Connect with us

india

വയനാട് പുനരധിവാസം: ഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടിയതായി കേന്ദ്രം

വായ്പ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല

Published

on

കൊച്ചി: വയനാട് പുനരധിവാസത്തില്‍ കേന്ദ്രഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയതായാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. കേന്ദ്രം അനുവദിച്ച പണം മാര്‍ച്ച് 31-നകം ചെലവഴിക്കണം എന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന വ്യവസ്ഥ.

ഫണ്ട് വിനിയോഗിക്കാന്‍ മാര്‍ച്ച് 31 എന്ന തീയതി നിശ്ചയിച്ചത് അപ്രായോഗികമാണെന്ന് കഴിഞ്ഞ സിറ്റിങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു. ഇതിന് മറുപടിയായാണ് സമയം നീട്ടിയതായി കേന്ദ്രം അറിയിച്ചത്.

പുനരധിവാസവുമായി ബന്ധപ്പെട്ട് കടുത്ത സമ്മര്‍ദ്ദവും പ്രതിഷേധവും ഉണ്ടായപ്പോഴാണ് 520 കോടി രൂപയുടെ സഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതുമായി ബന്ധപ്പെട്ട 16 പദ്ധതികള്‍ക്കാണ് പണം ചെലവഴിക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. സമയം നീട്ടി നല്‍കിയിട്ടുണ്ടെങ്കിലും ചില വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

ഈ തുക പുനരധിവാസം നടത്തുന്ന ഏജന്‍സികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയാല്‍ മതിയോയെന്ന് കോടതി ചോദിച്ചു. എന്നാല്‍ വായ്പ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തി. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണോ എന്നു ചോദിച്ച കോടതി, നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും അജണ്ടയുണ്ടോയെന്നും കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.

ഹൈക്കോടതിക്ക് മുകളിലാണോ ഡൽഹിയിലെ ഉദ്യോഗസ്ഥരെന്ന് കോടതി ചോദിച്ചു. കൃത്യമായ ഉത്തരം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെങ്കില്‍ അടുത്ത വിമാനത്തില്‍ അവരെ കൊച്ചിയില്‍ എത്തിക്കാന്‍ അറിയാമെന്നും ജസ്റ്റിസുമാരായ എ കെ ജയശങ്കർ നമ്പ്യാർ, എസ് ഈശ്വരൻ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. വെറുതേ കോടതിയുടെ സമയം കളയരുത്. തിങ്കളാഴ്ച തന്നെ കർശനമായും സത്യവാങ്മൂലം നൽകണമെന്ന് നിർദേശിച്ചു. കേസ് അടുത്ത ബുധനാഴ്ച പരി​ഗണിക്കാനായി മാറ്റുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വീണ്ടും പാക് പ്രകോപനം; നിയന്ത്രണ രേഖയിൽ വെടിവയ്പ്പ്, ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

Published

on

ന്യൂഡല്‍ഹി: ഷിംല കരാർ റദ്ദാക്കിയതിന് പിന്നാലെ നിയന്ത്രണ രേഖയിൽ പാക് പ്രകോപനം. പാക് പോസ്റ്റുകളിൽ നിന്ന് ഇന്ത്യൻ അതിർത്തി മേഖലയിലേക്ക് വെടിവെപ്പ്. ബന്ദിപ്പോരയിൽ സുരക്ഷാ സേനക്ക് നേരെ വെടിവെപ്പ് ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. സുരക്ഷ സേനയുടെ തിരച്ചിലിനിടെയാണ് വെടിവെപ്പ് ഉണ്ടായത്.

ബന്ദിപ്പോരയിലെ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ സേന അംഗങ്ങൾക്ക് പരിക്കേറ്റു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്ന് ആയിരുന്നു സുരക്ഷ തിരച്ചിൽ നടത്തിയത്.

അതിനിടെ പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെ വീട് തകർത്തു.പ്രാദേശിക ഭരണകൂടമാണ് വീടുകൾ തകർത്തതെന്നാണ് നിഗമനം. പുൽവാമയിലെ ത്രാൽ , അനന്ത്നാഗിലെ ബിജ് ബെഹാര എന്നിവിടങ്ങളിലെ ഭീകരരുടെ വീടുകളാണ് തകർത്തത്.

Continue Reading

india

കേന്ദ്ര സർക്കാരിന്റെ സുരക്ഷാ വീഴ്ച്ച ചോദ്യം ചെയ്‌തു; ജമ്മുവിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ച് ബി.ജെ.പി പ്രവർത്തകർ

Published

on

പഹൽ​ഗാമിലുണ്ടായ ആക്രമണത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായ സുരക്ഷാ വീഴ്ചയെ ചോദ്യം ചെയ്തതിന് ജമ്മു കശ്മീരിലെ ദൈനിക് ജാ​ഗരൺ റിപ്പോർട്ടർ രാകേഷ് ശർമയെയാണ് ബി.ജെ.പി എം.എൽ.എ അടക്കമുള്ള സംഘം ആക്രമിച്ചത്.

ജമ്മു കശ്മീരിലെ സുരക്ഷ മേൽനോട്ടത്തി​ന്റെ പൂർണ ചുമതല കേന്ദ്ര സർക്കാറിനാണ്. പഹൽ​ഗാമിലെ ആക്രമണം സർക്കാറി​ന്റെ ഭാ​ഗത്ത് നിന്നുണ്ടായ സുരക്ഷ വീഴ്ചയല്ലേ എന്ന ചോദിച്ചതിനാണ് മാധ്യമപ്രവർത്തകനെ മർദിച്ചത്. പരിക്കേറ്റ മാധ്യമപ്രവർത്തകനെ ​ഗവൺമെ​ന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Continue Reading

india

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ പാകിസ്താന്‍ കസ്റ്റഡിയില്‍

ജവാനെ തിരികെയെത്തിക്കാൻ ഇരു അതിർത്തി രക്ഷാ സേനകൾക്കുമിടയിൽ സംഭാഷണം നടക്കുകയാണ്‌

Published

on

ന്യൂഡൽഹി: ബി.എസ്.എഫ് ജവാനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തു. പഞ്ചാബിലെ ഫിറോസ്പൂർ അതിർത്തിയിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്ന ജവാനെ പാക് റേഞ്ചേഴ്സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബി.എസ്.എഫ് 182ാം ബറ്റാലിയനിലെ കോൺസ്റ്റബിളായ പി.കെ. സിങ്ങിനെയാണ് പാക് സൈന്യം കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇന്ത്യ-പാക് അതിർത്തിയിൽ കാവലിലുണ്ടായിരുന്ന ജവാൻ പതിവ് പരിശോധനക്കിടെ അബദ്ധത്തിൽ അതിർത്തി കടക്കുകയായിരുന്നു.

യൂണിഫോമിലായിരുന്ന ജവാന്‍റെ കയ്യിൽ സർവിസ് റിവോൾവറുമുണ്ടായിരുന്നു. കർഷകരോടൊപ്പം പോകുമ്പോൾ തണലിൽ വിശ്രമിക്കാൻ ഇടംതേടിയപ്പോൾ അതിർത്തി കടക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ജവാനെ തിരികെയെത്തിക്കാൻ ഇരു അതിർത്തി രക്ഷാ സേനകൾക്കുമിടയിൽ സംഭാഷണം നടക്കുകയാണ്‌.

Continue Reading

Trending