Connect with us

More

വയനാട് ജില്ലാ സ്റ്റേഡിയം യാഥാര്‍ത്ഥ്യത്തിലേക്ക്

Published

on

കല്‍പ്പറ്റ: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്വപ്‌ന പദ്ധതിയും, വയനാട് ജില്ലയിലെ കായികതാരങ്ങളുടെ ചിരകാലാഭിലാഷവുമായി വയനാട് ജില്ലാ സ്റ്റേഡിയം (ജിനചന്ദ്ര സ്റ്റേഡിയം) യാഥാര്‍ത്ഥ്യമാവുന്നു. സംസ്ഥാന സര്‍ക്കാര്‍ വയനാട് ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ക്കായി 18.67 കോടി രൂപയാണ് കിഫ്ബി പദ്ധതി മുഖേന വകയിരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സിയായ കീറ്റ്‌ക്കോ വഴിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്‌ബോള്‍ ഗ്രൗണ്ട്, ആറ് ലൈനോടുകൂടിയ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, 26900 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വി.ഐ.പി, ലോഞ്ച്, കളിക്കാര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കുമുള്ള ഓഫീസ് മുറികള്‍, 9400 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഹോസ്റ്റല്‍ കെട്ടിടം, പൊതുശൗചാലയം, ജലവിതരണ സംവിധാനം, വൈദ്യുതീകരണം, മഴവെള്ള സംഭരണം, 9500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 2 നിലകളിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കേന്ദ്രം എന്നിവയാണ് ഈ പദ്ധതിയിലൂടെ യഥാര്‍ത്ഥ്യമാകുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഒന്നാം ഘട്ടത്തില്‍ വി.ഐ.പി. ലോഞ്ച്, ഹോസ്റ്റല്‍ കെട്ടിടം, പൊതുശൗചാലയം, ജലവിതരണ സൗവിധാനം, വൈദ്യുതീകരണം, മഴവെള്ളസംവരണം, അഡ്മിനിസ്‌ട്രേറ്റീവ് കേന്ദ്രം, ഫെന്‍സിംഗ്, ഡ്രൈനേജ് സിസ്റ്റം, 2 അടി മണ്ണിട്ടു പൊക്കി സ്വാഭാവിക പ്രദലത്തോടുകൂടിയ ഫുട്‌ബോള്‍ ഗ്രൗണ്ട് എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടാംഘട്ടമായി 400 മീറ്റര്‍ സിന്തറ്റിക്ക് ട്രാക്ക് ഉള്‍പ്പെടെയുള്ള നിര്‍മ്മാണപ്രവര്‍ത്തികളും നടത്തപ്പെടും. ജില്ലാ സ്റ്റേഡിയത്തിന്റെ ഒന്നാംഘട്ട പ്രവൃത്തികളുടെ ഉദ്ഘാടനം ജൂലൈ രണ്ടിന് വൈകുന്നേരം 4:30 മണിക്ക് വ്യവസായ, വാണിജ്യ, കായിക-യുവജനകാര്യവകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും, സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും, മുഖ്യാതിഥികളായി എം.പി. മാരായ എം.ഐ. ഷാനവാസ്, എം.പി. വീരേന്ദ്രകുമാര്‍, യുവജനകാര്യ വകുപ്പ് സെക്രട്ടറി ഡോ: ബി. അശോക്, എം.എല്‍.എമാരായ ഒ.ആര്‍. കേളു, ഐ.സി.ബാലകൃഷ്ണന്‍ കായിക കാര്യ ഡയാക്ടര്‍ സഞ്ജയന്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നബീസ, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, ജില്ലാ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, കലക്ടര്‍ എ. ആര്‍. അജയ കുമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു എന്നിവര്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഹജ്ജ് – 2025 വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പർ 3756 വരെയുള്ളവർ തിരഞ്ഞെടുക്കപ്പെട്ടു

Published

on

2025 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട, അണ്ടർടേക്കിംഗ് സമർപ്പിച്ചവരിൽ വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 3756 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു.

പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ മെയ് 13നകം മൊത്തം തുക അടവാക്കണം. തീർത്ഥാടകർ അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കുതാണ്. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയിൽ അപേക്ഷകനും, നോമിനിയും ഒപ്പിടണം), ഒറിജിനൽ പാസ്‌പോർട്ട്, പണമടച്ച പേ-ഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ സ്‌ക്രീനിംഗ് & ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് ഗവമെന്റ് അലോപ്പതി ഡോക്ടർ പരിശോധിച്ചതാകണം) സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ എത്രയും പെട്ടെന്ന് സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾക്ക് സർക്കുലർ നമ്പർ 47-കാണുക.

കൂടുതൽ വിവരങ്ങൾക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്സുമായോ, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ ട്രൈനിംഗ് ഓർഗനൈസർമാരുമായോ, മണ്ഡലം ട്രൈനിംഗ് ഓർഗനൈസർമാരുമായോ ബന്ധപ്പെടാവുന്നതാണ്.
Phone: 0483-2710717. Website: https://hajcommittee.gov.in

Continue Reading

Film

‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’, 200 കോടിയും കടന്ന് ‘തുടരും’: മോഹൻലാൽ

Published

on

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ‘തുടരും’ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’ എന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ചില യാത്രകള്‍ക്ക് വലിയ ശബ്ദങ്ങള്‍ ആവശ്യമില്ല, മുന്നോട്ടുകൊണ്ടുപോകാന്‍ ഹൃദയങ്ങള്‍ മാത്രം മതി. കേരളത്തിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ‘തുടരും’ ഇടംനേടി. സ്‌നേഹത്തിന് നന്ദി’, എന്ന കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്.

200 കോടി ക്ലബിൽ ഇടം നേടുന്ന മൂന്നാമത്തെ മലയാള ചിത്രവും രണ്ടാമത്തെ മോഹൻലാൽ ചിത്രവുമാണ് തുടരും. ഏപ്രില്‍ 25-ന് തീയേറ്ററുകളില്‍ എത്തിയ ചിത്രം 17 ദിവസംകൊണ്ടാണ് 200 കോടി ആഗോളകളക്ഷന്‍ നേടിയത്.

മോഹൻലാലിനെ നായകനാക്കി പ്രത്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാനും'(268 കോടി), ചിദംബരം എസ് പൊതുവാൾ സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ (242 കോടി) എന്നിവയാണ് ഈ നേട്ടത്തിലെത്തിയ രണ്ടു സിനിമകൾ.

കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ചിത്രമായി ‘തുടരും’ കഴിഞ്ഞദിവസം മാറിയിരുന്നു. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 88 കോടിയയായിരുന്നു 2018ന്‍റെ കേരളത്തിലെ കളക്ഷൻ.

കെ.ആർ. സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൺമുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവർ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിൻ്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോൾ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ കൃഷ്‌ണ പ്രഭ, പ്രകാശ് വർമ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.

Continue Reading

india

തിരുനെല്‍വേലിയിലെ ലൈബ്രറിക്ക് ഖാഈദെ മില്ലത്തിന്റെ പേര് നല്‍കും; എം.കെ സ്റ്റാലിന്‍

Published

on

തമിഴ് പൈതൃകത്തിന് സംഭാവന നൽകിയവരെ ആദരിക്കാനുള്ള തമിഴ് നാട് സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി, തിരുനെൽവേലിയിൽ ഉടൻ നിർമിക്കാനിരിക്കുന്ന ലൈബ്രറിക്ക് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് സ്ഥാപക നേതാവ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തിരുച്ചിയിൽ പറഞ്ഞു.

എം.ഐ.ഇ.ടി കോളേജിൽ നടന്ന 9-ാമത് ലോക ഇസ്‌ലാമിക, തമിഴ് സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. ന്യൂനപക്ഷ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ മാത്രമല്ല, ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പാക്കാൻ വേണ്ടി പ്രവർത്തിക്കുന്നവരെ സഹായിക്കാനും ഡി.എം.കെ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ സാഹിബിനെയും നവാസ് കനി എം.പിയെയും ചടങ്ങിൽ ആദരിച്ചു.

Continue Reading

Trending