Connect with us

kerala

വയനാട് ഉപതെരഞ്ഞെടുപ്പിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ ; കലക്ടറേറ്റിൽ വോട്ടിങ് മെഷീനുകളുടെ പരിശോധന

അതേസമയം ഉപതിരഞ്ഞെടുപ്പ് എപ്പോഴാണെന്ന കാര്യം കമ്മീഷൻ വ്യക്തമാക്കിയിട്ടില്ല.

Published

on

രാഹുൽ ഗാന്ധിക്ക് എം.പി. സ്ഥാനം നഷ്ടമായതോടെ ഒഴിവുവന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനുളള മുന്നൊരുക്കം തുടങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ.ഇതിന്റെ ഭാഗമായി കോഴിക്കോട് കലക്ടറേറ്റിൽ വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചു.ഇതിനായി കലക്ടറേറ്റിൽ എത്താൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളോട് ജില്ല തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ഡെപ്യൂട്ടി കലക്ടർ ആവശ്യപ്പെട്ടു.ഇ.വി.എം മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്കു ശേഷമുള്ള മോക്ക് പോൾ ഇന്നു രാവിലെ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.അയോഗ്യത തുടരുന്ന സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ  സ്റ്റാഫിനെ കേന്ദ്ര സർക്കാർ കഴിഞ്ഞദിവസം പിൻവലിച്ചിരുന്നു.അതേസമയം ഉപതിരഞ്ഞെടുപ്പ് എപ്പോഴാണെന്ന കാര്യം കമ്മീഷൻ വ്യക്തമാക്കിയിട്ടില്ല.

kerala

കോടതി ജീവനക്കാരിയോട് മോശം പെരുമാറ്റം: കോഴിക്കോട് അഡീഷണല്‍ ജില്ലാ ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്തു

ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെതാണ് നടപടി

Published

on

കൊച്ചി: കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ ജുഡീഷ്യൽ ഓഫീസര്‍ക്കെതിരെ നടപടി. ജുഡീഷ്യൽ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെതാണ് നടപടി. കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജി എം സുഹൈബിനെതിരെയാണ് നടപടി.

ജഡ്ജിയുടെ ചേംബറിൽ വെച്ച് സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് പരാതി. ജുഡീഷ്യൽ ഓഫീസറെ സംഭവത്തിൽ നേരത്തെ അഡീഷണൽ ജില്ലാ ജഡ്ഡിയെ വടകരയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിൽ ഇന്ന് അടിയന്തര യോഗം ചേർന്ന ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് സുഹൈബിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

ജഡ്ജിയുടെ ചേംബറിൽ നടന്ന സംഭവം ജുഡീഷ്യറിയുടെ സൽപേരിന് കളങ്കമാണെന്ന് യോഗം വിലയിരുത്തി. ജീവനക്കാരി ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ല. സംഭവം സ്ഥിരീകരിച്ച് കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആണ് നടപടി.

Continue Reading

kerala

തിരുവനന്തപുരത്ത് കടലിൽ കാണാതായ ഒരു വിദ്യാർഥി മരിച്ചു; രണ്ടു പേർക്കായി തിരച്ചിൽ

തിരുവനന്തപുരം അഞ്ചുതെങ്ങ് കോസ്റ്റൽ സ്റ്റേഷൻ പരിധിയിൽ ക്രിസ്മസ് ദിനത്തിൽ കടലിൽ കുളിക്കുന്നതിനിടെയാണ് ജോഷ്വയെ കാണാതായത്

Published

on

തിരുവനന്തപുരം: കടലിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മര്യനാട് സ്വദേശി ജോഷ്വ (19)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്കാണ് കടലിൽ കുളിക്കുന്നതിനിടെ ജോഷ്വയെ കാണാതായത്.

തിരുവനന്തപുരം അഞ്ചുതെങ്ങ് കോസ്റ്റൽ സ്റ്റേഷൻ പരിധിയിൽ ക്രിസ്മസ് ദിനത്തിൽ കടലിൽ കുളിക്കുന്നതിനിടെയാണ് ജോഷ്വയെ കാണാതായത്. സമാനമായി സെന്റ് ആൻഡ്രൂസ്, മര്യനാട്ടും സമാന രീതിയിൽ രണ്ട് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.

പഞ്ചായത്തുനട സ്വദേശിയായ പ്ലസ് ടു വിദ്യാർഥി നെവിൻ (180 ആണ് സെന്റ് ആൻഡ്രൂസിൽ ഉഴുക്കിൽപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെ മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് നെവിൻ കടലിൽ കുളിക്കാനിറങ്ങിയത്. മുങ്ങിത്താണ നെവിനെ രക്ഷിക്കാൻ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

അഞ്ചുതെങ്ങിൽ കടയ്ക്കാവൂർ സ്വദേശികളായ നാലം​ഗ സംഘത്തിൽപ്പെട്ട ആളെയാണ് കടലിൽ കാണാതായത്. വൈകീട്ട് 4.45ഓടെയാണ് സംഭവം.

Continue Reading

kerala

മുനമ്പം ഭൂമി തര്‍ക്കം: ‘കരം അടയ്ക്കാനുള്ള സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അപാകതകള്‍ ഉണ്ടാകരുത്’: വി.ഡി സതീശന്‍

പാണക്കാട് തങ്ങളും ബിഷപ്പുമാരും അവസരത്തിനൊത്ത് ഉയര്‍ന്നു

Published

on

കൊച്ചി: മുനമ്പം ഭൂമി വിഷയത്തില്‍ കരം അടയ്ക്കാനുള്ള സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അപാകതകള്‍ ഉണ്ടാകരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായി രണ്ടു വര്‍ഷമായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രാവിലെ പത്തുമണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ നിരാഹാര സമരം അനുഷ്ഠിച്ചിരുന്നു. സമരപന്തലില്‍ പ്രത്യാശ ദീപം തെളിയിക്കാനെത്തിയപ്പോഴാണ് പ്രതിപക്ഷ നേതാവ് സംസാരിച്ചത്.

ഇപ്പോള്‍ സത്യവാങ്മൂലം നല്‍കുമെന്ന് പറയുന്നത് കാപട്യം. പ്രതിപക്ഷം അവസരോചിതമായി ഇടപെട്ടതുകൊണ്ടാണ് മുനമ്പം പ്രശ്‌നം വഷളാകാത്തിരുന്നത്. പാണക്കാട് തങ്ങളും ബിഷപ്പുമാരും അവസരത്തിനൊത്ത് ഉയര്‍ന്നു. സംഘപരിവാറിന്റെ അജണ്ടയ്ക്ക് സര്‍ക്കാര്‍ കുട പിടിക്കുകയാണ്. മുനമ്പം സന്ദര്‍ശനം ക്രിസ്മസിന് മുന്‍പ് തന്നെ തീരുമാനിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു.

മുനമ്പം ഭൂവിഷയത്തില്‍ സമരം നടത്തുന്നവര്‍ക്ക് ആദ്യം പിന്തുണ കൊടുത്തത് തങ്ങളാണെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. റവന്യൂ അവകാശം വാങ്ങി നല്‍കുന്നത് വരെ അവര്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാനതല ലത്തീന്‍ കത്തോലിക്കാ ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

Continue Reading

Trending