Connect with us

kerala

നിപ ഭീതി ഒഴിഞ്ഞു; മാനന്താവാടി പഴശ്ശി പാർക്കിൽ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് നീക്കി

.കോഴിക്കോട് ജില്ലയിൽ നിപ നിയന്ത്രണ വിധേയമായതോടെ കണ്ടെയിൻമെന്‍റ് സോണുകളിലെ നിയന്ത്രണങ്ങൾ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. നിപ വ്യാപനം തടയാൻ കോഴിക്കോട് കോർപ്പറേഷനിലെ ഏഴ് ഡിവിഷനുകളിലും ഫറോക്ക് മുൻസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു.

Published

on

നിപ ഭീതിഒഴിഞ്ഞ സാഹചര്യത്തിൽ മാനന്താവാടി പഴശ്ശി പാർക്കിൽ ഏർപ്പെടുത്തിയ പ്രവേശവിലക്ക് നീക്കി. നിപ മുൻകരുതലിൻ്റ ഭാഗമായി സെപ്തംബർ 13 നായിരുന്നു പഴശ്ശി പാർക്കിൽ ജില്ലാ കളക്ടർ പ്രവേശനം നിരോധിച്ചത്. പാർക്കിലെ മരങ്ങളിൽ വവ്വാലുകളുടെ സാന്നിധ്യം ഉണ്ടായിരുന്ന സാഹചര്യത്തിലാണ് പാർക്കിലേക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവച്ചത്.കോഴിക്കോട് ജില്ലയിൽ നിപ നിയന്ത്രണ വിധേയമായതോടെ കണ്ടെയിൻമെന്‍റ് സോണുകളിലെ നിയന്ത്രണങ്ങൾ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. നിപ വ്യാപനം തടയാൻ കോഴിക്കോട് കോർപ്പറേഷനിലെ ഏഴ് ഡിവിഷനുകളിലും ഫറോക്ക് മുൻസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു.

kerala

തിരുവനന്തപുരത്ത് അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് അപകടം; ഒരു മരണം

അപകടത്തില്‍ ഓട്ടോറിക്ഷ കത്തിയമര്‍ന്ന് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

Published

on

തിരുവനന്തപുരം പട്ടത്ത് അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോറിക്ഷയിലും ഇരുചക്ര വാഹനത്തിലും ഇടിച്ച് അപകടം. അപകടത്തില്‍ ഓട്ടോറിക്ഷ കത്തിയമര്‍ന്ന് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

തിരുമല സ്വദേശി ശിവകുമാര്‍ പൊള്ളലേറ്റ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

kerala

തൃശൂര്‍ പൂരം; സാമ്പിള്‍ വെടിക്കെട്ടിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് പരിക്ക്

വെടിക്കെട്ട് സാമഗ്രിയുടെ അവശിഷ്ടം തലയില്‍ വീഴുകയായിരുന്നു

Published

on

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് പരുക്കേറ്റു. വെടിക്കെട്ട് സാമഗ്രിയുടെ അവശിഷ്ടം തലയില്‍ വീഴുകയായിരുന്നു. പരുക്ക് സാരമുള്ളതല്ല. അതേസമയം വൈകീട്ട് ഏഴുമണിയോടെ തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിന് തിരികൊളുത്തി. തിരുവമ്പാടിയാണ് ആദ്യം സാമ്പിള്‍ വെടിക്കെട്ടിന് തിരികൊളുത്തിയത്.തുടര്‍ന്ന് പാറമേക്കാവിന്റെ വെടിക്കെട്ടും നടക്കും.

തിരുവമ്പാടിക്ക് വേണ്ടി മുണ്ടത്തിക്കോട് പി എം സതീഷും പാറമേക്കാവിനു വേണ്ടി ബിനോയ് ജേക്കബുമാണ് വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്.തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള ചമയ പ്രദര്‍ശനങ്ങളും ഇന്ന് ആരംഭിക്കും. തിരുവമ്പാടി വിഭാഗത്തിന്റേത് കൗസ്തുഭം ഓഡിറ്റോറിയത്തിലും പാറമേക്കാവിന്റേത് ക്ഷേത്രം അഗ്രശാലയിലും ആണ് നടക്കുക.

Continue Reading

kerala

പാലക്കാട് അതിഥി തൊഴിലാളിയെ വെട്ടികൊലപ്പെടുത്തി; തല അറുത്തു മാറ്റിയ നിലയില്‍

ജാര്‍ഖണ്ഡ് സ്വദേശി രവിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് അതിഥി തൊഴിലാളിയെ വെട്ടികൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. അട്ടപ്പാടി റാവുട്ടാന്‍കല്ലിലെ സ്വകാര്യ തോട്ടത്തിലെ ജോലിക്കാരനായ ജാര്‍ഖണ്ഡ് സ്വദേശി രവിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

തല അറുത്തു മാറ്റിയ അവസ്ഥയിലാണ് രവിയുടെ ശരീരം കണ്ടെത്തിയത്. രവിയെ ആക്രമിച്ചെന്നു കരുതപ്പെടുന്ന അസം സ്വദേശി ഇസ്ലാം (45)ഒളിവിലാണ്. അഗളി പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.

Continue Reading

Trending