Connect with us

kerala

വയനാട് റോഡില്‍ കടുവ; സ്‌കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്

കേരള സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ബത്തേരി സായാഹ്നശാഖ ജീവനക്കാരിയായ കെ.ജി. ഷീജയാണ് കടുവയുടെ ആക്രമണത്തില്‍നിന്ന് തവനാരിഴക്ക് രക്ഷപ്പെട്ടത്

Published

on

പുല്‍പള്ളി: ബത്തേരി-പുല്‍പള്ളി റോഡില്‍ കടുവയുടെ ആക്രമണത്തില്‍നിന്ന് ബാങ്ക് ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കേരള സ്‌റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ബത്തേരി സായാഹ്നശാഖ ജീവനക്കാരിയായ കെ.ജി. ഷീജയാണ് കടുവയുടെ ആക്രമണത്തില്‍നിന്ന് തവനാരിഴക്ക് രക്ഷപ്പെട്ടത്.

പാമ്പ്രയ്ക്ക് സമീപമെത്തിയപ്പോഴാണ് എസ്‌റ്റേറ്റിന് എതിര്‍വശത്തുള്ള വനത്തില്‍ റോഡരികില്‍ കടുവയെ കണ്ടത്. മുമ്പില്‍ പോയിരുന്ന ബൈക്ക് യാത്രക്കാരുടെ മുകളിലേക്ക് കടുവ ചാടാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. അവര്‍ വേഗത്തില്‍ പോയതോടെ റോഡില്‍ ഷീജ മാത്രമായി. ഈ സമയത്ത് കടുവ ഗര്‍ജനത്തോടെ ഷീജയുടെ നേരേ തിരിഞ്ഞു.പെട്ടെന്ന് രക്ഷകരായി എത്തിയ ട്രാവലര്‍ ഡ്രൈവറാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്ന് ഷീജ പറഞ്ഞു. ട്രാവലര്‍ വേഗത്തിലെത്തി ഷീജയുടെയും കടുവയുടെയും മധ്യേ നിര്‍ത്തുകയായിരുന്നു.ഈ സമയത്ത് സ്‌കൂട്ടര്‍ വേഗത്തില്‍ ഓടിച്ചാണ് ഷൈജ രക്ഷപ്പെട്ടത്. രണ്ടാഴ്ച മുമ്പ് പള്ളിച്ചിറയില്‍ ഫോറസ്റ്റ് റെയ്ഞ്ചറെയും ഡ്രൈവറെയും കടുവ ആക്രമിച്ചിരുന്നു. ഹെല്‍മെറ്റ് ധരിച്ചിരുന്നതുകൊണ്ട് മാത്രമാണ് വനപാലകര്‍ അന്ന് രക്ഷപ്പെട്ടത്.

kerala

സൈബര്‍ തട്ടിപ്പു കേസ്; കൊച്ചിയില്‍ ബംഗാള്‍ സ്വദേശി അറസ്റ്റില്‍

വെസ്റ്റ് ബംഗാള്‍ സ്വദേശി ധീരജ് ഗിരിയാണ് പിടിയിലായത്

Published

on

എറണാകുളം: കൊച്ചിയില്‍ വീണ്ടും സൈബര്‍ തട്ടിപ്പു കേസില്‍ അറസ്റ്റ്. വെസ്റ്റ് ബംഗാള്‍ സ്വദേശി ധീരജ് ഗിരിയാണ് പിടിയിലായത്. 10 ലക്ഷം രൂപ തട്ടിയ കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ സൈബര്‍ തട്ടിപ്പുകള്‍ നടത്തുന്ന പ്രധാന കുറ്റവാളിയാണ് അറസ്റ്റിലായ ധീരജ് എന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സാധാരണയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി അധിക താപനില ഉണ്ടായേക്കും

Published

on

സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി . സാധാരണയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി അധിക താപനില ഉണ്ടായേക്കും.11 മുതല്‍ 3 വരെ നേരിട്ട് വെയില്‍ ഏല്‍ക്കരുതെന്നും എല്ലാവരും ഇതുമായി ബന്ധപ്പെട്ട ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

വെയില്‍ കൊള്ളുന്ന സാഹചര്യങ്ങളില്‍ കുടയോ തൊപ്പിയോ ധരിക്കാന്‍ ശ്രദ്ധിക്കണം. അസ്വാസ്ഥ്യങ്ങള്‍ തോന്നുകയാണെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും കാലാവസ്ഥാവകുപ്പ് നിര്‍ദേശം നല്‍കി.

Continue Reading

kerala

സമയത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം സ്വകാര്യ സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

പാലാ ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു തര്‍ക്കം

Published

on

കോട്ടയം: സമയത്തെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ സ്വകാര്യ സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി. പാലാ ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു തര്‍ക്കം. സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് രണ്ട് ബസുകളിലേയും ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസം കോട്ടയം-പാലാ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സീനായി, സെന്റ് ആന്റണി എന്ന ബസുകളിലെ ജീവനക്കാര്‍ തമ്മിലാണ് പാലാ സ്റ്റാന്‍ഡില്‍ വെച്ച് തര്‍ക്കമുണ്ടായത്. ജീവനക്കാര്‍ പരസ്പരം അസഭ്യം പറയുകയും ബസ് കൂട്ടിയിടിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി യാത്രക്കാര്‍ പാലാ പൊലീസിനും മോട്ടോര്‍ വാഹന വകുപ്പിനും അയച്ച് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലാ പൊലീസ് കേസടുത്തത്.

Continue Reading

Trending