെട്ട് വിയര്‍പ്പൊഴുക്കി ജനങ്ങളുടെ മുമ്പില്‍ കൈകൂപ്പി വോട്ടുവാങ്ങി. അതിനൊപ്പം നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞു എന്നത് രാഷ്ട്രീയപ്രവര്‍ത്തനത്തിലെ വലിയ നേട്ടമാണ്. ചേലക്കരയിലെ സിപിഎം കോട്ടയിലെ ഭൂരിപക്ഷം കുറയ്ക്കാനും നമുക്ക് സാധിച്ചു. എന്റെ നേതൃകാലത്ത് പാര്‍ട്ടി മുന്നോട്ടേ പോയിട്ടുള്ളൂ. നേട്ടം മാത്രമാണ് ഉണ്ടാക്കിയത്. കോട്ടം ഒട്ടുമുണ്ടായിരുന്നില്ല. അത് വെട്ടിത്തുറന്നു പറയാനുള്ള നട്ടെല്ല് എനിക്കുണ്ട്. അത് നിങ്ങളിലുള്ള വിശ്വാസം കൊണ്ടാണ്. യാഥാര്‍ഥ്യബോധം കൊണ്ടാണ്’- സുധാകരന്‍ പറഞ്ഞു.

‘പാര്‍ലമെന്റിലെ ഉജ്ജ്വല വിജയം കൂട്ടായ നമ്മുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. 18 സീറ്റുകള്‍ നേടി എന്നതിലപ്പുറം ഒരു മുന്നണി ചരിത്രത്തിലാദ്യമായാണ് 20 ലക്ഷം വോട്ടുകള്‍ നേടിയത്. അത് നമ്മുടെ കാലഘട്ടത്തിലാണ്. അതില്‍ നിങ്ങള്‍ക്കും എനിക്കും അഭിമാനിക്കാന്‍ അവകാശമുണ്ട്. ആ അവകാശം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അടിത്തറ ശക്തമാക്കാന്‍ സാധിച്ചു. ക്യാംപസുകളില്‍ കെഎസ് യുവിന് ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിച്ചു. കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി എന്നത് എന്റെ സ്വപ്‌ന പദ്ധതിയായിരുന്നു. പക്ഷെ അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 40,000 സിയുസികള്‍ രൂപീകരിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ അത് മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചില്ല, അത് ഞാന്‍ എന്റെ പിന്‍ഗാമി സണ്ണി ജോസഫിനെ ഏല്‍പ്പിക്കുന്നു. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള കര്‍മപദ്ധതിയുമായാണ് നാം മുന്നോട്ടുപോകുന്നതെന്നും സുധാകരന്‍ പറഞ്ഞു.

എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എഐസിസി സെക്രട്ടറിമാര്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

More

മെയ് 12 ഇന്ന് ലോക നഴ്സസ് ദിനം

Published

on

മെയ് 12 ഇന്ന് ലോക നഴ്സസ് ദിനം. നഴ്സുമാര്‍ സമൂഹത്തിന് നല്‍കുന്ന വിലയേറിയ സേവനങ്ങളെ ഓര്‍മിപ്പിക്കുവാനാണ് ഈ ദിനം ആഘോഷിക്കുന്നത്. ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്ളോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജന്‍മദിനം ആയതുകൊണ്ടാണ് ഈ ദിവസം നഴ്സസ് ദിനം ആയി ആചരിക്കുന്നത്. 1965 മുതല്‍ ലോക നഴ്സിങ് സമിതി ഈ ദിവസം ലോക നഴ്സസ് ദിനം ആയി ആചരിക്കുന്നു.

നഴ്സുമാരുടെ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിന് എത്രത്തോളം നിര്‍ണായകമാണെന്നാണ് ഈ ദിവസം എടുത്തുകാണിക്കുന്നു.ഉയര്‍ന്ന നിലവാരമുള്ള പരിചരണം നല്‍കുന്നതിനും ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ആഗോളത്തലത്തില്‍ സാമ്പത്തിക പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യമുള്ള നഴ്സിങ് വര്‍ക്ക്ഫോഴ്സ് എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കുന്നു.

നഴ്സുമാരെ വൈകാരികവും മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനും അവരെ ബഹുമാനിക്കുകയും വിലമതിക്കുകയും പിന്തുണക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഉടനടി ധനസഹായവും പ്രായോഗികമായ പരിഹാരങ്ങളും ഈ പ്രമേയം ആവശ്യപ്പെടുന്നു. നഴ്സുമാരുടെ ക്ഷേമം ആദ്യം നടപ്പാക്കുന്നതിലൂടെ, ആരോഗ്യ സംവിധാനങ്ങള്‍ക്ക് സമൂഹത്തിന്റെ ഫലങ്ങള്‍ മെച്ചപ്പെടുത്താനും കൂടുതല്‍ സുസ്ഥിരമായ സമ്പദ്വ്യവസ്ഥ സൃഷ്ടിക്കാനും കഴിയും.ആധുനിക നഴ്സിംഗിന്റെ പയനിയറായി പൊതുവെ കണക്കാക്കപ്പെടുന്ന ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ (1820-1910) ജന്മദിനമായ മെയ് 12,ലോകം അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിക്കുന്നു. ആരോഗ്യ സംരക്ഷണം, സമൂഹം, ലോക സമ്പദ്വ്യവസ്ഥ എന്നിവയില്‍ നഴ്സുമാര്‍ വഹിക്കുന്ന നിര്‍ണായക പങ്കിനെ ഈ ദിനം ആദരിക്കുന്നു.

 

Continue Reading

Trending