Connect with us

kerala

വയനാട് ദുരന്തം: വാഗ്ദാനം ചെയ്ത വാഹനങ്ങള്‍ കൈമാറി മുസ്‌ലിം ലീഗ്

4 ജീപ്പുകളും 3 ഓട്ടോറിക്ഷകളും 2 സ്‌കൂട്ടറുകളും കൈമാറി

Published

on

മുസ്‌ലിം ലീഗ് നടപ്പിലാക്കുന്ന സമഗ്രപുനരധിവാസ പദ്ധതിയുടെ മൂന്നാംഘട്ട സഹായവിതരണം പൂര്‍ത്തിയായി. മേപ്പാടിയില്‍ നടന്ന ചടങ്ങളില്‍ 4 ജീപ്പുകളും 3 ഓട്ടോറിക്ഷകളും 2 സ്‌കൂട്ടറുകളും കൈമാറി. ദുരന്തബാധിതര്‍ക്ക് ജീവിതോപാധിയായാണ് ടാക്‌സി വാഹനങ്ങള്‍ നല്‍കിയത്. മുസ്്‌ലിം ലീഗ് ഉപസമിതി കണ്‍വീനര്‍ പി.കെ ബഷീര്‍ എം.എല്‍.എ വാഹനങ്ങളുടെ താക്കോല്‍ കൈമാറി. സമഗ്രപുനരധിവാസ പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസങ്ങളില്‍ 651 ദുരിതബാധിതര്‍ക്ക് 15000 രൂപ വീതവും, 57 കച്ചവടക്കാര്‍ക്ക് 50,000 രൂപ വീതവും വിതരണം ചെയ്തിരുന്നു.

ചടങ്ങില്‍ ജില്ലാ മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് പദ്ധതി വിശദീകരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ സി മമ്മൂട്ടി, അഡ്വ: ഷാഫി ചാലിയം, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ട്രഷറര്‍ പി ഇസ്മായില്‍, സെക്രട്ടറി ടി.പി.എം ജിഷാന്‍, റസാഖ് കല്‍പ്പറ്റ, പി.പി അയ്യൂബ്, എം ബാപ്പുട്ടി, ടി.ഹംസ, എം എ അസൈനാര്‍, സലീം മേമ്മന, സഫറുള്ള അരീക്കോട്, സി.എച്ച് ഫസല്‍, സി.മൊയ്തീന്‍ കുട്ടി, ഫായിസ് തലക്കല്‍, നജീബ് കാരാടന്‍, പി.കെ അഷ്‌റഫ്, സി. ശിഹാബ്, സമദ് കണ്ണിയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പദ്ധതിയുടെ നാലാം ഘട്ടത്തില്‍ ദുരിതബാധിത മേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു.എ.ഇയിലെ വിവിധ കമ്പനികളില്‍ തൊഴില്‍ നല്‍കും. യു.എ.ഇ കെ.എം. സി.സിയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നത്. 55 അപേക്ഷകളില്‍നിന്ന് 48 പേരെ ഇതിനായി അഭിമുഖം നടത്തി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. യോഗ്യതക്കനുസരിച്ച് ഇവര്‍ക്ക് അനുയോജ്യമായ കമ്പനികളില്‍ ജോലി നല്‍കും. ദുരിതബാധിത മേഖലയിലുള്ളവരെ നിയമപരമായ കാര്യങ്ങള്‍ക്ക് സഹായിക്കുന്നതിനായി ലീഗല്‍ സെല്‍ രൂപീകരിച്ചു. ലോയേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് നിയമസഹായം നല്‍കുന്നത്. വീടുകള്‍ നഷ്ടപ്പെട്ട 100 കുടുംബങ്ങള്‍ക്ക് 8 സെന്റില്‍ കുറയാത്ത സ്ഥലവും 15 ലക്ഷം രൂപ ചിലവില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വീടും നിര്‍മ്മിച്ച് നല്‍കും. ആദ്യഘട്ടത്തില്‍ മുസ്ലിംലീഗ് വയനാട് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ കളക്ഷന്‍ സെന്റര്‍ ആരംഭിച്ച് ശേഖരിച്ച ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും മരുന്നുകളും ഫര്‍ണ്ണീച്ചറുകളും ഗൃഹോപകരണങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളില്‍ കഴിയുന്നവരുമായ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്തു. രണ്ട് കോടിയിലധികം രൂപയുടെ സഹായങ്ങള്‍ ഇതിനകം കളക്ഷന്‍ സെന്റര്‍ വഴി വിതരണം ചെയ്തുകഴിഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്രശസ്ത ചരിത്രകാരന്‍ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു

90 വയസ്സായിരുന്നു.

Published

on

പ്രശസ്ത ചരിത്രകാരന്‍ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു. 90 വയസ്സായിരുന്നു. ചരിത്രഗവേഷണം, ജീവചരിത്രം, ബാലസാഹിത്യം, ഫോക്‌‌ലോർ തുടങ്ങിയ വിഭാഗങ്ങളിലായി അറുപതിലേറെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

വേലായുധൻ പണിക്കശ്ശേരിയുടെ 12 പുസ്തകങ്ങള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ പാഠപുസ്തകങ്ങളാണ്. 1934 മാര്‍ച്ച് 30-നാണ് വേലായുധന്‍ പണിക്കശ്ശേരി ജനിച്ചത്. മലബാര്‍ ലോക്കല്‍ ലൈബ്രറി അതോറിറ്റിയുടെ ഏങ്ങണ്ടിയൂര്‍ ബ്രാഞ്ച് ലൈബ്രറിയില്‍ 1956-ല്‍ ലൈബ്രേറിയനായി ജോലിയില്‍ പ്രവേശിച്ച വേലായുധന്‍ പണിക്കശ്ശേരി 1991-ല്‍ വിരമിച്ചു.

ഗവേഷണ വിദ്യാര്‍ഥികളുടെ എന്‍സൈക്ലോപീഡിയ എന്നാണ് വേലായുധൻ പണിക്കശ്ശേരി അറിയപ്പെട്ടിരുന്നത്. കേരള സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ വൈസ് പ്രസിഡന്റായും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏങ്ങണ്ടിയൂര്‍ ദീനദയാല്‍ ട്രസ്റ്റ് ചെയര്‍മാനും സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ മാനേജരുമാണ്.

Continue Reading

india

ബെംഗളൂരുവില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

Published

on

ബെംഗളൂരുവില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് സ്വദേശി അമല്‍ ഫ്രാങ്ക്ളിന്‍ (22) ആണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന എസ്‌കെഎസ് ട്രാവല്‍സിന്റെ എസി സ്ലീപ്പര്‍ ബസാണ് അപകടത്തില്‍ പെട്ടത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അമല്‍ ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ബെംഗളൂരു- മൈസൂരു പാതയില്‍ ഹൊസൂര്‍ ബിലിക്കരയ്ക്ക് സമീപമായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകത്തിന് കാരണമായതെന്നാണ് വിവരം. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Continue Reading

kerala

റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; വീണ്ടും 55,000 കടന്നു

ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി.

Published

on

കഴിഞ്ഞ ദിവസങ്ങളിലെ ചെറിയ വീഴ്‌ചയിൽ നിന്ന് കുതിച്ചുയർന്ന് സ്വർണവില. വീണ്ടും 55,000 രൂപ കടന്ന് റെക്കോർഡ് വിലയ്ക്ക് 40 രൂപ അകലെ സ്വർണം എത്തി. പവന് 480 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ 55,080 രൂപയായി ഒരു പവൻ സ്വർണത്തിന്റെ വില മാറി. ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി. കഴിഞ്ഞ മൂന്നുദിവസത്തെ വിലയിടിവിന് വിരാമമിട്ടാണ് ഇന്ന് സ്വർണ വിലയിൽ കുതിപ്പുണ്ടായത്.

റെക്കോർഡ് വിലയിൽ നിന്ന് 5 രൂപ മാത്രം അകലെയാണ് ഇന്നത്തെ സ്വർണവില എത്തിയിരിക്കുന്നത്. മേയ് 20ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയാണ് സ്വർണവിലയിലെ സർവകാല റെക്കോർഡ്. അന്നത്തെ ഗ്രാമിന്റെ 6,890 രൂപ എന്ന വിലയിൽ നിന്ന് 40 രൂപ അകലെമാത്രമാണ് സ്വർണവില നിൽക്കുന്നത്. അടുത്ത ദിവസവും വിലവർധിച്ചാൽ സ്വർണവില പുതിയ റെക്കോഡിലെത്തും.  18 കാരറ്റ് സ്വർണ വില ഇന്ന് ഗ്രാമിന് 50 രൂപ ഉയർന്ന് 5,715 രൂപയായി.

Continue Reading

Trending