Connect with us

kerala

വയനാട് ദുരന്തം: കേന്ദ്ര സര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് പി.കെ കുഞ്ഞാലിക്കുട്ടി

കേന്ദ്രത്തിന്റെ ഭൂപടത്തില്‍ കേരളം ഇല്ല. കേരളത്തിന്റെ ഭൂപടത്തില്‍ അവരും ഉണ്ടാവാന്‍ പാടില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Published

on

വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് വയനാട് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതുകൊണ്ടാവുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കേരളത്തോടുള്ള കേന്ദ്രത്തിന്റെ നയത്തിന് മറുപടി പറയാനുള്ള അവസരം ഇനി പാലക്കാട്ടെ ജനങ്ങള്‍ക്കാണ്. കേന്ദ്രത്തിന്റെ ഭൂപടത്തില്‍ കേരളം ഇല്ല. കേരളത്തിന്റെ ഭൂപടത്തില്‍ അവരും ഉണ്ടാവാന്‍ പാടില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതിരിക്കാനുള്ള വഴി നോക്കി നടക്കുകയായിരുന്നു. ഇത്രേം സമയമായിട്ടും സഹായം എത്തിച്ചിട്ടില്ല. സഹായം നേടിയെടുക്കാന്‍ ഉമ്മന്‍ ചാണ്ടി ഗവണ്മെന്റിനുണ്ടായിരുന്ന ഉത്സാഹം ഈ സര്‍ക്കാരിനില്ല. സംസ്ഥാന സര്‍ക്കാരിന് കഴിവും ത്രാണിയുമില്ലാത്തതിനാലാണ് കേന്ദ്ര സഹായം നേടാനാവാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാരുകള്‍ പരാജയപ്പെട്ട സ്ഥലത്ത് സംഘടനകള്‍ സഹായിക്കാന്‍ മുന്നോട്ട് വരുന്ന സ്ഥിതിയാണ് വയനാട്ടിലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ എല്ലായിടത്തും യുഡിഎഫിന് വിജയപ്രതീക്ഷയാണെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ പ്രിയങ്കയ്ക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിക്കും. പാലക്കാട് 15,000 വോട്ടുകളുടെ ഭൂരിപക്ഷം രാഹുലിന് കിട്ടും. പാലക്കാട് യുഡിഎഫും ബിജെപിയുമായാണ് മത്സരം. ഇടതുപക്ഷം മൂന്നാം സ്ഥാനത്ത് നിന്ന് വീണ്ടും താഴേക്ക് പോകും. ഇ പി ജയരാജന്‍ ആത്മകഥ എഴുതാതെ ആകാശത്തു നിന്ന് പൊട്ടിവീഴില്ലല്ലോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. എല്ലാം ജനങ്ങള്‍ക്ക് മനസിലായി. സരിന്‍ ഊതിക്കാച്ചിയെ പൊന്ന് എന്ന ഇ.പി യുടെ പരാമര്‍ശത്തിലും പരിഹാസമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ഇ പി ജയരാജന്‍ പാലക്കാട് വന്നാല്‍ കിട്ടാനുള്ള നാല് വോട്ട് കൂടി ഇടത് സ്ഥാനാര്‍ത്ഥിക്ക് കുറയും.

ഞങ്ങളൊക്കെ വഖഫ് മന്ത്രിമാര്‍ ആയിട്ടുണ്ടെന്നും അന്നൊന്നും മുനമ്പം പ്രശ്‌നം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും കേരള സര്‍ക്കാരും കൂടി കളിക്കുകയാണെന്നും മുനമ്പത്തുകാര്‍ക്ക് ഭൂമി നല്‍കണം എന്നൊന്നുമല്ല ബിജെപിക്ക് ഉള്ളതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 11 പേര്‍ക്ക് പരിക്കേറ്റു

ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്

Published

on

കണ്ണൂര്‍ ഇരിട്ടി ഉളിയില്‍ പാലത്തിന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.

അപകടത്തെ തുടര്‍ന്ന് ബസ്സിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കണ്ണൂരില്‍ നിന്നും കര്‍ണാടക വിരാജ്‌പേട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ഇരിട്ടി ഭാഗത്തുനിന്ന് മട്ടന്നൂര്‍ ഭാഗത്തേക്ക് പോവുകയാണ് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷപ്രവര്‍ത്തനം നടത്തി.

Continue Reading

kerala

കോഴിക്കോട് ഭര്‍തൃഗൃഹത്തില്‍ നിന്നും വീട് വിട്ട് ഇറങ്ങിയ അമ്മയെയും മക്കളെയും കണ്ടെത്തി

ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവരെ ഡല്‍ഹിയില്‍ നിന്നും കണ്ടെത്തിയത്.

Published

on

കോഴിക്കോട് നാദാപുരത്ത് ഭര്‍തൃഗൃഹത്തില്‍ നിന്നും വീട് വിട്ട് ഇറങ്ങിപ്പോയ അമ്മയെയും രണ്ട് മക്കളെയും കണ്ടെത്തി. ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവരെ ഡല്‍ഹിയില്‍ നിന്നും കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസും ഡല്‍ഹി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിരുന്നു.

ഇവര്‍ ഡല്‍ഹി നിസാമുദീന്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. യുവതി ട്രെയിന്‍ ടിക്കറ്റ് എടുത്തുവെന്ന കണ്ടെത്തലിന് പിന്നാലെ ഇതര സംസ്ഥങ്ങളിലേക്ക് കൂടി പൊലീസ് അന്വേഷണം വ്യാപിച്ചിരുന്നു.

മാര്‍ച്ച് 28-ാം തീയതിയാണ് ഒമ്പതും അഞ്ചും വയസ്സുള്ള കുട്ടികള്‍ക്കൊപ്പം യുവതി വീട് വിട്ടിറങ്ങിയത്. തുടര്‍ന്ന് ബംഗളൂരുവില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ യുവതിയും മക്കളും നടന്നുപോകുന്ന ദൃശ്യങ്ങളുണ്ട്. ഈ വിവരത്തെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളും ഖത്തറിലുള്ള ഭര്‍ത്താവും ഡല്‍ഹിയില്‍ എത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.

Continue Reading

kerala

കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസ്; ഒരാള്‍കൂടി പിടിയില്‍

സന്തോഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഇയാളാണെന്നാണ് വിവരം

Published

on

കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസില്‍ ഒരാള്‍കൂടി പിടിയില്‍. ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശി പങ്കജ് മേനോനാണ് പിടിയിലായത്. ഗുണ്ടാതലവനായ സന്തോഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഇയാളാണെന്നാണ് വിവരം. ഒളിവിലായിരുന്ന പ്രതിയെ കല്ലമ്പലത്ത് നിന്നാണ് പിടികൂടിയത്. രണ്ട് പ്രതികളെയാണ് ഇനി പിടിയിലാകാനുള്ളത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശി ജിം സന്തോഷ് എന്ന സന്തോഷ് കൊല്ലപ്പെടുന്നത്. സന്തോഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

2024 നവംബര്‍ 13ന് സുഹൃത്തായ പങ്കജിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങുന്നത്. ഈ വൈരാഗ്യത്തിലാണ് പങ്കജ് സന്തോഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.

Continue Reading

Trending